Indicators

• Parts of chloroplast.

• Pigments in chloroplast.

• Role of pigments in photosynthesis.

Qu1)-പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ  പ്രധാന ഘടകങ്ങൾ ഏവ ?

* കാർബൺ ഡൈ ഓക്സൈസ്

* സൂര്യപ്രകാശം

* ധാതുലവണങ്ങൾ

* ജലം

* ഹരിതകം

Photosynthesis takes place in chloroplast. It occurs not only in leaves, but in regions wherever chloroplast is present. Pigments that absorb sunlight are found in the grana of chloroplast. Chlorophyll a, chlorophyll b, carotene and xanthophyll are the pigments present in grana. All these pigments can absorb sunlight. However,  only chlorophyll a can participate directly in photosynthesis. All other pigments absorb light and transfer it to chlorophyll a. Hence they are called accessory pigments.

Qu-2)-ഇലകളുടെ മുകൾ ഭാഗം കടുംവച്ച നിറത്തിൽ കാണാൻ കാരണമെന്താകും ?

ഇലകളുടെ മുകളിലെ ഉപരിവൃതിയിൽ താഴത്തെ ഉപരിവൃതിയേക്കാൾ ഹരിതകണങ്ങൾ തിങ്ങിനിറഞ്ഞ് കാണപ്പെടുന്നതാണ് ഇതിന് കാരണം.

ഹരിതകണത്തിന്റെ ഭാഗങ്ങൾ

* ഇരട്ട പാളികൾ ഉള്ള സ്തരം--Double membrane

* സ്ട്രോമ( ഹരിതകണത്തിലെദ്രാവക ഭാഗം--Stroma(fluid part of chloroplast)

* ഗ്രാന( സ്തരസഞ്ചികളുടെ അടുക്ക്) --Grana- ( pack of membrane sacs)

Energy currencies

Availability of energy must be ensured for continuous metabolic activities in the cells. ATP (Adenosine triphosphate) molecule is used for the continuous transfer of energy. The energy liberated

during the break down of ATP into ADP (Adenosine diphosphate) and phosphate is used for the metabolic activities. ADP restores energy and gets converted back to ATP. Since such energy transaction is done by ATP, it is known as the energy currency of the cell

പ്രകാശസംശ്ലേഷണത്തിന്റെ ഘട്ടങ്ങൾ

1.  പ്രകാശഘട്ടം ( Light phase )

2.  ഇരുണ്ട ഘട്ടം (Dark phase)

1.  പ്രകാശഘട്ടം ( Light phase )

@ പ്രകാശം ഉപയോഗിക്കു

@ ഗ്രാനയിൽ വച്ച് നടക്കുന്നു

@ ഗ്രാനയിൽ എത്തുന്ന ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനും ആയി മാറ്റുന്നു.

@ ഓക്സിജൻ സ്റ്റാെമാറ്റയിലൂടെ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നു

@ ഹൈഡ്രജൻ സ്ട്രോമയിലേക്ക് പോകുന്നു.

@ പ്രകാശോർജ്ജം രാസോർജ്ജമായി ATP യിൽ സംഭരിക്കുന്നു.

2.  ഇരുണ്ട ഘട്ടം (Dark phase)

@പ്രകാശം ഉപയോഗിക്കുന്നില്ല

@ ATP യിലെ ഊർജ്ജം ഉപയോഗിച്ച് ഹൈഡ്രജനും കാർബൺ ഡൈ ഓക്സൈഡും ചേർത്ത് ഗ്ലൂക്കോസ് നിർമ്മിക്കുന്നു.

Qu)-ഇരുണ്ടഘട്ടത്തെ കാൽവിൻ സൈക്കിൾ എന്നു പറയുന്നതിന്റെ കാരണമെന്ത്?

പ്രകാശഘട്ടത്തിന്റെ തുടർച്ചയായാണ് ഇരുണ്ടഘട്ടം നടക്കുന്നത് .ഇരുണ്ടഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനങ്ങൾ കണ്ടെത്തിയത് മെൽവിൻ കാൽവിൻ എന്ന - ശാസ്ത്ര ജ്ഞനാണ് . അതിനാൽ ഇത് കാൽവിൻ ചക്രം( Calvin cycle ) എന്നറിയപ്പെടുന്നു . ഈ കണ്ടത്തലിന് അദ്ദേഹത്തിന് 1961 ൽ നോബൽ സമ്മാനം ലഭിച്ചു .

പ്രകാശസംശ്ലേഷണമായി ബന്ധപ്പെട്ട കണ്ടെത്തുകൾ നടത്തിയ  ശാസ്ത്രജ്ഞർ

ജോസഫ് പ്രീസ്റ്റ്ലി--: പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാക്കുന്നു എന്ന് കണ്ടെത്തി.

വാൻ നീൽ--: പ്രകാശസംശ്ലേഷണ സമയത്ത് പുറത്തുവിടുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് കണ്ടെത്തി.

എം.ജെ. ഷ്ളീഡൻ--: പ്രകാശസംശ്ലേഷണ സമയത്ത് ജലത്തിന്റെ വിഘടനം കണ്ടെത്തി. 

മെൽവിൻ കാൽവിൻ--: ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്റെ വിവിധഘട്ടങ്ങൾ കണ്ടെത്തി.

Qu)-എല്ലാ സസ്യങ്ങളും ഗ്ലൂക്കോസാണ് നിർമ്മിക്കുന്നതെങ്കിൽ പിന്നെങ്ങനെയാണ് സസ്യാഹാരത്തിൽ നിന്ന് അന്നജവും പ്രോട്ടീനും കൊഴുപ്പും ഒക്കെ ലഭിക്കുന്നത്?

ജലത്തിൽ വളരെ വേഗം ലയിക്കുന്നതിനാൽ ഗ്ലൂക്കോസിനെ സസ്യശരീര ത്തിൽ സംഭരിക്കാനാവില്ല . തന്മൂലം സസ്യങ്ങൾ ഗ്ലൂക്കോസിനെ അലേയമായ അന്നജരൂപത്തിൽ ഇലകളിൽ സംഭരിക്കുന്നു . ജീവൽപ്രവർത്തന ങ്ങൾക്കുള്ള ഊർജ സ്രോതസ്സായും വളർച്ചയ്ക്കാവശ്യമായ പദാർഥങ്ങൾ നിർമിക്കുന്നതിനും സസ്യങ്ങൾ അന്നജം പ്രയോജനപ്പെടുത്തുന്നു . അന്നജം പിന്നീട് സൂക്രോസായി മാറി ഫ്ളോയം കുഴലുകളിലൂടെ മറ്റു സസ്യഭാഗ ങ്ങളിലെത്തി വിവിധരൂപങ്ങളിൽ സംഭരിക്കപ്പെടുന്നു .