19-11-2020 Accountancy Class 2 

Qu)-Discuss Interested Users of Information

Accounting is a means by which necessary financial information about business enterprise is communicated and is also called the language of business. Many users need financial information in order to make important decisions. the primary function of accounting is to provide useful information for decision-making, it is a means to an end, with the end being the decision that is helped by the availability of accounting information.

These users can be divided into two broad categories

1-internal users 2-external users. 

Internal users 

Chief Executive, Financial Officer, Vice President, Business Unit Managers, Plant Managers, Store Managers, Line Supervisors, etc.

External users 

present and potential Investors (shareholders), Creditors (Banks and other Financial Institutions, Debentureholders and other Lenders), Tax Authorities, Regulatory Agencies (Department of Company Affairs, Registrar of Companies, Securities Exchange Board of India, Labour Unions, Trade Associations, Stock Exchange and Customers, etc. 

Qu)-വിവരങ്ങളുടെ ഉപയോക്താക്കൾ ( Interested Users of Information ) എന്താണെന്നു വിവരിക്കുക ?

 ബിസിനസ്സ് സംരംഭത്തിന്റെ ധനകാര്യ വിവരങ്ങൾ ഗുണഭോക്താക്കളിലേക്ക് കൈമാറുന്നതിനുള്ള ഉപാധിയായതിനാൽ അക്കൗണ്ടിംഗിനെ “ ബിസിനസ്സിന്റെ ഭാഷ ' എന്നും വിളിക്കാറുണ്ട് . നിരവധി ഉപയോക്താക്കൾക്ക് പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളു ന്നതിന് ധനകാര്യ വിവരങ്ങൾ അത്യാവശ്യമാണ് .. തീരുമാനങ്ങൾ എടുക്കുന്നതിനാവശ്യമായ വിവരങ്ങൾ ആവശ്യ ക്കാർക്ക് പ്രദാനം ചെയ്യുക എന്നത് തന്നെയാണ് അക്കൗണ്ടിംഗിന്റെ പ്രാഥമിക ധർമ്മം .

 ധനകാര്യ വിവരങ്ങളുടെ ഉപയോക്താക്കളെ ആന്തരിക ഉപയോക്താക്കളെന്നും ബാഹ്യ ഉപയോക്താക്കളെന്നും രണ്ടായി തിരിക്കാം

 ആന്തരിക ഉപയോക്താക്കൾ 

ചീഫ് എക്സിക്യൂട്ടീവ് , ഫിനാൻസ് ഓഫീസർ , വൈസ് പ്രസിഡന്റ് , യൂണിറ്റ് മേധാവികൾ , പ്ലാന്റ് മാനേജർ , സ്റ്റോർ മാനേജർ , സൂപ്പർവൈസർ മുതലായവർ ആന്തരിക ഉപയോക്താക്കളാണ് 

ബാഹ്യ ഉപയോക്താക്കൾ

നിലവിലുള്ള ഓഹരി ഉടമകൾ , ഓഹരിയിൽ നിക്ഷേപിക്കാൻ സാധ്യതയുള്ളവർ ( potential investors ) , വായ്ക്ക് തന്നിട്ടുള്ള ധനകാര്യസ്ഥാപനങ്ങൾ , ബാങ്കുകൾ , കടപ്പത്രം എടുത്തിട്ടുള്ളവർ , ഉത്തമർണർ ( Creditors ) , നികുതി വകുപ്പ് , നിയന്ത്രണ ഏജൻസികളായ കമ്പനികാര്യ വകുപ്പ് , കമ്പനി രജിസ്ട്രാർ , സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( SEBI ) മുതലായവർ , തൊഴിലാളി സംഘ ടനകൾ , വ്യാപാര സംഘടനകൾ , ഓഹരി വിപണി ഉപഭോക്താക്കൾ തുടങ്ങിയവർ ബാഹ്യ ഉപയോക്താക്കളാണ് 

Qu)-Describe The  Branches of Accounting

The economic development and technological advancements have resulted in an increase in the scale of operations and the advent of the company form of business organisation. This has made the management function more and more complex and increased the importance of accounting information. This gave rise to special branches of accounting. 

 Qu)-what are the important branches of Accounting ?

Financial accounting : The purpose of this branch of accounting is to keep a record of all financial transactions So that  the profit earned or loss sustained by the business during an accounting period can be worked out,  the financial position of the business as at the end of the accounting period can be ascertained, and the financial information required by the management and other interested parties can be provided.

Cost Accounting : The purpose of cost accounting is to analyse the expenditure so as to ascertain the cost of various products manufactured by the firm and fix the prices. It also helps in controlling the costs and providing necessary costing information to management for decision-making.

Management Accounting : The purpose of management accounting is to assist the management in taking rational policy decisions and to evaluate the impact of its decisons and actions.


