Plus One Sociology Class -1 Notes & Assignment
Auguste Comte
The term 'sociology" was coined by Auguste Comte, the founding Father of Sociology. It was derived from two words, a Latin word 'socius' meaning 'companion' and a Greek word Logos' meaning 'Science' or Study.
സാമൂഹ്യശാസ്ത്രത്തിന്റെ സ്ഥാപക പിതാവായ അഗസ്റ്റെ കോംടെയാണ് 'സോഷ്യോളജി' എന്ന പദം ഉപയോഗിച്ചത്.
ഇത് രണ്ട് വാക്കുകളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, ലാറ്റിൻ പദമായ 'സോഷ്യസ്' എന്നതിന് 'കൂട്ടാളി', ഗ്രീക്ക് പദമായ ലോഗോസ് 'സയൻസ്' അല്ലെങ്കിൽ പഠനം
Define Sociology
Give your own definition of Sociology. (Give sociology your own definition.)
Relationship between personal problems and public issues .Our possibilities as an individual is determined by the broad socio political policies as well as our family background. Sociology views human society as an Interconnected whole .One of the tasks of sociology is to unravel the connection between a personal problem and a public issue. Sociology is the study of man and his social relations and society.
വ്യക്തിപരമായ പ്രശ്നങ്ങളും പൊതു പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം . ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ സാധ്യതകൾ നിർണ്ണയിക്കുന്നത് വിശാലമായ സാമൂഹിക രാഷ്ട്രീയ നയങ്ങളും നിങ്ങളുടെ കുടുംബ പശ്ചാത്തലവുമാണ്. സാമൂഹ്യശാസ്ത്രം മനുഷ്യ സമൂഹത്തെ പരസ്പരബന്ധിതമായ ഒന്നായി കാണുന്നു .ഒരു വ്യക്തിപരമായ പ്രശ്നവും പൊതുപ്രശ്നവും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യുക എന്നതാണ് സാമൂഹ്യശാസ്ത്രത്തിന്റെ പ്രധാനമായ ദൗത്യം . മനുഷ്യനെയും അവന്റെ സാമൂഹിക ബന്ധങ്ങളെയും സമൂഹത്തെയും കുറിച്ചുള്ള പഠനമാണ് സോഷ്യോളജി.
What Is Sociological Imagination ?
Sociological Imagination is how the individual and society are dialectically linked. The sociological imagination enables us to grasp history and biography and the relations between the two within society
എന്താണ് സാമൂഹ്യശാസ്ത്ര സങ്കല്പം ?
വ്യക്തിയും സമൂഹവും വൈരുദ്ധ്യാത്മകമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സാമൂഹ്യശാസ്ത്ര സങ്കല്പം . ചരിത്രവും ജീവചരിത്രവും സമൂഹത്തിനുള്ളിലെ ഇരുവരും തമ്മിലുള്ള ബന്ധവും മനസ്സിലാക്കാൻ സാമൂഹ്യശാസ്ത്ര സങ്കല്പം നമ്മെ പ്രാപ്തരാക്കുന്നു
Qu2)-Whose concept is social imagination?
A)-C. Wight Mills ,He is an American Sociologist
Qu2)-ആരാണ് സമൂഹശാസ്ത്രസങ്കല്പം എന്ന പദം ആദ്യമായി പ്രയോഗിച്ചത് .
1959 ൽ സി.റൈറ്റ് മിൽസ് (C. Wight Mills ) എന്ന അമേരിക്കൻ സമൂഹ ശാസ്ത്രജ്ഞനാണ് സമൂഹശാസ്ത്രസങ്കല്പം എന്ന പദം ആദ്യമായി പ്രയോഗിച്ചത് .
Qu3)-The sociological imagination enables us to grasp history and biography and the relations between the two within society How C. Wight Mills Explained it ?
The facts of contemporary history are also facts about the success and the failure of individual men and women. When a society is industrialised, a peasant becomes a worker; a feudal lord is liquidated or becomes a businessman. When classes rise or fall, a man is employed or unemployed; when the rate of investment goes up or down, a man takes new heart or goes broke. When wars happen, an insurance salesman becomes a rocket launcher; a store clerk, a radar man; a wife lives alone; a child grows up without a father. Neither the life of an individual nor the history of a society can be understood without understanding both.
ചരിത്രവും ജീവചരിത്രവും സമൂഹത്തിനുള്ളിലെ ഇരുവരും തമ്മിലുള്ള ബന്ധവും മനസ്സിലാക്കാൻ സാമൂഹ്യശാസ്ത്ര ഭാവന നമ്മെ പ്രാപ്തരാക്കുന്നു
സി. വൈറ്റ് മിൽസ് എങ്ങനെയാണ് ഈ കാര്യം വിശദീകരിച്ചത്?
സമൂഹം വ്യവസായവൽക്കരിക്കപ്പെടുമ്പോൾ കർഷകൻ തൊഴിലാളിയായി മാറുന്നു . ഫ്യൂഡൽ പ്രഭുപാപ്പരാവുകയോ കച്ചവടക്കാരനാവുകയോ ചെയ്യുന്നു . വർഗഘടനയിൽ മാറ്റം വരുമ്പോൾ ഒരു വ്യക്തി തൊഴിലാളിയോ തൊഴിൽരഹിതനോ ആകുന്നു . നിക്ഷേപത്തിന്റെ നിരക്ക് ഉയരുമ്പോഴോ താഴുമ്പോഴോ ഒരാൾ ആവേശം കൊള്ളുകയോ നിരാശനാവുകയോ ചെയ്യുന്നു . യുദ്ധമുണ്ടാകുമ്പോൾ ഇൻഷുറൻസ് വിപണികാരൻ റോക്കറ്റ് വിക്ഷേപകനായിമാറുന്നു . സ്റ്റോർ സൂക്ഷിപ്പു കാരൻ റഡാർ വിദഗ്ധനായി പരിണമിക്കുന്നു . ഭാര്യക്ക് ഒറ്റയ്ക്ക് ജീവിക്കേണ്ടിവരുന്നു . കുട്ടിക്ക് പിതാവില്ലാതെ വളരേണ്ടിവരുന്നു . ഒരു വ്യക്തിയുടെ ജീവിതത്തെയോ സമൂഹത്തിന്റെ ചരി ത്രത്തെയോ മനസ്സിലാക്കണമെങ്കിൽ രണ്ടും കൂടി മനസ്സിലാക്കാതെ പറ്റില്ല .
Post a Comment
Post a Comment