Malayalam Class 3 Date :-01-12-2020

പാഠപുസ്തകത്തിലെ പ്രവർത്തനം 

ഇന്നത്തെ ക്ലാസ്സിൽ  തന്നിരിക്കുന്ന പറഞ്ഞിരിക്കുന്ന പ്രവർത്തനം 


പ്രണയതീരത്ത് സാന്ത്വനം കൊള്ളാൻ കൊതിക്കു മ്പോഴും അതിനാവാതെ പിടയുന്ന ഒരു വിഹ്വലമനസ്സിന്റെ യാത്രാരേഖയാണ് സന്ദർശനം - എന്ന കവിത .ഈ നിരീക്ഷണവുമായി ബന്ധിപ്പിച്ച് സന്ദർശനത്തിന് ഒരു ആസ്വാദനം എഴുതുക

മലയാള കവിതയിൽ ആധുനികത ജ്വലിച്ചു നിന്ന ഘട്ടത്തിൽ പ്രണയത്തിന്റേയും വിരഹത്തിന്റേയും വിശാലത  കാഴ്ച്ച വെച്ച  കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് . ആധുനിക കാലത്തിന്റെ പ്രണയത്തെ സമഗ്രമായി ആവിഷ്കരിക്കുകയാണ് കവി  . കാൽപനികത തലങ്ങളിൽ നിൽക്കുന്ന കവിതകളിൽ രോഷവും കുറ്റബോധവും നിറച്ചിരിക്കുന്നതു നമുക്ക്‌ കാണാൻ കഴിയും  .  ആത്മവേദനകൾ അനുഭൂതികളായി മാറുന്നത് സന്ദർശനത്തിൽ കാണാം . അരികിലിരിക്കുമ്പോഴും അപരിചിതത്വവും അകൽച്ചയും ബാധിച്ച് മൗനത്തിലേക്ക് പതിക്കുന്ന പ്രണയത്തെയാണ്  കവി ആവിഷ്കരിക്കുന്നത് . പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങളെ വ്യത്യസ്ത നിറക്കൂട്ടുകളിൽ വരച്ചുകാട്ടുന്നു . ഇനി ഒരിക്കലും അടുക്കാനാവാത്ത വിധം അകന്നുപോയ കാമുകിയെയാണ് ഇവിടെ  സന്ദർശിക്കുന്നത്  . സന്ദർശനമുറിയിൽ ഒന്നിച്ചിരിക്കുമ്പോഴും ഏകാന്തത അനുഭവിക്കുകയാണ് അവർ .കവി ഇവിടെ അതിനു മൗനം കുടിച്ചിരിക്കുന്നുഎന്ന പ്രയോഗമാണ് നൽകിയിരിക്കുന്നത് 

