Accountancy Class 06 and 07 Date :- 06-01-2021
Class -06 Notes Date :-21-12-2020
Chapter -02 Theory Base of Accounting
Generally Accepted Accounting Principles
A collection of generally followed rules and guidelines to ensure uniformity and consistency in the preparation and presentation of financial statements. These rules are called by different names such as principles, concepts, conventions, postulates, assumptions and modifying principles.
Basic Accounting Concepts
The basic accounting concepts are referred to as the fundamental ideas or basic assumptions underlying the theory and practice of financial accounting and are broad working rules for all accounting activities and developed by the accounting profession.
The important concepts have been listed as below:
1)-Business Entity Concept
The concept of business entity assumes that business has a distinct and separate entity from its owners.
It means that for the purposes of accounting, the business and its owners are to be treated as two separate entities.
2)- Money Measurement Concept
Only Money Transactions are to be recorded in the books of accounts. Transactions and happenings in an organisation which can be expressed in terms of money such as sale of goods or payment of expenses or receipt of income, etc. are to be recorded in the book of accounts.
3)- Going Concern Concept
A business firm will continue to operate for a fairly long period of time. It will not be liquidated in the nearest future.
4)-Accounting Period Concept
The period of time at the end of which the financial of the business is ascertained
പൊതുവായി അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ് തത്ത്വങ്ങൾ
(Generally Accepted Accounting Principles - GAAP )
മുൻകാല അനുഭവങ്ങൾ , പ്രയോഗങ്ങൾ , കീഴ്വഴക്കങ്ങൾ , വ്യക്തികളുടെയും വിദഗ്ധ തൊഴിൽ സമിതികളുടെയും പ്രസ്താവനകൾ , സർക്കാർ ഏജൻസികളുടെ നിയന്ത്രണ് ങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ദീർഘകാലം കൊണ്ട് ക്രമാനുഗതമായി വികസി പ്പിച്ചെടുത്തതാണ് " പൊതുവായി അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ് തത്ത്വങ്ങൾ ' . അക്കൗണ്ടിംഗ് വിദഗ്ധരുടെ പൊതു അംഗീകാരവും ഈ തത്വങ്ങൾക്കുണ്ട് . എന്നിരുന്നാലും , അക്കൗണ്ടിംഗ് തത്വങ്ങൾ സ്ഥിരമായ ഒന്നല്ല . ഉപയോക്താക്കളുടെ ആവശ്യങ്ങൾ , നിയമ , സാമൂഹിക , സാമ്പത്തിക പരിസ്ഥിതി എന്നിവയുടെ സ്വാധീനത്താൽ ഇവ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു .അക്കൗണ്ടിംഗ് രേഖകളിൽ സമാനതയും സ്ഥിരതയും നിലനിർത്തുന്നതിനായി അക്കൗണ്ടിംഗ് രേഖപ്പെടുത്തലുകൾ നടത്തുന്നതിന് പൊതുവായി അംഗീകരിക്കപ്പെട്ട ചില നിയമങ്ങൾ വികസിപ്പിച്ചിട്ടുണ്ട് . തത്ത്വങ്ങൾ ( principles ) , ആശയങ്ങൾ ( concepts ) , സമ്പ്രദായങ്ങൾ ( conventions ) , അനുശാസനങ്ങൾ ( postulates ) , സങ്കൽപ്പങ്ങൾ ( assumptions ) ,പരിഷ്കരിച്ച തത്വങ്ങൾ ( modifying principles ) എന്നിങ്ങനെ വിവിധ പേരുകളിൽ ഈ നിയമങ്ങൾ അറിയപ്പെടുന്നുണ്ട് .
