Computer Application Class-2 Date -25-11-2020
Chapter 1 Fundamentals Of Computer
Computer
as a data processor Computer may be defined as an electronic machine designed to accept the data and instructions, performs arithmetic and logical operations on the data according to a set of instructions and output the results or information.
കമ്പ്യൂട്ടർ
ഒരു ഡാറ്റ പ്രോസസ്സർ എന്ന നിലയിൽ ഡാറ്റയും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രോണിക് മെഷീനായി കംപ്യൂട്ടറിനെ നിർവചിക്കാം , ഒരു കൂട്ടം നിർദ്ദേശങ്ങൾക്കനുസരിച്ച് ഡാറ്റയിൽ ഗണിത, ലോജിക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ഫലങ്ങളോ വിവരങ്ങളോ ഒരു ഔട്പുട്ടായി നൽകുകയോ ചെയ്യുക
QU)-Who proposed the model of modern computers?
John Von Neumann
The basic organisation of a computer is the same. It is based on a model proposed by John Von Neumann, a mathematician and a computer scientist
Qu)-What are the Functional units of a computer ?
Computer consists of some functional units namely Input Unit, Central Processing Unit (CPU), Storage Unit and Output Unit. Each of these units is assigned to perform a particular task
1)-Input Unit
The collected data and the instructions for their processing are entered into the computer through the input unit.
(Keyboard, mouse, touch pad etc)
2)- Central Processing Unit (CPU)
The CPU is the brain of the computer. All major computations and comparisons are made inside the CPU .The functions of CPU are performed by three components - Arithmetic Logic Unit (ALU), Control Unit (CU) and Registers
a)- Arithmetic Logic Unit (ALU)
It performs calculations and logical operations such as comparisons and decision making
b)- Control Unit (CU)
c)- Registers
These are temporary storage elements that facilitate the functions of CPU
3)-Storage Unit
The data and instructions entered in the computer through input unit are stored inside the computer before actual processing starts. Similarly, the information or results produced after processing are also stored inside the computer, before transferring to the output unit.
a)-Primary storage:- It is also known as main memory. It is again divided into two Random Access Memory (RAM) and Read Only Memory (ROM).
b)-Secondary storage:- It is also known as auxiliary storage, Hard disk, CDs, DVDs, memory sticks, etc. are some examples.
4)- Output unit
The information obtained after data processing is supplied to the outside world through the output unit in a human-readable form. Monitor and printer are the commonly used output devices.eg: Monitor, Printer etc
Qu)-ആധുനിക കംപ്യൂട്ടറിന്റെ മാതൃക മുന്നോട്ടു വെച്ചതാര് ?
A)-ജോൺവോൺ ന്യൂമൻ
ഗണിതജ്ഞനും , കമ്പ്യൂട്ടർ ശാസ്ത്രജ്ഞ നുമായ ജോൺവോൺ ന്യൂമൻ നിർദേശിച്ച മാതൃകയെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നത്തെ കമ്പ്യൂട്ടറിന്റെ ഘടന
കമ്പ്യൂട്ടറിന്റെ പ്രവർത്തന ഘടകങ്ങൾ ( Functional units of a computer )
കമ്പ്യൂട്ടറുകൾ അവയുടെ വലുപ്പത്തിലും ആകൃതിയിലും പ്രവർത്തനമികവിലും വിലയിലും വ്യത്യസ്തമാണ ങ്കിലും അവയുടെ അടിസ്ഥാനപരമായ ഘടന ഒരേ പോലെയാണ് . ഇൻപുട്ട് യൂണിറ്റ് , സെൻട്രൽ പ്രോസസിങ് യൂണിറ്റ് ( CPU ) , സംഭരണ യൂണിറ്റ് ( Storage Unit ) , ഔട്ട്പുട്ട് യൂണിറ്റ് എന്നിവയാണ് ഇതിലടങ്ങിയിട്ടുള്ള പ്രവർത്തന ഘടകങ്ങൾ . ഇവയിൽ ഓരോ ഘടകത്തിനും പ്രത്യേക ദൗത്യമാണ് നിർവഹിക്കാനുളളത് .
1)-ഇൻപുട്ട് യുണിറ്റ്
ശേഖരിക്കപ്പെട്ടിട്ടുള്ള ഡാറ്റയും നിർദേശങ്ങളും പ്രോസസിംഗിനായി കമ്പ്യൂട്ടറിലേക്ക് നൽകുന്നത് ഇൻപുട്ട് യൂണിറ്റിലൂടെയാണ് .സാധാരണയായി ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണങ്ങൾ കീബോർഡ് , മൗസ് , സ്കാനർ , മൈക്ക് , ഡിജിറ്റൽ ക്യാമറ മുതലായവയാണ് .
