Kite Victers Channel Online Class Notes STD-9 Geography

Unit -1 Chapter -1

                       സർവ്വവും സൂര്യനാൽ 

പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ 

" ഭൗമോപരിതല താപവിതരണത്തെ സ്വാധീനി ക്കുന്ന പ്രധാനഘടകമാണ് അക്ഷാംശസ്ഥാനം . വിശദമാക്കുക . 

സൗരോർജം ഏറ്റവും തീക്ഷണമായി ലഭിക്കുന്നത് ഉഷ്ണമേഖലയിലാണ് . ഉഷ്ണമേഖലയിൽ സൂര്യ രശ്മികൾ ഏറെക്കുറെ ലംബമായി തന്നെയാണ് പതിക്കുന്നത് . 

ഉത്തരാർധഗോളത്തിൽ സമതാപരേഖകൾ കൂടു തൽ വളഞ്ഞു കാണുന്നു . എന്നാൽ ദക്ഷിണാർധ ഗോളത്തിൽ അവ ഏറെക്കുറെ മധ്യരേഖയ്ക്ക് സമാന്തരമാണ് . കാരണമെന്ത് ? 

കരഭാഗങ്ങൾ കൂടുതലും ഉത്തരാർധഗോളത്തി ലാണ് അതിനാലാണ് ഉത്തരാർധഗോളത്തിൽ സമ താപരേഖകൾ കൂടുതൽ വളഞ്ഞ് കാണപ്പെടുന്നത് .

3)-ആപേക്ഷിക ആർദ്രത 100 % ആയാലുണ്ടാകുന്ന അന്തരീക്ഷ അവസ്ഥ സംബന്ധിച്ച് നിങ്ങളുടെ നിഗമനം എഴുതുക .

 അന്തരീക്ഷത്തിൽ മഴയുടെ ആരംഭമായിരിക്കും .

 വ്യത്യാസമെഴുതുക . 

a ) തുഷാരവും ഹിമവും 

b ) നേർത്ത മൂടൽമഞ്ഞും കനത്ത മൂടൽമഞ്ഞും 

a)-തുഷാരം 

രാത്രികാലങ്ങളിൽ ഭൗമോപരിതലം തണു ക്കുകയും തുടർന്ന് അന്തരീക്ഷത്തിൽ തങ്ങിനിൽ ക്കുന്ന നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിലെ തണുത്ത പ്രതലങ്ങളായി പുൽക്കൊടികളിലും ഇലകളിലും പറ്റിപ്പിടിച്ചിരി ക്കുന്നു . ഇതാണ് തുഷാരം

 . ഹിമം : 

രാത്രികാല ഊഷ്മാവ് 0 ° C ൽ താഴെയാകുന്ന പ്രദേശങ്ങളിൽ നീരാവി ഘനീഭവിച്ച് നേർത്ത ഹിമകണങ്ങൾ രൂപം കൊള്ളുന്നു . ഇതാണ് ഹിമം .

 b ) നേർത്തമൂടൽമഞ്ഞും കനത്ത മൂടൽമഞ്ഞും 

മൂടൽ മഞ്ഞ് ; അന്തരീക്ഷത്തിലൂടെയുള്ള ദൂര കാഴ്ച ഒരു കിലോമീറ്ററിലും അധികമാണെങ്കിൽ നേർത്ത മൂടൽമഞ്ഞ് എന്ന് വിളിക്കാം 

അന്തരീക്ഷത്തിലൂടെ ദൂരകാഴ്ച തിരെകുറവാണ ങ്കിൽ , ഒരു കിലോമീറ്ററിലും കുറവാണെങ്കിൽ , മൂടൽ മഞ്ഞന്നു വിളിക്കാം . അത്ത് രം കാലാവസ്ഥ

ശൈലവൃഷ്ടി എന്തെന്ന് വ്യക്തമാക്കുക 

കടലിൽ നിന്നു നീരാവി നിറഞ്ഞ കാറ്റ് കരയി ലേക്കു നീങ്ങുകയും പർവ്വതചരിവുകളിലൂടെ ഉയർന്ന് തണുത്ത് ഘനീഭവിച്ച് മേഘം രൂപം പ്രാപിക്കുകയും ചെയ്യുന്നു . കാറ്റിന് അഭിമുഖ മായ പർവ്വതങ്ങളുടെ വശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ , മറു വശങ്ങളിൽ താഴ്ന്നിറ ങ്ങുന്നത് വരണ്ട കാറ്റാ യതിനാൽ അവിടെ മഴ ലഭിക്കുന്നില്ല . ഇത്തര ത്തിലുണ്ടാകുന്ന മഴയെ പർവ്വത വൃഷ്ടി അഥവാ ശൈലവൃഷ്ടി എന്നറിയപ്പെടുന്നു .


