ക്ലാസ് 5 - പാഠം 3 മാനത്തെ നിഴൽക്കാഴ്ചകൾ


*പ്രകാശം സഞ്ചരിക്കുന്നത് എപ്പോഴും നേർരേഖയിൽ ആണ്

*പ്രകാശത്തെ പൂർണ്ണമായും കടത്തിവിടുന്ന വസ്തുക്കൾ?

സുതാര്യവസ്തുക്കൾ ( Transparent Objects )

*പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ?

അതാര്യവസ്തുക്കൾ ( Opaque Objects )

* പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ?

അർധതാര്യവസ്തുക്കൾ ( Translucent Objects )

*നിഴൽ ഉണ്ടാക്കാൻ കഴിയുന്ന വസ്തുക്കൾ?

അതാര്യ വസ്തുക്കൾ

*സൂര്യഗ്രഹണം

  സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരും

*ചന്ദ്രഗ്രഹണം

  സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി നേർരേഖയിൽ വരും

*സൂര്യഗ്രഹണം പകലും  ചന്ദ്രഗ്രഹണം രാത്രിയിലും  ആണ് സംഭവിക്കുന്നത് 

*ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുമ്പോൾ സൂര്യഗ്രഹണവും ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു 

*സൂര്യഗ്രഹണം നിരീക്ഷിക്കാവുന്ന സുരക്ഷിത മാർഗ്ഗങ്ങൾ?

സൂര്യ ഫിൽറ്ററുകൾ ഉപയോഗിക്കുക 
പ്രതിപതന രീതി 
പ്രക്ഷേപണ രീതി

*സൂര്യഗ്രഹണ സമയത്തു സൂര്യനെ ബൈനോക്കുലർ , ടെലിസ്കോപ്പ് എന്നിവ ഉപയോഗിച്ച്  നിരീക്ഷിക്കാൻ പാടില്ല

ക്ലാസ് 5 - പാഠം 4 വിത്തിനുള്ളിലെ ജീവൻ


*വിത്ത് മുളക്കാൻ ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം 

  വായു , ജലം , അനുകൂല താപനില 

*മുളച്ചു കഴിഞ്ഞാൽ തുടർന്നുള്ള വളർച്ചക്ക് ആവശ്യമായ ഘടകങ്ങൾ ?
 
  സൂര്യപ്രകാശം , മണ്ണ്

*അനുകൂല സാഹചര്യത്തിൽ വിത്തിനകത്തുള്ള ഭ്രൂണം തൈച്ചെടിയായി വളരുന്ന പ്രവർത്തനം?

 വിത്തുമുളയ്ക്കൽ അഥവാ ബീജാങ്കുരണം

*വിത്തുമുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്നത് 

ബീജമൂലം ( Radicle )

*വിത്തിൽ നിന്ന് മണ്ണിലേക്ക് വളർന്ന് വേരാകുന്ന ഭാഗം - 

ബീജമൂലം

*വിത്തിന്റെ ഭ്രൂണത്തിൽ നിന്ന് മുകളിലേക്ക് വളർന്ന് കാണ്ഡമായി മാറുന്ന ഭാഗം  

ബീജശീർഷം

*ഇല ആഹാരം നിർമ്മിക്കാൻ പാകമാകുന്നത് വരെ ബീജപത്രത്തിലെ ആഹാരമാണ് മുളച്ചുവരു ന്ന സസ്യം ഉപയോഗിക്കുന്നത് 

*സസ്യങ്ങളുടെ കായികഭാഗങ്ങളായ വേര് , തണ്ട് , ഇല മുതലായവയിൽ നിന്നു പുതിയ സസ്യം ഉണ്ടാകുന്ന  രീതി 

കായിക പ്രജനനം

* വിവിധതരം വിത്തുവിതരണ രീതികൾ

കാറ്റ് വഴി -- അപ്പൂപ്പൻ താടി , മഹാഗണി

ജലം വഴി -- തെങ്ങ്

ജന്തുക്കൾ വഴി -- ആൽമരം , പ്ലാവ് , പേര , അസ്ത്രപ്പുല്ല്

പൊട്ടിത്തെറിച്ച്  -- വെണ്ട , കാശിത്തുമ്പ

*കാർഷിക വിളകളും ജന്മദേശവും

കൈതച്ചക്ക , മരച്ചീനി , തക്കാളി , ഉരുളക്കിഴങ്ങ് , പച്ചമുളക് , പേരക്ക , പപ്പായ , കാപ്പി ---- അമേരിക്ക

തേയില --- ചൈന

കാബേജ് --- യൂറോപ്പ് 

റബ്ബർ , കശുമാവ് --- ബ്രസീൽ

ക്ലാസ് 5 - പാഠം 5 ഊർജത്തിന്റെ ഉറവകൾ


*കത്തുമ്പോൾ താപം പുറത്ത് വിടുന്ന വസ്തുക്കൾ 

 ഇന്ധനങ്ങൾ

 ഖര ഇന്ധനങ്ങൾ -- വിറക് , കൽക്കരി

 ദ്രാവക ഇന്ധനങ്ങൾ -- ഡീസൽ , പെട്രോൾ , മണ്ണെണ്ണ

 വാതക ഇന്ധനങ്ങൾ -- എൽ.പി.ജി , സി.എൻ.ജി , ഹൈഡ്രജൻ

*വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?

ഏവിയേഷൻ ഫ്യുവൽ

*ഏതൊരു വസ്തു കത്താനും ആവശ്യമായത്  

വായു 

* കത്താൻ സഹായിക്കുന്ന വാതകം 

ഓക്സിജൻ

*ഉപയോഗിച്ച് കഴിഞ്ഞാൽ പുനസ്ഥാപിക്കാൻ കഴിയാത്ത ഇന്ധനങ്ങൾ അറിയപ്പെടുന്നത് 

പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾ

(പെട്രോളിയം , കൽക്കരി , പ്രകൃതിവാതകം)

*എത്ര ഉപയോഗിച്ചാലും തീർന്നുപോകാത്ത ഊർജ്ജസ്രോതസ്സുകൾ

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ

(സൗരോർജ്ജം , കാറ്റ് , തിരമാല )

*വർഷങ്ങൾക്ക് മുമ്പ് മണ്ണിനടിയിൽ ആഴത്തിൽ അകപ്പെട്ടുപോയ ജൈവ അവശിഷ്ടങ്ങളിൽ നി അന്നുണ്ടായ ഇന്ധനം

പെട്രോളിയം

*സസ്യങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നുണ്ടായ ഇന്ധനം - 

കൽക്കരി

*ഫോസിൽ ഇന്ധനങ്ങൾ എന്ന് കൂടി പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾ അറിയപ്പെടുന്നു 

*പെട്രോളിയത്തിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ 

പെട്രോൾ , ഡീസൽ , മണ്ണെണ്ണ ,ടാർ , എൽ പി ജി  

*സൗരോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനം 

സോളാർ സെൽ

*സോളാർ സെല്ലുകളുടെ നിരകൾ ആണ് സോളാർ പാനലുകൾ

*സോളാർ പാനലുകൾ നിർമിക്കാൻ ഉപയോഗിക്കുന്നതു 

സിലിക്കൺ 

*ദേശീയ ഊർജ്ജസംരക്ഷണ ദിനം - 

ഡിസംബർ 14