Economics Chapter 3 Part-3 Malayalam and English 

എക്കണോമിക്‌സ് പാഠപുസ്ഥകത്തിലെ ചോദ്യോത്തരങ്ങൾ ഭാഗം 3Qu9)- What do you understand by the drain of Indian wealth during the colonial period ? 

Ans: India has been an important trading nation since ancient Periods. But the  policies of commodity production, put together and volume of India's foreign trade.  The Colonial Government  became exporters of primary goods  and importer of consumer goods.  

The most important features of India's foreign trade throughout the coloinal period was the production of a large export surplus came at huge cost to the country's economy. In addition this export surplus did not result in any flow of gold or silver into India.

On the contrary, Indian wealth was used to pay for the expenses incurred by an office set up by the British colonial government, the cost of the war, the recurrence of the British government, and the importation of invisible objects.

Qu9)-കോളനിഭരണകാലത്തെ ഇന്ത്യൻ സമ്പത്തിന്റെ ചോർച്ച് ” എന്നതുകൊണ്ട് നിങ്ങൾ എന്ത് മനസ്സിലാക്കുന്നു .

കോളനിഭരണത്തിലൂടെ ഇന്ത്യൻ സമ്പത്ത് മുഴുവൻ ബ്രിട്ടീഷ്കാർ  കൊള്ളയടിച്ചു . ബ്രിട്ടന്റെ അവർക്കനുകൂലമായ വ്യാപാരനയങ്ങൾ ഇന്ത്യൻ വിഭവങ്ങൾ ബിട്ടനിലേക്ക് പ്രവഹിക്കുന്നതിനിടയാക്കി . കോളനിഭരണത്തിൻ കീഴിൽ വിദേശവ്യാപാരത്തിലൂടെ ഇന്ത്യ ധാരാളം കയറ്റുമതി മിച്ചം നേടിയെടുത്തു . എന്നാൽ ഇതുകൊണ്ടു ഇന്ത്യയ്ക്ക് ഒരു നേട്ടവും ഉണ്ടായില്ല  . ഭക്ഷ്യധാന്യങ്ങൾ , തുണിത്തരങ്ങൾ , മണ്ണെണ്ണ മുതലായവ യ്ക്ക് ആഭ്യന്തര വിപണിയിൽ ലഭ്യതക്കുറവ്  ഉണ്ടായി  അതുകൊണ്ടുതന്നെ ഈ വസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടി വന്നു . ബ്രിട്ടനിൽ കോളനി സർക്കാർ ആരംഭിച്ച ഓഫീസിന്റെ ചെലവ് നമ്മൾ വഹിക്കേണ്ടിവന്നു . ബിട്ടൻ നടത്തിയ യുദ്ധങ്ങളുടെ ചെലവ് അതും നമ്മളിലേക്ക്  വന്നു . അദൃശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടി വന്നു ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ടത്  നമ്മുടെ  ഇന്ത്യൻ സമ്പത്ത് എല്ലാരീതിയിലും ബ്രിട്ടനിലേക്ക് കടത്തപ്പെട്ടു എന്നുള്ളതാണ് 

Qu10)- Which is regarded as the defining year to mark the demographic transition from its first to the second decisive stage?

Ans : The year 1921 is regarded as the defining year to mark the demographic transition from the first to the second decisive stage .

Qu)-10. ജനസംഖ്യാപരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ നിന്നും രണ്ടാംഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ അതിർത്തി നിർണ്ണയവർഷം ഏതാണ് ?

1921 " ഗേറ്റ് ഡിവൈഡി'ന്റെ വർഷം എന്നാണ് അറിയപ്പെടുന്ന ത് . 

1921 - ൽ ഇന്ത്യ ഡെമോഗ്രാഫിക് ട്രാൻസിഷന്റെ ആദ്യഘട്ട ത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് കടന്നു .

Qu11)- Give a quantitative appraisal of India’s demographic profile during the colonial period

The year 1921 is considered  as the year of great divide which marked the transition from the first stage to the second stage of demographic transition . Before 1921, India was in the first stage of demographic transition. The second stage of transition began after 1921. However, neither the total population of India nor the rate of population growth at this stage was very high. 