അടിസ്ഥാന അക്കൗണ്ടിംഗ് ആശയങ്ങൾ ( Basic Accounting Concepts )
ധനകാര്യ അക്കൗണ്ടിംഗ് സിദ്ധാന്തങ്ങൾക്കും പ്രായോഗികതയ്ക്കും വേണ്ടി അക്കൗ ണ്ടിംഗ് വിദഗ്ധർ വികസിപ്പിച്ചെടുത്ത അടിസ്ഥാന അനുമാനങ്ങളും സങ്കല്പങ്ങളും , എല്ലാ അക്കൗണ്ടിംഗ് പ്രവർത്തനങ്ങൾക്കുമുള്ള പ്രവർത്തന നിയമങ്ങളും ചേർന്നതാണ് അടി സ്ഥാന അക്കൗണ്ടിംഗ് ആശയങ്ങൾ . പൊതുവായി അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ് തത്വങ്ങളും ആശയങ്ങളും ഇനിപറന്നവയാണ്
1)-ബിസിനസ്സ് അസ്തിത്വ തത്വം ( Business Entity Concept )
ഒരു ബിസിനസ്സ് സ്ഥാപനത്തിന് അതിന്റെ ഉടമയിൽ നിന്നും വേറിട്ടതും വ്യത്യസ്തവു മായ ഒരു അസ്തിത്വം ഉണ്ട് എന്ന സങ്കല്പമാണിത് . ഈ തത്ത്വമനുസരിച്ച് , അക്കൗണ്ടിംഗിനായി . ബിസിനസ്സിനെയും ഉടമയേയും രണ്ട് വ്യത്യസ്തവ്യക്തിത്വങ്ങളായാണ് കണക്കാക്കുന്നത് . ഒരു വ്യക്തി അയാളുടെ ബിസിനസ്സ് സ്ഥാപനത്തിലേക്ക് മൂലധനമായി കൊണ്ടുവരുന്ന തുക സ്ഥാപനത്തിന് ഉടമയോടുള്ള ബാധ്യതയായിട്ടാണ് അക്കൗണ്ടിംഗ് ബുക്കുകളിൽ രേഖപ്പെടുത്തുന്നത് .
2)-പണമായി അളക്കൽ തത്ത്വം ( Money Measurement Concept )
, പണമായി അളക്കാൻ കഴിയുന്ന ഇടപാടുകൾ മാത്രമേ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്താൻ പാടുള്ളൂ . ഉദാഹരണമായി , ആസ്തികളും സാധനങ്ങളും വാങ്ങുന്നതും വിൽക്കുന്നതും , സ്ഥാപനത്തിന്റെ വരവുകളും ചെലവുകളും പണമായി അളക്കുവാൻ കഴിയുന്നതിനാൽ അവ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്താം . എന്നാൽ പണത്തിന്റെ രൂപത്തിൽ അളക്കാൻ കഴിയാത്ത ഇടപാടുകൾ ഒന്നും തന്നെ അക്കൗണ്ടുബുക്കുകളിൽ രേഖപ്പെടുത്താൻ പാടില്ല .
4)- അക്കൗണ്ടിംഗ് കാലയളവ് തത്ത്വം ( Accounting Period Concept )
ഒരു ബിസിനസ്സ് സ്ഥാപനം ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നറിയാൻ അനന്തമായി കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനായി സ്ഥാപനത്തിന്റെ മൊത്തം പ്രവർത്തന കാലയളവിനെ ചെറിയ കാലയളവുകൾ ആയി വിഭജിക്കുന്നു . ഒരു സ്ഥാപനത്തിന്റെ ധനകാര്യ പ്രതികകൾ തയാറാക്കുന്ന ഒരു നിശ്ചിത കാലയളവിനെയാണ് അക്കൗണ്ടിംഗ് കാലയളവ് എന്ന് പറയുന്നത് . കാലയളവിന്റെ അവസാനം സ്ഥാപനം ലാഭത്തിലാണോ നഷ്ടത്തിലാണോ , ആസ്തികളും ബാധ്യതകളും എത്രത്തോളമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങൾ കണ്ടെത്താനാണ് അക്കൗണ്ടിംഗ് കാലയളവ് പരിഗണിക്കുന്നത്
Class 07 Notes and Assignment
5)- Cost Concept
Fixed Assets are recorded In the books at their cost price. Cost price Includes purchase price, transportation, Installation and making the asset ready to use
6)-Dual Aspect Concept
Every aspects of equal vale. business transaction involves double Receiving of some benefits of some value and giving of some other benefit of equal value. it is expressed in terms of accounting equation
ie. Assets = Liabilities Capital
The claims also called equity of owners is termed as Capital(owners’ equity) and that of outsiders, as Liabilities(creditors equity). The two-fold effect of each transaction affects in such a manner that the equality of both sides of equation is maintained. The two-fold effect in respect of all transactions must be duly recorded in the book of accounts of the business. In fact, this concept forms the core of Double Entry System of accounting,
7)- Revenue Recognition (Realisation) Concept
The concept of revenue recognition requires that the revenue for a business transaction should be included in the accounting records only when it is realised.
Revenue is recognised on the date when goods are transferred to the customer and the customer becomes legally liable to pay for them. •
Other incomes are recognised on time basis.
