വിഡിയോവിൽ നൽകിയിരിക്കുന്ന നോട്ടിന്റെ ബാക്കി വരുന്ന ഭാഗങ്ങൾ 

വഞ്ചിപ്പാട്ടു പ്രസ്ഥാനം 

രാമപുരത്തു വാര്യർ - കുചേലവൃത്തം വഞ്ചിപ്പാട്ട് 

കേരളീയരുടെ ദേശീയ വിനോദമായ വള്ളംകളിയോടൊപ്പം മലയാളി ഹൃദയങ്ങളിൽ താള മുണർത്തി അവരുടെ ശാശ്വതാരാധനയ്ക്ക് അർഹമായിത്തീർന്ന കൃതിയാണ് രാമപുരത്തു വാര്യ രുടെ കുചേലവൃത്തം വഞ്ചിപ്പാട്ട് , 


മീനച്ചിൽ താലൂക്കിൽ രാമപുരമാണ് വാര്യരുടെ ജന്മസ്ഥലം 1703 നും 1763 നും മദ്ധ്യേ അ ദ്ദേഹം ജീവിച്ചിരിക്കുന്നതായി കരുതപ്പെടുന്നു . അധ്യാപനമായിരുന്നു ജീവിതവൃത്തിക്കുള്ള മാർഗ്ഗം . അക്കാലത്തൊരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ക്ഷേത്രദർശനത്തിനായി വൈക്കത്ത് എത്തി പണ്ഡിതനെങ്കിലും ദരിദ്രനായ വാര്യർ രാജാവിന്റെ മുഖം കാണിച്ച് , ചില ശ്ലോകങ്ങൾ അടിയറവ് വെച്ചു . സംപ്രീതനായ രാജാവ് വാര്യരെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു . രാജാവിനോടൊത്ത് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടിയിൽ രാജകൽപ്പന അനുസരിച്ച് എഴുതിയ കൃതിയാണ് കു ലവൃത്തമെന്നു പറയുന്നു . ഏതായാലും ഈ ഒരൊറ്റ കൃതികൊണ്ട് വാര്യർ സ്ഥിര പ്രതിഷ്ഠ നേടി . 

കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ആവിർഭാവത്തിന് വളരെ മുമ്പു തന്നെ വള്ളം കളിക്കുപയോഗിക്കാവുന്ന ചില പാട്ടുകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട് . ഈ നാടൻ പാട്ടുകളിൽ പലതും വഞ്ചിപ്പാട്ടുകളാണ് . എന്നാൽ വഞ്ചിപ്പാട്ടെന്ന് കാവ്യ പ്രസ്ഥാനത്തിന്റെ പ്രണേതാവ് വാര്യരാകുന്നു . കാവ്യദർശനം 

താളക്കൊഴുപ്പുള്ള നതോന്നത വൃത്തത്തിൽ രചിച്ച കുചേലവൃത്തം രചനാ ചാതുരിയിലും , കൽപ്പനാവൈഭവത്തിലും അസാമാന്യ നിലവാരം പുലർത്തുന്നു . ശ്രീകൃഷ്ണന്റെയും കുചേലന്റെയും ജീവിത സൗഹൃദമാണ് കൃതിയിലെ പ്രതിപാദ്യം . ദരിദ്രനായിത്തീർന്ന കുചേലൻ ഭാര്യയുടെ നിർദ്ദേശ പ്രകാരം സഹപാഠിയായിരുന്ന കൃഷ്ണനെക്കാണാൻ ദ്വാരകയിലേക്കു പോകുന്നു . അവരുടെ വികാ രോഷ്മളമായ കൂടിക്കാഴ്ചയും തുടർന്നുള്ള സംഭവങ്ങളും കുചേലവൃത്തത്തിൽ വിവരിക്കുന്നു . കു ലന്റെ കൃഷ്ണഭക്തിയാണ് കാവ്യത്തിന്റെ ജീവൻ . കുചേലന് , ശ്രീകൃഷ്ണനിൽ നിന്ന് ഐശ്വര്യവും കൈവന്ന വാര്യർക്ക് രാജാവിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായതായി പ്രസ്താവമുണ്ട് .

“ ഇല്ല ദാരിദ്ര്യത്തിലോളം വലുതായിട്ടൊരാർത്തിയും 

ഇല്ലം വീണു കുത്തുമാറായതുകണ്ടാലും ' എന്ന കുചേല പത്നിയുടെ പരിദേവനം ആ കുടും ബത്തിന്റെ ദയനീയാവസ്ഥ വിളിച്ചറിയിക്കുന്നു . “

 പണ്ടൊരിക്കൽ പാണ്ഡവ മഹിഷിയുടെ ശാകേദന മുണ്ടു നാമിന്നു ഭവാന്റെ പൃഥകം തിന്നു രണ്ടു കൊണ്ടുമുണ്ടായോളം സുഖവും തൃപ്തിയും കീഴി ലുണ്ടായിട്ടില്ലൊരിക്കലുമെനിക്കു സഖേ . എന്ന ശ്രീകൃഷ്ണ വാക്യം ചിരകാല സൗഹൃദത്തിന്റെ തെളിഞ്ഞ വ്യാഖ്യാനമാണ് . സ്നേഹം , സൗഹൃദം , പരസ്പര വിശ്വാസം ഇവയുടെ ഉത്തമമാ തൃകകളാണ് കുചേലനും ശ്രീകൃഷ്ണനും . 

അന്തണനെക്കണ്ടിട്ടുണ്ടായ സന്തോഷം കൊണ്ടോ തസ്യദൈന്യം 

ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ എന്തുകൊണ്ടോ 

ശൗരി കണ്ണുനീരണിഞ്ഞു ധീരനായ

ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ . ഈ ഭാസുര ചിത്രം കൃഷ്ണകുചേല ബന്ധത്തിന്റെ മഹത്വവും ദാർഢ്യവും വെളിവാക്കുന്നു . 

മലയാള കാവ്യ സംസ്കാരത്തിന്റെ വികാസത്തിൽ കുചേലവൃത്തം നൽകിയ സംഭാവന അവഗണിക്കാനാവില്ല . പുരാണകഥയെ വർത്തമാനകാല ജീവിതസന്ധ്യയുമായി ബന്ധപ്പെടുത്തി എന്ന താണ് പ്രധാന വസ്തുത . മാനുഷികമായ ഒരു തലത്തിൽ കുചേലനേയും ശ്രീകൃഷ്ണനെയും അവ തരിപ്പിച്ചപ്പോൾ മാനുഷികമായ ജീവിതമര്യാദകൾ ആവിഷ്കരിക്കുകയാണ് . കുചേലൻ എന്ന പുരാ കഥാ പുരുഷൻ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത് ' കുചേലവൃത്തത്തിലൂടെയാ ണ് . കുചേലവൃത്തത്തിലെ അലങ്കാരങ്ങൾ കവിയുടെ ആത്മനിവേദനത്തിൽ നിന്ന് ഉറവെടുത്ത സ്വാഭാവികാവിഷ്കാരങ്ങളാണ് . വൈകാരികമായ ഭാവോജ്ജ്വലത ഈ കൃതിയുടെ സവിശേഷതയാണ് .

തുടർന്നും നോട്ടുകൾ ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ,ഞങ്ങളുടെ സോഷ്യൽ മീഡിയ ഫോളോ ചെയ്യുക