Malayalam Class - 05,06,07 Notes & Assignment

പാഠം -02  ഓർമയുടെ ഞരമ്പ് 

കെ.ആർ.മീര 

മലയാള ചെറുകഥയിലെ ശക്തമായ സ്ത്രീസാന്നിധ്യമായാണ് കെ.ആർ.മീര അറിയപ്പെടുന്നത് . 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനനം . നോവലിസ്റ്റ് , ചെറുകഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയ .  2009 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ' ആവേ മരിയ ' എന്ന കൃതി നേടി . 2013 ലെ ഓടക്കുഴൽ അവാർഡും 2014 ലെ വയലാർ അവാർഡും മീരയുടെ ' ആരാച്ചാർ ' എന്ന നോവലിനായിരുന്നു . കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , അങ്കണം അവാർഡ് , ലളിതാംബിക അന്തർജനം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും മീരയ്ക്ക് ലഭിച്ചിട്ടുണ്ട് . പ്രധാന കൃതികൾ : ഓർമയുടെ ഞരമ്പ് , ആവേമരിയ , ഗില്ലറ്റിൻ ( ചെറുകഥാസമാഹാരങ്ങൾ ) . ആരാച്ചാർ , മീരാസാധു , യുദാസിന്റെ സുവിശേഷം , ആ മരത്തെയും മറന്നു മറന്നു ഞാൻ , നേത്രോന്മീലനം , സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ( നോവലുകൾ ) 

പ്രവർത്തനങ്ങൾ 

“ പിന്നാവാം പിന്നാവാം എന്നു പറഞ്ഞു കാലം പോയി ... ഒരു വല്യാഴിവിന് കുട്ടോളെയും അമ്മേം കൊണ്ട് ഡൽഹി കാണിക്കാൻ പോയി . ഞാനും കൂടിപ്പോയാൽ പശുക്കളെ ആരു നോക്കും , അച്ഛന്റെ അസ്ഥിത്തറേല് ആരു തിരി കൊളുത്തും എന്നൊക്കെ ചോദിച്ചു , ഇവിടത്തെ അമ്മ ... ഏതായാലും എന്റെ പോക്കു നടന്നില്ല . ” 

“ അപ്പോൾ , രാവിലെ സീമന്തരേഖയിലിട്ട സിന്ദുരം വിയർപ്പിൽ കുതിർന്ന് വിരലിലൊട്ടി , ഒരുതുള്ളി രക്തം പോലെ അതു വിരൽത്തുമ്പിൽ ഒരുനിമിഷം തങ്ങി . പിന്നെ മെല്ലെ താഴേക്ക് വീണു മരിച്ചു . ”

 “ എന്താ നോക്കുന്നത് ? ” അർഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്റെ ഈർഷ്യയോടെ അയാൾ ചോദിച്ചു . ”

 വ്യത്യസ്ത തലമുറകളിലെ സ്ത്രീകഥാപാത്രങ്ങളുടെ അനുഭവങ്ങളാണ് ഇവ . കുടുംബത്തിനകത്തെ അധികാര ഘടന , സ്ത്രീകളുടെ പദവി എന്നിവ സംബന്ധിക്കുന്ന എന്തൊക്കെ ആശയങ്ങളാണ് കഥാസന്ദർഭങ്ങളിൽ തെളിഞ്ഞു വരുന്നത് ? ചർച്ചചെയ്യുക . “

ഉത്തരസൂചിക 

തന്റെ ഓർമ്മകൾ നഷ്ടപ്പെട്ട  വൃദ്ധയും , ആ വീട്ടിലേക്കു പുതു മണവാട്ടിയായി വന്ന   പെൺകുട്ടിയും തമ്മിൽ പ്രായത്തിന്റെ വ്യത്യാസമുണ്ടെകിലും  അവർ അനുഭവിക്കുന്ന ജീവിതപ്രശ്നങ്ങൾ ഒന്നുതന്നെയാണ് .അതായതു പുതിയ തലമുറയിലും വലിയ മാറ്റങ്ങൾ ഒന്നുംതന്നെ ഇല്ല

ബാല്യത്തിൽ സർവസ്വത്രന്തയായി തന്റെ ഇഷ്ടങ്ങളിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞെകിലും  പെൺകുട്ടി വിവാഹിതയായതോടെ അത് ഇല്ലാതാക്കുകയാണ്  . വല്ലതും എഴുതാനുള്ള അവകാശം പോലും നിഷേധിച്ചു . പെണ്ണായാൽ ചോറും കറീം വെക്കണം , പെറണം എന്ന അമ്മായിഅമ്മയുടെ വാക്കുകളിൽ നമുക്കതു  വ്യക്തമാകുന്നു .കല്യാണത്തിന്റെ സമയത്തു ഭർത്താവ്  സ്വാതന്ത്ര്യസമരസേനാനിയും പിന്നീട് നാടുഭരിക്കുന്ന  എം.പി ആയെങ്കിലും  വീട്ടിലെ സ്ത്രീകളുടെ അവസ്ഥ ഒരേപോലെയാണ്  . മക്കൾക്ക് പേരിടാനുള്ള സ്വാതന്ത്യം പോലും അവകാശമില്ലായിരുന്നു എന്ന് ആ വൃദ്ധ പറയുമ്പോൾ അതിന്റെ വേദന നമുക്ക് മനസിലാക്കിത്തരാൻ എഴുത്തുകാരിക്ക് സാധിച്ചു . തന്റെ ആഗ്രഹങ്ങളിൽ ഒന്നായ  ഡൽഹിയിൽ  കൊണ്ടുപോകാത്തതിന് കാരണം    ചില പഴഞ്ചൻ ആചാരങ്ങളാണ് എന്നും നമുക്ക് കാണാൻ സാധിക്കും

