Accountancy Class 05 December -17 -Chapter -1

Introduction to Accounting

8)-Expenses

Costs incurred by a business in the process of earning revenue are known as expenses. Generally, expenses are measured by the cost of assets consumed or services used during an accounting period. The usual items of expenses are: depreciation, rent, wages, salaries, interest, cost of heater, light and water, telephone, etc.

 9)-Expenditure

Spending money or incurring a liability for some benefit, service or property received is called expenditure. Purchase of goods, purchase of machinery, purchase of furniture, etc. are examples of expenditure. 

There are two type  of expenditure 

1)-revenue expenditure

The benefit of expenditure is exhausted within a year, it is treated as an expense

2)-capital expenditure

The benefit of an expenditure lasts for more than a year, it is treated as an asset such as purchase of machinery, furniture, etc.

10)- Profit

The excess of revenues of a period over its related expenses during an accounting year is profit. Profit increases the investment of the owners.

11)- Gain

A profit that arises from events or transactions which are incidental to business such as sale of fixed assets, winning a court case, appreciation in the value of an asset.

 12)-Loss

The excess of expenses of a period over its related revenues its termed as loss. It decreases in owner’s equity. It also refers to money or money’s worth lost (or cost incurred) without receiving any benefit in return, e.g., cash or goods lost by theft or a fire accident, etc. It also includes loss on sale of fixed assets

13)-Discount

Discount is the deduction in the price of the goods sold. It is offered in two ways. 

(Todays Assignment -Question -1)

a)Trade Discount 

Offering deduction of agreed percentage of list price at the time selling goods is one way of giving discount. It is generally offered by manufactures to whole sellers and by whole sellers to retailers.

b)-Cash discount

After selling the goods on credit basis the debtors may be given certain deduction in amount due in case if they pay the amount within the stipulated period or earlier. This deduction is given at the time of payment on the amount payable. Cash discount acts as an incentive that encourages prompt payment by the debtors

14)-Voucher

The documentary evidence in support of a transaction is known as voucher. For example, if we buy goods for cash, we get cash memo, if we buy on credit, we get an invoice; when we make a payment we get a receipt and so on.

15)- Goods

It refers to the products in which the business unit is dealing, i.e. in terms of which it is buying and selling or producing and selling. The items that are purchased for use in the business are not called goods

16)- Drawings

Withdrawal of money and/or goods by the owner from the business for personal use is known as drawings. Drawings reduces the investment of the owners

17)- Purchases

Purchases are total  amount of goods procured by a business on credit and on cash, for use or sale. In a trading concern, purchases are made of merchandise for resale with or without processing. In a manufacturing concern, raw materials are purchased, processed further into finished goods and then sold. Purchases may be cash purchases or credit purchases

18)- Stock

• The value of unsold goods 

• Opening stock and Closing stock 

• The amount of stock at the beginning of the accounting period is called opening stock 

• Value of unsold goods at the end of the accounting period is called closing stock Closing stock of a particular year becomes the opening stock of the next year

19)-Debtors

Debtors are persons and/or other entities who owe to an enterprise an amount for buying goods and services on credit. The total amount standing against such persons and/or entities on the closing date, is shown in the balance sheet as sundry debtors on the asset side

20)-Creditors

Creditors are persons and/or other entities who have to be paid by an enterprise an amount for providing the enterprise goods and services on credit. The total amount standing to the favour of such persons and/or entities on the closing date, is shown in the Balance Sheet as sundry creditors on  the liabilities side

Assignment Question -2

Illustrate the term Debtors and Creditors with an example ?

 Debtors 

• Persons or other entities who owe money to the business 

• Shown as an asset in the balance sheet

Eg.Sold goods to Krishna Rs. 14000 Sold goods to Sanjay Rs. 12000 Here Debtors are Krishna and Sanjay 

•Rs. 26,000 shown as an asset in Balance sheet.