2)-സെൻട്രൽ പ്രോസസിംഗ് യുണിറ്റ്-( CPU )
കമ്പ്യൂട്ടറിന്റെ മസ്തിഷ്കമാണ് സി പി യു . ഒരു കമ്പ്യൂട്ടർ സംവിധാനത്തിൽ എല്ലാ പ്രധാന ഗണിത ക്രിയകളും താരതമ്യങ്ങളും നടത്തുന്നത് സി പി യു വിലാണ് . കമ്പ്യൂട്ടറിലെ മറ്റ് ഘടകങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള ചുമതലയും ഇതിനുണ്ട് . സി പി യു വിന്റെ പ്രവർത്ത നങ്ങൾ നിർവഹിക്കുന്നത് അതിലെ മൂന്ന് ഭാഗങ്ങളാണ് - അരിതമേറ്റിക് & ലോജിക്ക് യൂണിറ്റ് ( ALU ) , കൺട്രോൾ യൂണിറ്റ് ( CU ) , രജിസ്റ്ററുകൾ ( Registers ) .
a)- അരിത്മെറ്റിക് & ലോജിക്ക് യൂണിറ്റ് ( ALU )
നിർദേശങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള യഥാർഥ പ്രവർത്തനങ്ങൾ നിർവഹിക്കപ്പെടുന്നത് അരിത്മെറ്റിക് & ലോജിക് യൂണിറ്റിലാണ് ( ALU ) . ഗണിതക്രിയകളും , താരതമ്യം ചെയ്യൽ , തീരുമാനമെടുക്കൽ എന്നീ യുക്തി സഹമായ പ്രവർത്തനങ്ങളും നടത്തുന്നത് അരിതമേറ്റിക് & ലോജിക്കൽ യൂനിറ്റിലാണ്
b)- കൺട്രോൾ യൂണിറ്റ് ( CU )
കമ്പ്യൂട്ടറിന്റെ മറ്റെല്ലാ ഘടകങ്ങളെയും പരസ്പരം കൂട്ടിയിണക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കേന്ദ്ര നാഡീവ്യവസ്ഥയാണ് . മെമ്മറിയിൽ സംഭരിച്ചിട്ടുള്ള പ്രോഗ്രാമുകളിൽ ( Programmes ) നിന്ന് ഇത് നിർദേശങ്ങൾ സ്വീകരിക്കുകയും അവയിലടങ്ങിയിട്ടുള്ള (പവർത്തനങ്ങളെ വ്യാഖ്യാനിക്കുകയും ബന്ധപ്പെട്ട ഘടകങ്ങൾക്ക് അവ നിർവഹിക്കുന്നതിനു വേണ്ട സൂചനകൾ നൽകയും ചെയ്യുന്നു .
c)-രജിസ്റ്ററുകൾ ( Registers )
C P U വിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള താൽക്കാലിക സംഭരണ ഘടകങ്ങളാണിവ . ഡാറ്റ , നിർദേശം , മെമ്മറി അഡസ് , ഫലങ്ങൾ മുതലായവ സംഭരിക്കുന്നതിനായി വ്യത്യസ്ത തരം രജിസ്റ്ററുകൾ രൂപകല്പന ചെയ്തിട്ടുണ്ട് .
3)-സംഭരണ ഘടകം ( Storage Unit )
യഥാർഥ പ്രോസസിംഗ് ആരംഭിക്കും മുൻപ് ഇൻപുട്ട് ഘടകത്തിലൂടെ കമ്പ്യൂട്ടറിലേക്ക് നൽകിയ ഡാറ്റയും നിർദേശങ്ങളും കമ്പ്യൂട്ടറിനുള്ളിൽ സംഭരിച്ചു വയ്ക്കുന്നു . അതുപോലെ പ്രാസസിംഗിനുശേഷം ഉൽപാദിപ്പിക്കുന്ന വിവരങ്ങളും ഫലങ്ങളും കൂടി ഔട്ട്പുട്ട് ഘടകത്തിലേയ്ക്ക് നൽകുന്നതിനു മുൻപായി കമ്പ്യൂട്ടറിനുള്ളിൽ സംഭരിക്കുന്നു . കൂടാതെ ഇടക്കാല ഫലങ്ങൾ ( Intermediate Results ) എന്തെങ്കിലുമുണ്ടെങ്കിൽ പിന്നീടുള്ള പ്രാസസിംഗിനായി അവയും സംഭരിക്കുന്നു . കമ്പ്യൂട്ടറിലെ സംഭരണ ഘടകത്തെ ഇങ്ങനെയുള്ള എല്ലാ ലക്ഷ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്നു . സംഭരണ ഘടകം രണ്ട് തരമുണ്ട് പ്രാഥമിക സംഭരണം , ദ്വിതീയ സംഭരണം
a)- പ്രാഥമിക സംഭരണം ( Primary Storage )
ഇത് പ്രധാന മെമ്മറി എന്നും അറിയപ്പെടുന്നു . ഇതിനെ റാൻഡം ആക്സസ് മെമ്മറി ( RAM ) എന്നും റീഡ് ഓൺലി മെമ്മറി ( ROM ) എന്ന് വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു .
