History Class-04 Chapter -01- From the Beginning of Time

പ്രൈമെയ്റ്റുകൾ ; ഏഷ്യയിലേയും ആഫിക്കയിലേയും കുരങ്ങുകൾ 


ഹോമിനോയ്ഡ്സ് ; ഗിബോൽസ് ഏഷ്യൻ ഒറാങ്ങ് ഉട്ടാൻ , ആഫ്രിക്കൻ വാലില്ലാ കുരങ്ങുകൾ

 ഹോമിനോയ് ഡ് സിന്റെയും ഹോമിനിഡ്സിൻറയും ശാഖോപശാഖകൾ ആസ്രലോപിതാക്കസ് ,ഹോമോ 

ഹോമോ 
ഹോമോ ഹാബിലിസ് 
ഹോമോ ഇറക്ടസ് 

Today's Assignment English and Malayalam 

Qu1)-Analyse the issue of the place of origin of Modern Humans ?

The issue of the place of origin of modern humans has been much debated. Two totally divergent views have been expounded, 

1)-Regional continuity model (with multiple regions of origin)
2)-Replacement model (with a single origin in Africa)

1)-regional continuity model (with multiple regions of origin)

The argument is based on the regional differences in the features of present-day humans. According to those who advocate this view, these dissimilarities are due to differences between the pre-existing Homo erectus and Homo heidelbergensis populations that occupied the same regions

2)-Replacement model (with a single origin in Africa)

The replacement model visualises the complete replacement everywhere of all older forms of humans with modern humans. In support of this view is the evidence of the genetic and anatomical homogeneity of modern humans. Those who suggest this argue that the enormous similarity amongst modern humans is due to their descent from a population that originated in a single region, which is Africa

Assignment -2

Qu2)- How early Humans obtaining food ?

Early humans would have obtained food through a number of ways, such as Gathering, Hunting, Scavenging and Fishing

1)-Gathering

Collecting plant foods such as seeds, nuts, berries, fruits and tubers. That gathering was practised is generally assumed rather than conclusively established, as there is very little direct evidence for it. While we get a fair amount of fossil bones, fossilised plant remains are relatively rare. 

2)-Hunting

Hunting probably began later – about 500,000 years ago . The earliest clear evidence for the deliberate, planned hunting and butchery of large mammals comes from two sites: Boxgrove in southern England (500,000 years ago) and Schoningen in Germany (400,000 years ago) From about 35,000 years ago, there is evidence of planned hunting from some European sites. This  indicates that people knew about the movement of these animals and also about the means of killing large numbers of animals quickly. 

3)-Scavenging

Increasingly, it is being suggested that the early hominids scavenged or foraged for meat and marrow from the carcasses of animals that had died naturally or had been killed by other predators. It is equally possible that small mammals such as rodents, birds (and their eggs), reptiles and even insects (such as termites) were eaten by early hominids

4)-Fishing

Fishing was also important, as is evident from the discovery of fish bones at different sites.

മനുഷ്യ പരിണാമത്തിന്റെ കഥ ( The Story of Human Evolution )

ആധുനിക മനുഷ്യന്റെ ഉൽഭവസ്ഥലത്തെ സംബന്ധിച്ച  രണ്ട് വ്യത്യസ്താഭി പ്രായങ്ങൾ അതിൽ ഉയർന്നു വന്നിട്ടുണ്ട് 

1)-പ്രാദേശിക തുടർച്ചാ മാതൃക ( Regional Continuity Model - ഉൽഭവം വിവിധ സ്ഥലങ്ങളിലാണ് )

2)-പകരംവയ്ക്കൽ മാതൃക ( Replacement Model - ഉൽഭവം ആഫ്രിക്കയിലാണ് )

1)-പ്രാദേശിക തുടർച്ചാ മാതൃക ( Regional Continuity Model - ഉൽഭവം വിവിധ സ്ഥലങ്ങളിലാണ് )

ഓരോ പ്രദേശത്തെയും ഇന്നത്തെ മനുഷ്യരുടെ സവിശേഷതകളിലുള്ള വ്യത്യസ്തതകളാണ് ഈ വാദത്തിന്റെ അടി സ്ഥാനം . ഈ കാഴ്ചപ്പാടിന് വേണ്ടി വാദിക്കുന്നവരുടെ അഭിപ്രായത്തിൽ ഈ വൈജാത്യങ്ങൾ രൂപപ്പെട്ടത് ഹോമോ സാപ്പിയൻസിന് മുമ്പ് ഈ പ്രദേശങ്ങ ളിൽ നിലനിന്ന ഹോമോ ഇറക്ടസും ഹോമോ ഹൈഡൽബർജൻസിസും തമ്മി ലുള്ള വ്യത്യാസം മൂലമാണ് . 
 
