കിനാവ്
പ്രവേശകം
റിച്ചാർഡ് ബാക്കിന്റെ ' ജോനാഥൻ ലിവിങ്സൺ എന്ന കടൽക്കാക്ക' എന്ന കൃതിയിലെ ഒരു ഭാഗമാണ് പ്രവേശികമായി നൽകിയിരിക്കുന്നത് .
റിച്ചാർഡ് ബാക്ക്
അമേരിക്കൻ എഴുത്തുകാരനായ റിച്ചാർഡ് ബാക്ക് 1936 ജൂൺ 23 ന് ജനിച്ചു .(Oak Park ) സൈനി കസേവനത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം എഴു ത്തി ലേക്ക് തിരിഞ്ഞു . ആദ്യത്തെ മൂന്ന് രചനകൾ വിമാനത്തെക്കു റിച്ചും അദ്ദേഹത്തിന് വിമാ ന ത്തോടുള്ള ഇഷ്ടത്തെ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു . 1970 ലാണ് ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്ക ' പ്രസിദ്ദീകരിച്ചത് .പ്രധാനകൃതികൾ
ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ ( 1970 ) ,
ഇല്യൂഷൻസ് ( 1977 ) ,
വൺ ( 1989 ) ,
ഔട്ട് ഓഫ് മൈ മൈൻഡ് ( 1999 ) ,
ജോനാഥൻ ലിവിങ്സൺ സീഗൾ എന്ന നോവലിന് മലയാളത്തിൽ പല പരിഭാഷകളുണ്ട് .
ഇന്നത്തെ ക്ലാസ്സിൽ പറഞ്ഞിരിക്കുന്ന പ്രവർത്തനം
ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്കയുടെ ജീവിതകഥയിൽ നിന്ന് എന്തെല്ലാം ആശയങ്ങളാണ് നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നത് ...
പ്രവർത്തനം
സാധാരണ കടൽക്കാക്കകളെപ്പോലെ താണു പറന്ന് ഇര തേടിപ്പിടിച്ച് ഒതുങ്ങിക്കഴിയാൻ ജോനാഥൻ ആഗ്രഹിച്ചിരുന്നില്ല . പരമ്പരാഗത വഴിയിലൂടെ സഞ്ചരിക്കാതെ പുതിയ മാർഗ്ഗ ങ്ങൾ കണ്ടെത്തിയാൽ മാത്രമേ വിജയം സാധ്യ മാകൂ . കൂടുതൽ ഉയരത്തിൽ പറന്ന് ബന്ധങ്ങളെയും തരണം ചെയ്ത് സ്വതന്ത്രമായി ജീവിക്കാനുള്ള ആഗ്രഹം അവനുണ്ടായി .ഭൂരിപക്ഷമാളുകളും കൊച്ചു കാര്യങ്ങൾക്കു പിന്നാലെയാണ് പോകുന്നത് അവർക്ക് ഭക്ഷണം കഴിക്കണം പണമുണ്ടാക്കണം എന്ന കാര്യങ്ങൾ മാത്രമേ വേണ്ടൂ ഇതു മാത്രമാണോ ജീവിതം എന്ന ഒരു ചോദ്യമാണ് ജോനാഥൻ നമ്മോടു ചോദിക്കുന്നത് .
പണം ഉണ്ടാക്കാൻ വേണ്ടി മാത്രം ജോലിചെയ്യുക ഇതെല്ലാം കൊച്ചുകൊച്ചു കാര്യങ്ങൾ ആണ് എപ്പോഴും സാമൂഹ്യമായ സ്വപ്നങ്ങളാണ് ലോകത്തെ മാറ്റിമറിച്ച ഉള്ളത് ഒരു വീട് കെട്ടണമെന്ന് നമ്മുടെ സ്വപനംആയിരിക്കും പക്ഷേ അതുകൊണ്ട് മാത്രം നമുക്ക് സുഖമായി ജീവിക്കാൻ പറ്റില്ല നാട്ടിൽ മുഴുവൻ കള്ളന്മാർ ആണെങ്കിൽ നമുക്ക് വീട്ടിൽ സുഖമായി ജീവിക്കാൻ പറ്റില്ല നല്ല നാട് എന്ന സ്വപ്നം കൂടി നമുക്ക് ഉണ്ടാവണം
ലോകസാഹിത്യത്തിൽ അത്ര പുതുമയൊന്നുമല്ല ഇത്തരം കഥകൾ.എല്ലാ രാജ്യത്തും ഇത്തരം കഥകൾ ഉണ്ട് നമ്മുടെ നാട്ടിൽ തന്നെ പഞ്ചതന്ത്രം കഥകൾ മുയലും സിംഹവും ഒക്കെ കഥാപാത്രങ്ങളായി വരുന്നുണ്ടല്ലോ .മനുഷ്യരുടെ കാര്യങ്ങൾ മൃഗങ്ങളിലേക്കു ആരോപിച്ചുള്ള കഥയ്ക്കുള്ള സ്വീകാര്യതയാണ് ഈ നോവലിന്റെ വിജയം
8 Comments
Your channel is very helpful to all students thanks again for the help to win thank you so much nice notes
ReplyDeleteThank you so much bit really works
ReplyDeleteMalayalam class 3 nots and Journalosum nots
ReplyDeleteOk
DeleteReally good notes I think it will be good for exam
ReplyDeleteWhat about others
DeleteThank yu sir for giving this notes its very helpful to me
ReplyDeleteThankyou so much for giving this notes
ReplyDeletePost a Comment