Malayalam Class - 04
Date :-08-12-2020
കവികൾ തങ്ങളറിയുന്ന ലോകത്തെ വാങ്മയ ചിത്രമാക്കി മാറ്റുന്നതിനെയാണ് ബിംബങ്ങൾ എന്ന് പറയുന്നത് ,കവിതകളിൽ വരുന്ന സവിശേഷ പ്രയോഗങ്ങളിൽ ഒന്നാണ് ബിംബങ്ങൾ ഇങ്ങനെ കവികൾ അവൾ നമ്മൾ അറിയുന്ന ലോകത്തെ അതെ വാക്കിൽ ചിത്രമാക്കി മാറ്റുമ്പോൾ അഞ്ചുതരത്തിലുള്ള ബിംബങ്ങൾ നിങ്ങൾ കടന്നുവരാറുണ്ട് ദൃശ്യ ബിംബം കണ്ണുമായി ബന്ധപ്പെട്ടത് രണ്ടാമത്തേത് ഏത് ശ്രാവ്യബിംബം നമ്മുടെ കാതുമായി ബന്ധപ്പെട്ടത് മൂന്നാമത്തേത് ഗ്രാണ ബിംബം (ഗന്ധബിംബം) ഇത് നമ്മുടെ മൂക്കും ആയി ബന്ധപ്പെട്ടതാണ് മറ്റൊന്ന് സ്പർശ ബിംബം സ്പർശനവും ആയി ബന്ധപ്പെട്ടതാണ് അടുത്തതു രുചിയുമായി ബന്ദ്ധപ്പെട്ടതാണ് രസനബിംബം എന്നും പറയുന്നു ചുള്ളിക്കാടിൻറെ മിക്ക കവിതകളിലും ലും ഇത്തരം ബിംബങ്ങൾ ഞങ്ങൾ നമുക്ക് കാണാൻ സാധിക്കും . പുതിയ ബിംബങ്ങൾ സൃഷ്ടിക്കുക എന്നുള്ളതാണ് ആണ് ഒരു കവിതയുടെ പ്രധാനപ്പെട്ട ഒരു മേന്മ
പാഠപുസ്തകത്തിലെ പ്രവർത്തങ്ങൾ
1)-' വേദന വേദന ലഹരി പിടിക്കും
വേദന ഞാനതിൽ മുഴുകട്ടെ
മുഴുകട്ടെ , മമ ജീവനിൽ നിന്നൊരു
മുരളീമ്യദുരവമൊഴുകട്ടെ ' ( മനസ്വിനി - ചങ്ങമ്പുഴ ) '
അരുതു ചൊല്ലുവാൻ നന്ദി , കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക '
പ്രണയഗാഥകൾ ഹ്യദയസ് പർശികളാകുന്നത് അവ യിൽ ദുഃഖത്തിന്റെ ആന്തരശ്രുതി ഉൾച്ചേരുന്നത് കൊണ്ടാണോ ? കാഴ്ചപ്പാട് സമർത്ഥിക്കുക .