Qu11)- കോളനി ഭരണകാലത്തെ ഇന്ത്യയുടെ ജനസംഖ്യാരൂപരേഖയെ അളവുപരമായി വിലയിരുത്തുക 

 1921 " ഗേറ്റ് ഡിവൈഡി'ന്റെ വർഷം എന്നാണ് അറിയപ്പെടുന്ന ത് . 1912 ൽ ഇന്ത്യ ഡെമോഗ്രാഫിക് ട്രാൻസിഷന്റെ ആദ്യഘട്ട ത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് കടന്നു . ആദ്യഘട്ടത്തിൽ ഉയർന്ന ജനനനിരക്കും മരണനിരക്കും ആയിരുന്നു അതുകൊണ്ടു തന്നെ  ജനസംഖ്യാ വളർച്ച നിശ്ചലമായിരുന്നു , എന്നാൽ രണ്ടാം ഘട്ടത്തിൽ മരണനിരക്ക് കുറഞ്ഞതുമൂലം ജനസംഖ്യാ വളർച്ച ഉയർന്നു .ഇതൊരു നല്ല മാറ്റമായി കാണാവുന്നതാണ് 

Qu12)- Highlight the salient features of India’s pre-independence occupational structure ?

A)-During the colonial period, the occupational structure of India did not change more Agriculture sector 70 to 75 %  ,Secondary Sector 10% And Service Sector 15 To 20 % of Total Work Force 

Another striking aspect was the growing regional variation. Parts of the then Madras Presidency (comprising areas of the present-day states of Tamil Nadu, Andhra Pradesh, Kerala and Karnataka), Bombay and Bengal witnessed a decline in the dependence of the workforce on the agricultural sector with a commensurate increase in the manufacturing and the services sectors. However, there had been an increase in the share of workforce in agriculture during the same time in states such as Orissa, Rajasthan and Punjab.

Qu12)-. സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെമുമ്പുള്ള ഇന്ത്യയുടെ തൊഴിൽ ഘടനയുടെ സവിശേഷതകളെ എടുത്തു കാണിക്കുക

A)- തൊഴിൽ ഘടന എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവിധ  മേഖലകളിലുമുള്ള അതായതു ,പ്രാഥമിക, ദ്വിതീയ, സേവന മേഖലകളിൽ തൊഴിലാളികളുടെ വിതരണത്തെയാണ് . ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യൻ തൊഴിൽ ഘടനയ്ക്ക് കാര്യമായ മാറ്റം ഉണ്ടായില്ല . മൊത്തം തൊഴിൽ ശക്തിയുടെ 70-75 ശതമാനവും കാർഷി കമേഖലയിലാണ് ഉണ്ടായിരുന്നത്   മൊത്തം തൊഴിൽ ശക്തിയുടെ 10 ശതമാനം മാത്രമാണ് ദ്വിതീയ മേഖല അഥവാ വ്യാവസായിക മേഖലയിൽ  കേന്ദ്രീകരിക്കപ്പെട്ടിരുന്നത് . മൊത്തം തൊഴിൽ ശക്തിയുടെ 15-20 ശതമാനമാണ് സേവന മേഖലയിലുള്ളത് . തൊഴിൽ ഘടനയിൽ പ്രാദേശികമായ വ്യതിയാനങ്ങൾ ഉണ്ടായി . മദ്രാസ് പ്രസിഡൻസി , മഹാരാഷ്ട്ര , വെസ്റ്റ് ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ കാർഷികമേഖലയി ലുള്ള തൊഴിൽ ശക്തിയുടെ ആശ്രയത്വം കുറഞ്ഞു . എന്നാൽ ഒറീസ , രാജസ്ഥാൻ , പഞ്ചാബ് എന്നിവിടങ്ങളിൽ കൃഷിമേഖലയിൽ ആശ്രയത്വം കൂടി 

അടുത്ത പേജിലേക്ക് പോകാൻ 

Go to Next Page :- Click Here