2)-പകരംവയ്ക്കൽ മാതൃക ( Replacement Model - ഉൽഭവം ആഫ്രിക്കയിലാണ് )

പകരംവയ്ക്കൽ മാതൃക മുന്നോട്ടു വയ്ക്കുന്നത് എല്ലായിടത്തും എല്ലാ പഴയ രൂപത്തിലുള്ള മനുഷ്യരെയും പൂർണ്ണമായും മാറ്റി ആധുനിക മനുഷ്യർ പകരം വയ്ക്കപ്പെട്ടു എന്ന കാഴ്ചപ്പാടാണ് . ആധുനിക മനുഷ്യന്റെ ജനിതകവും ശരീരശാസ്ത്രപരവുമായ ഏകാത്മകതയും ഈ കാഴ്ചപ്പാടിനുള്ള തെളിവും പിന്തുണയുമാണ് . ഈ വാദത്തെ പിന്താങ്ങുന്നവരുടെ അഭിപ്രായത്തിൽ , ആധുനിക മനുഷ്യർക്കിടയിലുള്ള പരിധിയില്ലാത്ത സാമ്യങ്ങൾ ആഫ്രിക്ക എന്ന ഒരു പ്രദേശത്ത് ജീവിച്ചിരുന്ന ജനതയിൽ നിന്ന് ആധുനിക മനുഷ്യൻ ഉത്ഭവിച്ചത് മൂലം ഉണ്ടായതാണ് . ആധുനിക മനുഷ്യന്റെ ആദ്യകാല ഫോസിലുകളും ( എത്യോപ്യയിലെ ഒമോയിൽ നിന്ന് ലഭിച്ചത് ) ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു 

2)-ആദിമമനുഷ്യന്റെ ഭക്ഷണ രീതികൾ എന്തൊക്കെ ?

ഭക്ഷ്യശേഖരണം , വേട്ടയാടൽ , മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കൽ , മത്സ്യ ബന്ധനം തുടങ്ങിയ മാർഗങ്ങളിലൂടെയായിരുന്നു ആദ്യകാല മനുഷ്യർ ഭക്ഷണം സമ്പാദിച്ചിരുന്നത് . 

1)-ഭക്ഷ്യശേഖരണം 

 ഭക്ഷ്യശേഖരണം നിലനിന്നിരുന്നു എന്നതിന് പ്രത്യക്ഷമായ തെളിവുകൾ പരിമിതമായതിനാൽ അത് പൂർണമായും സ്ഥാപിക്കപ്പെട്ടിട്ടില്ല . മറിച്ച് ചില ഊഹങ്ങളാണ് അതുമായി ബന്ധപ്പെട്ട് നില നിൽക്കുന്നത് . ഫോസിൽ എല്ലുകൾ ധാരാളമായി ലഭിക്കുമ്പോൾത്തന്നെ ഫോസി ലായ സസ്യാവശിഷ്ടങ്ങൾ താരതമ്യേന കുറവാണ് .വിത്തുകൾ , കുരുക്കൾ , പഴങ്ങൾ , കിഴങ്ങുകൾ എന്നിവയാണ് സസ്യാഹാരങ്ങളായി ശേഖരിച്ചിരുന്നത് .
2)-വേട്ടയാടൽ

 വേട്ടയാടൽ ആരംഭിച്ചത് ഏകദേശം 500,000 വർഷങ്ങൾക്ക് മുൻപാണ് . ബോധപൂർവവും ആസൂത്രിതവുമായ മനുഷ്യന്റെ വേട്ടയ്ക്കും വലിയ സസ്തനി കളെ കശാപ്പ് ചെയ്തതിനുമുള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് ദക്ഷിണ ഇംഗ്ലണ്ടിലെ ബോക്സഗാവ് ( 500,000 വർഷങ്ങൾ മുൻപ് ) , ജർമനിയിലെ കോനിൻജൻ ( 400,000 വർഷങ്ങൾ മുൻപ് ) എന്നീ രണ്ട് കേന്ദ്രങ്ങളിൽ നിന്നാണ് 35,000 വർഷങ്ങൾ മുൻപ് ആസൂത്രിതമായ വേട്ടയാടൽ നട ന്നതിനുള്ള തെളിവുകൾ ചില യൂറോപ്യൻ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട് .ധ്രുവ മേഖലയിലെ കലമാൻ , കുതിര തുടങ്ങിയ മൃഗങ്ങൾ കൂട്ടത്തോടെ ശരത് , വസന്ത കാലങ്ങളിൽ ഈ നദി മുറിച്ച് കടക്കുകയും വൻതോതിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് 

3)-മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കൽ

ആദ്യകാല ഹൊമിനിഡുകൾ മാംസാവശിഷ്ടങ്ങൾ ഭക്ഷി ക്കുകയോ , സ്വാഭാവികമായി ചത്തതോ അല്ലെങ്കിൽ മറ്റ് ഹിംസജന്തുക്കൾ കൊന്നതോ ആയ മൃഗങ്ങളുടെ ശവത്തിൽ നിന്ന് മാംസവും മജ്ജയും അന്വേഷിച്ച് കണ്ടെത്തി ഭക്ഷിക്കുകയോ ചെയ്തിരിക്കാം എന്നാണ് അവർ അഭിപ്രായ പ്പെടുന്നത് . അതുപോലെ എലിയെപ്പോലുള്ള ചെറിയ സസ്തനികൾ , പക്ഷികൾ ( അവയുടെ മുട്ടകൾ ) , ഇഴജന്തുക്കൾ , ചിതലിനെപ്പോലുള്ള ചെറുപ്രാണി കൾ എന്നിവയേയും ആദ്യകാല ഹൊമിനിഡുകൾ ഭക്ഷിച്ചിരിക്കാം 

4)- മത്സ്യ ബന്ധനം 

 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും മത്സ്യത്തിന്റെ മുള്ളുകൾ ലഭിച്ചിട്ടുണ്ട് . ഇതിൽ നിന്നും മത്സ്യബന്ധനത്തിന് പ്രാധാന്യമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം .