Political Science Class -03

Chapter One CONSTITUTION: WHY AND HOW ?

Constitution1 ഭരണഘടന

the powers of the government . ഗവർമെന്റിന്റെ അധികാരങ്ങൾ 

the rights of the governed .ഭരിക്കപ്പെടുന്നവന്റെ അവകാശങ്ങൾ 

the relation between the government and the governed .ഭരിക്കുന്നവരും ,ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധങ്ങൾ 

THE AUTHORITY OF A CONSTITUTION 

What is a constitution ? ഒരു ഭരണഘടന എന്നാൽ എന്താണ് ? 

How effective is a constitution ? ഒരു ഭരണഘടന എങ്ങനെയാണ് ഫലപ്രദമാകുന്നത 

Is a constitution just ? ഒരു ഭരണഘടന നീതിനിഷ്ടമാണോ ?

How effective is a constitution ? ഒരു ഭരണഘടന എങ്ങനെയാണ് ഫലപ്രദമാകുന്നത 

1)-Mode of promulgation 2)-The substantive provisions of a constitution 

3)-Balanced institutional design

1. Mode of promulgation . പ്രഖ്യാപന രീതി

a . How a Constitution comes in to being ? 

ഒരു ഭരണഘടന എങ്ങനെ നിലവിൽ വരുന്നു ? 

 b . Who crafted the Constitution ? 

ആരാണ് ഭരണഘടന രൂപകൽപ്പന ചെയ്തത് ? 

c . How much authority did they have ? 

അതിന് അവർക്ക് എത്രത്തോളം അധികാരമുണ്ട് ?

Characteristics of the members of the Constituent Assembly

ഭരണഘടനാ നിർമ്മാണസമിതിയിലെ അംഗങ്ങളുടെ പ്രത്യേകതകൾ 

Members of constituent assembly were men of immense public credibility 

ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങൾ പൊതു സമൂഹത്തിൻറെ അത്യന്തം വിശ്വാസ്യത ഉള്ളവരായിരുന്നു 

Members of constituent assembly had the capacity to negotiate and command the respect of a wide cross - section of society 

ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും അനുരഞ്ജനമുണ്ടാക്കുവാനും ഏവരുടെയും ആദരവ് നേടുവാനും കഴിവുള്ളവർ ആയിരുന്നു .

Members of constituent assembly were able to convince the people that the constitution was not an instrument for the aggrandisement of their personal power .

ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങൾ തങ്ങളുടെ വ്യക്തി അധികാരത്തിൻറെ സമുന്നതിനുള്ള ഒരു ഉപാധിയാക്കി ഭരണഘടനയെ മാറ്റില്ല എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിവുള്ളവരായിരുന്നു .

Qu)-How was the Indian Constitution made? 

Formally, the Constitution was made by the Constituent Assembly which had been elected for undivided India. It held its first sitting on 9 December1946 and reassembled as Constituent Assembly for divided India on 14 August 1947. Its members were chosen by indirect election by the members of the Provincial Legislative Assemblies that had been established  under the Government of India Act, 1935. The Constituent Assembly was composed roughly along the lines suggested by the plan proposed by the committee of the British cabinet, known as the Cabinet Mission.  

According to this plan

Each Province and each Princely State or group of States were allotted seats proportional to their respective population roughly in the ratio of 1:10,00,000. As a result the Provinces (that were under direct British rule) were to elect 292 members while the Princely States were allotted a minimum of 93 seats.

The seats in each Province were distributed among the three main communities, Muslims, Sikhs and general, in proportion to their respective populations.

Members of each community in the Provincial Legislative Assembly elected their own representatives by the method of proportional representation with single transferable vote. 

The method of selection in the case of representatives of Princely States was to be determined by consultation. 

ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തിയതെങ്ങനെ ? ( How was the Indian Constitution made ? )

ഇന്ത്യയ്ക്കുവേണ്ടി തെരഞ്ഞെടുത്ത ഭരണഘടനാ നിർമ്മാണ സഭയാണ്         ( Constituent Assembly ) ഔപചാരികമായി ഭരണഘടന രൂപീകരിച്ചത് . ആദ്യ സമ്മേളനം 1946 ഡിസംബർ 9 -ാം തീയതി നടന്നു . ഇന്ത്യാ വിഭജനത്തെ തുടർന്നു ഭരണഘടനാ നിർമ്മാണ സഭയെന്ന നിലയിൽ 1947 - ആഗസ്റ്റ് 14 ന് വീണ്ടും സമ്മേളിച്ചു . 1935 - ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്റ്റിലൂടെ സ്ഥാപി ക്കപ്പെട്ട പ്രവിശ്യാ നിയമ നിർമ്മാണ സഭകളിലെ അംഗങ്ങൾ പരോക്ഷ തെര ഞെഞ്ഞെടുപ്പിലൂടെയാണ് ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളെ തെരഞ്ഞ ടുത്തത് . ക്യാബിനറ്റ് മിഷൻ എന്നറിയപ്പെട്ട ബ്രിട്ടീഷ് ക്യാബിനറ്റ് കമ്മിറ്റി നിർദ്ദേശിച്ച രൂപരേഖ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണ സഭരൂപീകരി ച്ചത് 

