Plus one History Class 05 Date : 23-12-2020

Qu)-What is Artefacts ?

Artefacts are objects that are made by human beings. The term can refer to a wide range of things- tools, paintings, sculpture, engravings.

മനുഷ്യ നിർമ്മിതമായ പുരാവസ്തുക്കളെ യാണ് ആർടിഫാക്ട്സ് ( Artefacts ) എന്നു വിളിക്കുന്നത് . ഉപകരണ ങ്ങൾ , ചിത്രങ്ങൾ , ശില്പങ്ങൾ , മുദ്രണങ്ങ ൾ മുതലായ അനവധി രൂപങ്ങളിൽ ഇവ കാണാം 

 Early Human's Patterns of Residence

Between 400,000 and 125,000 years ago, caves and openair sites began to be used. Evidence for this comes from sites in Europe.

In the Lazaret cave in southern France, a 12x4 metre shelter was built against the cave wall. Inside it were two hearths and evidence of different food sources

Pieces of baked clay and burnt bone along with stone tools, dated between 1.4 and 1 mya, have been found at Chesowanja, Kenya and Swartkrans, South Africa.

400,000 വർഷങ്ങൾക്ക് മുൻപ് മുതൽ 125,000 വർഷങ്ങൾക്ക് മുൻപ് വരെ ഗുഹകളും തുറന്ന സ്ഥലങ്ങളും ഉപയോഗിക്കാൻ തുടങ്ങി . ഇതി നുള്ള തെളിവുകൾ യൂറോപ്പിലെ ഉൽഖനന സ്ഥലങ്ങളിൽ നിന്നാണ് ലഭിക്കുന്നത് . ദക്ഷിണ ഫ്രാൻസിലെ ലസാരറ്റ് ഗുഹയിൽ ഗുഹാഭി ത്തിക്ക് എതിരായി 12 x4 മീറ്റർ വലുപ്പമുള്ള ഒരു വാസസ്ഥലം നിർമ്മിക്കപ്പെട്ടിരുന്നു . അതിനു ള്ളിൽ നിന്ന് രണ്ട് നെരിപ്പോടുകളും പഴങ്ങൾ , പച്ചക്കറികൾ , വിത്തുകൾ , കുരുക്കൾ , പക്ഷിക ളുടെ മുട്ടകൾ , ശുദ്ധജല മത്സ്യങ്ങൾ എന്നീ ഭക്ഷണ സാധനങ്ങളുടെ അവശിഷ്ട തെളിവു കളും ലഭിച്ചിട്ടുണ്ട് . ദക്ഷിണ ഫാൻസിൽ സമുദ്ര തീരത്തെ മറ്റൊരു കേന്ദ്രമായ ടെറാ അമാറയിൽ പുല്ലുകളും തടിയും കൊണ്ടുണ്ടാക്കിയ മേൽക്കൂരകളുള്ള ബല ഹീനമായ വാസസ്ഥലങ്ങൾ കാണാൻ കഴിയും . ഇവ ഹൃസ്വകാലത്തേക്കുള്ളതും ഒരു പ്രത്യേക സീസണിൽ സന്ദർശിക്കാനുള്ളതുമായിരുന്നു . ചുട്ട കളിമണ്ണിന്റെയും വെന്ത എല്ലിന്റെയും കഷണങ്ങൾ 1.4 മുതൽ 1 ദശലക്ഷം വരെ വർഷങ്ങൾ പഴക്കമുള്ള ശിലായുധങ്ങളോടൊപ്പം ദക്ഷിണാ ഫിക്കയിലെ സ്വർഗത്കാൻസ് , കെനിയയിലെ ചെസോവാഞ്ജ എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് 

 Early Human's Use of Fire

on the other hand, are indications of the controlled use of fire. This had several advantages – fire provided warmth and light inside caves, and could be used for cooking. Besides, fire was used to harden wood, as for instance the tip of the spear. The use of heat also facilitated the flaking of tools. As important, fire could be used to scare away dangerous animals

