ക്ലാസ് 5 അടിസ്ഥാന ശാസ്ത്രം പാഠം- 2
കേരള PSC - Chemistry (രസതന്ത്രം )നോട്ടുകൾ
* ലയിക്കുന്ന വസ്തുവിനെ ലീനമെന്നും ഏതിലാണോ ലയിക്കുന്നത് അതിനെ ലായകം എന്നും പറയുന്നു. ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നത് ആണ് ലായനി
*പഞ്ചസാര ലായനിയിൽ
ലീനം- പഞ്ചസാര
ലായകം- വെള്ളം
*സോഡാ വെള്ളത്തിൽ
ലീനം - കാർബൺ ഡൈ ഓക്സൈഡ്
ലായകം - വെള്ളം
*തുരിശിന്റെ രാസനാമം -
ജലീയ കോപ്പർ സൾഫേറ്റ്
*സാർവിക ലായകം --
ജലം (കൂടുതൽ വസ്തുക്കളെ ലയിപ്പിക്കുന്ന ലായകമാണ് ജലം അതുകൊണ്ട് സാർവിക ലായകം എന്ന് അറിയപ്പെടുന്നു )
*വ്യാവസായിക ആവശ്യങ്ങൾക്കും വില്പനക്കും വൻതോതിൽ വെള്ളം ശേഖരിക്കുമ്പോൾ സമീപത്തെ കിണറുകളിൽ ജലം കുറയാൻ കാരണം
ജലം വിതാനം പാലിക്കുന്നത് കൊണ്ട്
*ദ്രാവകങ്ങൾ അളക്കുന്ന ഏകകം -
ലിറ്റർ
*10 cm നീളവും 10 cm വീതിയും 10 cm ഉയരവുമുള്ള ഒരു പെട്ടിയിൽ കൊള്ളുന്ന ദ്രാവകത്തിന്റെ അളവ് ?
1 ലിറ്റർ
*1000 ഘന സെന്റിമീറ്റർ
1 ലിറ്റർ
Post a Comment
Post a Comment