Class-9 Kite Victers Channel Online Class 

Chapter 1 

Medieval World: Centres of Power

1-പൗരസ്ത്യ റോമാ സാമ്രാജ്യം 

പുരാതന സാമാജ്യങ്ങളിൽ ഏറ്റവും വിസ്ത്യ തമായിരുന്നു റോമാസാമ്രാജ്യം . സി.ഇ നാലാം നൂറ്റാണ്ടിൽ സാമാജ്യവിസ്തൃതി അസൗകര്യം സൃഷ്ടിച്ചപ്പോൾ ഡയോക്ളിഷ്യൻ എന്ന റോമൻ ചക്രവർത്തി റോമിനെ രണ്ടായി വിഭജിച്ചു . തുടർന്ന് റോം കേന്ദ്രമായി പാശ്ചാത്യരോമാ സാമാജ്യവും , കോൺസാറ്റാന്റിനോപ്പിൾ കേന്ദ്രമായി പൗരസ്ത്യ റോമാ സാമ്രാജ്യവും നിലവിൽ വന്നു . 

പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ നിയമ സംഹിത റോമിലെ നിയമങ്ങളെല്ലാം കാഡീകരിച്ച് ജസ്റ്റീനിയൻ എന്ന ചക്രവർത്തി പൗരസ്ത്യ റോമൻ സാമാജ്യത്തിൽ ഒരു നിയമ സംഹിത തയ്യാറാക്കി . ഇത് കോർപ്പസ് ജൂറിസ് സിവിൽസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .

2-വിശുദ്ധ റോമാ സാമ്രാജ്യം 

പശ്ചിമ റോമാസാമ്രാജ്യത്തെ ജർമ്മൻകാരായ നാടോടി ആക്രമണകാരികൾ തകർക്കുകയും അവരിലൊരു വിഭാഗമായ ഫാങ്കുകൾ പുതിയ ഒരു സാമാജ്യമായി പശ്ചിമറോമിനെ മാറ്റുകയും ചെയ്തു . ഇത് ഫാങ്കിഷ് സാമ്രാജ്യമെന്ന നിലയിൽ അറിയപ്പെട്ടു .

ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധി കാരി ഷാലമീൻ ആയിരുന്നു . കത്തോലിക്ക , മത മേധാവിയായ പോപ്പലിയോ മൂന്നാമനെ ലൊബാർ ഡുകൾ എന്നൊരു വിഭാഗം നാടോടികൾ ആക്രമിച്ചു . ഈ അവസരത്തിൽ ഷാലമീൻ മത മേധാവിയെ രക്ഷിച്ചു . പോപ്പ് ഷാലമീനെ റോമാചക്രവർത്തി യായി അവരോധിക്കുകയും റോമിന്റെ പേര് വിശുദ്ധ റോമെന്നാക്കി മാറ്റുകയും ചെയ്തു . 

വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ പ്രത്യേകതകൾ 

ഷാലമീനെന്ന ഭരണാധികാരി രാജ്യവിസ്ത്യതി കൂട്ടാൻ രാഷ്ട്രീയ സഖ്യങ്ങളിലേർപ്പെടുകയും വൈവാഹിക ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്തു . സാമാജ്യത്തിൽ കേന്ദ്രീകൃത ഭരണം നടപ്പാക്കി . 

 പ്രാദേശിക ഭരണത്തെ കൗണ്ടറുകൾ എന്നറിയ പ്പെട്ടു . കൗണ്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ മിസ് ഡൊമിനിസി എന്ന രഹസ്യ വിഭാഗത്തെ നിയമിച്ചു . 

ഷാലമീന്റെ നേതൃത്വത്തിൽ വിദ്യാഭാസ സ്ഥാപന ങ്ങൾ തുറന്നു ഷാലമീന്റെ മരണത്തോടെ വിശു ദ്ധ സാമാജ്യത്തിന്റെ പതനം ആരംഭിച്ചു . 

അറേബ്യൻ സാമാജ്യം

ഓട്ടോമൻ സാമ്രാജ്യം 

മംഗോളിയൻ സാമ്രാജ്യം 

മാലി സാമാജ്യം 

ചൈനയും , ജപ്പാനും 

ഫ്യൂഡലിസത്തിന്റെ പതനം 

പാഠപുസ്തകത്തിലെ പ്രവൃത്തനങ്ങൾ

എ'യുമായുള്ള ബന്ധം മനസ്സിലാക്കി " ബി പൂർത്തിയാക്കുക 

ഉത്തരം : 
1. ബി ) വിശുദ്ധ റോമാസാമ്രാജ്യം 
2. ബി ) അറേബ്യൻ സാമ്രാജ്യം 
3. ബി ) ജപ്പാൻ 
4. ബി ) സി.ഇ 1453

ഉത്തരം 
 ബി ചെങ്കിസ് ഖാൻ = കൊറിയർ സമ്പ്രദായം 
കങ്കൻ മൂസി =മക്കയിലേക്കുള്ള തീർത്ഥാടനം 
ഹാറൂൺ അൽ റഷീദ് = ആയിരത്തൊന്നു രാവുകൾ 
 പ്രവാചകൻ മുഹമ്മദ് = ഹിജ്റ 

ജസ്റ്റീ നിയന്റെ നിയമ സം ഹി ത യുടെ സവി ശേഷതകൾ എന്തൊക്കെയായിരുന്നു ? 