അക്കൗണ്ടിംഗ് ശാഖകൾ സമ്പദ്ഘടന വികസനവും സാങ്കേതിക പുരോഗതിയും വ്യാപാര പ്രവർത്തനങ്ങളുടെ വൻതോതിലുള്ള വർധനവും കമ്പനി രൂപത്തിലുള്ള ബിസിനസ്സ് സംരംഭങ്ങളുടെ ആവിർഭാവത്തിന് കാരണമായി . ഇത് മാനേജ്മന്റ് ധർമ്മം കൂടുതൽ സങ്കീർണമാക്കി മാറ്റുകയും വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിപ്പിക്കുകയും ചെയ്തു . ഇത് അക്കൗണ്ടിംഗിന്റെ പ്രത്യേക ശാഖകൾ ഉരുത്തിരിയുന്നതിന് വഴിതെളിച്ചു

 ധനകാര്യ അക്കൗണ്ടിംഗ് ( Financial Accounting ) 

എല്ലാ സാമ്പത്തിക ഇടപാടു കളുടെയും രേഖ സൂക്ഷിക്കുക എന്നതാണ് ഈ അക്കൗണ്ടിംഗ് ശാഖയുടെ ഉദ്ദേശ്യം . അതിലൂടെ  ഒരു സാമ്പത്തിക വർഷത്തിൽ ബിസിനസ്സ് നേടിയ ലാഭമോ നഷ്ടമോ കണ്ട് ത്താനാകും . സാമ്പത്തിക വർഷാന്ത്യത്തിൽ സ്ഥാപനത്തിന്റെ ധനകാര്യസ്ഥിതി കണ്ടെത്താ നാകും . മാനേജ്മെന്റിനും മറ്റു തൽപ്പരകക്ഷികൾക്കും ആവശ്യമായ ധനകാര്യ വിവരങ്ങൾ നൽകാൻ കഴിയും 

 കോസ്റ്റ് അക്കൗണ്ടിംഗ് ( Cost Accounting ) 

ഒരു സ്ഥാപനം ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളുടെ ചെലവ് കണക്കാക്കുന്നതിനും വില നിശ്ചയിക്കുന്നതിനും ചെലവ് വിശകലനം ചെയ്യുന്നത്തിനും കോസ്ററ് അക്കൗണ്ടിംഗ് സഹായിക്കുന്നു . ചെലവുകൾ നിയന്ത്രിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും മാനേജ്മെന്റിന് ആവശ്യമായ ചില വിവരങ്ങൾ നൽകാനും ഇത് സഹായിക്കുന്നു 

മാനേജ്മെന്റ് അക്കൗണ്ടിംഗ് ( Management Accounting )

 മാനേജ്മെന്റിന് യുക്തിസ ഹമായ നയതീരുമാനങ്ങൾ എടുക്കാനും അത്തരം തീരുമാനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്താനും സഹായിക്കുക എന്നതാണ് മാനേജ്മെന്റ് അക്കൗണ്ടിംഗിന്റെ ഉദ്ദേശ്യം .

Todays Assignment 

1-Who are external users of Accounting? Give two examples. 

2- What are Economic Events? Give two examples.

Answers 

1-Who are external users of Accounting? Give two examples. 

Many users need financial information in order to make important decisions. These users can be divided into two broad categories One of them  External users .

External users include:- present and potential Investors (shareholders), Creditors (Banks and other Financial Institutions, Debentureholders and other Lenders), Tax Authorities, Regulatory Agencies (Department of Company Affairs, Registrar of Companies, Securities Exchange Board of India, Labour Unions, Trade Associations, Stock Exchange and Customers, etc.

2- What are Economic Events? Give two examples.

 An economic event is known as a happening of consequence to a business organisation which consists of transactions and which are measurable in monetary terms. 

For example, purchase of machinery, installing and keeping it ready for manufacturing is an event which comprises number of financial transactions such as buying a machine, transportation of machine, site preparation for installation of a machine, expenditure incurred on its installation and trial runs.

Assignment in Malayalam 

1-Who are external users of Accounting? Give two examples. 

 ബിസിനസ്സ് സംരംഭത്തിന്റെ ധനകാര്യ വിവരങ്ങൾ ഗുണഭോക്താക്കളിലേക്ക് കൈമാറുന്നതിനുള്ള ഉപാധിയാണ് അക്കൗണ്ടിംഗ് ഗുണഭോക്താക്കൾ രണ്ടു വിഭാഗങ്ങളാണ് അതിലൊന്ന് ആന്തരിക ഗുണഭോകതാക്കൾ ഉദാഹരണമായി ചീഫ് എക്സിക്യൂട്ടീവ് , ഫിനാൻസ് ഓഫീസർ , വൈസ് പ്രസിഡന്റ് , യൂണിറ്റ് മേധാവികൾ , പ്ലാന്റ് മാനേജർ , സ്റ്റോർ മാനേജർ , സൂപ്പർവൈസർ മുതലായവർ ആന്തരിക ഉപയോക്താക്കളാണ് 

2- What are Economic Events? Give two examples.

പണമായി അളക്കാൻ കഴിയുന്ന ഇടപാടുകളെയും സംഭവങ്ങളെയും അവയുടെ പരിണിതഫലങ്ങ ളെയുമാണ് സാമ്പത്തിക കാര്യങ്ങൾ എന്ന് വിവക്ഷിക്കുന്നത് . ഉദാഹരണമായി , ഒരു യന്ത്രം വാങ്ങി , സ്ഥാപിച്ച് ഉൽപ്പാദനസജ്ജമാക്കുന്നതുവരെ പലവിധ സാമ്പത്തിക ഇടപാ ടുകൾ ഉണ്ടാകുന്നുണ്ട് . യന്ത്രം വാങ്ങുക , കൊണ്ടുവരുക , സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഒരുക്കുക , സ്ഥാപിക്കുക , പരീക്ഷണപ്രവർത്തിപ്പിക്കൽ നടത്തുക തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകൾ ഇതിന്റെ ഭാഗമായി ഉൾപ്പെടുന്നുണ്ട് . 

                                                                                                                Thank You Team eArivs