നെരിപ്പോടുകൾ  നിയന്ത്രിതമായ തീയുടെ ഉപയോഗത്തി നുള്ള സൂചനയാണ് . ഇതിന് നിരവധി നേട്ടങ്ങളുണ്ട് . തീ ഗുഹയ്ക്കുള്ളിൽ ചൂടും വെളിച്ചവും നൽകി . പാചകത്തിനും തീ ഉപയോഗിക്കാം . മാത്രമല്ല , കുന്തത്തിന്റെ മുന കൂട്ടാൻ എന്നപോലെ തടിയുടെ കട്ടികൂട്ടാനും തീ ഉപയോഗിച്ചിരുന്നു . ചൂട് ഉപയോഗിച്ച് ഉപകരണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യാം . അപകടകാരികളായ മൃഗങ്ങളെ ഭയപ്പെടുത്തിയോടിക്കാനും തി ഉപയോഗിക്കാവുന്നതാണ് .

 Early Human's Tools 

The earliest evidence for the making and use of stone tools comes from sites in Ethiopia and Kenya . It is likely that the earliest stone tool makers were the Australopithecus.

 About 35,000 years ago, improvements in the techniques for killing animals are evident from the appearance of new kinds of tools such as spear-throwers and the bow and arrow.

As in the case of other activities, we do not know whether tool making was done by men or women or both. It is possible that stone tool makers were both women and men. 

Women in particular may have made and used tools to obtain food for themselves as well as to sustain their children after weaning.

ശിലകൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണത്തിനും ഉപയോഗത്തി നുമുള്ള ആദ്യകാലതെളിവുകൾ ലഭിക്കുന്നത് കെനിയ , എത്യോപ്യ എന്നിവിട ങ്ങളിലെ ഉൽഖനന സ്ഥലങ്ങളിൽ നിന്നാണ് . ആദ്യത്ത ശിലായുപകരണ നിർമ്മാതാക്കൾ ആസ്ത്രലോപിത്തേക്കസ് ആയിരുന്നു . മറ്റ് പ്രവർത്തനങ്ങൾ പോലെ തന്നെ ഉപകരണങ്ങളുടെ നിർമ്മാണവും നടത്തിയത് പുരുഷന്മാരാണോ അതോ സ്ത്രീകളാണോ അതോ രണ്ടു പേരും ചേർന്നാണോ എന്ന് നമുക്കറിയില്ല . ശിലകൊണ്ടുള്ള ഉപകരണങ്ങൾ സ്ത്രീകളും പുരുഷന്മാരും ചേർന്ന് നിർമിച്ചിരിക്കാനാണ് സാധ്യത . തങ്ങൾക്ക് ഭക്ഷണം നേടാനും മുലകുടി മാറിയ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം തേടാനുമുള്ള ഉപകര ണങ്ങളായിരിക്കാം സ്ത്രീകൾ നിർമിച്ചിട്ടുണ്ടാവുക .

ഏകദേശം 35,000 വർഷങ്ങൾ മുൻപ് മൃഗങ്ങളെ കൊല്ലുന്ന തന്ത്രങ്ങളിൽ മെച്ചപ്പെടുത്തലുകളുണ്ടായി . കുന്തം , അമ്പ് , വില്ല് എന്നീ നൂതനായുധങ്ങൾ ഇത് വ്യക്തമാക്കുന്നു . അപ്രകാരം ലഭിക്കുന്ന മാംസത്തെ എല്ല് മാറ്റിയും ഉണക്കിയും പുകയേൽപ്പിച്ചും സംഭരിക്കുന്നു . അങ്ങനെ ഭക്ഷണത്തെ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കാൻ കഴിഞ്ഞു 

 Early Human's Cloths

The earliest evidence of sewn clothing comes from about 21,000 years ago. Besides, with the introduction of the punch blade technique to make small chisel-like tools, it was now possible to make engravings on bone, antler, ivory or wood. There were other changes, such as the trapping of fur-bearing animals (to use the fur for clothing) and the invention of sewing needles. 