ഈ പദ്ധതിയനുസരിച്ച് 

 ജനസംഖ്യാനുപാതികമായി ഓരോ പ്രവിശ്യയ്ക്കും ഓരോ നാട്ടുരാജ്യത്തിനും അല്ലെങ്കിൽ രാജ്യങ്ങളുടെ കൂട്ടത്തിനും സീറ്റുകൾ അനുവദിക്കുകയുണ്ടായി . 1 : 10,00,000 എന്നതായിരുന്നു ഏകദേശ അനുപാതം . ഇതിന്റെ ഫലമായി ബ്രിട്ടീഷ് പ്രവിശ്യകളിൽ നിന്നും ( ബ്രിട്ടന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടാ യിരുന്ന പ്രദേശങ്ങൾ ) 292 അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു . നാട്ടുരാജ്യങ്ങൾക്ക് 93 സീറ്റുകളും അനുവദിച്ചു .

ഓരോ പ്രവിശ്യയിലെയും സീറ്റുകൾ അവരവരുടെ ജനസംഖ്യാനുപാതമനു സരിച്ച് മുസ്ലീങ്ങൾ , സിഖുകാർ , പൊതുവിഭാഗം ( General ) എന്നിങ്ങനെ മൂന്നു മുഖ്യവിഭാഗങ്ങൾക്കിടയിൽ വീതിച്ചു നൽകി . 

ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലെ ഏക കൈമാറ്റ വോട്ടുസമ്പ്രദാ യമനുസരിച്ച് ( Single Transferable Vote system ) പ്രവിശ്യാ നിയമ നിർമ്മാണസഭയിലെ ഓരോ സമുദായത്തിലുംപെട്ട അംഗങ്ങൾ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുത്തു .

നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ കൂടിയാലോചനയിലൂടെ നിശ്ച യിക്കുവാനും തീരുമാനിച്ചു .

Composition of the Constituent Assembly

The Constitution was adopted on 26 November 1949. 284 members were actually present on 24 January 1950 and appended their signature to the Constitution as finally passed. The Constitution came into force on 26 January 1950.

The Constitution was committed to a new conception of citizenship, where not only would minorities be secure, but religious identity would have no bearing on citizenship rights.

The Assembly had twenty eight members from the Scheduled Castes. In terms of political parties, the Congress dominated the Assembly occupying as many as eighty-two per cent of the seats in the Assembly after the Partition.

The Congress itself was such a diverse party that it managed to accommodate almost all shades of opinion within it

ഭരണഘടനാ നിർമ്മാണ സഭയുടെ ഘടന ( Composition of the Constituent Assembly ) 

1950 ജനുവരി 26 ന് ഈ ഭരണഘടന നിലവിൽ വന്നു . ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തെ തുടർന്ന് കെട്ടഴിച്ചുവിട്ട ഭീകരമായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് . 

ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമെന്നും അതേ സമയം മതപരമായ സ്വത്വം പൗരത്വ അവകാശത്തിന് മാനദണ്ഡമായിരിക്കില്ലെന്നും വ്യക്തമാക്കപ്പെട്ടു . 

എല്ലാ മതവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയിരുന്നു . ഇതു കൂടാതെ , പട്ടികവി ഭാഗത്തിൽപ്പെട്ട 28 അംഗങ്ങളും സഭയിൽ ഉണ്ടായിരുന്നു . 

രാഷ്ട്രീയപാർട്ടികളുടെ അടിസ്ഥാനത്തിലാണെങ്കിൽ 82 % സീറ്റുകൾ കൈവശപ്പെടുത്തിയ കോൺഗ്രസ്സി നായിരുന്നു അസംബ്ലിയിൽ മേധാവിത്വം . എല്ലാവിധ അഭിപ്രായങ്ങളെയും ഉൾക്കൊ ള്ളുന്ന വൈവിദ്ധ്യങ്ങളെ അംഗീകരിക്കുന്ന പാർട്ടിയായിരുന്നു കോൺഗ്രസ്സ് .