Accountancy Class 4 Date :- 10-12-2020 



Role of Accounting 

• The role of Accounting has been changing with the changes in economic development 

• It is described as the language of business 

• It is viewed as a chronological record of actual financial transactions. 

• It is viewed as a method of calculating actual income of a business 

• It is described as an information system It is also viewed as a service to the society

അക്കൗണ്ടിംഗിന്റെ പങ്ക് ( Role of Accounting )

വർധിച്ചു വരുന്ന സാമൂഹികാവശ്യങ്ങളും സാമ്പത്തിക പുരോഗതിയിലെ മാറ്റങ്ങളും , അക്കൗണ്ടിംഗിന്റെ പങ്ക് മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്

 ഒരു സ്ഥാപന ത്തിന്റെ വിപുലമായ ഇടപാടുകൾ രേഖപ്പെടുത്തി . തരംതിരിച്ച് , സംക്ഷിപ്തമാക്കി അവയെ റിപ്പോർട്ടുകളും പ്രസ്താവനകളുമാക്കി ചുരുക്കി വിശകലനത്തിനായി നൽകുക 

സ്ഥാപനത്തിന്റെ പ്രവർത്തനഫലവും സാമ്പത്തികാവസ്ഥയും മനസ്സിലാക്കാനാവും  അതിനാൽ അക്കൗണ്ടിംഗിനെ ബിസിനസ്സിന്റെ ഭാഷയായി കണക്കാക്കുന്നു

. ഉപയോക്താക്കൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ഗുണാത്മകമായ ധനകാര്യവിവരങ്ങൾ നൽകുന്ന സേവനപ്രവർത്തനങ്ങളും അക്കൗണ്ടിംഗ് നിർവഹിക്കുന്നുണ്ട് 

. ഒരു വിവര സംവിധാനമെന്ന നിലയിൽ ധനകാര്യ വിവരങ്ങൾ ശേഖരിച്ച് വ്യത്യസ്തരായ തൽപ്പരകക്ഷികൾക്ക് നൽകുന്ന ധർമ്മവും അക്കൗണ്ടിംഗ് നിർവഹിക്കുന്നു 

 Discuss The Basic Terms in Accounting 

1)-Entity

Entity means a reality that has a definite individual existence . An accounting system is always devised for a specific business entity (also called accounting entity).

 2)-Transaction

A event involving some value between two or more entities. It can be a purchase of goods, receipt of money, payment to a creditor, incurring expenses, etc. It can be a cash transaction or a credit transaction

3)-Assets

Assets are economic resources of an enterprise that can be usefully expressed in monetary terms. Assets are items of value used by the business in its operations.

Assets may be  classified into two types: 

A)-Current Asset     B)-Fixed Asset  (Non-current Asset )

4)- Liabilities

Liabilities are obligations or debts that an enterprise has to pay at some time in the future. They represent creditors’ claims on the firm’s assets. Both small and big businesses find it necessary to borrow money at one time or the other, and to purchase goods on credit

Liabilities are classified as 

A)-Current Liabilities  B)- non-current Liabilities 

5)-Capital

Amount invested by the owner in the firm is known as capital. It may be brought in the form of cash or assets by the owner for the business entity capital is an obligation and a claim on the assets of business. It is, therefore, shown as capital on the liabilities side of the balance sheet

6)- Sales

Sales are total revenues from goods or services sold or provided to customers. Sales may be cash sales or credit sales

7)- Revenues

These are the amounts of the business earned by selling its products or providing services to customers, called sales revenue. Other items of revenue common to many businesses are: commission, interest, dividends, royalties, rent received, etc. Revenue is also called income

Assignment 

1)Write a Short note on Transaction , Capital , Sales 

2)-What are the fixed Assets Give two Examples ?

Fixed Assets 

Fixed Assets as purchased for long period of  time .Usually it is treated as more than one year  

eg:-Land ,Building, Machinery    

 അക്കൗണ്ടിങ്ങിലെ അടിസ്ഥാന പദങ്ങൾ ( Basic Terms in Accounting )

1)-അസ്തിത്വം ( Entity ) 

സ്ഥായിയായ നിലനിൽപ്പുള്ള ഏതൊരു യാഥാർഥ്യത്തെയും അസ്തിത്വം എന്ന് പറയാം . ബിസിനസ്സ് സംരംഭങ്ങൾക്ക് ഉടമസ്ഥനിൽ നിന്ന് വേറിട്ട് നിലനിൽപ്പുള്ളതിനാലും പ്രത്യേകമായി തിരിച്ചറിയപ്പെടാൻ കഴിയുന്നതിനാലും അവയ്ക്കു പ്രത്യേക അസ്തിത്വം ഉണ്ട് എന്ന് പറയാം

2)- ഇടപാടുകൾ ( Transactions ) 