8)- Matching Concept
This concept states that all revenues earned during an accounting year and all expenses incurred during the same year should be considered while ascertaining profit or loss
9 )-Full Disclosure Concept
• All material and relevant facts concerning financial performance of an enterprise must be disclosed in the financial statements.
10)- Consistency Concept
The accounting practices and methods should remain consistent (unchanged) from one accounting year to another.
5)- മുടക്ക് തുക ( Cant Concept )
മുടക്ക് തുക അനുസരിച്ച് എല്ലാ ആസ്തികളും അവ വാങ്ങിയ വിലയ്ക്ക് തന്നെ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്തണം . വാങ്ങൽ വില എന്നത് ആസ്തിയുടെ കൈവശപ്പെടു ത്തൽ വിലയും ( Acquisition cost ) കൊണ്ടുവന്നതിനുള്ള ഗതാഗതച്ചെലവും സ്ഥാപിക്കുന്നതിനുള്ള ചെലവും ചേർത്ത് ആസ്തി ഉപയോഗക്ഷമമാക്കുന്നത് വരെയുള്ള ചെലവാണ് .
6 )-ഇരുഘടക തത്ത്വം ( Dial Aspect Concept )
അക്കൗണ്ടിംഗിന്റെ അടിസ്ഥാന തത്വമാണ് ഇരുഘടക തത്ത്വം . അക്കൗണ്ട് ബുക്കിൽ ബിസിനസ് ഇടപാടുകൾ രേഖപ്പെടുത്തുന്നതിന് ഇത് അടിസ്ഥാനമായി പ്രവർത്തിക്കു ന്നു . ഈ തത്ത്വമനുസരിച്ച് എല്ലാ ഇടപാടുകൾക്കും രണ്ട് ഘടകങ്ങൾ ഉണ്ട് . അതിനാൽ അവ രണ്ട് സ്ഥലത്ത് രേഖപ്പെടുത്തണം . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ഇടപാട് രണ്ട് അക്കൗണ്ടുകൾ രേഖപ്പെടുത്തണം .മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്ഥാപനത്തിന്റെ ആസ്തികളുടെ മൂല്യം എപ്പോഴും ഉടമയ്ക്കും പുറത്തുള്ളവർക്കും കൂടി ബാധ്യതപ്പെട്ടിരിക്കുന്ന തുകയ്ക്ക് തുല്യമായിരിക്കും . സ്ഥാപനത്തിന്റെ ആകെ ബാധ്യതകൾ ഉടമയ്ക്ക് കൊടുക്കാനുള്ളതും ( Owner's Equity ) പുറത്തുള്ളവർക്ക് കൊടുക്കാനുള്ളതും ( Creditor's Equity ) കൂടിച്ചേരുന്നതാണ് . ഉടമസ്ഥർക്ക് നൽകാനുള്ള തുകയെ മൂലധനമെന്നും പുറത്തുള്ളവർക്ക് നൽകാനുള്ള തുകയെ ബാധ്യ തയെന്നും വിളിക്കുന്നു . ഇത്തരത്തിൽ , അക്കൗണ്ടിംഗ് സമവാക്യം അനുസരിച്ച് ആസ്തിയും ബാധ്യതയും എപ്പോഴും തുല്യമായിരിക്കും . ബിസിനസ്സ് ഇടപാടുകൾ എല്ലാം ഈ തത്വമനുസരിച്ച് തന്നെ രേഖപ്പെടുത്തണം . അതിനാൽ ഈ തത്വം ഇരട്ടപ്പതിക്കൽ അക്കൗണ്ടിംഗ് രീതിയുടെ ( Double entry system of accounting ) ഉൾക്കാമ്പാണെന്ന് പറയാം
ഇരുഘടക തത്വത്തെ സാധാരണയായി ഒരു അടിസ്ഥാന അക്കൗണ്ടിംഗ് സമവാക്യമാണ് ആസ്തികൾ = ബാധ്യതകൾ + മൂലധനം
7)-വരുമാന നിർണയ തത്ത്വം ( Revenue Recognition Concept )
ഒരു സ്ഥാപനത്തിന്റെ വരുമാനം ഉറപ്പായിക്കഴിയുമ്പോൾ മാത്രം അക്കൗണ്ടിൽ രേഖപ്പെടു ത്തണം എന്ന സങ്കല്പമാണിത് ഉദാഹരണമായി ഒരു സ്ഥാപനത്തിന് സാധനങ്ങളുടെ വിൽപനയിലൂടെയോ സേവനങ്ങൾ നൽകുന്നതിലൂടെയോ ലഭിച്ച പണവും സ്ഥാപന ത്തിന്റെ വിഭവങ്ങൾ മറ്റുള്ളവർ ഉപയോഗിച്ചപ്പോൾ കിട്ടിയ പണവും ( പലിശ , ഡിവിഡന്റ് , റോയൽറ്റി മുതലായവ ) സ്ഥാപനത്തിന്റെ വരുമാനങ്ങളാണ്
