Accountancy-Class-2 Date :-19-11-2020



Introduction to Accountancy 

Todays Class Notes 

Relevant Aspects of Accounting  

In order to appreciate the exact nature of accounting, we must

understand the following relevant aspects of the definition:

• Economic Events

• Identification, Measurement, Recording and Communication

• Organisation

• Interested Users of Information

അക്കൗണ്ടിങ്ങിന്റെ  പ്രസക്തമായ വശങ്ങൾ

അക്കൗണ്ടിങ്ങിന്റെ നിർവചനത്തിൽ നിന്നും  കൃത്യമായ സ്വഭാവം മനസ്സിലാക്കുന്നതിന്, ഇനിപ്പറയുന്ന പ്രസക്തമായ വശങ്ങൾ നമ്മൾ മനസിലാക്കണം 

1- സാമ്പത്തിക ഇവന്റുകൾ  ( സാമ്പത്തിക പ്രവർത്തങ്ങൾ ) 

2-തിരിച്ചറിയൽ, അളക്കൽ, റെക്കോർഡിംഗ്, ആശയവിനിമയംചെയ്യൽ 

3-സംഘടന

4-അക്കൗണ്ടിംഗ് വിവരങ്ങളുടെ താൽപ്പര്യമുള്ള ഉപയോക്താക്കൾ

1)-• Economic Events

Business organisations involves economic events. An economic event is known as a happening of consequence to a business organisation which consists of transactions and which are measurable in monetary terms.

Two type of Economic Events 

1-External Events 2- Internal Events

A)-What is External Events ?

If an event involves transactions between an outsider and an organisation, these are known as external events

B)-What is Internal Events ?

An internal event is an economic event that occurs entirely between the internal wings of an enterprise, 

സാമ്പത്തിക കാര്യങ്ങൾ Economic Events ) 

ബിസിനസ്സ് സ്ഥാപനങ്ങളിൽ നിരവധി സാമ്പത്തിക കാര്യങ്ങൾ ഉണ്ടാകാറുണ്ട് .പണമായി അളക്കാൻ കഴിയുന്ന ഇടപാടുകളെയും സംഭവങ്ങളെയും അവയുടെ പരിണിതഫലങ്ങ ളെയുമാണ് സാമ്പത്തിക കാര്യങ്ങൾ എന്ന് പറയുന്നത് 

സാമ്പത്തിക കാര്യങ്ങൾ (Economic Events ) പ്രധാനമായും രണ്ടു തരത്തിലാണ് 

1-ബാഹ്യ സാമ്പത്തിക കാര്യങ്ങൾ  2-ആന്തരിക സാമ്പത്തിക കാര്യങ്ങൾ

1-ബാഹ്യ സാമ്പത്തിക കാര്യങ്ങൾ

 ഒരു സ്ഥാപനവും പുറമെയുള്ളവരും തമ്മിലുണ്ടാകുന്ന ഇടപാടുകളെ ബാഹ്യ സാമ്പത്തിക കാര്യങ്ങൾ എന്ന് പറയുന്നത്  . ചില ഉദാഹരണങ്ങൾ നോക്കാം .

2-ആന്തരിക സാമ്പത്തിക കാര്യങ്ങൾ

ഒരു സ്ഥാപനത്തിന്റെ ആഭ്യന്തര വിഭാഗങ്ങൾ തമ്മിൽ മാത്രമുണ്ടാകുന്ന ഇടപാടുകളാണ് ആന്തരിക സാമ്പത്തിക കാര്യങ്ങൾ

Identification, Measurement, Recording and Communication

1-Identification

Observing and selecting financial transactions . Deciding what has to be recorded in books of accounts

2-Measurement : 

It means quantification (including estimates) of business transactions into financial terms by using monetary unit,

3-Recording 

 Once the economic events are identified and measured in financial terms, these are recorded in books of account in monetary terms and in a chronological order. 

4-Communication  

The generated accounting reports should be communicated to internal and external users . Right information is communicated to right person in right time

 തിരിച്ചറിയൽ ,  അളക്കൽ ,  രേഖപ്പെടുത്തൽ ,  ആശയവിനിമയം ചെയ്യൽ (Identification , Measurement , Recording and Communication ) 

1-തിരിച്ചറിയൽ ( Identification ) 

ഏതെല്ലാം ഇടപാടുകളാണ് ബുക്കിൽ രേഖപ്പെടുത്തേ ണ്ടത് എന്ന് നിശ്ചയിക്കലാണ് തിരിച്ചറിയൽ പ്രക്രിയ . സ്ഥാപനവുമായി ബന്ധപ്പെട്ട പ്രവർ ത്തനങ്ങൾ നിരീക്ഷിക്കുക , സാമ്പത്തിക സ്വഭാവമുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കുക . എന്നിവയാണ് ഈ പ്രക്രിയയിൽ അടങ്ങിയിരിക്കുന്നത് . അതിനാൽ , ബിസിനസ്സ് ഇടപാ ടുകളും മറ്റു സാമ്പത്തിക കാര്യങ്ങളും വിലയിരുത്തിയാണ് അവ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത് .

 2-അളക്കൽ ( Measurement ) 

 ബിസിനസ്സ് ഇടപാടുകൾ പണത്തിന്റെ ഏകകങ്ങൾ ( ഉദാ : രൂപ , പൈസ , ഡോളർ മുതലായവ ) ഉപയോഗിച്ച് അളക്കുന്ന പ്രക്രിയയാണ് അളക്കൽ . പണപരമായി അളക്കാൻ കഴിയാത്ത ഇടപാടുകൾ ധനകാര്യ അക്കൗണ്ടിംഗിൽ രേഖ പ്പെടുത്താൻ കഴിയില്ല 

 3-രേഖപ്പെടുത്തൽ ( Recording ) 

 സാമ്പത്തിക ഇടപാടുകൾ തിരിച്ചറിയുകയും , ധനപരമായി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാൽ കാലക്രമമനുസരിച്ച് അവ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ് .

4-ആശയവിനിമയം ( Communication ) 

അക്കൗണ്ടിംഗ് റിപ്പോർട്ടുകളിലൂടെയാണ് വിവരങ്ങൾ കൈമാറുന്നത് . റിപ്പോർട്ടുകളിൽ ലഭ്യമാകുന്ന വിവരങ്ങളിൽ നിന്ന് സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനം വിലയിരുത്താനും ബിസിനസ്സിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും സമയാസമയങ്ങളിൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കു വാനും ഉപയോക്താക്കളെ സഹായിക്കുന്നു .

Qu)- what is Organisation ? 

An Organisation refers to a business enterprise, whether for profit or not-forprofit motive. Depending upon the size of activities and level of business operation, it can be a sole-proprietory concern, partnership firm, cooperative society, company, local authority, municipal corporation or any other association of persons.

Qu)-എന്താണ്  സ്ഥാപനം ( Organisation ) എന്നാൽ ?

 ലാഭത്തിന് വേണ്ടിയോ ലാഭേശ്ചയില്ലാതെയോ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി ഇടപാടുകൾ രേഖപ്പെടുത്താവുന്നതാണ് . വലിപ്പത്തിന്റെയും ബിസിനസ്സ് പ്രവർ ത്തന തോതിന്റെയും അടിസ്ഥാനത്തിൽ ഇത്തരം സ്ഥാപനങ്ങളെ ഏകാംഗ സംരംഭം , പങ്കാളിത്ത സ്ഥാപനം , സഹകരണ സംഘം , ജോയിന്റ് സ്റ്റോക് കമ്പനി , തദ്ദേശ സ്ഥാപനം , മുൻസിപ്പൽ കോർപ്പറേഷൻ , വ്യക്തികളുടെ കൂട്ടായ്മകൾ , ക്ലബ്ബുകൾ , ലൈബ്രറികൾ എന്നിങ്ങനെ പലതായി തരംതിരിക്കാം .

അടുത്ത പേജിലേക്ക് പോകാൻ :- 

Go to the next page :-Click Here