അതെ പ്രാർത്ഥന
പാഠഭാഗത്തിലെ പ്രവർത്തങ്ങൾ
Activity-1
സമൃദ്ധി മുറ്റിടുംതോറും കുനിയുകെന്നറി വുറ്റാ
രനധ്യായം പഠിപ്പിച്ചതിനെച്ചുണ്ടി
പ്രകൃതി നൽകുന്ന ജീവിതപാഠങ്ങളെന്തെല്ലാ മാണ് ചർച്ച ചെയ്യുക .
സമൃദ്ധി ഉണ്ടാവുന്തോറും വിനീതരാവു കയാണ് വേണ്ടത് എന്നത് ഒരു ലോകതത്ത്വ മാണ് . ഔപചാരിക പഠനം ഒന്നും വേണ്ട ഈ അറിവു സമ്പാദിക്കുവാൻ കാളിദാസൻ ശാകു ന്തളത്തിൽ പറഞ്ഞു " ഫലം നിറയുമ്പോൾ മര ങ്ങൾ കുനിയുന്നു . ജലം നിറയുമ്പോൾ മേഘ ങ്ങൾ ശിരസ്സ് താഴ്ത്തുന്നു . സമൃദ്ധിവരു മ്പോഴും ഇതാണ് സജ്ജനങ്ങളുടെ സ്വഭാവം . മാവും ഇതു ത ന്നെ യാണ് ചെയ് ത ത് . വേനൽക്കാലം ഊതിക്കാച്ചി മാങ്ങകളെ മാണിക്യക്കല്ലുകളാക്കിയപ്പോൾ മാവ് ഇളം കാറ്റിൽ തലകുനിച്ചു . കാക്കയും അണ്ണാറക്ക് ണ്ണന്മാരും കൊച്ചുകുട്ടികളും മാവിന്റെ ചുവ ട്ടിൽ എത്തി . എല്ലാവരേയും ഉൾക്കൊള്ളുക എന്ന ജീവിതപാഠമാണ് ഇവിടെ മാവ് അനു ഷ്ഠിച്ചത്
Activity-2
അയൽപ്പാതവക്കത്തെന്നു വഴിപ്പണിക്കുടച്ചിട്ടോ
രുരുളൻ കല്ലുകൾക്കൊക്കെച്ചിറകും വന്നു .
കല്ലുകൾക്ക് ചിറകു വന്നു എന്ന കൽപ്പനയുടെ ഭംഗി ചർച്ച ചെയ്യുക
മാങ്ങകൾ മാണിക്യക്കല്ലുകളായി മാവിൽ ശോഭിച്ചപ്പോൾ അണ്ണാറക്കണ്ണന്മാരും കാക്കകളും അത് ആസ്വാദിക്കാൻ വന്നു . കുട്ടികളും മാങ്ങപ് റുക്കു വാൻ എത്തി . അപ്പോൾ പുതിയ പാത തീർക്കാൻ ഉടച്ചുകൂട്ടിയിരുന്ന ഉരുളൻ കല്ലുകൾ പെറുക്കി ജനം മാവിലെറിഞ്ഞു . മാങ്ങ പൊഴിച്ചു . കല്ലുകൾക്കു ചിറകുവന്നു എന്ന ഭാവന കല്ലുകളുടെ പാച്ചിലിനെ സൂചിപ്പിക്കുന്നു . മറ്റൊരു ആശയ ത്തിലും കവിതയിലെ ഈ വരികൾ കാണണം . തേന്മാവ് കവിതയാണെന്നും കവിതയാണ് മാങ്ങക ളെന്നും സങ്കല്പിച്ചാൽ ഒരു കവിത രൂപംകൊണ്ട് പൂർണമായി ആസ്വാദകരിലെത്താൻ നിരൂപകർ വിമർശനത്തിന്റെ ഉരുളൻ കല്ലുകളുമായി പാഞ്ഞ ടുക്കും . എന്നാൽ ആ കല്ലുകൾ പാത തീർക്കാ നുള്ളതാണ് . നമുക്കുവേണ്ടിയുള്ളതാണ് . വിമർശനം നന്മയ്ക്കുവേണ്ടിയാണെന്നും കവി വിശ്വസിക്കുന്നു . ഈ രണ്ടാശയങ്ങളും ചേർന്നാണ് വരികൾ മനസ്സി ലാക്കേണ്ടത് .
Activity-3
താഴെക്കൊടുത്ത കവിതാഭാഗങ്ങൾ താളത്തിൽ ചൊല്ലി അവതരിപ്പിക്കുക . അവയിൽ പാഠഭാഗവു മായി താളസാമ്യമുള്ള വരികൾ കണ്ടെത്തുക .
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണ് കുയിലാളെ കൊട്ടുവേണം കുഴൽ വേണം കുരവവേണം
. അങ്കണത്തമാവിൽനിന്നാദ്യത്തെപ്പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ
കേരളത്തുമൊഴിയെന്നു കേട്ടാൽ മതി കോരിത്തരിപ്പിന്റെ കൊയ്ത്ത്തുകാലം '
കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണെ കുയി ലാളെ
കൊട്ടുവേണം കുഴൽ വേണം കുരവവേണം . ' '
Activity-4
കുനിയുക , എന്ന് , അറിവുറ്റാർ , അനധ്യായം എന്നീ പദങ്ങൾ ചേർന്നാണ് " കുനിയുകയെന്നറി വുറ്റാരനധ്യായം ' എന്ന പദം രൂപപ്പെട്ടത് . കവിത യിലെ ഇത്തരം പദക്കൂട്ടങ്ങൾ കണ്ടെത്തിയെഴു തുക .
വെറുതെ + ആയി + ഇല്ല - വെറുതെയായില്ല .
പഠിപ്പിച്ചിത് + അതിനെ + ചുണ്ടി - പഠിപ്പിച്ചിതതിനെ ചൂണ്ടി
മരവിപ്പ് + ആണ് + അസഹനീയം - മരവിപ്പാണ സഹനീയം
ഉരുളൻ + കല്ലുകൾക്ക് + ഒക്കെ + ചിറകും
-ഉരുളൻകല്ലുകൾക്കൊക്കെച്ചിറകും
ഇതിനെയാണ് സമാസം എന്നു പറയുന്നത് .
Activity-5
“ സമൃദ്ധിതൻ കണ്ണീരെത പുളിച്ചാലും വരം ;
അയ്യോ , ദരിദന്റെ മരവിപ്പാണസഹനീയം ! ' ' -
ഇവിടെ തേന്മാവ് കവിയുടെയും മാമ്പഴം കവിത യുടെയും പ്രതീകമായി മാറുന്നുണ്ടോ ?
കവിത വിശലനം ചെയ്ത് സ്വാഭിപ്രായം സമർഥിക്കുക .
വസന്തം തേന്മാവിന് നൽകിയ മാണിക്യമാ ങ്ങ കൾ അണ്ണാനും കാക്ക കളും കുട്ടികളും കൊണ്ടുപോയി . മാവ് ശൂന്യമായി . ഫലവത്തായ ഒരു ജന്മം കൂടി നൽകാൻ വസന്ത ത്തോട് പ്രാർഥിച്ചു . വീണ്ടും വേദന അനുഭവിക്കാനാണോ വരം നൽകേണ്ടകത് എന്ന വസന്തത്തിന്റെ മറു ചോദ്യത്തിന് സമൃദ്ധി ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന സന്തോഷക്കണ്ണീർ എത്ര പുളിച്ചതായാലും രസമാ ണെന്ന് മാവ് മറുപടി പറഞ്ഞു . മാമ്പഴങ്ങൾ നിറ യുമ്പോൾ കല്ലെറിയുക സ്വാഭാവികം . പൂക്കു കയും കായ്ക്കുകയും ചെയ്യുക മാവിന്റെ ധർമ്മ മാണ് . ഇവിടെ തേന്മാവ് കവിയുടെയും മാമ്പഴം കവിതയുടെയും പ്രതീകമാണെന്ന് പറയാം . കവി യിലുണ്ടാകുന്ന മാമ്പഴമാകുന്ന കവിതയെ നിരൂപ കരും വിമർശകരും കുറ്റം പറഞ്ഞ് മേന്മയെ ഇല്ലാ താക്കാൻ ശ്രമിച്ചേക്കാം . എന്നാലും കവിക്ക് വീണ്ടും എഴുതാതിരിക്കാനാകില്ല .
Post a Comment
Post a Comment