Creditors 

• The persons or entities to whom the business owes money 

• Shown as a liability in Balance sheet 

Eg:-Purchased goods from Ajmal Traders Rs. 30000 Purchased goods from Sanjay& co. suppliers Rs. 20000 

• Here Creditors Rs. 50000 shown as a liability in balance sheet


08)-ചെലവ് ( Expenses )

 വരുമാനം നേടുന്നതിനായി ഒരു ബിസിനസ്സ് സ്ഥാപനം ചെലവഴിക്കുന്ന തുകയാണ് ചെലവ് . തേയ്മാനച്ചെലവ് , വാടക , വേതനം , ശമ്പളം , പലിശ , വൈദ്യുതി ബില്ല് മുതലായവ ചെലവുകൾക്ക് ഉദാഹരണമാണ് 

09)-വ്യയം ( Expenditure ) 

സ്വത്ത് ആർജിക്കുന്നതിനോ , സേവനം കിട്ടുന്നതിനോ , ചില നേട്ടങ്ങൾക്ക് വേണ്ടിയോ പണം ചെലവഴിക്കുകയോ , ബാധ്യത ഏറ്റെടുക്കുകയോ ചെയ്യുന്നതാണ് വ്യയം . വാടക കൊടുക്കൽ , ശമ്പളം കൊടുക്കൽ , സാധനങ്ങൾ വാങ്ങൽ , ഫർണിച്ചർ വാങ്ങൽ എന്നിവ വ്യയത്തിന് ഉദാഹരണങ്ങളാണ് .ഇത് രണ്ടുവിധത്തിൽ 

a)-വരുമാനവ്യയം ( Revenue Expenditure ) 

വിനിയോഗിക്കുന്ന തുകയുടെ നേട്ടം ഒരു വർഷത്തിനു ള്ളിൽ അവസാനിക്കുന്നതാണെങ്കിൽ അതിനെ വരുമാനവ്യയം ( Revenue Expenditure )  എന്നറിയപ്പെടുന്നു വേതനം നൽകൽ , വാടക കൊടുക്കൽ മുതലായവ വരുമാനവ്യയത്തിനു ഉദാഹരങ്ങളാണ് 

b)-മൂലധന വ്യയം ( Capital Expenditure )

വിനിയോഗിക്കുന്ന തുകയുടെ നേട്ടം ഒരു വർഷത്തിൽ കൂടുതൽ ലഭ്യമാകുകയാണെങ്കിൽ അതിനെ മൂലധന വ്യയം ( Capital Expenditure ) എന്നും വിളിക്കുന്നു .  ഭൂമി വാങ്ങൽ , ഫർണിച്ചർ വാങ്ങൽ മുതലായവ മൂലധനവ്യയത്തിനു ഉദാഹരണങ്ങളാണ് .

10)-ലാഭം ( Profit ) 

ഒരു സാമ്പത്തിക വർഷത്തെ ചെലവിനേക്കാൾ കൂടുതൽ കിട്ടുന്ന വരുമാനമാണ് ലാഭം . ഇത് ഉടമയുടെ നിക്ഷേപം വർധിപ്പിക്കുന്നു . 

11)-നേട്ടം ( Gain ) 

ബിസിനസ്സിന്റെ അനുബന്ധ പ്രവർത്തനങ്ങളിൽ നിന്നും ലഭ്യമാകുന്ന ലാഭമാണ് നേട്ടം . സ്ഥിര ആസ്തികൾ വിൽക്കുന്നതിലൂടെയോ , ഒരു കോടതിക്കേസ് ജയിക്കുന്നതി ലൂടെയോ , ഒരു ആസ്തിയുടെ വില വർധിക്കുന്നതിലൂടെയോ ഉണ്ടാകുന്ന ലാഭമാണ് നേട്ടം .

12)-നഷ്ടം ( Loss ) 

ഒരു സാമ്പത്തിക വർഷത്തെ ചെലവ് വരുമാനത്തേക്കാൾ കൂടുതലാകുന്നതാണ് നഷ്ടം . ഇത് ഉടമയുടെ നിക്ഷേപത്തെ കുറയ്ക്കുന്നു . സ്ഥാപനത്തിന് തിരിച്ച് ഒരു നേട്ടവും ലഭി ക്കാതെ ചെലവാകുന്ന തുകയാണ് നഷ്ടം . മോഷണം , തീപിടുത്തം മുതലായവ മൂലം പണമോ സാധനങ്ങളോ നഷ്ടപ്പെടാം . സ്ഥിര ആസ്തികൾ വിൽക്കുമ്പോഴുണ്ടാകുന്ന കുറവും നഷ്ടമാണ് .

13)-കിഴിവ് ( Discount ) 

വിൽപ്പന നടത്തുന്ന സാധനങ്ങളുടെ വിലയിൽ അനുവദിക്കുന്ന കുറവാണ് കിഴിവ് അഥവാ ഡിസ്കൗണ്ട് . ഇത് രണ്ടുവിധത്തിൽ അനുവദിക്കാം . 

