കവിയെക്കുറിച്ചു അറിയാനുള്ളത് 

ബാലചന്ദ്രൻ ചുള്ളിക്കാട് •മലയാള കവി . പത്രപ്രവർത്തകൻ , സീരിയൽ സിനിമാനടൻ എന്നീ മേഖലകളിലും പ്രശസ്തൻ 

എറണാകുളം ജില്ലയിലെ  പറവൂരിൽ  1957 - ൽ  ജനിച്ചു 

മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടി . 

എറണാകുളം ജില്ലാ ട്രഷറിയിൽ ജോലി ചെയ്തിരുന്നു 

  ഭാര്യ . കവയിതി വിജയലക്ഷ്മി

 കൃതികൾ : പതിനെട്ട് കവിതകൾ ( 1980 , ആദ്യസ മാഹാരം ) അമാവാസി (1982) , ഗസൽ (1987), മാനസാന്തരം (1994) , ഡ്രാക്കുള (192) (കവിതാസമാഹാരങ്ങൾ ) , ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ , ( പതി നാ യ കൻ , ചിദം ബര സ്മരണ . ( സ്മരണ ) , ജാലകം ( തിരക്കഥ )-ഹീദ് , ബംഗാളി , മറാത്തി , അസമിയ , പഞ്ചാബി , കന്നഡ , തമിഴ് എന്നീ ഇന്ത്യൻഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച് , സ്പാനിഷ് , സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും ചുള്ളിക്കാടിന്റെ കവിതകൾ തർജമ ചെയ്യ ട്ടിട്ടുണ്ട്

Qu1)-ഈ കവിതയിൽ തുടങ്ങുമ്പോൾ രണ്ടുപേരും മിണ്ടാതെ നോക്കിയിരിക്കുന്നതിനെ കവി എങ്ങിനെയാണ് വർണിച്ചിരിക്കുന്നത്‌ ?

'അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം' എന്ന വരികളിലൂടെയാണ് ഈ കവിതയിൽ വർണിച്ചിരിക്കുന്നതു ,മൗനത്തെ ബന്ധങ്ങളുടെ തകർച്ച ചിത്രികരിക്കാൻ  കവികൾ ഉപയോഗിക്കുന്നത് നമുക്ക് കാണാൻ കഴിയും ,ചുള്ളിക്കാടിന്റെ തന്നെ 'മരണവാർഡ് 'എന്ന കവിതയിലും ഇതേ സന്ദർഭം കടന്നുവരുന്നു .

Qu2)-കവിത തുടങ്ങുന്ന സമയം നമുക്ക് കാട്ടിത്തരുന്ന വരികൾ ഏതാണ് ഈ കവിതയിൽ ?

'ജനലിനപ്പുറം ജീവിതം പോലെയി പകൽ വെളിച്ചം പൊലിഞ്ഞു പോകുന്നതും'

സന്ധ്യാസമയത്താണ് എന്ന് നമ്മെ ഓർമിപ്പിക്കുന്നു

Qu3)-സന്ദർശനം എന്ന കവിതയിലെ ഇന്നത്തെ ക്ലാസ്സിലെ  സവിശേഷമായ  വർണനകൾ എന്തൊക്കെയാണ് ?

 മൗനം കുടിച്ചിരിക്കുക , മിഴികളിൽ നമ്മൾ നഷ്ടപ്പെടുക , തൊണ്ടയിൽ പിടയുകയാണൊരേകാന്തരോദനം എന്നിവ സവിശേഷമായ പ്രയോഗങ്ങളാണ്വാക്കുകൾക്കതീതമാണ് അവരുടെ മാനസികാവസ്ഥ .മൗനം  കുടിച്ചിരിക്കുക എന്ന പ്രയോഗം കൊണ്ട് ഇതാ ണ് അ ർ ത്ഥ മാക്കു ന്നത് പരസ്പരം കണ്ണുകളിൽ നോക്കിയിരിക്കുമ്പോൾ വേദനകൾ മറന്നിരിക്കുന്ന പ്രണയികളെ ' മിഴികൾ നഷ്ടപ്പെടുക ' എന്ന പ്രയോഗത്തിൽ അവതരിപ്പിച്ചിരിക്കുന്നു കണ്ണുകളിലൂടെ അവർ അവരുടെ നൊമ്പരങ്ങൾ   പങ്കുവയ്ക്കുന്നു .  ഒരു കരച്ചിൽ തൊണ്ടയിൽ കിടന്ന് പിടയുകയാണ് . ഒന്നു നിലവിളിക്കുവാനോ ഉള്ളിലെ വിങ്ങലുകൾ  വാക്കുകളിലൂടെ പുറപ്പെടുവിക്കുവാനോ അയാൾക്കു കഴിയുന്നില്ല തൊണ്ടയിൽ പിടയുകയാണൊരേകാന്തരോദനം

ഇന്നത്തെ ക്ലാസ്സിലെ പ്രവർത്തനം 

കഴിഞ്ഞുപോയ പ്രണയത്തിന്റെ നല്ല നാളുകളെക്കുറിച്ചുള  എന്തൊക്കെ ഓർമകളാണ് കാമുകന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത് .

'സ്മരണതൻ ദുരസാഗരം തേടിയെൻ ഹൃദയരേഖകൾ നീളുന്നു പിന്നെയും' കഴിഞ്ഞ കാലത്തിലേക്ക് ഈ വരികളിലൂടെയാണ് കവി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്  ഇവിടെ കവി ഓർമയെ കടലായി സങ്കല്പിക്കുകയാണ് ,കടലിന്റെ ആഴങ്ങൾ പോലെ ഒരുപാടു കാര്യങ്ങൾ അവരുടെ മനസിലേക്ക് വരികയാണ് ആ ഓർമകളെ എപ്പോളും തിരമാലകൾ തഴുകുകയാണ് കവിയുടെ ഹൃദയം ഒരു പുഴപോലെ ഓർമകളിലേക്ക് പോകുകയാണ് . ഒരു കാലത്തു മൈലാഞ്ചിയിട്ട് ചുവപ്പിച്ച അവളുടെ കൈകൾ തൊടുമ്പോൾ തന്നെ  കവിയുടെ മനസ്സിൽ സ്വപ്നങ്ങൾ അറിയാതെ തുളുമ്പിവരികയാണ് .നെടിയകണ്ണിന്റെ അതായതു നീളമുള്ള അവളുടെ കണ്ണിന്റെ  കാന്തശക്തിയുള്ള കണ്ണിന്റെ ഉദയസൂര്യന്റെ കിരണങ്ങൾ പോലെയുള്ള നോട്ടംകൊണ്ട്  തന്റെ ഹൃദയ ചില്ലകൾ പൂത്തിരുന്നതും കവി ഓർമ്മിക്കുന്നു .അവളുടെ നെറ്റിയിലെ കുങ്കുമം കാണുമ്പോളെക്കും കവിയുടെ മനസാകുന്ന ആകാശം വർണശോഭമായിരുന്നു എന്ന് 'മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ ത്തരി പുരണ്ട ചിദംബരസന്ധ്യകൾ' ഈ വരികളുടെ കവി നമുക് മനസിലാക്കിത്തരികയാണ് .