Economics Class 17 Assignment & Questions Answer

Distinguish between Human Capital and Physical Capital 

Physical Capital

Basis Nature Physical Capital It is tangible and can be easily sold in the market like any other commodity . 

Ownership = it is separable from its owner . 

Mobility = It is completely mobile between countries except some artificial trade restrictions . 

Formation = It can be built even through imports . 

Benefit = It creates only private benefit

Human Capital 

Human Capital It is intangible , built in the body and mind of its owner . It is not sold in the market , only its services are sold . 

Ownership = It is inseparable from its owner . 

Mobility = It is not perfectly mobile between countries as movement is restricted by nationality and culture . 

Formation = It is to be done through conscious policy formulations . 

Benefits = It creates both private and Social benefits 

ഭൗതിക മൂലധനവും മനുഷ്യ മൂലധനവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?

ബോധപൂർവ്വമുള്ള നിക്ഷേപ തീരുമാനങ്ങളുടെ പരിണതഫലമാണ് ഭൗതിക മൂലധന രൂപീകരണവും മനുഷ്യ മൂലധന രൂപീകരണവും

ഭൗതിക മൂലധനം

ഭൗതിക മൂലധനത്തിനുള്ള തീരുമാനം വരുന്നത് സംരകന്റെ അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതീക്ഷിത വരുമാനത്തിന്റെ | അടിസ്ഥാനത്തിലാണ് സംരംഭകൻ നിക്ഷേപങ്ങൾ യുക്തിപൂർവം തെരഞ്ഞെടുക്കുന്നത് . ഉടമസ്ഥന്റെ ബോധപൂർവമായ തീരുമാനത്തിന്റെ പ്രതിഫലനമാണ് ഭൗതിക മൂലധനത്തിന്റെ ഉടമസ്ഥത ഭൗതിക മൂലധനരൂപീകരണമെന്നത് പ്രധാനമായും ഒരു സാമ്പത്തികസാങ്കേതിക പ്രക്രിയയുടെ ഭാഗമാണ് .ഭൗതിക മൂലധനം തൊട്ടറിയാൻ കഴിയുന്നതാണ് . മറ്റ് സാധനങ്ങളെപ്പോലെ ഇത് വിപണിയിൽ വിൽക്കാവുന്നതാണ് .ഭൗതിക മൂലധനം അതിന്റെ ഉടമസ്ഥനിൽ നിന്നു വേറിട്ടു നിൽക്കുന്നു .മനുഷ്യ മൂലധനം ഉടമസ്ഥനോട് ചേർന്നു നിൽക്കുന്നു .  വ്യാപാരനിയന്ത്രണങ്ങൾ ഉള്ള ചില ഭൗതിക മൂലധനമൊഴികെ മറ്റെല്ലാ ഭൗതികമൂലധനവും രാജ്യങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യാവുന്നതാണ് . ഭൗതിക മൂലധനം നമുക്ക് ഇറക്കുമതിയിൽ കൂടിയും ഉണ്ടാക്കാൻ കഴിയും . ഭൗതിക മൂലധനത്തിന്റെ തുടർച്ചയായ ഉപയോഗം മൂലം അതിനു തേയ്മാനം സംഭവിക്കുന്നു മാത്രവുമല്ല  സാങ്കേതികവിദ്യ മാറുന്നതോടെ യന്ത്രങ്ങൾ കാലഹരണപ്പെട്ടതാകുന്നു . ഭൗതിക മൂലധനം സ്വകാര്യ ലാഭം മാത്രമാണ് ഉണ്ടാക്കുന്നത് . അതായത് ആരാണോ സാധനങ്ങൾക്കും സേവനങ്ങൾക്കും പണം ചെലവാക്കുന്നത് , അവർക്കു മാത്രമാണ് മൂലധനത്തിൽ നിന്നുള്ള ഗുണം ലഭിക്കുന്നത് . 

മനുഷ്യ മൂലധനം 

ഒരു വ്യക്തിക്ക് സമ്പാദ്യം കൂടുതൽ നേടാൻ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ കഴിയാത്ത കാലത്താണ് അയാളുടെ മനുഷ്യ മൂലധന രൂപീകരണം ഉണ്ടാകുന്നത് . മനുഷ്യ മൂലധന രൂപീകരണം ഭാഗികമായി ഒരു സാമൂഹ്യ പ്രകിയയാണ് . കൂടാതെ ഒരു വ്യക്തിയുടെ ബോധപൂർവ്വമുള്ള തീരുമാനം കൂടിയാണ് .മനുഷ്യമൂലധനം തൊട്ടറിയാൻ കഴിയുന്നതല്ല . അത് പൂർണമായും അതിന്റെ ഉടമയുടെ ശരീരവും മനസ്സും കൂടിച്ചേർന്നതാണ് . മനുഷ്യ മൂലധനം ഒരിക്കലും വിപണിയിൽ വിൽക്കാൻ കഴിയില്ല . എന്നാൽ മനുഷ്യ മൂലധനത്തിന്റെ സേവനമാണ് വിപണിയിൽ വിൽക്കുന്നത് അതുകൊണ്ടുതന്നെ ഉത്പാദന സ്ഥലങ്ങളിൽ മനുഷ്യ മൂലധന ഉടമയുടെ സാന്നിധ്യം ആവശ്യമാണ് .മനുഷ്യ മൂലധനത്തിന് രാജ്യാന്തര ചലനം സാധ്യമല്ല .കാരണം ഇവിടെ ദേശീയതയുടെയും സംസ്കാരത്തിന്റെയും തടസ്സങ്ങളുണ്ട്  പ്രായമാകുന്നതോടെ മനുഷ്യ മൂലധനത്തിന്റെ കാര്യക്ഷമത കുറയുന്നു . വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമുള്ള തുടർച്ചയായ നിക്ഷേപത്തിലൂടെ കാര്യക്ഷമതയിലുള്ള ഒരു കുറവ് ഒരു പരിധിവരെ കുറച്ചുകൊണ്ടുവരാൻ കഴിയും . ഇത്  പുതിയ സാങ്കേതിക വിദ്യയുമായി ഇഴുകിച്ചേരാൻ മനുഷ്യ മൂലധനത്തെ സഹായിക്കുന്നു . മനുഷ്യ മൂലധനം ഉടമയ്ക്ക് മാത്രമല്ല സമൂഹത്തിനും നേട്ടമുണ്ടാകുന്നു . ഇതിനെ ബാഹ്യ നേട്ടങ്ങൾ എന്നു പറയുന്നു . വിദ്യാസമ്പന്നരായ വ്യക്തികൾക്ക് ജനാധിപത്യ പ്രക്രിയയിൽ ഫലപ്രദമായി ഇടപെടാൻ കഴിയും . കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിക്കും സംഭാവന ചെയ്യാൻ കഴിയും . വ്യക്തിപരമായ ശുചിത്വവും , ആരോഗ്യ പരിപാലനവും നിലനിർത്തിക്കൊണ്ട് ഒരു വ്യക്തിക്ക് സാംക്രമിക രോഗങ്ങളുടെ | വ്യാപനം തടയാൻ കഴിയും . മനുഷ്യ മൂലധനം വ്യക്തിപരവും സാമൂഹ്യപരവു മായ നേട്ടങ്ങൾ ഉണ്ടാക്കുന്നു എന്ന് ഉറപ്പിച്ചു പറയാം

2)- Human Capital formation is very essential for the Economic Growth of a Nation " are you agree ? Substantiate your answer 

For Answer Click Here Second Answer