Economics Chapter 1 Indian Economy on the Eve of Independence Textbook Question and answers Malayalam and English എക്കണോമിക്സ് അദ്ധ്യായം ഒന്നിലെ പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും
Qu1)-What was the focus of the economic policies pursued by the colonial government in India? What were the impacts of these policies
A) The main objective of the economic policies pursued by the colonial government in India was to protect and promote the economic interests of Britain. They did not consider Indian economic progress at all. Such policies in the interests of Britain brought about a great change in the structure of the Indian economy. The Indian subcontinent became one of the suppliers of raw materials to British industries. India has become the sole consumer of the final industrial products produced by the British industries. The Indian economy was completely transformed. During the colonial period, India's growth rate was very low.
Qu1)-കോളനിഭരണകാലത്തു ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെ ലഷ്യങ്ങൾ എന്തൊക്കെ ആയിരുന്നു ? ഈ നയങ്ങളുടെ പ്രത്യാഘാതങ്ങൾ എന്തായിരുന്നു ?ഉത്തരം )-ബ്രിട്ടന്റെ സാമ്പത്തിക താത്പര്യങ്ങളെ സംരക്ഷിക്കുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കോളനി സർക്കാർ ഇന്ത്യയിൽ പിന്തുടർന്ന സാമ്പത്തിക നയങ്ങ ളുടെ മുഖ്യലക്ഷ്യം . ഇന്ത്യൻ സാമ്പത്തിക പുരോഗതി അവർ ഒട്ടും പരിഗണിച്ചിരുന്നില്ല . ബ്രിട്ടന്റെ താത്പര്യങ്ങൾ മുൻനിർത്തിയുള്ള ഇത്തരം നയങ്ങൾ ഇന്ത്യൻ സാമ്പത്തവ്യവസ്ഥയുടെ ഘടനയിൽ വളരെയധികം മാറ്റങ്ങൾ വരുത്തി . ബ്രിട്ടീഷ് വ്യവസായസ്ഥാപനങ്ങൾക്ക് അസംസ്കൃത പദാർത്ഥങ്ങൾ സപ്ലെ ചെയ്യുന്ന ഒന്നായി ഇന്ത്യൻ പ്രദേശങ്ങൾ മാറി . ബിട്ടീഷ് വ്യവസായശാലകൾ ഉല്പാദിപ്പിക്കുന്ന അന്തിമ വ്യാവസായിക ഉല്പന്നങ്ങളുടെ ഉപഭോക്താവ് മാത്രമായി ഇന്ത്യ മാറിക്കഴിഞ്ഞു . ഇന്ത്യൻ സാമ്പത്തവ്യവസ്ഥ പാടെ മാറ്റിമറിക്കപ്പെട്ടു . കോളനി ഭരണകാലഘട്ടത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് വളരെ കുറവായിരുന്നു .
Qu2)- Name some notable economists who estimated India’s per capita income during the colonial period.
A) The Colonial Government has not made any proper efforts to determine the National Per capita Income of India. But some personal efforts were made. Dadabhai Navaroji, William Digby, Findley Shiraz, VKR V. Rao, R.C. Desai and others are prominent among them. V.KR Rao's per capita income determination is the most important.
Qu2)-കോളനിഭരണകാലത്തു ഇന്ത്യയുടെ ദേശീയവരുമാന നിർണയം നടത്തിയവരിൽ ശ്രദ്ധേയരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ആരെല്ലാം ?
ഉത്തരം )-ഇന്ത്യയുടെ ദേശീയ ആളോഹരി വരുമാനം നിർണയിക്കുന്നതിന് കോളനി സർക്കാർ ശരിയായ ശ്രമങ്ങളൊന്നും തന്നെ നടത്തിയില്ല . എന്നാൽ ചില വ്യക്തിപരമായ പരിശ്രമങ്ങൾ നടത്തുകയുണ്ടായി . ദാദാഭായ് നവറോജി , വില്യം ദിഗ്ബി , ഫിൻഡ്ലെ ഷിറാസ് , വി.കെ.ആർ. വി.റാവു , ആർ.സി. ദേശായ് തുടങ്ങിയവരാണ് അവരിൽ പ്രമുഖർ .ഇതിൽ തന്നെ വി.കെ.ആർ. വി.റാവുവിന്റെ ആളോഹരി വരുമാന നിർണയമാണ് ഏറ്റവും പ്രധാന്യമർഹിക്കുന്നത് .
Qu3)-What were the main causes of India’s agricultural stagnation during the colonial period ?
