കേരള PSC SCERT പ്രകാരമുള്ള നോട്ടുകൾ 

ക്ലാസ് 5   അടിസ്ഥാന ശാസ്ത്രം   

പാഠം 1 സസ്യലോകത്തെ അടുത്തറിയാം   

 Q1-എന്താണ് പ്രകാശസംശ്ലേഷണം ?

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാർബൺ ഡൈ ഓക്സൈഡും ജലവും ഉപയോഗിച്ച് സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്ന പ്രക്രിയ.

Q2-സസ്യങ്ങളിൽ ആഹാരനിർമാണം നടക്കുന്നത് ?
ഇലകളിൽ 

Q3-പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണ്ണകം - 
ഹരിതകം

Q4-പ്രകാശ സംശ്ലേഷണത്തിന്റെ ഉൽപന്നങ്ങൾ ഏതെല്ലാം
ഗ്ലൂക്കോസ് , ഓക്സിജൻ. (ഗ്ലൂക്കോസ് അന്നജമായി മാറുന്നു )

Q5-പ്രകാശസംശ്ലേഷണ സമയത്ത് സസ്യങ്ങൾ,
       സ്വീകരിക്കുന്ന വാതകം - കാർബൺ ഡൈ ഓക്സൈഡ് 
       പുറത്ത് വിടുന്ന വാതകം- ഓക്സിജൻ 

Q6-രാത്രി സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്നത് അഥവാ സസ്യങ്ങൾ ശ്വസനത്തിന് ഉപയോഗിക്കുന്നത് 
 ഓക്സിജൻ

Q7-രാത്രി സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്നത് അഥവാ സസ്യങ്ങൾ ശ്വസനസമയത്ത് പുറത്തുവിടുന്നത്  
കാർബൺഡയോക്സൈഡ്  

Q8-പ്രകാശസംശ്ലേഷണം പകൽ സമയത്ത് മാത്രം നടക്കുന്നു

Q9-സസ്യങ്ങളിൽ  ശ്വസനം രാത്രിയും പകലും നടക്കുന്നു

Q10-സസ്യങ്ങളുടെ ഇലകളിൽ വാതകവിനിമയം നടക്കുന്ന ചെറു സുഷിരങ്ങൾ
ആസ്യരന്ധ്രം ( Stomata ) 

Q11-ആഹാരനിർമ്മാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നത് 
ഹരിതകം

Q12-ഇലകൾക്കും തണ്ടുകൾക്കും പൂക്കൾക്കും പഴങ്ങൾക്കും നിറം നൽകുന്നത് വർണ്ണകം

               സന്തോഫിൽ ---  മഞ്ഞ
               ആന്തോസയാനിൻ --- ചുവപ്പ്
                കരോട്ടിൻ --- ഓറഞ്ചും മഞ്ഞയും കലർന്ന നിറം

Q13-സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങൾ 
സ്വപോഷികൾ

Q14-വാസസ്ഥലത്തിന് മാത്രമായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ - എപ്പിഫൈറ്റുകൾ  (മരവാഴ,ഓർക്കിഡുകൾ)

Q15-സ്വന്തമായി ആഹാരം നിർമ്മിക്കാതെ അവ വസിക്കുന്ന സസ്യത്തിൽ നിന്ന് ആഹാരം വലിച്ചെ ടുക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്നത് - പരാദസസ്യങ്ങൾ (റഹ്ലീഷ്യ) 

Q16-ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോ ടെ സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങൾ- 
അർധപരാദ സസ്യങ്ങൾ (ഇത്തിൾ കണ്ണി)

Q17-ആതിഥേയ സസ്യങ്ങൾ നിർമ്മിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങൾ അറിയപ്പെടു ന്നത് - 
പൂർണ്ണപരാദങ്ങൾ (മൂടില്ലാത്താളി, റഹ്ലീഷ്യ)

(അർധപരാദങ്ങളും പൂർണ്ണപരാദങ്ങളും ആതിഥേയ സസ്യത്തിന് ദോഷം ചെയ്യുന്നു)

Q18-ജീർണ്ണാവശിഷ്ടങ്ങളിൽ നിന്ന് പോഷക ഘടകങ്ങൾ ആഗിരണം ചെയ്ത് വളരുന്ന സസ്യങ്ങൾ 
ശവോപജീവികൾ (നിയോട്ടിയ , മോണോട്രോപ്പ , പൂപ്പൽ , കൂൺ)

കൂണുകൾ പൂപ്പൽ വിഭാഗത്തിൽപ്പെട്ടവയാണ്
പൂപ്പലുകൾ സസ്യവിഭാഗത്തിൽപ്പെടുന്നവയല്ല 

Q19-മറ്റുചെടികളിൽ പടർന്നുകയറുന്ന ദുർബല കാണ്ഡ സസ്യങ്ങൾ 
ആരോഹികൾ(കുരുമുളക് , പാവൽ , പടവലം)

Q20-താങ്ങുകളിൽ ചുറ്റിപ്പിടിക്കുന്നതിനായി ആരോഹികളിൽ കാണപ്പെടുന്ന സ്പിങ്ങ്പോലുള്ള ഭാഗങ്ങൾ 
പ്രതാനങ്ങൾ(Tendrils)

Q21-നിലത്ത് പടർന്നുവളരുന്ന ദുർബല കാണ്ഡ സസ്യങ്ങൾ അറിയപ്പെടുന്നത് ഇഴവള്ളികൾ(മധുരക്കിഴങ്ങ്,കൊടങ്ങൽ , സ്ട്രോബറി)

Q22-ചെടികളെ താങ്ങി നിർത്തുന്ന വേരുകൾ 
താങ്ങുവേരുകൾ, പൊയ്ക്കാൽ വേരുകൾ

Q23-മുകളിലെ ശിഖിരങ്ങളിൽ നിന്ന് താഴേക്ക് വളരുന്ന വേരുകൾ
താങ്ങുവേരുകൾ(പേരാൽ)

Q24-തണ്ടിൽ നിന്ന് താഴേക്ക് വളരുന്ന വേരുകൾ
പൊയ്ക്കാൽ വേരുകൾ(ആറ്റുകൈത)

Q25-വാതക വിനിമയത്തിന് സഹായിക്കുന്ന വേരുകൾ 
ശ്വസനവേരുകൾ(കണ്ടൽ ചെടി)

Q26-ആഹാരം സംഭരിച്ചുവെക്കുന്ന വേരുകൾ 
സംഭരണ വേരുകൾ (ബീറ്റ്റൂട്ട് ,മധുരക്കിഴങ്ങ്,മരച്ചീനി,കാരറ്റ്)

Q27-മണ്ണിനടിയിൽ കാണുന്ന രൂപാന്തരം പ്രാപിച്ച കാണ്ഡങ്ങൾ അറിയപ്പെടുന്നത്
ഭൂകാണ്ഡങ്ങൾ(ഉള്ളി,മഞ്ഞൾ,ചേന,ഉരുളക്കിഴങ്ങ്,ചേമ്പ്,ഇഞ്ചി,കൂവ,കൂർക്ക) 

കേരള PSC ജീവശാസ്ത്ര സിലബസ്സിൽ ഈ പാഠഭാഗത്തുനിന്നും ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ഉൾപ്പെടുന്നത് .തുടർന്നും ഇതുപോലെയുള്ള നോട്ടുകൾ നിങ്ങള്ക്ക് ലഭിയ്ക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ,നിങ്ങളുടെ അഭിപ്രായങ്ങൾ നിർദേശങ്ങൾ രേഖപ്പെടുത്തുക .