History Class 1 Date 20-11-2020 

 Chapter-1

From The Beginning of Time  - കാലത്തിന്റെ തുടക്കം മുതൽ 

What Is History ?

History has been written in many times and places under many conditions for many purposes and from many points of view  The purpose of History writing in a monarchy is different from that of a democracy Interpretations may annihilate facts  Reconstruction of the PAST based on evidences is a complex and active process

Subject of History Changes in the PAST 

Important / Decisive / Spectacular changes 

Changes are continuous and unending 

Understand / analyze these changes is the primary duty of the Historian Enquire the causes and effects of the changes

Important Elements Of Chapter 

Charles Darwin

24 November 1859, when Charles Darwin’s On the Origin of Species was published, marked a landmark in the study of evolution. All 1,250 copies of the first print were sold out the same day. Darwin argued that humans had evolved from animals a long time ago.

ചാൾസ് ഡാർവിൻ

1859 നവംബർ 24 ന് ചാൾസ് ഡാർവിൻ " ഓൺ ദ ഒറിജിൻ ഓഫ് സ്പിന് എന്ന തന്റെ പുസ്തകം പ്രസിദ്ധീകരിച്ചു . അത് പരിണാമ ചരിത്ര പഠനത്തിലെ ഒരു നാഴികക്കല്ലായിരുന്നു . ആദ്യം അച്ചടിച്ച 1250 കോപ്പികളും പ്രസിദ്ധീകരിച്ച അനേ ദിവസം തന്നെ വിറ്റുപോയി . മനുഷ്യർ ദീർഘകാലം മുമ്പ് മൃഗങ്ങളിൽ നിന്ന് രൂപപ്പെട്ട് വന്നതാണെന്ന് ഇതിലുടെ ഡാർവിൻ വാദിച്ചു .

1-Struggle for existence (നിലനിൽപ്പിനായുള്ള സമരം)

2-Survival of the fittest (കരുത്തുള്ളവൻ  അതിജീവിക്കുന്നു)

3-Natural selection (പ്രകൃതിയുടെ  തിരഞ്ഞെടുപ്പ് ) 

What are the story of Human Evolution ?

The story of human evolution is enormously long and some what complicated 
Many unanswered questions 
New data lead to revision and modification of earlier understandings

Categories related to Human Evolution

1)-Primates 
2)-Hominoids 
3)-Hominids 
4)-Australopithecus 
5)-Homo
 
1)-Primates

36 million years ago (36-mya)-a category of mammals, emerged in Asia and Africa.
Primates are a subgroup of a larger group of mammals . They include monkeys , apes and humans . They have body hair , a relatively long gestation period following birth , mammary glands , different types of teeth , and the ability to maintain a constant body temperature 

2)-Hominoids 

24 million years ago(24 mya )- There emerged a subgroup amongst primates, called hominoids
Hominoids are different from monkeys in a number of ways . They have a larger body and do not have a tail . Besides , there is a longer period of infant development and dependency amongst hominoids .

3)-Hominids

5-6 million years ago (5 -6 mya) found the evidence of  first hominids.
While hominids have evolved from hominoids and share certain common features, there are major differences as well. Hominoids have a smaller brain than hominids. They are quadrupeds, walking on all fours, but with flexible forelimbs. Hominids, by contrast, have an upright posture and bipedal locomotion (walking on two feet). There are also marked differences in the hand, which enables the making and use of tools. We will examine the kinds of tools made and their significance more closely later. Two lines of evidence suggest an African origin for hominids. First, it is the group of African apes that are most closely related to hominids.

മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട വിഭാഗങ്ങൾ

1) -പ്രൈമേറ്റ്സ്
2) -ഹോമിനോയിഡുകൾ
3) -ഹോമിനിഡുകൾ
4) -ആസ്ട്രലോപിത്തേക്കസ്
5) -ഹോമോ

പ്രൈമേറ്റുകൾ 

36 ദശ ലക്ഷം വർഷങ്ങൾ മുൻപാണ് സസ്തനികളിൽ ഒരു വിഭാ ഗമായ പ്രൈമേറ്റുകൾ ഏഷ്യയിലും ആഫ്രിക്കയിലും രൂപം കൊണ്ടത്
ഒരു വലിയ വിഭാഗം സസ്തനികളുടെ ഒരു ഉപവിഭാഗത്തെയാണ് പ്രിമേറ്റുകൾ എന്നു വിളിക്കുന്നത് . അവയിൽ കുരങ്ങുകൾ , ആൾക്കുരങ്ങുകൾ , മനുഷ്യർ എന്നിവ ഉൾപ്പെടുന്നു . അവരുടെ ശരീരത്തിൽ രോമങ്ങളുണ്ടായിരുന്നു . കൂടാതെ താരതമ്യേന ദീർഘമായ ഗർഭകാലം , സ്തനഗ്രന്ഥി , വ്യത്യസ്ത തരം പല്ലുകൾ , ശരീരോഷ്മാവ് സിരമായി നിലനിർത്താനുള ശേഷി എന്നിവയും അവയ്ക്കുണ്ടായിരുന്നു .

ഹൊമിനോയിഡുകൾ

24 ദശലക്ഷം വർഷങ്ങൾ മുൻപ് പ്രൈമേറ്റുകളിലെ ഉപവിഭാഗമായ ഹൊമിനോ യിഡുകൾ നിലവിൽവന്നു . ഇവയിൽ ആൾക്കുരങ്ങുകളും ഉൾപ്പെട്ടിരുന്നു ഹാമിനോയിഡുകൾ പലതരത്തിൽ കുരങ്ങൻമാരിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കു ന്നു . അവയ്ക്ക് നീള മുള്ള ശരീരമാണുള്ളത് . വാലില്ല . കൂടാതെ ഹൊമിനിഡുകളുടെ ശൈശവവികാസത്തി ന്റെയും ആശ്രിതത്വത്തിന്റെയും കാലയളവ് നീണ്ടതാണ് .