Unit-1 Chapter-2

                       കാലത്തിന്റെ കയ്യൊപ്പുകൾ

പാഠപുസ്തകത്തിലെ പ്രവർത്തങ്ങൾ  

1. ഫലകസീമകൾ എത്രതരം ? അനു ബന്ധഭൂരൂപങ്ങൾ ഏതെല്ലാം ?


 2 . ഭൂകമ്പം എങ്ങനെയാണ് ഉണ്ടാകുന്നത് ?

 ഭൂമിയുടെ ആഴങ്ങളിൽ ഫലകചലനഫലമായും മറ്റും ശിലകൾക്ക് സ്ഥാനമാറ്റവും ഭംശനവും സംഭവിക്കാറുണ്ട് . ഭൂമിയുടെ ശിലാമണ്ഡലത്തിൽ പെട്ടെന്ന് ശക്തമായ സമ്മർദ്ദം അനുഭവപ്പെടു കയും കെട്ടിക്കിടക്കുന്ന ജലാംശയത്തിൽ ഭാര മുള്ള വസ്തു വീഴുമ്പോൾ വസ്ത്ര വീണ സ്ഥലത്തു നിന്നും വൃത്താകൃതിയിൽ തരംഗ ങ്ങൾ ജലാശയം മുഴുവൻ വ്യാപിക്കു ന്ന തു പോലെ ഭൂകമ്പ തരംഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു . ഈ തരംഗങ്ങൾ ഭൂമിയുടെ ഉപരിത് ലത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു . ഇത്തരം പ്രകമ്പനങ്ങൾ നമുക്ക് ഭൂകമ്പമായി അനുഭവപ്പെ ടന്നു .

3 . ഭൂകമ്പതരംഗങ്ങൾ എത്രതരം ? 

ഉ : മൂന്ന് തരം . 

പ്രാഥമിക തരംഗങ്ങൾ , 

ദ്വിതീയ തരം ഗങ്ങൾ , 

പ്രതല തരംഗങ്ങൾ . 

4 . ഭൗമോപരിതലത്തിൽ നാശം വിതയ്ക്കുന്ന തരംഗം ഏത് ? 

ഉ : പ്രതലതരംഗങ്ങൾ . 

5 . ഭൂകമ്പതീവത ഏത് തോതിലാണ് അളക്കുന്നത് ? 

ഉ : റിക്ടർ സ്കെയിൽ 

6 . " പസഫിക് സമുദ്രത്തിലെ തീവലയം ' എന്ന പ്രയോഗം എന്താണ് അർഥമാക്കുന്നത് ? 

പസഫിക് സമുദ്രത്തിന്റെ അതിർത്തി പ്രദേശ ങ്ങളെച്ചുറ്റി സ്ഥിതിചെയ്യുന്ന മേഖല അഗ്നിപർവ തങ്ങളാൽ പ്രസിദ്ധമാണ് . ലോകത്തിലെ 80 % അഗ്നിപർവ്വതങ്ങളും കാണപ്പെടുന്നത് ഈ മേഖ ല യിലാ ണ് . 452 ലധികം അഗ്നി പർവ ത ങ്ങൾ ഉൾക്കൊള്ളുന്ന ഈ മേഖലയെ " ശാന്തസമുദ്ര ത്തിലെ തീവലയം ' എന്ന് വിളിക്കുന്നു .

7 , അഗ്നിപർവ്വതങ്ങൾ മനുഷ്യന് ഉപയോഗപ്രദമാ കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുക .

 ലാവാ ശിലകൾ പൊടിഞ്ഞു ണ്ടാകുന്ന മണ്ണ് ഫലഭൂയിഷ്ഠമാണ് . ഉദാ : ഡക്കാൺ പീഠഭൂമി പ്രദേശത്തെ കറുത്ത മണ്ണ് . 

അഗ്നിപർവ്വത പ്രദേശങ്ങളിൽ ഗ്രീസറുകൾ രൂപ പ്പെടുന്നു . ഉദാ : ഓൾഡ് ഫെയ്ത് ഫുൾ ഗീസർ , യെല്ലോസ്റ്റോൺ പാർക്ക് - വടക്കേ അമേരിക്ക .

അഗ്നിപർവ്വത സ്ഫോടനസമയത്ത് പുറത്തേക്ക് വരുന്ന ചാരം വളമായി ഉപയോഗിക്കാം .