സംസാരം പുറത്തേക്കുളള ആവിഷ്കാരസ്വാതന്ത്രമാണെകിൽ  മൗനം തന്നിലേക്കുള്ള സഞ്ചാരമാണ് വേർപാടിന്റെ നിമിഷത്തിൽ വാക്കുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു  . എന്തെങ്കിലും പറത്ത് വിടപറയാൻ വെമ്പുന്ന  അവരുടെ വാക്കുകളെ മനസ്സിലെ മുറിവുകൾ പ്രതിരോധിക്കുന്നു . സമയം കടന്നു പോവുന്നതറിയാതെ , അവരുടെ ജീവിതത്തിലെന്നതുപോലെ പകൽ വെളിച്ചം മാഞ്ഞുപോവുകയും പുറത്തെ ഇരുട്ട് മനസ്സിനെ ബാധിക്കുകയും ചെയ്യുന്നു .ഒന്നും മിണ്ടാതെ നോക്കിയിരിക്കുന്ന  അവർ മിഴികളിൽ പരസ്പരം നഷ്ടപ്പെട്ട് പ്രണയത്തിന്റെ , വിരഹ ത്തിന്റെ തീവവേദന അനുഭവിക്കുന്നു .  നെഞ്ചിടിപ്പും  നിശ്വാസവും മുറിയിൽ തളം കെട്ടി നിൽക്കുന്നു . വാക്കുകൾക്കതീതമായ ഒരു സംസാരരീതി  അവർക്കിടയിൽ നടക്കുന്നു .തീവ്രപ്രണയത്തിന്റെ മധുരമായ ,അത്യധികം വർണശബളമായ  ഒരു ഭൂതകാലം ഈ കവിതയിലെ വരികളിൽ നമുക് കാണാൻ സാധിക്കും   . എന്നാൽ ഇന്ന് അവരുടെ  ജീവിതം തീർത്തും വിഷമകരമായി  കവിതപോലും വരണ്ടുപോയ ജീവിത സംഘർഷത്തിൽ സ്വപ്നങ്ങൾ നിറച്ചുവച്ച  മനസ്സ് കരിഞ്ഞുപോയി  ആ നിലവിളിപോലും നിശ്ശബ്ദമായി എന്ന് നമ്മെ ഓർമിപ്പിക്കുകയാണ് . കവിത പോലും  വരണ്ടുപോയ മണ്ണിൽ തങ്ങളുടെ കാൽപ്നികതയുടെ കാത്തിരിപ്പ് ഒരു യാഥാർത്ഥവുമില്ലെന്നു  കവി കരുതുന്നു  പ്രണയത്തോട് വിടപറയാൻ ശ്രമിക്കുന്ന കവി  നരകരാതിയുടെ നഗരവീഥികളിലേക്ക് തിരിച്ചറിവില്ലാത്ത ഒരലച്ചിലിന് വിധിക്കപ്പെട്ടിരിക്കുന്നു . 

ആധുനീകതയുടെ പുറംമോടികൾ തട്ടിമാറ്റി  സ്വന്തം വിചാര , വികാരങ്ങളോട് നീതി പുലർത്താനാണ് സന്ദർശനത്തിലെ കാമുകൻ ശ്രമിക്കുന്നത് . ഓർക്കാവുന്നതിനെയെല്ലാം  വെറുക്കാൻ ശ്രമിക്കുമ്പോഴും മനസ്സിനെ തരളമാക്കുന്ന എന്തൊക്കെയോ ഈ കവിതയിൽ കവി കാട്ടിത്തരുന്നു . കനക മൈലാഞ്ചിനീരിൽ തുടുത്ത വിരലും കൃഷ്ണണകാന്ത ങ്ങളും കുങ്കുമ ത്തരി പുരണ്ട ചിദംബര സന്ധ്യ കളും മറവിയിൽനിന്ന് പുനർജനിക്കുന്നു

ഭൂതകാലത്തെ മറക്കാൻ  നഗരാന്തര സീമകളെയാണ് കവി അഭയം പ്രാപിക്കുന്നത് . മരണവേഗത്തിലോടുന്ന വണ്ടികൾക്കും നഗരവീഥികൾക്കും നിത്യപയാണങ്ങൾക്കും തന്റെ ഓർമകളെ മയാക്കാനാകുന്നില്ല എന്നും കവി തിരിച്ചറിയുന്നു .നഗരത്തിന്റെ തിരക്കുകളിൽ തന്നെ മരണത്തിലേക്ക് എത്തിക്കുന്നതുപോലും മരവിപ്പിക്കുന്ന ലഹരികളും , സത്രച്ചുമരുകൾക്കുള്ളിലെ ഏകാന്തവാസവും , ഒളിച്ചോട്ടത്തിനുള്ള ഉപാധികളാക്കാൻ ശ്രമിച്ചു  ഭൂതകാലത്തിലെ ഓർമ്മകൾ നൽകുന്ന സന്തോഷം ,തന്റെ പ്രണയിനിയുടെ കൂടെയുള്ള ആ സാന്നിധ്യം പുനർജനിയുടെ ഉന്മേഷം പകരുന്നു .എന്നും ഈ കവിത നമ്മെ ഓർമിപ്പിക്കുകയാണ് .