Plus One Accountancy Class-3 Date 23-11-2020

Todays Assignment & Class Notes 

Assignment -1 in English 

Qu1)-Briefly describe any three characteristics  Qualitative Characteristics of Accounting Information

 Qualitative Characteristics of Accounting Information

Qualitative characteristics are the attributes of accounting information which tend to enhance its understandability and usefulness.  In order to assess whether accounting information is decision useful, Major four characteristics for Accounting Information that is 

1)-Reliability 2)-Relevance 3)-Understandability 4)-Comparability

1)-Reliability

Reliability means the users must be able to depend on the information. The reliability of accounting information is determined by the degree of correspondence between what the information conveys about the transactions or events that have occurred, measured and displayed.  A reliable information should be free from error and bias and faithfully represents what it is meant to represent.

2)-Relevance

To be relevant, information must be available in time, must help in prediction and feedback, and must influence the decisions of users  by : 

(a) helping them form prediction about the outcomes of past, present or future events; and/or 

(b) confirming or correcting their past evaluations. 

3)-Understandability

Understandability means decision-makers must interpret accounting information in the same sense as it is prepared and conveyed to them.  The qualities that distinguish between good and bad communication in a message are fundamental to the understandability of the message.

Comparability

It is not sufficient that the financial information is relevant and reliable at a particular time, in a particular circumstance or for a particular reporting entity. But it is equally important that the users of the general purpose financial reports are able to compare various aspects of an entity over different time period and with other entities.

Assignment -1 in Malayalam 

Qu1) - അക്കൗണ്ടിംഗ് വിവരങ്ങളുടെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ ചുരുക്കി   വിവരിക്കുക ?

അക്കൗണ്ടിംഗ് വിവരങ്ങളുടെ ഗുണാത്മക സവിശേഷതകൾ (Qualitative Characteristics of Accounting Information ) 

അക്കൗണ്ടിംഗ് വിവരങ്ങളുടെ ഗുണനിലവാരം , അവ മറ്റുള്ളവർക്ക് മനസ്സിലാക്കാനുള്ള കഴിവിനെയും അവയുടെ ഉപയോഗത്തെയും ആശ്രയിച്ചാണിരിക്കുന്നത് . തീരുമാനങ്ങൾ എടുക്കാൻ അക്കൗണ്ടിംഗ് വിവരങ്ങൾ പ്രയോജനകരമാകണമെങ്കിൽ അവയ്ക്ക് വിശ്വസനീയത , പ്രസക്തി , ഗ്രാഹ്യശേഷി , താരതമ്യക്ഷമത എന്നീ ഗുണങ്ങൾ ഉണ്ടാകണം 

1)-വിശ്വസനീയത ( Reliability ) 

അക്കൗണ്ടിംഗ് വിവരങ്ങൾ ഉപയോക്താവിന് ആശയിക്കാവുന്നതായിരിക്കണം . അവ തെറ്റില്ലാത്തതും പക്ഷപാതരഹിതവും സത്യസന്ധവുമായിരിക്കണം . വിശ്വാസത ഉറപ്പു വരുത്താൻ , വെളിപ്പെടുത്തുന്ന വിവരങ്ങൾ നിഷ്പക്ഷവും വിശ്വാസയോഗ്യവും , സമാന രീതിയുപയോഗിച്ച് സ്വതന്ത്ര കക്ഷികൾക്ക് പരിശോധിക്കാൻ കഴിയുന്നതുമായിരിക്കണം .

2)-പ്രസക്തി ( Relevance ) 

വിവരങ്ങൾ പ്രസക്തമാകണമെങ്കിൽ അവ യഥാസമയം തന്നെ ലഭ്യമാക്കണം . ഇത്തരം വിവരങ്ങൾ പ്രവചനത്തിനും പ്രതികരണങ്ങൾക്കും സഹായകമാവുകയും ഉപയോക്താ ക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യണം . ഭൂത - ഭാവി- വർത്തമാന സംഭവ ങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് പ്രവചനം നടത്താനും , നടത്തിയ വിലയിരുത്തലു കൾ തിരുത്താനും സ്ഥിരപ്പെടുത്താനും കഴിയുന്നതായിരിക്കണം . 