A) വിരഹത്തിന്റെ ലഹരിയിൽ സ്വയം വിരഹിച്ചു അവയ്ക്ക് കാവ്യാവിഷ്കാരം നൽകിയ കവികളാണ് ചങ്ങമ്പുഴയും ബാലചന്ദ്രൻ ചുള്ളിക്കാടും . വൈവിധ്യമാർന്ന അനുഭവങ്ങളെ ഓരോ കവിയും ആവിഷ്കരിക്കുന്നത് വ്യത്യസ്തമായാണ് . മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ നിർവൃതി പകരുന്ന മനസ്വിനിയിൽ ഒരു കാലത്തു സുന്ദരിയായ തന്റെ കാമുകിയെ ഓർക്കുകയാണ് എന്നാൽ ഇന്നവൾക്കു വസൂരി രോഗത്തിനാൽ ഭംഗിയും ,കാഴചയും ഒക്കെ അവൾക്കു നഷ്ടമായി എന്നാലും അവൾ തന്റെ ഓർമകളെ തലോലോലിക്കാറുണ്ട് എന്ന് കവി സമർത്ഥിക്കുന്നു . ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ കവിയിൽ നിറഞ്ഞുനില്ക്കുന്നു . ആ ഓർമ്മകളുടെ സാന്ത്വനമാണ് വിരഹ വേദന മറക്കാൻ കവിയെ സഹായിക്കുന്നത്പ്രാപ്തനാക്കുന്നത് . നഷ്ടപ്രണയത്തിന്റെ ലഹരി പിടിപ്പിക്കുന്ന വിരഹ വേദനയിൽ മുഴുകി അതിലൂടെ സംഗീതം പൊഴിക്കാനാണ് കവി ആഗ്രഹിക്കുന്നത് .അഗാധമായ ദുഃഖത്തിലും ആത്മനിർവൃതി കണ്ടെത്താൻ ശ്രമിക്കുന്നു . ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്കെത്തുമ്പോൾ മുമ്പ് കണ്ട മധുരമായ ഓർമ്മകൾ കാണാനാകുന്നില്ല . ചുള്ളിക്കാടിന്റെ കവിതയിൽ വേർപിരിയലിന്റെ വികാരപരമായ കാര്യങ്ങൾക്കു പകരം മൗനമാണ് കവിതയിലുള്ളത് . തന്റെ നഷ്ടസ്വപ്നങ്ങളെക്കുറിച്ചുള്ള ഓർമ്മയിൽ അലഞ്ഞു തിരിഞ്ഞു ജീവിത നയിച്ച് കറപിടിച്ചു പോയ ചുണ്ടു കളും , മരവിച്ച മനസ്സും .വിഹ്വലതയുടെ അഗാധമായ ഇരുട്ടിലും ഓർമ്മയിലേക്കെത്തുന്ന പ്രണയിനിയുടെ മുഖം നൽകുന്ന സാന്ത്വനം വരാഹത്തെ മറക്കാൻ തന്നെ സഹായിച്ചു എന്ന് കവിതന്നെ പറയുന്നു .പ്രണയത്തിലെ ഓർമകളും , വിരഹവും , ഇരുകവിതകളിലും ഒരുപോലെ നിറഞ്ഞു നില്ക്കുന്നു .പ്രണയം നഷ്ടപ്പെടുമ്പോളാണ് അതിന്റെ തീവ്രത മനസിലാവുന്നത് ആ വേദനയിൽ മുഴുകി ഇനി യുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് കവികൾ ശ്രമിക്കുന്നത് .
Qu-2)
' എൻചുണ്ടിലൊട്ടിടയ്ക്കറിയ മാധുരി
നിൻ ചുണ്ടിനുള്ളതോ ലിപ്സ്റ്റിക്കിനുള്ളതോ ? '
( മദിരാശിയിലെ സായാഹ്നം - എൻ . വി . കൃഷ്ണവാര്യർ ) '
പ്രേമമൊരുമിനീരായ്ക്കാണവോർ
കായിൻപേരിൽ പൂമതിക്കുവോർ
ഒന്നും പുണ്യമായെണ്ണീടാത്തോർ '
( വൈലോപ്പിള്ളി - യുഗപരിവർത്തനം )
' പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം
വഴിപിഴച്ച കാമകിങ്കരന്മാർ ചെയ്യും കടുംകൈകളാൽ '
( കുമാരനാശാൻ - കരുണ )
പ്രണയത്തെ കവികൾ എങ്ങനെയൊക്കെയാണ് സങ്കൽപ്പിക്കുന്നത് ? ' സന്ദർശന'ത്തിലെ പ്രണയസങ്കല്പ്പ വുമായി ചേർത്തുവച്ച് പരിശോധിക്കു .