A)- റോമിലെ നിയമങ്ങളെല്ലാം ക്രോഡീകരിച്ച് ഒരു നിയമസംഹിതയുണ്ടാക്കി . ഇത് കോർപ്പസ് ജൂറിസ് സിവിൽസ് എന്നറിയപ്പെട്ടു . യുക്തി , നീതി , ഔദാര്യം എന്നീ ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിയമസംഹിത . 

പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ചയുടെ പ്രധാന കാരണമെന്തായിരുന്നു ?
 
A)- : ജസ്റ്റീനിയന് ശേഷം സാമാജ്യം ശിഥിലമാ യി . 15 -ാം നൂറ്റാണ്ടിൽ തുർക്കികൾ കോൺസ്റ്റാന്റി നോപ്പിൾ കീഴടക്കിയതോടെ സാമാജ്യം തകർന്നു .
അബ്ബാസിയ ഖലീഫമാരിൽ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു ഹാറൂൺ അൽ റഷീദ് . ഈ പ്രസ്താവനയുടെ സാംഗത്യം പരിശോധിക്കുക . 

A)- ഹാറൂൺ അൽ റഷീദ് ആയിരുന്നു അബ്ബാ സിയാ ഭരണാധികാരികളിൽ പ്രസിദ്ധൻ . പ്രജാക്ഷേമ തൽപ്പരനായ ഭരണാധികാരി ആയിരുന്ന ഹാറൂൺ അൽ റഷീദ് . ധാരാളം ക്ഷേമ പദ്ധതികൾ നടപ്പിലാക്കി .

• നീതിന്യായ ഭരണം ഇസ്ലാം മതവിശ്വാസങ്ങൾക്കനു സരിച്ചുള്ളതും കർക്കശവും ആയിരുന്നു . ആദ്യമായി ആശുപത്രികൾ സ്ഥാപിച്ചു .
 • നയത്രന്തബന്ധം - ഷാലമീന്റെ കൊട്ടാരത്തിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു . - 

മംഗോളിയൻ സൈന്യത്തിന്റെ പ്രധാന സവിശേ ഷതകൾ എന്തെല്ലാമായിരുന്നു ? 

പത്തിന്റെ ഗുണിതങ്ങളായിട്ടായിരുന്നു ചെങ്കിസ് ഖാൻ സൈന്യത്തെ ക്രമീകരിച്ചത് . കുതിരപ്പുറത്തി രുന്ന് ഉപയോഗിക്കാൻ കഴിയുന്ന ചെറിയ പീരങ്കി കൾ സൈന്യത്തിന്റെ മുഖ്യ ആകർഷണമായിരു ന്നു . സുസംഘടിതമായ ചാരസംഘവും ചെങ്കിസ് ഖാ നുണ്ടായിരുന്നു .

ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക്കിടയാക്കിയ കാരണങ്ങൾ എഴുതുക ?

 1-യൂറോപ്പിൽ മധ്യകാലഘട്ടത്തിന്റെ അവസാന ത്തിലു ണ്ടായ കാലവസ്ഥ മാറ്റങ്ങൾ ക്യഷി നശിക്കാൻ കാരണമായി . 

2-ഇതേ തുടർന്ന് യൂറോപ്പിൽ പല പ്രദേശത്തും ക്ഷാമമുണ്ടായി . 

3-തുടർച്ചയായി വന്ന പ്ലേഗ് ( കറുത്ത പനി ) മൊത്തം ജനസംഖ്യയുടെ പകുതി പേരുടെയും ജീവനെടുത്തു .

 4-മതാധിഷ്ഠിതമായി ഉയർന്നു വന്ന കുരിശു യുദ്ധങ്ങൾ ഫ്യൂഡൽ പ്രഭുക്കന്മാരെ തകർത്തു . 

5-പുതിയ വാണിജ്യത്തിലൂടെ മധ്യവർഗം ഉയർന്നു വന്നതും ഫഡലിസത്തിന്റെ പതനത്തിനുളള കാരണമായി . 

6-യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കർഷക കലാപങ്ങളും യുദ്ധങ്ങളും ഫ്യൂഡൽ പ്രഭുക്കൻ മാരുടെ പതനത്തിന് കാരണമായി .

 7-രാജാധിപത്യം ശക്തിപ്പെട്ടത് ദേശരാഷ്ട്രങ്ങളുടെ ആവിർഭാവത്തിന് കാരണമായതോടെ ഫ്യൂഡലിസം പൂർണമായി തകർന്നു .