3)-ഗ്രാഹ്യശേഷി ( Understandability ) 

തയാറാക്കി നൽകിയവർ ഉദ്ദേശിച്ച അതേ അർഥത്തിൽ തന്നെ തീരുമാനങ്ങളെ ടുക്കുന്നവർക്ക് വ്യാഖ്യാനിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം , അക്കൗണ്ടിംഗ് വിവരങ്ങൾ . ഒരു സന്ദേശം അത് അയച്ച ആൾ ഉദ്ദേശിച്ച അതേ അർഥത്തിൽത്തന്നെ കിട്ടുന്നയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ ആശയവിനിമയം കാര്യക്ഷമമാണ് എന്ന് പറയാം  .

3)-താരതമ്യ ക്ഷമത ( Comparability ) 

 വ്യത്യസ്ത കാലയളവുകളിലെ ധനകാര്യ റിപ്പോർട്ടുകൾ തമ്മിലും മറ്റു സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ തമ്മിലും താരതമ്യം ചെയ്യാൻ കഴിയുന്നതായിരിക്കണം . പൊതുവായ കാലയളവിൽ പൊതുവായ മാനദണ്ഡങ്ങളുപയോഗിച്ച് പൊതുവായ മാതൃകയിൽ തയാറാക്കിയ റിപ്പോർട്ടു കളെ മാത്രമെ താരതമ്യം ചെയ്യാൻ കഴിയൂ .

Assignment -2 in English 

 Qu2)-List out the objective of Accounting 

Objectives of Accounting

As an information system, the basic objective of accounting is to provide useful information to the interested group of users, both external and internal. The necessary information, particularly in case of external users, is provided in the form of financial statements,

1)-Maintenance of Records of Business Transactions

Accounting  is used for the maintenance of a systematic record of all financial transactions in book of accounts that takes place in business everyday. Hence, a proper and complete records of all business transactions are kept regularly. Moreover, the recorded information enables verifiability and acts as an evidence.

2)-Calculation of Profit and Loss

The owners of business are keen to have an idea about the net results of their business operations periodically or incurred losses. Thus, another objective of accounting is to ascertain the profit earned or loss sustained by a business during an accounting period which can be easily workout with help of record of incomes and expenses relating to the business by preparing a profit or loss account for the period. 

3)-Depiction of Financial Position

Accounting also aims at ascertaining the financial position of the business concern in the form of its assets and liabilities at the end of every accounting period. A proper record of resources owned by business organisation (Assets ) and claims against such resources (Liabilities) facilitates the preparation of a statement known as balance sheet position statement.

4)-Providing Accounting Information to its Users

The accounting information generated by the accounting process is communicated in the form of reports, statements, graphs and charts to the users who need it in different decision situations. As already stated, there are two main user groups, viz. internal users and  the external users

Assignment -2 in Malayalam

Qu2)-അക്കൗണ്ടിങ്ങിന്റെ ലഷ്യങ്ങൾ വിവരിക്കുക 

അക്കൗണ്ടിംഗിന്റെ ലക്ഷ്യങ്ങൾ ( Objectives of Accounting )

ഒരു വിവര സമ്പദായം എന്ന നിലയിൽ തൽപ്പരരായ ബാഹ്യ - ആന്തരിക ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ വിവരങ്ങൾ പ്രദാനം ചെയ്യുകയാണ് അക്കൗണ്ടിംഗിന്റെ പ്രധാനലക്ഷ്യം .  അക്കൗണ്ടിംഗിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഇനി പറയുന്നവയാണ്

1)-ബിസിനസ്സ് ഇടപാടുകൾ രേഖപ്പെടുത്തി പരിപാലിക്കുക (Maintenance of Records of Business Transactions ) 