ഹൊമിനിഡുകൾ 

5.6 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ ഹൊമിനിഡുകളെ കുറിച്ചുള്ള തെളിവുകൾ ലഭിക്കുന്നത് . ഹൊമിനിഡുകൾ ഹൊമിനോയിഡുകളിൽ നിന്ന് രൂപപ്പെട്ട് വന്നതു കൊണ്ടു തന്നെ അവയ്ക്ക് ചില പൊതു സവിശേഷതകളും എന്നാൽ വ്യത്യാസ ങ്ങളും ഉണ്ടായിരുന്നു . ഹൊമിനോയിഡുകൾക്ക് ഹൊമിനിഡുകളേക്കാൾ ചെറിയ തലച്ചോറാണ് ഉണ്ടായിരുന്നത് . അവർ നാല് കാലുകളിലാണ് നടന്നിരുന്നത് . എന്നാൽ മുൻകാലുകൾ അയവുള്ളതായിരുന്നു . നേരേ മറിച്ച് ഹൊമിനിഡുകൾ നിവർന്ന് നിൽക്കുകയും ഇരുകാലുകളിൽ നടക്കുകയും ചെയ്തു . കൈകൾകൊണ്ട് അവർ ഉപകരണങ്ങൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു  ഹൊമിനിഡുകൾ ആഫ്രിക്കയിൽ രൂപപ്പെട്ടുവെന്നതിന്  തെളിവുകൾ ഉണ്ട് .

Today's Assignment 

What you mean By Human Evolution ? How it Influence Human Story ?

Human evolution refers to the various stages of evolution from animals to modern humans . The story of human evolution is enormously long, and somewhat complicated. There are also many unanswered questions, and new data often lead to a revision and modification of earlier understandings. 24 November 1859, when Charles Darwin’s On the Origin of Species was published, marked a landmark in the study of evolution. Darwin argued that humans had evolved from animals a long time ago .The evidence for human evolution comes from fossils of species of humans which have become extinct .

The theory of human evolution changed the stories of human birth that existed that time .200 years ago, many scholars were often reluctant to accept that fossils and other finds including stone tools and paintings were actually connected with early forms of humans. This reluctance generally stemmed from their belief in the Old Testament of the Bible, according to which human origin was regarded as an act of Creation by God.

ഇന്നത്തെ ക്ലാസ്സിലെ പ്രവർത്തനം 

മനുഷ്യ പരിണാമം എന്നാൽ  എന്താണ് അർത്ഥമാക്കുന്നത്? ഇത് നമ്മുടെ അതുവരെ ഉണ്ടായിരുന്ന ചരിത്രത്തെ എങ്ങനെ  സ്വാധീനിക്കുന്നു?

മനുഷ്യ പരിണാമം മൃഗങ്ങളിൽ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്നു. മനുഷ്യ പരിണാമത്തിന്റെ കഥ വളരെ നീളമുള്ളതും കുറച്ച് സങ്കീർണ്ണവുമാണ്. ഇന്നും ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളുണ്ട്, മാത്രമല്ല പുതിയ വിവരങ്ങൾ  പലപ്പോഴും മുമ്പത്തെ ധാരണകളുടെ പുനരവലോകനത്തിനും പരിഷ്കരണത്തിനും ഇടയാക്കുന്നു. 1859 നവംബർ 24, ചാൾസ് ഡാർവിന്റെ ഓൺ ദി ഒറിജിൻ ഓഫ് സ്പീഷിസ് പ്രസിദ്ധീകരിച്ചപ്പോൾ പരിണാമ പഠനത്തിലെ ഒരു നാഴികക്കല്ലായി. മനുഷ്യർ വളരെക്കാലം മുമ്പുതന്നെ മൃഗങ്ങളിൽ നിന്ന് പരിണമിച്ചുവെന്ന് ഡാർവിൻ വാദിച്ചു .മനുഷ്യ പരിണാമത്തിനുള്ള തെളിവുകൾ വംശനാശം സംഭവിച്ച മനുഷ്യരുടെ ഫോസിലുകളിൽ നിന്നാണ് കണ്ടത്തിയിരിക്കുന്നത്

മനുഷ്യ പരിണാമ സിദ്ധാന്തം അക്കാലത്ത് നിലനിന്നിരുന്ന മനുഷ്യ ജനന കഥകളെ മാറ്റിമറിച്ചു .200 വർഷങ്ങൾക്കുമുമ്പ്, ഫോസിലുകളും ശിലായുധങ്ങളും പെയിന്റിംഗുകളും ഉൾപ്പെടെയുള്ള മറ്റ് കണ്ടെത്തലുകളും യഥാർത്ഥത്തിൽ മനുഷ്യന്റെ ആദ്യകാല രൂപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അംഗീകരിക്കാൻ പല പണ്ഡിതന്മാരും വിമുഖത കാണിച്ചിരുന്നു. ബൈബിളിലെ പഴയനിയമത്തിലുള്ള അവരുടെ വിശ്വാസത്തിൽ നിന്നാണ് ഈ വിമുഖത പൊതുവെ ഉണ്ടായത്, അതനുസരിച്ച് മനുഷ്യന്റെ ഉത്ഭവം ദൈവം സൃഷ്ടിച്ച പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.