ക്ലാസ് 5 - പാഠം 6 ഇത്തിരി ശക്തി ഒത്തിരി ജോലി
*ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢദണ്ഡുകളാണ് ഉത്തോലകങ്ങൾ
*ജോലി ലഘൂകരിക്കാൻ കഴിയുന്നത് കൊണ്ട് ഉത്തോലകങ്ങളെ ലഘുയന്ത്രങ്ങൾ എന്ന് വിളിക്കപ്പെടുന്നു
*ഉത്തോലകം ചലിക്കാൻ ആധാരമാക്കുന്ന ബിന്ദു
ധാരം(Fulcrum)
*ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലം -
യത്നം(Effort)
*യത്നം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധം
രോധം(Resistance)
*ലഘുയന്ത്രങ്ങളിൽ യത്നത്തിന്റെ സ്ഥാനം മാറ്റി ക്രമീകരിച്ചു പ്രവൃത്തി കൂടുതൽ എളുപ്പമാക്കാം
*ബലം പ്രയോഗിക്കുന്നതിന്റെ ദിശാമാറ്റം വരുത്തി ജോലി എളുപ്പമാക്കാൻ കഴിയും
*ചരിവുതലം ഒരുതരം ലഘുയന്ത്രമാണ്. മരപ്പണിക്കർ ഉപയോഗിക്കുന്ന ആപ്പ് ചരിവുതലത്തിന്റെ ഒരു വകഭേദമാണ്
ക്ലാസ് 5 - - പാഠം 7 അറിവിന്റെ ജാലകങ്ങൾ
*കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്ന ഭാഗം
റെറ്റിന
*റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത-
യഥാർത്ഥവും തലകീഴായതും
*വസ്തുവിന്റെ യാഥാർത്ഥവും നിവർന്നതുമായ കാഴ്ച സാധ്യമാക്കുന്നത്
തലച്ചോർ
*രണ്ടുകണ്ണും ഒരേ സമയം ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചു കാണാൻ കഴിയുന്നതിനെ ദ്വിനേത്രദർശനം ( Binocular vision ) എന്ന് പറയുന്നു
*വസ്തുക്കളുടെ അകലവും സ്ഥാനവും കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്നത്
ദ്വിനേ ത്രദർശനം
*അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടി -
വൈറ്റ് കെയിൻ
*പശയിൽ മുക്കിയ നൂലും മണലും ഉപയോഗിച്ച് സ്പര്ശിച്ചറിയാവുന്ന ഭൂപടങ്ങൾ (അന്ധർക്കു വേണ്ടി )
എമ്പോസിഡ് മാപ്പുകൾ
*അന്ധർ ഉപയോഗിക്കുന്ന വാച്ച്
ടാക്റ്റൈൽ വാച്ച്
*അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ബ്രെയിൽ ലിപി വികസിപ്പിച്ചത് .
ലൂയിസ് ബ്രെയിൽ (French)
*രേ സമയം കണ്ണുകളെ രണ്ടു വ്യത്യസ്ത ദിശകളിലേക്ക് ചലിപ്പിക്കാൻ സാധിക്കുന്ന ഒരു ജീവി -
മരയോന്ത്
*തല പിറകോട്ട് തിരിക്കാൻ കഴിവുള്ള ജീവി -
മൂങ്ങ
*നേരിയ പ്രകാശത്തെ പോലും ഉപയോഗപ്പെടുത്തി മങ്ങിയ പ്രകാശത്തിലും കാഴ്ചയുള്ള ഒരു ജീവി -
പൂച്ച
*ശബ്ദത്തെ ശേഖരിച്ചു ചെവിക്കുള്ളിലേക്കെത്തിക്കുന്ന ചെവിയുടെ ഭാഗം
ചെവിക്കുട
*വായുവിലൂടെ വരുന്ന ശബ്ദം കേൾക്കാൻ കഴിയാത്ത എന്നാൽ പ്രതലങ്ങളിലൂടെ വരുന്ന ശബ്ദം തിരിച്ചറിയാൻ കഴിയുന്ന ജീവി
പാമ്പ്
*നാവു ഉപയോഗിച്ച് ഗന്ധം അറിയുന്ന ജീവി ?
പാമ്പ്
*ഘ്രാണ ശക്തി ഏറ്റവും കൂടുതലുള്ള ജീവി -
സ്രാവ്
*മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങൾ -
കണ്ണ് , ചെവി , മൂക്ക് , നാക്ക് , ത്വക്ക്
*കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് -
സ്നെല്ലൻചാർട്ട്
*സ്നെല്ലൻചാർട്ട് എത്ര മീറ്റർ അകലെ നിന്ന് വായിക്കണം -
6 മീറ്റർ
*സൂക്ഷ്മ ജീവികൾക്കുദാഹരണങ്ങൾ
വൈറസ് , ഫങ്കസ് , ബാക്ടീരിയ
*ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങൾ
പകർച്ചവ്യാധികൾ
*രോഗങ്ങളും പകരുന്ന രീതികളും
വായുവിലൂടെ -- ജലദോഷം , ചിക്കൻപോക്സ് , മീസിൽസ് , ക്ഷയം
വെള്ളം , ആഹാരം എന്നിവയിലൂടെ -- എലിപ്പനി , ടൈഫോയ്ഡ് , കോളറ , മഞ്ഞപ്പിത്തം
ഈച്ച മുഖേന -- കോളറ , വയറിളക്കം
കൊതുകു മുഖേന -- മന്ത് , മലമ്പനി
സമ്പർക്കം മുഖേന -- ചെങ്കണ്ണ് , കുഷ്ഠം
*കൊതുകിന്റെ മുട്ടവിരിയാനെടുക്കുന്ന സമയം -
8 ദിവസം
Post a Comment
Post a Comment