അക്കൗണ്ട് ബുക്കുകളിൽ ധനകാര്യ ഇടപാടുകൾ ക്രമമായി രേഖപ്പെടുത്തി സൂക്ഷിക്കു ന്നതിന് അക്കൗണ്ടിംഗ് ഉപയോഗിക്കുന്നു .  ബിസിനസ്സ് ഇടപാടുകൾ കൃത്യതയോടെയും പരിപൂർണമായും രേഖപ്പെടുത്തേണ്ടതാണ് . അതി നുപുറമേ രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധനയ്ക്കുള്ള തെളിവുകളായി ഉപ യോഗിക്കുവാനും കഴിയും .

2)- ലാഭനഷ്ടം കണക്കാക്കാൻ ( Calculation of Profit and Loss ) 

ബിസിനസ്സ് ഉടമകൾ അവരുടെ പ്രവർത്തനങ്ങളുടെ കാലാകാലങ്ങളിലുള്ള ലാഭനഷ്ടം അറിയാൻ കാത്തിരിക്കുന്നവരാണ് . അതിനാൽ , ഓരോ കാലയളവിലെയും ലാഭമോ നഷ്ടമോ കണക്കാക്കുന്നതിനായി അതാത് അക്കൗണ്ടിംഗ് കാലയളവിലെ വരവും ചെലവും രേഖപ്പെടുത്തി ഒരു ലാഭനഷ്ട അക്കൗണ്ട് തയാറാക്കേണ്ടതാണ് . സ്ഥാപനത്തിന്റെ വരവ് കൂടുതലും ചെലവ് കുറവുമാണെങ്കിൽ ലാഭവും , ചെലവ് കൂടുതലും വരവ് കുറവുമാ ണെങ്കിൽ നഷ്ടവും ആയിരിക്കും 

3)-സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തൽ  ( Depiction of Financial Position )

 ഓരോ വർഷാന്ത്യത്തിലും ബിസിനസ്സ് സ്ഥാപനത്തിന്റെ ആസ്തികളുടെയും ബാധ്യത കളുടെയും അടിസ്ഥാനത്തിൽ സാമ്പത്തികസ്ഥിതി കണക്കാക്കുക എന്നതും അക്കൗ ണ്ടിംഗിന്റെ ഒരു ലക്ഷ്യമാണ് . ബിസിനസ്സ് സ്ഥാപനം നേടിയ വിഭവങ്ങൾ ( ആസ്തികൾ ) അത്തരം വിഭവങ്ങൾ ശേഖരിക്കുന്നതിന് കണ്ടെത്തിയ മാർഗങ്ങൾ ( ബാധ്യതകൾ ) എന്നിവയാണ് ബാക്കിപത്രത്തിൽ രേഖപ്പെടുത്തുന്നത് 

4)- ഉപയോക്താക്കൾക്ക് അക്കൗണ്ടിംഗ് വിവരങ്ങൾ ലഭ്യമാക്കുക ( Providing Accounting Information to its Users ) 

അക്കൗണ്ടിംഗ് പ്രക്രിയയിലൂടെ തയാറാക്കിയ റിപ്പോർട്ടുകൾ , സ്റ്റേറ്റ്മെന്റുകൾ , ഗ്രാഫുകൾ , ചാർട്ടുകൾ എന്നിവ ഉപയോക്താക്കൾക്ക് നൽകേണ്ടതാണ് . അവ വ്യത്യസ്ത സാഹചര്യ ങ്ങളിൽ തീരുമാനങ്ങളെടുക്കാൻ അവർക്ക് പ്രയോജനപ്പെടും . , ഉപയോക്താക്കളെ പ്രധാനമായി രണ്ട് വിഭാഗങ്ങളായി തിരിക്കാം . ആന്തരിക ഉപയോക്താക്കളും ബാഹ്യ ഉപയോക്താക്കളും .