രോമങ്ങളുള്ള മൃഗങ്ങളെ കെണിയിൽ വീഴ്ത്തൽ ( വസ്ത്ര നിർമാണത്തിന് രോമം ഉപയോഗിക്കാൻ ) , തുന്നൽ സൂചിയുടെ കണ്ടുപിടിത്തം എന്നിവയായി രുന്നു അവ . തുന്നിയ വസ്ത്രത്തെക്കുറിച്ച് ലഭിച്ച ആദ്യത്തെ തെളിവ് ഏകദേശം 21,000 വർഷങ്ങൾക്ക് മുൻപുള്ള കാലത്തേതാണ് . ചെറിയ ഉള്ളിപോലുള്ള ഉപക രണങ്ങളുടെ നിർമാണത്തിനായി കല്ല് കുത്തിത്തുളയ്ക്കുന്ന സാങ്കേതികവിദ്യ കടന്നു വന്നതോടെ എല്ലുകൾ , മാൻകൊമ്പ് , ആനക്കൊമ്പ് , തടി എന്നിവയിൽ കൊത്തുപണികൾ ചെയ്യാൻ കഴിഞ്ഞു .

Plus One History Class 06 Date :-08-01-2021 (Same as Class-04)

Class , Notes & Assignment -Malayalam and English : Click Here

Plus One History Class 07 :-Date :- 14-01-2021

Assignment -01 

Qu)-Analyse the different view on the development of Language and Art ?

Among living beings, it is humans alone that have a language. There are several views on language development: 

(1) that hominid language involved gestures or hand movements; 

(2) that spoken language was preceded by vocal but non-verbal communication such as singing or humming; 

(3) that human speech probably began with calls like the ones that have been observed among primates. 

Humans may have possessed a small number of speech sounds in the initial stage. Gradually, these may have developed into language. 

It has been suggested that the brain of Homo habilis had certain features which would have made it possible for them to speak.

Thus, language may have developed as early as 2 mya. The evolution of the vocal tract was equally important.

This occurred around 200,000 years ago. It is more specifically associated with modern humans.

A third suggestion is that language developed around the same time as art, that is, around 40,000-35,000 years ago.

The development of spoken language has been seen as closely connected with art, since both are media for communication.

ജീവജാലങ്ങളുടെ ഇടയിൽ മനുഷ്യന് മാത്രമാണ് ഒരു സംസാരഭാഷയുള്ളത് . ഭാഷയുടെ വികസനത്തെ സംബന്ധിച്ച് നിരവധി കാഴ്ചപ്പാടുകൾ നിലനിൽക്കു ന്നുണ്ട് . 

( 1 ) ഹോമിനിഡ് ഭാഷയിൽ ആംഗ്യങ്ങളും കൈച്ചലനങ്ങളും ഉൾപ്പെട്ടിരു ന്നു . 

( 2 ) സംസാരഭാഷയ്ക്ക് മുൻപായി വാക്കുകളില്ലാത്ത ആലാപനം പോലെയും ഹമ്മിംഗ് പോലെയുമുള്ള ശബ്ദ ഭാഷ നിലനിന്നിരുന്നു .

( 3 ) പ്രൈമേറ്റുകൾ പുറ പ്പെടുവിച്ചിരുന്ന ശബ്ദങ്ങളിൽ നിന്നുമാകാം മനുഷ്യഭാഷ ഉത്ഭവിച്ചത് . ആദ്യഘ ട്ടത്തിൽ മനുഷ്യർ കുറച്ച് സംസാര ശബ്ദങ്ങൾ വശത്താക്കിയിരുന്നിട്ടുണ്ടാകാം . അതാണ് ക്രമേണ ഭാഷയായി വികസിച്ചിട്ടുണ്ടാവുക .

 Qu)-സംസാര ഭാഷ എപ്പോഴാണ് ആവിർഭവിച്ചത് ? 

