ക്ലാസ് 6 - പാഠം 10 ജനാധിപത്യവും അവകാശങ്ങളും


ആരാണ് നെൽസൺ മണ്ഡല  ? 

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് (1964 മെയ് 10)   

ദക്ഷിണാഫ്രിക്കയിൽ ജനാധിപത്യവിരുദ്ധ ഭരണകൂടത്തിനെതിരെ സമരം നയിച്ച്  26  വർഷത്തിലധികം  ജയിൽവാസമനുഭവിച്ച വ്യക്തി 

സുൽത്താൻ ഭരണം നിലനിൽക്കുന്ന രാജ്യം ഏതാണ് ?

ബ്രൂന്നായ് 

സാർവ്വദേശീയ  മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം ഏതാണ് ?

1948 ഡിസംബർ 19  

ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ്  പാസാക്കിയ വർഷം ഏതാണ് ?

1993

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ  എത്രയാണ് ?  

5   ( നിലവിൽ ചെയർമാനടക്കം 6 അംഗങ്ങൾ  ഉണ്ടാവും )

ദേശീയ മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ ആകാനുള്ള പ്രധാന യോഗ്യത എന്താണ് ?

റിട്ടയേർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അധ്യക്ഷൻ ആയത് ആരാണ് ?

ജസ്റ്റിസ് രംഗനാഥ മിശ്ര   

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം  ഏതാണ് ?

1998 ഡിസംബർ 11  ( ആകെ അംഗങ്ങൾ -3  )

വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏതാണ് ? 

2009

വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

2016 ഏപ്രിൽ 1

ബാലവേലയ്ക്കെതിരെ പ്രവർത്തിക്കുന്ന ബച്പൻ ബച്ചാവോ ആന്ദോളൻ രൂപീകരിച്ചത്  ആരാണ് ?

കൈലാസ് സത്യാർത്ഥി           
               

2014 ൽ  സമാധാന നോബൽ നേടിയ ഇന്ത്യാക്കാരൻ ആരാണ് ?

കൈലാസ് സത്യാർത്ഥി

പെണ്കുട്ടികളുടെ വിദ്യാഭാസത്തിനു വേണ്ടി പോരാടി പതിനേഴാം വയസിൽ നോബൽ സമ്മാനം നേടിയത് ആരാണ് ? 

മലാല യുസഫ് സായി 







സ്ത്രീ വിവേചന ഉന്മൂലന ഉടമ്പടി ഐക്യരാഷ്ട്രസഭ അംഗീകരിച്ച വർഷം  ഏതാണ് ?

1979

ക്ലാസ് 6 - പാഠം 11 സമൂഹജീവിതത്തിലെ വൈവിദ്ധ്യം

ഗോത്രസമൂഹത്തിന്റെ സവിശേഷതകൾ എന്തെല്ലാം ?  

ഒരു പൊതുപ്രദേശത്ത് താമസിക്കുകയും തനത് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗം 

കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഗോത്രസമൂഹം ഏതാണ് ? 

പണിയർ

ഗോത്ര സമൂഹങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത് എങ്ങനെ ?

ഊര് 

ഊരിന്റെ നേതാവ്  എന്ന്  അറിയപ്പെടുന്നത് ആരാണ് ?

ഊരുമൂപ്പൻ