ഒന്ന് )-കച്ചവടക്കിഴിവ് ( Trade discount )

വിൽപ്പന സമയത്ത് ഉൽപ്പന്ന വിലയുടെ ഒരു നിശ്ചിത ശതമാനം കുറച്ചു കൊടുക്കുന്ന രീതിയാണ് ഒന്ന് . ഈ കിഴിവിനെ കച്ചവടക്കിഴിവ് ( Trade discount ) എന്ന് പറയുന്നു . ഇത് സാധാരണയായി ഉൽപ്പാദകൻ മൊത്ത വ്യാപാരിക്കും , മൊത്തവ്യാപാരി ചെറുകിട വ്യാപാരിക്കുമാണ് അനുവദിക്കുന്നത് .

രണ്ട് )-പണക്കിഴിവ് ( Cash discount ) 

ഉൽപ്പന്നങ്ങൾ കടത്തിന് വിറ്റശേഷം അധമർണനിൽ ( debtors ) നിന്നും കിട്ടാനുള്ള തുക നേരത്തെയോ ഒരു നിശ്ചിത തീയതിക്കുള്ളിലോ അടയ്ക്കുന്നതിന് പ്രോത്സാഹനമായി കിഴിവ് അനുവദിക്കാറുണ്ട് . ഇത് സാധാരണയായി അടയ്ക്കേണ്ട തുകയിൽ നിന്നും കുറച്ചു കൊടുക്കുകയാണ് പതിവ് . അതിനാൽ ഇതിനെ പണക്കിഴിവ് ( Cash discount ) എന്ന് വിളിക്കുന്നു . 

14 )-വൗച്ചർ ( Voucher ) 

 ഒരു ഇടപാട് നടന്നതിനുള്ള തെളിവായി ഉപയോഗിക്കുന്ന പ്രമാണമാണ് വൗച്ചർ . ഉദാഹരണമായി , നമ്മൾ പണത്തിനു സാധനം വാങ്ങുമ്പോൾ കിട്ടുന്ന പണമടച്ച രസീത് ഒരു വൗച്ചർ ആണ് . അതുപോലെ സാധനം കടത്തിന് വാങ്ങുമ്പോൾ കിട്ടുന്ന ഇൻവോയ്സ് ( Invoice ) , ചെലവുകൾ കൊടുക്കുമ്പോൾ കിട്ടുന്ന രസീതുകൾ , ബാ ങ്കിൽ പണമടച്ചതിന്റെ രസീതുകുറ്റി ( കൗണ്ടർഫോയിൽ ) മുതലായവയും വൗച്ചറുകൾ ആണ് .

15 )-ചരക്ക് ( Goods ) 

ഒരു ബിസിനസ്സ് സ്ഥാപനം വാങ്ങി വിൽക്കുന്നതോ , ഉൽപാദിപ്പിച്ച് വിൽക്കുന്നതോ ആയ ഉൽപ്പന്നങ്ങളാണ് ചരക്കുകൾ . ബിസിനസ്സ് സ്ഥാപനങ്ങൾ വാങ്ങി സ്വന്തം ആവശ്യങ്ങൾ ക്കായി ഉപയോഗിക്കുന്ന ഇനങ്ങളെ ചരക്ക് എന്ന് വിളിക്കാറില്ല . 

16)-തൻപറ്റ് ( Drawings ) 

സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ഉടമ ബിസിനസ്സിൽ നിന്ന് സാധനങ്ങളോ പണമോ പിൻവലിക്കുന്നതാണ് തൻപറ്റ് . ഇത് ഉടമയുടെ നിക്ഷേപം കുറയ്ക്കുന്നു . 

17)-വാങ്ങൽ ( Purchases ) 

ഒരു സമാപനം ഉപയോഗത്തിനോ വിൽപ്പനയ്ക്കോ വേണ്ടി സമാഹരിക്കുന്ന സാധനങ്ങളുടെ ആകെ തുകയാണ് വാങ്ങൽ . ഒരു കച്ചവട സ്ഥാപനത്തിൽ വാങ്ങിയ സാധനങ്ങൾ സംസ്കരിച്ചോ അല്ലാതെയോ പുനർവിൽപ്പന നടത്തുന്നു . എന്നാൽ ഒരു നിർമ്മാണ സ്ഥാപനത്തിൽ അസംസ്കൃത വസ്തുക്കൾ വാങ്ങി സംസ്കരിച്ച് ഉൽപ്പന്നങ്ങളാക്കി വിൽപ്പന നടത്തുന്നു . രൊക്കം പണത്തിനു വാങ്ങൽ ( Cash purchases ) കടത്തിന് വാങ്ങൽ ( Credit purchases ) എന്നിങ്ങനെ വാങ്ങൽ രണ്ടു തരത്തിലുണ്ട് . 