ഹബിലിസിന്റെ തലച്ചോറിനുണ്ടായിരുന്ന ചില സവിശേഷതകളാകാം സംസാരം സാധ്യമാക്കിയത് . അങ്ങനെ ഏകദേശം 2 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭാഷ ആവിർഭ വിച്ചിട്ടുണ്ടാകാം . സ്വനപേടകത്തിന്റെ ( Vocal tract ) പരിണാമവും തുല്യപ്രാധാന്യ മുള്ള കാര്യമാണ് . അത് ഏകദേശം 200,000 വർഷങ്ങൾക്ക് മുൻപാണ് സംഭവിച്ചത് . അത് കൂടുതലും ആധുനിക മനഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു . ഏകദേശം 40,000 - 35,000 വർഷങ്ങൾ മുൻപ് കല വികസിച്ച അതേ കാല ഘട്ടത്തിൽ ഭാഷ വികസിച്ചുവെന്നതാണ് മൂന്നാമത്തെ നിർദേശം . സംസാരഭാഷ യുടെ വളർച്ചയ്ക്ക് കലയുമായി അടുത്ത ബന്ധമുണ്ട് . കാരണം രണ്ടും ആശയവിനി മയത്തിന് ഉപയോഗിക്കുന്ന മാധ്യമങ്ങളാണ് .

Early Humans Paintings 

Hundreds of paintings of animals (done between 30,000 and12,000 years ago) have been discovered in the caves of Lascaux and Chauvet, both in France, and Altamira, in Spain. These include depictions of bison, horses, ibex, deer, mammoths, rhinos, lions, bears, panthers, hyenas and owls
നൂറ് കണക്കിന് മൃഗങ്ങളുടെ ചിത്രങ്ങൾ ( 30,000 മുതൽ 12,000 വരെ വർഷങ്ങൾ മുൻപ് വരച്ചത് ) ഫ്രാൻസിലെ ലകോ ( Lascaux ) , ഷോവെ ( Chauvet ) ഗുഹകളിൽ നിന്നും സ്പെയിനിലെ ആൾട്ടാമിറ ( Altamira ) ഗുഹയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് . കാട്ടുപോത്ത് , കുതിരകൾ , മലയാട് , മാൻ , മാമത്തുകൾ , കാണ്ടാ മൃഗം , സിംഹങ്ങൾ , കരടി , പുള്ളിപ്പുലി , കഴുതപ്പുലി , മൂങ്ങ എന്നിവയുടെ ചിത്ര ങ്ങളാണ് ഇവയിലുൾപ്പെട്ടിട്ടുള്ളത് .

Qu)-1-why do some areas of caves have paintings and not others? Why were some animals painted and not others? 

2-Why were men painted both individually and in groups, whereas women were depicted only in groups? 

3-Why were men painted near animals but never women? 

4-Why were groups of animals painted in the sections of caves where sounds carried well? 

Ans :-Several explanations have been offered. 

One is that because of the importance of hunting, the paintings of animals were associated with ritual and magic.

The act of painting could have been a ritual to ensure a successful hunt. Another explanation offered is that these caves were possibly meeting places for small groups of people or locations for group activities.

These groups could share hunting techniques and knowledge, while paintings and engravings served as the media for passing information from one generation to the next. 

The above account of early societies has been based on archaeological evidence. Clearly, there is much that we still do not know. 

Qu)-, എന്തുകൊണ്ടാണ് ഗുഹകളുടെ ചില ഭാഗങ്ങളിൽ മാത്രം ചിത്രങ്ങൾ വരയ്ക്കുകയും മറ്റ് ഭാഗങ്ങളിൽ വരയ്ക്കാ തിരിക്കുകയും ചെയ്തത് ? 

എന്തു കൊണ്ടാണ് ചില മൃഗങ്ങളെ മാത്രം വരയ്ക്ക കയും മറ്റുള്ളവയെ വരയ്ക്കാതിരിക്കുകയും ചെയ്തത് ? 

എന്തുകൊണ്ടാണ് പുരു ഷന്മാരെ ഒറ്റയ്ക്കും സംഘങ്ങളായും ചിത്രീകരിച്ചത് ? 

സ്ത്രീകളെ സംഘങ്ങളായി മാത്രമാണല്ലോ ചിത്രീകരിച്ചിട്ടുള്ളത് ? 

