ക്ലാസ് 6 - പാഠം 9 മധ്യകാലകേരളം
സി . ഇ . ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കേരളം അറിയപ്പെട്ടിരുന്നത് എങ്ങനെ ?
മധ്യകാല കേരളം
ചെപ്പേടുകൾ എന്നാൽ എന്താണ് ?
മധ്യകാല കേരളത്തെപ്പറ്റി അറിവുതരുന്ന പ്രധാന രേഖകൾ
ചെമ്പ് തകിടിൽ ആലേഖനം ചെയ്ത ലിഖിതങ്ങളാണ്
ജൂത ചെപ്പേട് രേഖപ്പെടുത്തിയിരിക്കുന്ന ലിപി ഏതാണ് ?
വട്ടെഴുത്ത്
എന്താണ് ജൂത ചെപ്പേട് ?മഹോദയപുരത്തെ ഭാസ്കര രവി അഞ്ചുവണ്ണമെന്ന കച്ചവട സംഘത്തിന് അനുവദിച്ചുകൊടുത്ത അവകാശങ്ങൾ അടങ്ങിയ രേഖകളാണ്
സി . ഇ ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ആസ്ഥാനമാക്കി നിലവിൽ വന്ന രാജവംശം ഏതാണ് ?
പെരുമാക്കൾ
ചേരമാൻ , ചേരൻ , കുലശേഖരൻ എന്നു അറിയപ്പെടുന്ന ഭരണാധികാരികൾ ഏതാണ് ?
പെരുമാക്കൾ
പെരുമാക്കൾ ഭരണം വ്യാപിച്ചിരുന്നത് എവിടെല്ലാമാണ് ?
വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെ
നാടുവാഴി സ്വരൂപങ്ങൾ ആരംഭിക്കുന്നത് എപ്പോൾ ആണ് ?
12 -ാം നൂറ്റാണ്ടിൽ
സ്വരൂപങ്ങൾ എന്നറിയപ്പെട്ടത് എന്താണ് ?
നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങളാണ് സ്വരൂപങ്ങൾ
മധ്യകാല കേരളത്തിലെ കച്ചവടസംഘങ്ങൾ ഏതെല്ലാമാണ് ?
അഞ്ചുവണ്ണം , മണിഗ്രാമം
മധ്യകാല കേരളത്തിലെ പ്രധാന അങ്ങാടികൾ ഏതെല്ലാമാണ് ?
മധ്യകാല കേരളത്തിലെ പ്രധാന തുറമുഖങ്ങൾ ഏതെല്ലാമാണ് ?
കൊച്ചി , കോഴിക്കോട് , വളപട്ടണം കൊല്ലം
മണിപ്രവാളം എന്നാൽ എന്താണ് ?
സംസ്കൃതവും പഴയ മലയാള ഭാഷയും ചേർന്ന് മധ്യകാലഘട്ടത്തിൽ രൂപംകൊണ്ട ഭാഷാശൈലിയാണ്
പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി ആരാണ് ?
മാഹ്വാൻ
പഴയ മലയാളം എഴുതിയിരുന്ന ലിപികൾ ഏതെല്ലാമാണ് ?
കോലെഴുത്ത്, വട്ടെഴുത്ത്
മലയാളഭാഷയുടെ വികസനത്തിന് വഴി തെളിച്ച കൃതികൾ ഏതെല്ലാം ?
കൃഷ്ണഗാഥ (ചെറുശ്ശേരി)
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് (എഴുത്തച്ഛൻ)
മഹാഭാരതം കിളിപ്പാട്ടുകൾ (എഴുത്തച്ഛൻ)
പതിനേഴം നൂറ്റാണ്ടിൽ അറബി മലയാളത്തിൽ ഖാസി മുഹമ്മദ് രചിച്ച കൃതി ഏതാണ് ?
മുഹിയുദ്ദീൻ മാല
അൽ ഫത്ഹുൽ മുബീൻ രചിച്ചത് ആരാണ് ?
ഖാസി മുഹമ്മദ്പ
പതിനെട്ടാം നൂറ്റാണ്ടിൽ അർണോസ് പാതിരി രചിച്ച കൃതി ഏതാണ് ?
പുത്തൻപാന
കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന സങ്കരഭാഷ ഏതാണ് ?
അറബി മലയാളം (എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി - അറബി )
മധ്യകാല കേരളത്തിൽ ക്ഷേത്രകലകൾ എന്നു അറിയപ്പെടുന്നത് ഏതെല്ലാമാണ് ?
കൂത്ത് , കൂടിയാട്ടം , കഥകളി
മധ്യകാല കേരളത്തിൽ കാവുകളിൽ ഉൽഭവിച്ച അനുഷ്ഠാന കലകൾ ഏതെല്ലാം ?
തെയ്യം , തിറ , കളംപാട്ട്
ക്ഷേത്രങ്ങളിൽ കലകൾ അരങ്ങേറിയിരുന്ന വേദി ഏതാണ് ?
കൂത്തമ്പലം
അനുഷ്ഠാനകലകൾ അരങ്ങേറിയിരുന്നത് എവിടെയാണ് ?
കാവുകളിൽ
പെരുമാൾ കാലത്തെ പ്രധാന ജ്യോതിശാസ്ത്രജ്ഞൻ ആരാണ് ?
ശങ്കരനാരായണൻ
ശങ്കരനാരായണൻ രചിച്ച ജ്യോതിശാസ്ത്ര ഗ്രന്ഥം ഏതാണ് ?
ശങ്കരനാരായണീയം
മധ്യകാല കേരളത്തിലെ പ്രധാന ഗണിത ശാസ്ത്രജ്ഞൻ ആരാണ് ?
സംഗ്രാമ മാധവൻ
സംഗ്രാമ മാധവൻ രചിച്ച കൃതി ഏതാണ് ?
വേണുവാരോഹം
അഷ്ടാംഗ ഹൃദയം എന്നാൽ എന്താണ് ?
മധ്യകാലഘട്ടത്തിൽ രചിക്കപ്പെട്ട ആയുർവേദഗ്രന്ഥമാണ്
മൂഷകവംശം എഴുതിയത് ആരാണ് ?
അതുലൻ
തുഹ്ഫത്തുൽ മജാഹിദീൻ എഴുതിയത് ആരാണ് ?
സൈനുദ്ദീൻ മഖ്ദൂം
മധ്യകാല കേരളത്തിലെ പ്രധാന ശാലകൾ ഏതെല്ലാമാണ് ?
വിഴിഞ്ഞം ശാല , പാർഥിവശേഖാപുരം ശാല ,കാന്തളൂർ ശാല
Post a Comment
Post a Comment