18)-നീക്കിയിരിപ്പ് ചരക്ക് ( Stock ) 

ബിസിനസ്സിന്റെ കൈവശം ബാക്കിയുള്ള സാധനങ്ങൾ ആണ് സ്റ്റോക്ക് . ഇതിനെ കൈവശ നീക്കിയിരിപ്പ് ചരക്ക് ( Stock - in -land ) എന്നും വിളിക്കാം . ഒരു കച്ചവട സറാപനത്തിൽ ഒരു സാമ്പത്തിക വർഷത്തിന്റെ അവസാനം വിൽക്കാതെ ബാക്കിയുള്ള ചരക്കിനെ സമാപന നീക്കിയിരിപ്പ് ചരക്ക് ( Closing stock ) എന്ന് വിളിക്കുന്നു . ഒരു നിർമ്മാണ സ്ഥാപനത്തിന്റെ സമീപന നീക്കിയിരിപ്പ് ചരക്കിൽ അസംസ്കൃത വസ്തുക്കൾ , ഭാഗികമായി പൂർത്തീകരിച്ച ഉൽപ്പന്നങ്ങൾ , പൂർത്തീകരിച്ച ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടാം . ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലുള്ള ചരക്കിനെ പ്രാരംഭ നീക്കി യിരിപ്പ് ചരക്ക് ( Opening stock ) എന്ന് വിളിക്കുന്നു .

ഇന്നത്തെപ്രവർത്തന ചോദ്യം -2

19)- കടംകൊണ്ടവർ ( Debtors ) 

സാധനങ്ങളും സേവനങ്ങളും മററുളളവരിൽ നിന്ന് കടത്തിന് വാങ്ങിയതിനാൽ , അവ രോടു കടപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ആണ് കടംകൊണ്ടവർ , അത്തരം വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വർഷാന്ത്യ തീയതിയിൽ കിട്ടാനുള്ള ബാക്കി തുകകളെല്ലാം ഒരുമിച്ചുകൂട്ടി ആകെ കടംകൊണ്ടവർ ( Total Debtors ) എന്ന ശീർഷകത്തിൽ ബാക്കിപതത്തിന്റെ ആസ്തി വശത്ത് കാണിക്കണം . 

ഒരു ഉദാഹരണം നോക്കാം . മിസ്റ്റർ നവീൻ  5,000 രൂപയുടെ ചരക്ക് സേതുവിന് കടത്തിന് വിറ്റു . അതായത് , നവീന്  സേതുവിൽ നിന്ന് 5,000 രൂപ കിട്ടാനുണ്ട് . അതിനാൽ , ഇവിടെ നവീനെ സംബന്ധിച്ച് സേതു കടംകൊണ്ടവർ ആണ് .

.20 )-കടംകൊടുത്തവർ ( Creditors ) 

സാധനങ്ങളും സേവനങ്ങളും മറ്റുള്ളവർക്ക് കടത്തിന് വിറ്റിട്ടുള്ളവരാണ് കടംകൊടുത്തവർ . കടത്തിന് വാങ്ങിയ സ്ഥാപനത്തെയും വ്യക്തിയെയും സംബന്ധിച്ച് കടംകൊടുത്തവർ ഒരു ബാധ്യതയാണ് . അത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും , വർഷാന്ത്യ തീയതിയിൽ കൊടുക്കാനുള്ള ബാക്കി തുകകളെല്ലാം ഒരുമിച്ചുകൂട്ടി ആകെ കടംകൊടു ത്തവർ ( Total Creditors ) എന്ന ശീർഷകത്തിൽ ബാക്കിപ്രതത്തിന്റെ ബാധ്യതാ വശത്ത് 3 കാണിക്കണം . 

മിസ്റ്റർ നവീൻ  5,000 രൂപയുടെ ചരക്ക് സേതുവിന് കടത്തിന് വിറ്റു . അതായത് , നവീന്  സേതുവിൽ നിന്ന് 5,000 രൂപ കിട്ടാനുണ്ട് . അതിനാൽ സേതുവിനെ സംബന്ധിച്ച് നവീൻ ഒരു കടംകൊടുത്തവർ അണ് , അതായത് , സേതു നവീന്  5,000 രൂപ കൊടുക്കാനുണ്ട് .