A)-പ്രണയത്തെ കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയ ഒരാൾ കുമാരനാശാനാണ് അദ്ദേഹത്തിന് പ്രണയത്തെ കുറിച്ച് കൃത്യമായ കാഴചപ്പാടുണ്ട് ലീലയിൽ അത് കൃത്യമായി ആശാൻ പറയുന്നുണ്ട് .മനസുകൾ തമ്മിലുള്ള അടുപ്പമാണ് പ്രണയം .കരുണയിൽ ആശാൻ പറയുന്നത് കാമവും പ്രണയവും എന്താണെന്നാണ് ..ആശാന്റെ വരികളുടെ പ്രസക്തി ഇന്നും നിലനിൽക്കുന്നു എന്ന് നമുക്ക് മനസിലാക്കിത്തരാനാണ് ഈ വരികൾ നല്കിയിരിക്കുന്നുണ് .പ്രമത്തിന്റെ പേരിൽ ഇന്ന് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ പ്രണയം എന്നൊരിക്കലും കരുതാനാകില്ല എന്നും അത് വെറും കാമം മാത്രമാണ് എന്ന് നാം തിരിച്ചറിയണം എന്ന് കൂടെ ഓർമിപ്പിക്കുന്നു .
ലോകത്തിനു വരുന്ന മാറ്റത്തെ കുറിച്ചാണ് വൈലോപ്പള്ളി ഈ വരികളിൽ പറയുന്നത് ,പഴയതു മാറി പുതിയ രീതികൾ ഉണ്ടാകുന്നു ,പെരുമാറ്റ രീതികൾ മാറുന്നു ,അങ്ങനെ മാറിയ കാലത്തിന്റെ ചിത്രങ്ങളാണ് ഇതിൽ നമുക് കാണാൻ സാധിക്കുന്നത് ,പ്രേമത്തെ ഉമിനീരായാണ് ഇന്നത്തെ തലമുറ കാണുന്നത് ,അത് ഇറക്കുകയും തുപ്പുകയും ചെയ്യാം ആശാൻ പറഞ്ഞത് പോലെയുള്ള ഉറച്ച പ്രണയങ്ങൾ ഇന്നില്ല എന്നാണ് വൈലോപ്പള്ളി പറയുന്നത് ,ഇല്ലതന്നെ ലാഭക്കണ്ണോടെ കാണുന്നു പ്രണയവും അതിൽ വന്നു കഴിഞ്ഞു എന്നും വൈലോപ്പളളി സമർത്ഥിക്കുന്നു
എന്നാൽ എൻ വി കൃഷ്ണവാര്യരുടെ വരികളിലേക്കെത്തുമ്പോൾ പ്രണയം പിന്നെയും മാറുകയാണ് , പ്രണയം തങ്ങളുടെ പരിഷ്‌കാരങ്ങൾ കാണിക്കാനുള്ള കൃത്വമത്വ മായി പ്രണയത്തെ മാറ്റുകയാണ് പ്രണയത്തിന്റെ നൈസർഗികത നഷ്ടപ്പെട്ടു എന്നാണ് മദിരാശിയിലെ സായാഹ്നംത്തിൽ കവി പറയുന്നത്
ധാരാളം പ്രണയകവിതകൾ നമുക്കുനൽകിയ കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ,ചുള്ളിക്കാടിന്റെ കവിതകളിൽ വിരഹം ,മരണം എന്നീ ബിംബങ്ങൾ നമുക് കാണാൻ സാധിക്കും .സന്ദർശനം എന്ന കവിതയിലും വിരഹത്തിന്റെ തീവ്രത കവി വരച്ചു കാണിക്കുന്നുണ്ട് ,വർത്തമാനകാലത്തിന്റെ ശൂന്യതയിൽ ഭൂതകാലത്തിന്റെ ഓർമകളിലേക്ക് നോക്കുകയാണ് ഇവിടെ കവി ,സന്ദർശനം എന്ന കവിത പ്രണയത്തിന്റെ വിരഹം ശരിയായ രീതിയിൽ നമുക്ക് മനസിലാക്കി തരുന്നു
1 Comments
Please upload hindi notes
ReplyDeletePost a Comment