എന്തുകൊണ്ടാണ് പുരു ഷന്മാരെ മാത്രം മൃഗങ്ങളുടെ സമീപത്തായി ചിത്രീകരിച്ചതും സ്ത്രീകളെ അങ്ങനെ ചിത്രീകരിക്കാത്തതും ? 

ഗുഹകളിൽ ശബ്ദം നന്നായി കടന്നു വരുന്ന സ്ഥലങ്ങ ളിൽ മാത്രം മൃഗങ്ങളുടെ സംഘങ്ങളെ വരച്ചതെന്തുകൊണ്ട് ?

Ans )-വേട്ടയ്ക്കുണ്ടാ യിരുന്ന പ്രാധാന്യം മൂലം മൃഗങ്ങളുടെ ചിത്രങ്ങളെ അനുഷ്ഠാനങ്ങളും മാന്ത്രിക തയുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചു എന്നതാണ് ഒരു വിശദീകരണം . വിജ യകരമായ ഒരു വേട്ടയെ ഉറപ്പാക്കുന്നതിനുള്ള അനുഷ്ഠാനമായിരുന്നിരിക്കാം ചിലപ്പോൾ ചിത്രം വരയ്ക്കൽ . ഈ ഗുഹകൾ ചെറു സംഘങ്ങളുടെ കൂടിക്കാഴ്ചാ കേന്ദ്രമോ സംഘപ്രവർത്തനങ്ങളുടെ കേന്ദ്രമോ ആയിരുന്നിരിക്കാം എന്നതാണ് മറ്റൊരു വിശദീകരണം . ഈ സംഘങ്ങൾ വേട്ടയുടെ തന്ത്രങ്ങളും അറിവും പങ്കു വച്ചിരുന്നിരിക്കാം . ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് അറിവു കളും തന്ത്രങ്ങളും കൈമാറാനുള്ള മാധ്യമമായി ഈ ചിത്രങ്ങളും കൊത്തു പണി കളും മാറുകയുണ്ടായി , ആദിമ സമൂഹത്തെക്കുറിച്ച് മുകളിൽ നൽകിയ വിവരങ്ങളെല്ലാം പുരാ വസ്ത തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് . പക്ഷെ വലിയൊരളവോളം കാര്യങ്ങൾ നമുക്കിപ്പോഴും വ്യക്തമായി അറിഞ്ഞുകൂടാ

Assignment-02  Date :-14-01-2021

Explain Ethnography ?

Ethnography is the study of contemporary ethnic groups. It includes an examination of their modes of livelihood, technology, gender roles, rituals, political institutions and social customs.

Explain Anthropology ? 

Anthropology is a discipline that studies human culture and evolutionary aspects of human behaviour.

Qu)-0Explain Hunter-Gatherer Societies From the Present to the Past ? 

Present-day hunter-gatherers increased through studies by anthropologists, a question that began to be posed was whether the information about living hunters and gatherers could be used to understand past societies.

 Currently, there are two opposing views on this issue. 

On one side are scholars who have directly applied specific data from present-day hunter-gatherer societies to interpret the archaeological remains of the past.

On the other side are scholars who feel that ethnographic data cannot be used for understanding past societies as the two are totally different. 

Another problem is that there is tremendous variation amongst living hunter-gatherer societies. There are conflicting data on many issues such as the relative importance of hunting and gathering, group sizes, or the movement from place to place. Also, there is little consensus regarding the division of labour in food procurement. 

Geographically, politically and socially. The conditions in which they live are very different from those of early humans

It is perhaps this factor that ensures a relatively equal role for both women and men in present-day hunter-gatherer societies, although there are variations. While this may be the case today, it is difficult to make any such inference for the past

നരവംശ ശാസ്ത്രജ്ഞന്മാരുടെ പഠനത്തിലൂടെ ഇന്നത്തെ വേട്ടയാടൽ - ശേഖരണസമൂഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർധിച്ചതോടെ , ഇന്ന് ജീവിച്ചിരി ക്കുന്ന വേട്ടയാടൽ - ശേഖരണ സമൂഹത്തെക്കുറിച്ചുള്ള ഈ അറിവ് കഴിഞ്ഞകാല സമൂഹങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഉപയോഗിക്കാമോ എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട് 