 പുതുതലമുറയുടെ പ്രതിനിധിയായ പെൺകുട്ടി വൃദ്ധയുടെ കഥകളെ ആദ്യമൊക്കെ അവഗണിച്ചെകിലും പിന്നീട് ഇത് തന്നെയാണ് ഇന്നത്തെ തലമുറയുടെ തന്റെയും അവസ്ഥ എന്ന് തിരിച്ചറിയുകയാണ്  . എന്നാൽ തൻ ഒരു അടിമയല്ല എന്ന ഈ തിരിച്ചറിവാണ്  ഭർത്താവ് ഏറെ നിർബന്ധിച്ചിട്ടും വെറുമൊരു കാഴ്ചവസ്തുവാകാൻ  അവൾ കല്ല്യാണത്തിന് പോകാതിരുന്നത് .  സീമന്തരേഖയിലെ സിന്ദുര ത്തിൽ തളച്ചിടപ്പെടേണ്ടതല്ല ഒരു പെൺകുട്ടിയുടെ ജീവിതം . . സ്ത്രീകൾക്ക് അഭിപ്രായ സ്വാത്രന്ത്യമോ , സഞ്ചാരസ്വാതന്ത്യമോ , ആവിഷ്കാരസ്വാതന്ത്യമോ കുടുംബത്തിൽ പോലുമില്ല അവിടെയും പുരുഷാധിപത്യമാണ് തലമുറ മാറുമ്പോഴും ഇതിന് മാറ്റമുണ്ടാകുന്നില്ല.ഭരിക്കുന്നവൻ എപ്പോളും ഭർത്താവും ഭരിക്കപ്പെടുന്നവൾ എപ്പോളും ഭാര്യയും എന്ന കാഴ്ചപ്പാടാണ് സമൂഹത്തിനുള്ളത് . ഇതേ നിലപാട് തന്നെയാണ് വൃദ്ധയുടെ  കഥയിലും കാണാൻ സാധിക്കുന്നത് . സ്ത്രീയെ ഒരു പരിഗണനപോലും നൽകാതെ ,സാമൂഹ്യനീതി ലഭിക്കാതെ മാറ്റിനിർത്തുന്ന പ്രവണത സമൂഹത്തിൽ മാറിക്കൊണ്ടിരിക്കുന്നു എന്നത് നവവധുവിലൂടെ നാം മനസിലാക്കണം 

പ്രവർത്തനം -02 

നരച്ച മുടികൾക്കു താഴെ വേറെയും കറുത്ത മുടി യിഴകൾ ഒളിച്ചിരിപ്പുണ്ടെന്നു പെൺകുട്ടി ഈർഷ്യ യോടെ കണ്ടെത്തി .

 കഥയുടെ ബാക്കി അറിയാൻ പെൺ കുട്ടിക്ക് ആകാംക്ഷ വർധിക്കുകയായിരുന്നു . കഥയുടെ തുടക്കത്തിൽ പെൺകുട്ടിക്കുണ്ടായി രുന്ന ഈർഷ്യ കഥാന്ത്യത്തിൽ ആകാംക്ഷയായി രൂപപ്പെടുന്നുണ്ടല്ലോ . എന്തുകൊണ്ടാവും ഇങ്ങനെ യൊരു ഭാവമാറ്റം പെൺകുട്ടിക്കുണ്ടായത് ?