Ans) - Different land systems introduced by the colonial government led to agrarian recession. The zamindari system implemented in the province of Bengal was transferred to the hands of the zamindars instead of benefiting the peasants and no action was taken by the zamindars or the colonial government for the benefit of the farmers. The zamindar was to collect the rent irrespective of the agricultural profit or the economic condition of the farmers. The move sparked massive protests among farmers. The revenue settlement brought by the zamindars made the condition of the peasants very miserable. The inadequacy of technology, the huge shortage of irrigation and the unsustainable use of fertilizers have also accelerated the recession in the agricultural sector. In addition to all this, the industrialization of agriculture and the emphasis on cash crop production rather than food crops have disrupted economic progress.
Qu3)-കോളനിഭരണകാലത്തു കാർഷികമേഖലിയിലുണ്ടായ മുരടിപ്പിന്റെ കാരണങ്ങൾ എന്തൊക്കെയായിരുന്നു ?
ഉത്തരം)- കോളനി സർക്കാർ അവതരിപ്പിച്ച് വ്യത്യസ്തങ്ങളായ ഭൂമി സമ്പ്രദായങ്ങൾ കാർഷികമാന്ദ്യത്തിനിടയാക്കി . ബംഗാൾ പ്രവിശ്യയിൽ നടപ്പിൽ വരുത്തിയ ജമീന്ദാരി സമ്പ്രദായം കൃഷിയിൽ നിന്നുള്ള ലാഭം കർഷകർക്ക് ലഭി ക്കുന്നതിന് പകരം ജമീന്ദാർമാരുടെ കൈകളിലേക്ക് മാറി കൃഷിയ്ക്കോ,കർഷകർക്കോ നന്മയ്ക്കുതകുന്ന ഒരു നടപടിയും ജമീന്ദാർമാരും കോളനി സർക്കാരും നടത്തിയില്ല . കൃഷി ലാഭമോ കർഷകരുടെ സാമ്പത്തികസ്ഥിതികളോ പരിഗണിക്കാതെ പാട്ടം ശേഖരിക്കുന്നതിനായിരുന്നു ജമീന്ദാർ ചെയ്തിരുന്നത് . ഈ നടപടി കർഷകരുടെ ഇടയിൽ വലിയ പ്രധിഷേധത്തിനു ഇടയാക്കി . ജമീന്ദാർമാർ കൊണ്ടുവന്ന റവന്യൂ സെറ്റിൽമെന്റ് കർഷകരുടെ സ്ഥിതി വളരെ ശോചനീയമാക്കി . സാങ്കേതികവിദ്യയുടെ അപര്യാപ്തത , ജലസേചനത്തിന്റെ വലിയ കുറവ് , വളങ്ങളുടെ അസ്‍ത്രീയമായ പ്രയോഗം മുതലായവയും കാർഷികമേഖലയുടെ മാന്ദ്യത്തിന് ആക്കം കൂട്ടി . ഇതിനെല്ലാം പുറമെ കൃഷിയുടെ വ്യവസായവത്കരണം , ഭക്ഷ്യവിളയെക്കാൾ നാണ്യവിളകളുടെ ഉല്പാദനത്തി നാണ് പ്രാധാന്യം കൊടുത്ത് സാമ്പത്തിക പുരോഗതി താറുമാറാക്കി .
Qu4)- Name some modern industries which were in operation in our country at the time of independence ?
Ans: The modern industries in India at the time of independence were textile industry, jute industry, iron and steel industry (started by TATA Iron Company in 1970) sugar industry, cement industry, paper industry, etc.
Qu4)-സ്വാതന്ത്രം ലഭിച്ച സമയത്തു ഇന്ത്യയിൽ പ്രവൃത്തിച്ചിരുന്ന ആധുനിക വ്യവസായങ്ങളുടെ പേരെഴുത്തുക ?
ഉത്തരം)-സ്വാത്രന്ത്യം ലഭിക്കുന്ന കാലഘട്ടത്തിൽ ഇന്ത്യയിലു ണ്ടായിരുന്ന ആധുനിക വ്യവസായങ്ങൾ തുണി വ്യവസായം ജ്യുട്ടുവ്യവസായം ,ഇരുമ്പ് ഉരുക്ക് വ്യവസായം ( 1970 ലാണ് TATA ഇരുമ്പുരുക്ക് കമ്പനി അരംഭിച്ചത് ) പഞ്ചസാര വ്യവസായം, സിമന്റ് വ്യവസായം, പേപ്പർ വ്യവസായം ,മുതലായവ
അടുത്ത പേജിലേക്ക് പോകാൻ
Go to Next Page :- Click Here
Post a Comment
Post a Comment