ഈ പ്രശ്നത്തെ സംബന്ധിച്ച് നിലവിൽ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട് . ഇന്നത്തെ വേട്ടയാടൽ - ശേഖരണ സമൂഹത്തിന്റെ ചില പ്രത്യേക വിവര ണങ്ങൾ കഴിഞ്ഞ കാലത്തെ പുരാവസ്തു ശേഷിപ്പുകളുടെ വ്യാഖ്യാനത്തിന് നേരിട്ട് ഉപയോഗിച്ച പണ്ഡിതരാണ് ഒരു വശത്ത് നിൽക്കുന്നത് 

അതേസമയം മറ്റൊരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം വംശീയവി വരങ്ങൾ ഭൂതകാല സമൂഹങ്ങളെകുറിച്ച് മനസ്സിലാക്കുന്നതിന് ഉപയോഗിക്കാൻ പാടില്ല എന്നാണ് . എന്തുകൊണ്ടെന്നാൽ രണ്ട് സമൂഹങ്ങളും പൂർണമായും വ്യത്യ സ്ത്രങ്ങളാണ് . 

പലതരം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇന്നത്തെ ഈ  സമൂഹങ്ങൾ എല്ലാ അർഥത്തിലും പൂർണമായും - ഭൂമിശാസ്ത്രപരമായും രാഷ്ട്രീ യമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ടവരാണ് . അവർ ജീവിക്കുന്ന സാഹചര്യം ആദിമ മനുഷ്യന്റേതിൽ നിന്ന് പൂർണമായും വ്യത്യസ്തമാണ് . മറ്റൊരു പ്രശ്നം ഇന്നത്തെ വേട്ടയാടൽ - ശേഖരണ സമൂഹങ്ങൾക്കിടയി ലുണ്ടാകുന്ന ദുതഗതിയിലുള്ള മാറ്റങ്ങളാണ് . അതുപോലെ വേട്ടയാടലിനും ശേഖ രണത്തിനും നൽകിയിരുന്ന ആപേക്ഷിക പ്രാധാന്യം , സംഘങ്ങളുടെ വലുപ്പം , ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള സഞ്ചാരം എന്നിവയെ സംബ ന്ധിച്ച വിവരങ്ങളിൽ ഒരുപാട് വൈരുധ്യങ്ങൾ നിലനിൽക്കുന്നുണ്ട് . അതുപോലെ ഭക്ഷണ ശേഖരണത്തിലെ അധ്വാന വിഭജനത്തെക്കുറിച്ച് അഭിപ്രായ ഐക്യമില്ല . ഇന്ന് പൊതുവെ സ്ത്രീകൾ ശേഖരിക്കുകയും പുരുഷ ന്മാർ വേട്ടയാടുകയുമാണ് ചെയ്യുന്നത് . എന്നാൽ സ്ത്രീകളും പുരുഷന്മാരും വേട്ട യാടുകയും , ശേഖരിക്കുകയും ഉപകരണങ്ങളുണ്ടാക്കുകയും ചെയ്തിരുന്ന സമൂ ഹങ്ങളുമുണ്ടായിരുന്നു . എന്നിരുന്നാലും അത്തരം സമൂഹങ്ങളിൽ ഭക്ഷണ ശേഖ രണത്തിൽ സ്ത്രീകൾ നൽകിയ സംഭാവനകളെ തള്ളിക്കളയാൻ കഴിയില്ല . ഈ ഘടകമാണ് ഒരു പക്ഷെ ഇന്നത്തെ വേട്ടയാടൽ - ശേഖരണ സമൂഹത്തിൽ , ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും , സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപങ്ക് ഉറ പ്പാക്കുന്നത് . ഇന്നത്തെ സാഹചര്യം ഇതായിരിക്കെ ഭൂതകാലത്തെ കുറിച്ച് ധാര ണകൾ രൂപപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല .