യൂണിറ്റ് -1 നിന്നെത്തേടുവത്തേതൊരുഭാവന
 
അദ്ധ്യായം -1 സൗന്ദര്യലഹരി 

പദപരിചയം

പശ്ചിമാംബര = പടിഞ്ഞാറെ ആകാശം 
പ്രാപഞ്ചികം = പ്രപഞ്ചത്തെ സംബന്ധിച്ചത് 
പൂർവദിങ്മുഖം = കിഴക്കേദിക്ക് 
വാർമതി =മനോഹരമായ ചന്ദൻ 
അനർഘം = പരിശുദ്ധം- 
അത്യനർഘം = വളരെ പരിശുദ്ധം 
പ്രാപഞ്ചികജീവിതം = ലൗകിക ജീവിതം 
സന്ധ്യാശ്രീ =  സന്ധ്യയാകുന്ന ഐശ്വര്യം 
അന്തരംഗം = മനസ്സ് 
ആരണ്യം = വനം , കാട് 
ആരണ്യപ്പൂഞ്ചോല = കാട്ടരുവി 
ആമന്ദം = പതുക്കെ 
മരന്ദം = തേൻ 
വല്ലിക = വള്ളി 
പല്ലവാകുലം = തളിരു നിറഞ്ഞ 
ഉദ്ബോധിപ്പിക്കുക = ഉണർത്തുക


പ്രവർത്തനം പ്രകൃതിയിലെ മനോഹരവസ്തുക്കൾ നിര ന്തരം " ജീവിക്കൂ , ജീവിക്കൂ ' എന്ന് ഉദ്ബോധിപ്പി ച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയെല്ലാം ? 

A)-കുളിർതെന്നൽ സൗരഭോന്മാദംപൂണ്ട് തളിർത്ത വൃക്ഷങ്ങളെ തഴുകുന്നു . ഹൃദയത്തിനുള്ളിൽ ആകാശത്തെ വഹിച്ച് തിരകളാൽ താളംപിടിച്ച് പാടിപ്പാടി പാറക്കെട്ടുകൾ തോറും പളുങ്കുമണി ചിന്നിച്ച് കാട്ടരുവികൾ മന്ദമായി ഒഴുകുന്നു . തേൻ തുളുമ്പുന്ന പൂക്കൾക്കു ചുറ്റും മുരണ്ടുകൊണ്ട് തേനീച്ചകൾ പറന്നു കളിക്കുന്നു . ലതകളാകുന്ന നടികൾ തളിരുകൾ നിറഞ്ഞ ചില്ലകളാകുന്ന കൈകൾ ചലിപ്പിച്ച് നൃത്തം ചെയ്യുന്നു . പ്രകൃ തിയിലെ ഈ മനോഹര കാഴ്ചകൾ കാണു മ്പോൾ നമ്മളും അറിയാതെ അവരോടുകൂടി ഏതോ പരമമായ ആനന്ദത്തിൽ മുഴുകുന്നു .

2 “ അന്തരംഗാന്തരത്തിലംബരാന്തത്തയേന്തി 
ത്തൻതിരകളാൽ താളംപിടിച്ചു പാടിപ്പാടി 
പാറക്കെട്ടുകൾ തോറും പളുങ്കുമണി ചിന്നി യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവേ ” 
ഈ വരികളിലെ കാവ്യഭംഗി വിശദമാക്കുക 
A)-കാട്ടരുവിയുടെ മനോഹരമായ ഒഴുക്കിനെ യാണ് ഹൃദ്യമായി കവി ഈ വരികളിൽ വർണി ച്ചിരിക്കുന്നത് . " അന്തരംഗാന്തരത്തിലംബരാന്ത ത്തയേന്തി ' എന്ന് പറയുമ്പോൾ ആകാശത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അരുവിയിലെ ജലത്തിന്റെ നിർമ്മലതയെയാണ് അത് ധ്വനിപ്പി ക്കുന്നത് . തെളിനീർ നിറഞ്ഞൊഴുകുന്ന അരുവി കളകളാരവത്തോടെ ഒഴുകുന്ന തിരക്കൈകളാൽ താളംപിടിച്ച് പാടിപ്പാടിയാണൊഴുകുന്നത് എന്ന് കൽപ്പനയും ചേതോഹരം . പാറക്കെട്ടുകളിൽ തട്ടി പളുങ്കിൻമണിപോലെ വെള്ളത്തുള്ളികൾ ചിതറിച്ചുകൊണ്ടുള്ളം അരുവിയുടെ ഒഴുക്കിനെ സൂക്ഷസുന്ദരമായി കവി വർണിച്ചിരിക്കുന്നു .

3)- പൂർവദിങ്മുഖത്തിങ്കൽ സിന്ദുരപൂരം പൂശി
 പ്പുവിനെച്ചിരിപ്പിച്ചു വന്നെത്തും പുലരിയും ; 
മുല്ലമൊട്ടുകൾ വാരി വാനിങ്കൽ വിതറിക്കൊ
 ല്ലാസഭരിതയായണയും സന്ധ്യാശ്രീയും ; 
വാനിലുല്ലസിച്ചീടും വാർമതിയൊഴുക്കുന്ന
പൂനിലാവിങ്കൽ കുളിച്ചെത്തിടുംരജനിയും 
" പുലരി , സന്ധ്യ , രാത്രി എന്നിവ യുടെ വരവിനെ അവതരിപ്പിച്ചിരിക്കുന്നതെങ്ങനെ യാണ് ? 
വരികളിലെ സാദ്യശ്യകൽപ്പന കളുടെ ഒൗചിത്യം വിശദീകരിക്കുക .

A)- കിഴക്കു ദിക്കിൽ സിന്ദു രം പൂശിയും , പൂവിനെ ചിരിപ്പിച്ചുമാണ് പുലരിയുടെ വരവ് . പുല രിയിൽ കിഴക്കുദിക്കിൽ കാണപ്പെടുന്ന അരുണ് വർണ ത്തെ യാണ് സിന്ദു രം പൂ ശിയ തായി സങ്കൽപ്പിച്ചിരിക്കുന്നത് . സന്ധ്യാശീ വരുന്നതും മുല്ലമൊട്ടുകൾ വാരിവിതറിക്കൊണ്ട് ഉല്ലാസഭരിത യായിട്ടാണ് . സന്ധ്യയ്ക്ക് ആകാശത്തു തെളിയുന്ന നക്ഷത്രങ്ങളെ മുല്ലമൊട്ടുകൾ വാരിവിതറിയതായി ഭാവനചെയ്തിരിക്കുന്നു . അത്തരത്തിൽ ഉല്ലാസഭ രിതയായിട്ടാണ് സന്ധ്യാശീ വരുന്നതെന്ന കൽപ്പ നയിൽ സന്ധ്യയുടെ സവിശേഷമായ സൗന്ദര്യ ദീപ്തി പ്രകടമാകുന്നു . രജനിയാകട്ടെ വാനിലല്ല . സിച്ചിടും വാർമതിയൊഴുക്കുന്ന പൂനിലാവിൽ കുളിച്ചാണ് എത്തുന്നത് . നിലാവ് നനഞ്ഞ രാതിയെ നിലാവിൽ കുളിച്ചെത്തുന്നതായി കല്പ്പി ക്കുമ്പോൾ നിലാവിന്റെ പൂർണതയെയും അതു മൂലം രാത്രിക്കുണ്ടാകുന്ന സവിശേഷഭംഗിയേയു മാണ് ധ്വനിപ്പിക്കുന്നത് . 

Q-4 . നാനാനിറം ചേരും കാറുകളേ 
ചാരുവർണക്കടലാസുകളേ 
ആരുവാനാരുവനീ വിധത്തിൻ 
കോരിയെറിയുന്നു വാനിടത്തിൽ 
                                             -കരിമ്പുഴ രാമചന്ദ്രൻ 
പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാണൂ പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ
                                                      - ചങ്ങമ്പുഴ 
പ്രകൃതിയുടെ സൗന്ദര്യമാണ് രണ്ടു കവി കളും ആവിഷ്കരിച്ചിരിക്കുന്നത് . പ്രകൃതിയിലെ ഏതെങ്കിലുമൊരു ദ്യശ്യം നിങ്ങളിലുണ്ടാക്കിയ സൗന്ദര്യാനുഭവത്തെക്കുറിച്ച് വർണന തയാറാ ക്കുക .

A)- ഒരു കർഷകൻ തന്റെ കൃഷിയിടം കാണു മ്പോഴുണ്ടായ അവസ്ഥ യാണ് മാതൃകയായി നൽകുന്നത് . വെയിലിൽ മണ്ണൂരുകിക്കൊണ്ടിരുന്നു .  
ചുറ്റി ത്തിരിഞ്ഞ ഇളംകാറ്റിൽ തെല്ലൊരാശ്വാസം തേടി അയാൾ ഒരു വാഴച്ചുവട്ടിലിരുന്നു . കാൽമുട്ടിൽ കൈമുട്ടുന്നി ആ കൈപ്പത്തികൊണ്ട് ശിരസ്സുതാ ങ്ങിയിരിക്കുകയാണ് . 
അയാൾ തന്റെ പ്രിയപ്പെട്ട വരിക്കമാവിലേക്കു നോക്കി . അതും ഇപ്രാവശ്യം ചതിച്ചിരിക്കുന്നു . അത് മാവിന്റെ കുറ്റമല്ല . ഒന്നാന്തരം മാങ്ങ തരുന്ന വരിക്കമാവാണ് . നിറയെ കായ്ക്കാ റുണ്ട് . ഇപ്രാവശ്യവും നിറയെ പൂത്തു . ഇല കാണാൻ പാടില്ലാത്ത മുറ്റിയ പൂവുകണ്ട് ആഹാ ദിച്ചു . പക്ഷേ , നിലാവ് ആ മാവിനെ ചതിച്ചു . ആദ്യം ഇരുട്ടുള്ള പക്ഷത്തിലാണ് ആ മാവ് പൂത്തത് . പാതി രാകഴിയുമ്പോൾ നിലാവ് തെളിയും . നേരം വെളു ത്തതാണെന്നു വിചാരിച്ച് മാവ് കണ്ണുതുറക്കും . അധരം വിടർത്തും . പക്ഷേ ചതിയന്റെ മുമ്പിലാണ് തങ്ങൾ ചിരിക്കുന്നതെന്ന് അവർ അറിയുന്നില്ല . അധരം വിടർത്തി എഴുന്നേറ്റ ഓരോ മാവിൻപൂവും ചന്ദ്രന്റെ വഞ്ചനയിൽപ്പെട്ട് ഉരുകി താഴെ വീണു . സൂര്യൻ വന്നുനോക്കു മ്പോൾ ആ മാവിലെ പൂവായ പൂവെല്ലാം മാവിൻചുവട്ടിൽ .