ഉത്തരസൂചിക 

 വ്യദ്ധയോട് പെൺകുട്ടിക്ക് ആദ്യമൊന്നും വലിയ താത്പര്യമുണ്ടായിരുന്നില്ല  . വ്യദ്ധയുടെ രൂപം , സംസാരിക്കുമ്പോൾ വയ്പല്ലു കൾ ഉന്തിവരുന്നത്  നരയ്ക്കാത്ത മുടികൾ ഇതെല്ലാം ആകർഷണം ഒട്ടും ഇല്ലാത്തവയായിരുന്നു  .  ജീവിതാനുഭവങ്ങളുടെ ആഴങ്ങളിലേക്കു വ്യദ്ധ കടന്നപ്പോൾ പെൺകുട്ടി അവരുടെ കഥകൾ കേൾക്കാൻ തയ്യാറാകുന്നു  . ഈ കഥയിൽ  വ്യദ്ധ ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമാണ് ,സ്ത്രീകളോടുള്ള കാലഘട്ടത്തിന്റെ പെരുമാറ്റം ഈ കഥയിൽ പ്രകടമാകുന്നത് . സ്വാതന്ത്ര്യം , സൗരഭ്യം എന്നിങ്ങനെയുള്ള വാക്കുകൾ അവരുടെ ജീവിതവുമായി വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു .   വൃദ്ധ തന്റെ ജീവിതാനുഭവങ്ങൾ പറയുന്നത് പുതിയ കാലഘട്ടത്തിലേക്കിലും മാറ്റമുണ്ടാകണം എന്ന ആഗ്രഹം കൊണ്ടായിരിക്കാം . കാലഘട്ടങ്ങളിൽ മാറ്റമുണ്ടെകിലും വൃദ്ധ തന്റെ പ്രതീകമാണെന്നും പെൺകുട്ടി തിരിച്ചറിയുന്നു  . അസ്വാതന്ത്ര്യം , അവഗണന , അപമാനം എന്നിവയിലൂടെയൊക്കെ വ്യദ്ധയുടെ ജീവിതം  കടന്നുപോയി . അതൊക്കെ തന്നെ മറ്റൊരുരീതിയിൽ കാത്തിരിക്കുന്നവതയാണ് എന്ന് പെൺകുട്ടി തിരിച്ചറിയുന്നു . അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതാണ് വൃദ്ധയുടെ കഥകളിൽ അവൾ താല്പര്യം കാണിക്കുന്നത് .കാരണം ഇതെനിക്കും വരാനിരിക്കുന്നതാണ് എന്ന തിരിച്ചറിവ് പെൺകുട്ടിക്ക് വന്നുതുടങ്ങിയിരിക്കുന്നു 

പ്രവർത്തനം -03 

ഞരമ്പുതെറ്റരുത് - അവർ കണ്ണുകളടച്ചു കൊണ്ട് ഓർമ്മിപ്പിച്ചു . തെറ്റിയാൽ ഓർമ്മപോകും ഓർമ്മയുടെ ഞരമ്പ് എന്ന ശീർഷകം ഈ സന്ദർഭ ത്തിന്റെ വിശദീകരണമാണോ ? അഭിപ്രായങ്ങൾ പങ്കുവെയ്ക്കുക

ഉത്തരസൂചിക 

ഓർമയുടെ ഞരമ്പ് എന്ന ഈ കഥയിലെ കേന്ദ്രകഥാപാത്രമായ വൃദ്ധയുടെ ഓർമകളാണ് നമുക്ക് കാണാനാവുന്നത് . ഓര്മക്കുറവുണ്ട് എന്ന് പറയുന്ന അവരെ ജീവിപ്പിക്കുന്നത് ഓർമ്മകളാണ് . ഓർമ്മകൾ ഇല്ലാതായാൽ ഒരു കാലഘട്ടമില്ല ,ഇങ്ങനെയുള്ളവരുടെ ഓർമകളാണ് പുതിയ തലമുറയുടെ വിജയങ്ങൾ .  അവഗണിക്കപ്പെടുന്ന സ്ത്രീവർഗത്തിന്റെ ചരിത്രമാണ് അവരുടെ ഓർമകളിലൂടെ രചയിതാവ് വരച്ചിടുന്നത്  . വൃദ്ധ അനുഭവിച്ച ജീവിതാവസ്ഥകൾ മൂന്ന് കഥക ളിലൂടെ അവതരിപ്പിക്കുന്നു  . തന്റെ വിരസമായ ജീവിതം സംഭവബഹുലവുമാണെന്നു വൃദ്ധ പറയാതെ പറയുന്നു  . കുരുക്കിടുമ്പോൾ കഴുത്തിലെ ഞരമ്പിൽ വീഴണമെന്നും ഞരമ്പു തെറ്റിയാൽ ഓർമ്മപോകുമെന്നും വൃദ്ധ ഓർമ്മിപ്പിക്കുന്നു . തന്റെ ഓർമ്മകളോടെ മരിക്കാൻ അല്ലെങ്കിൽ മരണംവരെ ഓർമ്മകളുണ്ടാകണം എന്നും വൃദ്ധ ആഗ്രഹിക്കുന്നു  . നിലവിലെ സദാചാരബോധവും ,സ്ത്രീ അയാൾ വീട്ടിൽ ഇരിക്കേണ്ടവളാണ് ,പുരുഷനെ അനുസരിക്കേണ്ടവളാണ് എന്ന പഴക്കം ചെന്ന ആശയം ഇല്ലാതാവേണ്ട സമയമായി എന്നും വൃദ്ധ തന്റെ കഥകളിലൂടെ സമർത്ഥിക്കുന്നു . പുതിയ തമുറയ്ക്കു അതിനു സാധിക്കും എന്നത് വൃദ്ധയ്ക്ക് ആശ്വാസം പകരുന്നുണ്ട് . സമൂഹത്തിന്റെ എല്ലാ മേഖലയിലും കാണുന്ന സ്ത്രീകളോടുള്ള അവഗണയാണ് വൃദ്ധയിലൂടെ എഴുത്തുകാരി നമുക്ക് പറഞ്ഞു തരുന്നത് 

.