യൂണിറ്റ്-2 

മനുഷ്യകഥാനുഗായികൾ 

മൂന്ന് പാഠഭാഗങ്ങൾ നമുക് പഠിക്കാനുണ്ട് 

അതിന്റെ പ്രവേശകത്തിൽ സെൻകഥയിലൂടെയാണ് പാഠം തുടങ്ങുന്നത് 

എന്താണ് സെൻ കഥകൾ ?

ഇന്ത്യയിലെ ബുദ്ധമതവും  അതുപോലെ ചൈനയിലെ താവോയിസവും കൂടിച്ചേർന്ന്  ചൈനയിലും  പിന്നീട് ജപ്പാനിലേക്കും പടർന്ന ഒരു ദർശനമാണ് സെൻ ആ ദർശനങ്ങൾ നമ്മളിലേക്ക് എത്തുന്നത്  ഇത്തരം കുഞ്ഞുകുഞ്ഞു കഥകളിലൂടെ ആണ് ഇത്തരം കഥകൾ ആണ് നമ്മൾ സെൻകഥകൾ എന്ന് പറയുന്നത്

മഹായാന ബുദ്ധമതത്തിന്റെ ഒരു ശാഖയാണ് സെൻബുദ്ധമതം . ധ്യാനത്തിനാണ് ഈ ശാഖ യിൽ പ്രാധാന്യം . വർത്തമാന കാലത്തിലെ തെറ്റാ യവഴികളിലേക്കു മനുഷ്യൻ പോകാതിരിക്കാൻ ധ്യാനം സഹായിക്കുമെന്ന് ഇവർ കരുതുന്നു . സന്മാർഗ ബോധത്തിനുതകുന്ന കഥകളാണ് സെൻ കഥകൾ . തമിഴ്നാട്ടിൽ ജീവിച്ചിരുന്ന ബോധിധർമൻ എന്ന ആളാണ് സെൻബുദ്ധമതം പ്രചരിപ്പിച്ചത് .

"ഗുരു ശിഷ്യർക്കു മുന്നിലെത്തി 

അന്നേരം കിളിവാതിലിലൊരു പക്ഷി വന്നിരുന്നു . 

അത് പാടാൻ തുടങ്ങി .

 അവർ ആ പാട്ടിൽ ലയിച്ചിരുന്നു . 

പക്ഷി പറന്നുപോയപ്പോൾ ഗുരു പറഞ്ഞു ഇനി

പൊയ്ക്കോളൂ ഇന്നത്തെ അധ്യയനം കഴിഞ്ഞു ".

 1)-ഇതിൽ ആരാണ് അന്നത്തെ ഗുരു 

     ആ പക്ഷി ആയിരുന്നു അന്നത്തെ ഗുരു 

2)-എന്തുകൊണ്ടാണ് ഇന്നത്തെ ക്ലാസ് കഴിഞ്ഞു എന്ന് ഗുരു പറഞ്ഞത് ?

ഇത് പ്രകൃതിയുടെ പ്രതീകമായ പക്ഷി പാടിയപാട്ട് നേക്കാൾ ഉദാത്തമായ ഒന്നും തന്നെ ഇന്ന് എനിക്ക് പഠിപ്പിക്കാൻ ഇല്ല എന്ന തിരിച്ചറിവിലാണ് ഗുരു അങ്ങനെ പറഞ്ഞത് 

3)-എന്താണ് ഈ കഥയുടെ അടിസ്ഥാനം ?

പ്രകൃതിയിൽനിന്നു   നമുക്ക് പഠിക്കാനുള്ള പാഠങ്ങൾ വളരെ കൂടുതലാണ് എന്നതാണ് ഈ കഥയുടെ അടിസ്ഥാനം

 4)-ഈ കഥ പഠിപ്പിക്കുന്ന മഹത്തായ പാഠംഎന്താണ് ?

പ്രകൃതിയാണ് ലോകത്തിലെ ഏറ്റവും വലിയ ഗുരു എന്നതാണ് 

എന്നെ പ്രസവിച്ച എന്റെ അമ്മ എന്നെ പ്രതീക്ഷിക്കുന്നതുപോലെ ഭാരതവും എന്നെ പ്രതീക്ഷിക്കു ന്നില്ലേ ? '

 ' -ബഷീറിന്റെ ഈ വാക്കുകളിൽ തെളിയുന്ന മനോഭാവം കുറിക്കുക . 

വൈക്കം മുഹമ്മദ് ബഷീർ പൂർണമായും ഒരു ഭാരതീയനായിരുന്നു . ഭാരതത്തിൽ ജനിച്ചുവളർന്ന ഭാരതത്തിന്റെ പൈതൃകം കെടാതെ സൂക്ഷിക്കാൻ ബാധ്യതപ്പെട്ട ഭാരതീയൻ . ബ്രിട്ടീഷുകാരുടെ അടിമക ളായി ജീവിതം തുലയ്ക്കാൻ വിധിക്കപ്പെട്ട ഒരു കാലത്തെ മനുഷ്യൻ . അവർ കേവലം ദരിദ്രരായി അടി മകളായി കഴിഞ്ഞു . ഒരു ഇന്ത്യാക്കാരൻ എന്നുപറയുന്നതിലും നല്ലത് ഒരു ഇന്ത്യൻ അടിമ എന്നുപറയുന്ന താവും . എന്നെ പ്രസവിച്ച അമ്മയെപ്പോലെ ഭാരതഭൂ മിയും എന്നെ പ്രസവിച്ച അമ്മതന്നെ . എന്റെ അമ്മ രാതിയിൽ എന്നെ പ്രതീക്ഷിക്കുന്നതുപോലെ ഭാരതാംബയും എന്നെ പ്രതീക്ഷിക്കുന്നു . ഈ വാക്കുകളിൽ മുഴങ്ങുന്നത് ഭാരതത്തോട് ആത്മബന്ധമുള്ള ഒരാളുടെ സ്നേഹവും സ്വരാജ്യസ്നേഹവുമാണ് .