8 )-പൊരുത്തപ്പെടുത്തൽ തത്വം ( Matching Concept )
ഒരു നിശ്ചിത കാലയളവിൽ നേടിയ ലാഭമോ , ഉണ്ടായ നഷ്ടമോ കണ്ടുപിടിക്കുന്നതിന് അതേ കാലയളവിലെ വരുമാനത്തിൽ നിന്ന് ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കുക എന്ന കാര്യത്തിലാണ് പൊരുത്തപ്പെടുത്തൽ തത്വം ഊന്നൽ നൽകുന്നത് . ഈ തത്വമനുസരിച്ച് ഒരു അക്കൗണ്ടിംഗ് കാലയളവിലെ വരുമാനവും അതേ കാലയളവിലെ ചെലവും തമ്മിലാണ് താരതമ്യപ്പെടുത്തേണ്ടത്
9)-സമ്പൂർണ വെളിപ്പെടുത്തൽ തത്വം ( Full Disclosure Concept )
ഓരോ ആവശ്യക്കാരനും ബിസിനസ്സുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ പൂർണമായ വിവരങ്ങൾ നൽകി പ്രവർത്തനത്തെ വിലയിരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം . ധനകാര്യ പ്രതികകളിലൂടെയും അനുബന്ധമായി ചേർക്കാറുള്ള അടിക്കുറുപ്പുകളിലൂടെയും ആണ് ഇത് സാധ്യമാക്കുന്നത് . സമ്പൂർണ വെളിപ്പെടുത്തൽ തത്വം അനുസരിച്ച് സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകട നവുമായി ബന്ധപ്പെട്ട മുഖ്യവും പ്രസക്തവും ആയ എല്ലാ വിവരങ്ങളും ധനകാര്യ പതികകളിലൂടെ വെളിപ്പെടുത്തേണ്ടതാണ് .
10)-സ്ഥിരതാ തത്വം Consistency Concept )
ധനകാര്യപതികകളിൽ നിന്നു ലഭിക്കുന്ന അക്കൗണ്ടിംഗ് വിവരങ്ങൾ ഉപയോഗപ്രദമാക ണമെങ്കിൽ അവയിൽ നിന്ന് ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയണം . അതിനാൽ സ്ഥാപനങ്ങൾ തമ്മിലുള്ള താരതമ്യം ചെയ്യലും പല കാലയളവുകൾ തമ്മിലുളള താര തമ്യം ചെയ്യലും സാധ്യമാകണം , അതിനാൽ സ്ഥാപനം പിൻതുടരുന്ന അക്കൗണ്ടിംഗ് നയങ്ങളും കീഴ്വഴക്കങ്ങളും ഒരേതരത്തിൽ ഉള്ളതായിരിക്കണം. ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ പ്രവർത്തനഫലങ്ങൾ മറ്റ് സ്ഥാപനങ്ങളുടേതുമായും ബിസിനസ്സിന്റെ തന്നെ ഒന്നിലധികം കാലയളവുകളിലേതുമായും താരതമ്യം ചെയ്യാൻ കഴിയുന്ന തായിരിക്കണം .പുതുതായി നിലവിൽ വന്ന ഒരു നിയമം അനുസരിച്ചോ നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയതു മൂലമോ ധനകാര്യകണക്കുകളിൽ കൂടുതൽ വ്യക്തതയും സുതാര്യ തയും ഉറപ്പുവരുത്തുന്നതിനായി നിലവിൽ ഉപയോഗിക്കുന്ന രീതികൾക്ക് മാറ്റം വരുത്താ വുന്നതാണ്
Assignment 2)
Identify the concept mentioned in the following statements.
a) Sales are recorded as revenue when goods are delivered to end users.
Ans )-Revenue Recognition (Realisation) Concept
b) For every debit there should be corresponding credit.
Ans )-Dual Aspect Concept
3 Comments
Accountancy 8 class
ReplyDeleteAccountancy 8 class
ReplyDeleteAccountancy class 8
ReplyDeletePost a Comment