രണ്ടോ അതിൽ കൂടുതലോ ബിസിനസ്സ് സ്ഥാപനങ്ങൾ തമ്മിൽ നടക്കുന്ന പണമൂല്യം ഉൾക്കൊള്ളുന്ന സംഭവങ്ങളാണ് ഇടപാടുകൾ . സാധനങ്ങൾ വാങ്ങൽ , പണം സ്വീകരി ക്കൽ , ശമ്പളം കൊടുക്കൽ മുതലായവ ഇതിന് ഉദാഹരണങ്ങളാണ് . ഇടപാടുകളെ പണമിടപാടുകൾ എന്നും കടമിടപാടുകൾ എന്നും രണ്ടായി തിരിക്കാം

3)-ആസ്തികൾ ( Assets ) 

ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക വിഭവങ്ങളാണ് ആസ്തികൾ . ബിസിനസ്സ് പ്രവർത്ത നങ്ങൾക്ക് ഉപയോഗിക്കുന്ന മൂല്യമുള്ള വസ്തുക്കളാണ് അവ  . ഇവ ബാക്കിപത്രത്തിൽ ആസ്തികളുടെ വശത്താണ് കാണിക്കുന്നത് . 

ആസ്തികളെ പ്രധാനമായി രണ്ടായി തരംതിരിക്കാം . 

ഹസ്വകാല ആസ്തികളും ദീർഘകാല ആസ്തികളും

4)- ബാധ്യതകൾ ( Liabilities )

ഒരു സ്ഥാപനം ഭാവിയിൽ മറ്റുള്ളവർക്ക് തിരിച്ചുകൊടുക്കേണ്ട കടങ്ങളാണ് ബാധ്യതകൾ . ചെറുതും വലുതുമായ ബിസിനസ്സ് സ്ഥാപനങ്ങൾ വായ്പ എടുക്കുകയോ കടമായി സാധനങ്ങൾ വാങ്ങുകയോ ചെയ്തിട്ടുണ്ടാവും .അതിനാൽ ഇതും ബാക്കിപതത്തിന്റെ ബാധ്യതാ വശത്ത് കാണിക്കണം . ബാധ്യതകളെ ദീർഘകാല ബാധ്യതകൾ എന്നും ഹസ്വകാല ബാധ്യതകൾ എന്നും രണ്ടായി തിരിക്കാം 

5)-മൂലധനം  ( Capital ) 

ഉടമ ബിസിനസ്സിൽ നിക്ഷേപിച്ചിട്ടുള്ള തുകയാണ് മൂലധനം . ഇത് പണത്തിന്റെയോ ആസ്തിയുടെയോ രൂപത്തിൽ ബിസിനസ്സിലേക്ക് കൊണ്ടുവരാവുന്നതാണ് . മൂലധനം സ്ഥാപനത്തിന്റെ ഒരു കടപ്പാടും സ്ഥാപനത്തിന്റെ ആസ്തികളുടെ മേലുള്ള ഒരവകാശവും കൂടിയാണ് . ആയതിനാൽ ഇത് ബാക്കിപതത്തിന്റെ ബാധ്യതാ വശത്ത് കാണിക്കുന്നു 

6)-വിൽപ്പന ( Sales ) 

ഉപഭോക്താക്കൾക്ക് സാധനം വിൽക്കുന്നതിലൂടെയോ സേവനം നൽകുന്നതിലൂടെയോ ഉണ്ടാകുന്ന വരുമാനമാണ് വിൽപ്പന . വിൽപ്പന രണ്ട് വിധമുണ്ട് പണം സ്വീകരിച്ചുള്ള വിൽപ്പനയും കടത്തിനുള്ള വിൽപ്പനയും 

7)- വരുമാനം ( Revenues )

 സാധനങ്ങളുടെ വിൽപ്പനയിലൂടെയും സേവനങ്ങൾ നൽകുന്നതിലൂടെയും ബിസിനസ്സ് നേടുന്ന തുകയാണ് വിൽപ്പന വരുമാനം ( Sales Revenue ) . കമ്മീഷൻ , പലിശ , ലാഭ വിഹിതം , റോയൽറ്റി , വാടക എന്നിവ മറ്റു വരുമാനങ്ങൾ ആണ് .

ഇന്നത്തെ പ്രവർത്തനം 10-12-2020

1) ഇടപാട്, മൂലധനം, വിൽപ്പന എന്നിവയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക

2) -സ്ഥിര ആസ്തികൾ എന്താണ്?   രണ്ട് ഉദാഹരണങ്ങൾ ?

സ്ഥിര ആസ്തികൾ

സ്ഥിര ആസ്തികൾ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി  ദീർഘകാലത്തേക്ക് വാങ്ങിയത്. സാധാരണയായി ഇത് ഒരു വർഷത്തിൽ കൂടുതൽ കണക്കാക്കുന്നു (ഉപയോഗിക്കപ്പെടുന്നു )

ഉദാ: -ഭൂമി , കെട്ടിടം, യന്ത്രങ്ങൾ