b)-. ദ്വിതീയ സംഭരണം( Secondary Storage )
ഇത് സഹായക ( auxilary ) സംഭരണ ഘടകം എന്നും അറിയപ്പെടുന്നു . സെക്കന്ററി സംഭരണ ഘടകത്തിന് പ്രാഥമിക സംഭരണ ഘടകത്തിന്റെ ന്യൂനതകൾ പരിഹരിക്കാനാകും . വലിയ സംഭരണശേഷിയുള്ള ഇവയിൽ ഡാറ്റ , പ്രോഗ്രാമുകൾ , വിവരങ്ങൾ എന്നിവ സ്ഥിരമായി സൂക്ഷിച്ചു വയ്ക്കുന്നു . പക്ഷേ നാം ഇതിനായി പ്രത്യേക നിർദേശങ്ങൾ നൽകേണ്ടതുണ്ട് . ഹാർഡ് ഡിസ്ക് , സി ഡി , ഡി വി ഡി , മെമ്മറി സ്റ്റിക് മുതലായവ ദ്വിതീയ സംഭരണ ഘടകത്തിന് ചില ഉദാഹരണങ്ങളാണ്
4 ഔട്ട്പുട്ട് ഘടകം ( Output Unit )
ഡാറ്റ പ്രോസസിംഗിനു ശേഷം ലഭിക്കുന്ന വിവരങ്ങൾ മനുഷ്യനു വായിക്കുവാൻ കഴിയുന്ന രൂപത്തിൽ പുറം ലോകത്തിലേക്ക് ഔട്ട്പുട്ട് ഘടകത്തിലൂടെ നൽകുന്നു , മോണിറ്ററും , പ്രിന്ററുമാണ് സാധാരണയായി ഉപയോഗിക്കുന്ന ഔട്ട്പുട്ട് ഉപകരണങ്ങൾ .
Characteristics of computers
As we know, computers can execute millions of instructions in a second. The results produced after processing the data are very accurate, but computers do not have adequate knowledge or intelligence to interpret the results. They only carry out instructions like an obedient servant.
GIGO
The computer gives correct results only if the data and instructions given are correct. The term Garbage In Garbage Out (GIGO) is used to mean this feature. That is, if a wrong input is given to the computer, it will give a wrong output
Identify the advantages and limitations of computer?
Advantages
Speed
A computer can perform millions of operations in a second or in fraction of second. It can do in a minute, as much work as a man do taking months and years.
Accuracy
A computer can perform arithmetic operations with a very high degree of accuracy. By accuracy, we mean fewer errors in the output and precision with which computations are performed.
Diligence
Since computer is a machine, it can operate for long hours untiringly. Unlike human beings, it will not show any emotion or disobey you. Hence computers are best suited for routine jobs.
Versatility
Computer can be used to perform many different kinds of processing tasks. It is a general purpose data processing machine. Huge memory: Computer has enormous memory capacity. Huge volume of data can be stored in its memory for processing. The storage capacity can also be increased as per requirement.
പരിമിതികൾ
ഐ ക്യൂ ( IQ ) വിന്റെ അഭാവം :
കമ്പ്യൂട്ടറിന് അമാനുഷിക കഴിവുകൾ ഉണ്ടെന്നാണ് മിക്ക വരും കരുതുന്നത് . എന്നാൽ അത് വാസ്തവമല്ല . കമ്പ്യൂട്ടറിന് മനുഷ്യർ ക്കുള്ളതുപോലെ സ്വതസ്സിദ്ധമായ ബുദ്ധിയില്ല .
തീരുമാനമെടുക്കാനുള്ള കഴിവിന്റെ അഭാവം :
കമ്പ്യൂട്ടറു കൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനങ്ങൾ എടു ക്കാൻ കഴിയില്ല . മനുഷ്യർക്കുള്ളതു പോലെ അന്തർജ്ഞാനപരമായ കഴിവുകൾ അതിനില്ല
Assignment
1 Comments
The nots are very...usefuled me
ReplyDeleteThank you so much
Post a Comment