Economics Class-18 Notes & Assignment 

1. Make some argument in favour of the need for different forms of government intervention in education and health sectors. 

Education and Health are very important sources of human capital formation. We know that ours is a federal country with a union government, state governments and local governments (Municipal Corporations, Municipalities and Village Panchayats). The Constitution of India mentions the functions to be carried out by each level of government. Accordingly, expenditures on both education and health are to be carried out simultaneously by all the three tiers of the government.

 We do understand that education and health care services create both private and social benefits and this is the reason for the existence of both private and public institutions in the education and health service markets

Expenditures on education and health make substantial long-term impact and they cannot be easily reversed; hence, government intervention is essential. The role of government in this situation is to ensure that the private providers of these services adhere to the standards stipulated by the government and  charge the correct price

When basic education and health care is considered as a right of the citizens, then it is essential that the government should provide education and health services free of cost for the deserving citizens and those from the socially oppressed classes.

2. Mention two organisations that regulate the health sector 

 The ministries of health at the union and state level, Departments of Health and various organisations like Indian Council for Medical Research (ICMR) facilitate institutions which come under the health sector

3. Expenditure on education has been increasing during 1952-2010. it has been not been uniform on all levels of education. Is it true? Discuss

 The percentage of ‘education expenditure of GDP’ expresses how much of our income is being committed to the development of education in the country. During 1952-2014, education expenditure as percentage of total government expenditure increased from 7.92 to 15.7 and as percentage of GDP increased from 0.64 to 4.13. Throughout this period the increase in education expenditure has not been uniform and there has been irregular rise and fall. To this if we include the private expenditure incurred by individuals and by philanthropic institutions, the total education expenditure should be much higher.

Elementary education takes a major share of total education expenditure and the share of the higher/tertiary education (institutions of higher learning like colleges, polytechnics and universities) is the least.

The government spends less on tertiary education, ‘expenditure per student’ in tertiary education is higher than that of elementary. This does not mean that financial resources should be transferred from tertiary education to elementary education. 

Expand school education with more teachers who are trained in the higher educational institutions; therefore, expenditure on all levels of education should be increased. 

About 50 years ago, the Education Commission (1964–66) had recommended that at least 6 per cent of GDP be spent on education so as to make a noticeable rate of growth in educational achievements.

The Tapas Majumdar Committee, appointed by the Government of India in 1998, estimated an expenditure of around Rs 1.37 lakh crore over 10 years (1998-99 to 2006-07) to bring all Indian children in the age group of 6-14 years ​under the purview of school education. 

In 2009, the Government of India enacted the Right of Education Act to make free education a fundamental right of all children in the age group of 6-14 years. Government of India has  also started levying a 2 per cent ‘education cess’ on all Union taxes. The revenues from education cess has been earmarked for spending on elementary education. In addition to this, the government sanctions a large outlay for the promotion of higher education and new loan schemes for students to pursue higher education.

1. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിവിധ തരത്തിലുള്ള സർക്കാർ ഇടപെടലിന്റെ ആവശ്യകതയ്ക്ക് അനുകൂലമായി ചില വാദങ്ങൾ ഉന്നയിക്കുക.

ഇന്ത്യയിലെ മനുഷ്യ മൂലധന രൂപീകരണത്തി ന്റെ അവസ്ഥ ( State of Human Capital Formation in India ) . 

കേന്ദ്ര ഗവൺമെന്റ് , സംസ്ഥാന ഗവൺമെന്റ് , പ്രാദേശിക ഗവൺമെന്റുകൾ ( മുൻസിപ്പൽ കോർപ്പറേഷൻ , നഗരസഭകൾ , ഗ്രാമപഞ്ചായത്തുകൾ ) എന്നിവ ചേർന്നുള്ള ഒരു ഫെഡറൽ സംവി ധാനം ഇന്ത്യയ്ക്കുള്ളത് . ഓരോ തലത്തിലുള്ള ഗവൺമെന്റുകളും ചെയ്യേണ്ട കർത്തവ്യത്തെ കുറിച്ച് ഇന്ത്യൻ ഭരണഘടന വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കുന്നുണ്ട് . അതുപ്രകാരം ആരോഗ്യ വിദ്യാഭ്യാസമേഖലകൾക്കുളള ചെലവ് ഈ മൂന്നു തലത്തിലുള്ള ഗവൺ മെന്റുകളും വഹിക്കേണ്ടതാണ് .  വിദ്യാഭ്യാസ ആരോഗ്യമേഖലയിൽ ഗവൺ മെന്റ് ഇടപെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട് . 

ഇന്ത്യയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളും ഗവണ്മെന്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട് . ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളുടെ ഫലമായി സ്വകാര്യ , സാമൂഹ്യ നേട്ടങ്ങൾ സൃഷ്ടിക്കുന്നു . ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പണം ചെലവഴിക്കുന്നത് മൂലം ദീർഘകാല നേട്ടങ്ങളാണ് സൃഷ്ടിക്കുന്നത് . ആയതിനാൽ അതിൽ നിന്നും , ഉൾ വലിയേണ്ടതില്ല . അതു കൊണ്ടുതന്നെ ഈ മേഖലയിൽ സർക്കാർ ഇടപെടൽ അത്യാവശ്യമാണ് . സ്വകാര്യ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ സേവനങ്ങൾ വിലയിരുത്തുക അതായതു  ഇത്തരം സേവനങ്ങളുടെ ഗുണനില വാരത്തെക്കുറിച്ചോ , അതിന്റെ ചെലവിനെ ക്കുറിച്ചോ സാധാരണ ഉപഭോക്താക്കൾക്ക് പൂർണമായ ബോധ്യം ഉണ്ടാകണമെന്നില്ല . ഈയൊരവസ്ഥയിൽ വിദ്യാഭ്യാസ ആരോഗ്യ സേവനദാതാക്കൾ കുത്തക അധികാര മുപയോഗിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു . ഗവൺമെന്റ് ഇടപെട്ടുകൊണ്ട് ഇവരുടെ സേവനങ്ങളും ഈടാക്കുന്ന വിലകളും നിയന്ത്രണവിധേയമാക്കി വിദ്യാ ഭ്യാസ ആരോഗ്യ മേഖലയുടെ ഗുണനി ലവാരം ഉറപ്പാക്കേണ്ടതാണ് 

 വലിയ വിഭാഗം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്ത് നിരവധി പേർക്ക് അടി സ്ഥാന വിദ്യാഭ്യാസവും ആരോഗ്യവും നേടാൻ ശേഷിയില്ല എന്നതൊരു വസ്തുതയാണ് . ഇതു മാത്രമല്ല വലിയൊരു വിഭാഗം ജനങ്ങൾക്ക് വിദഗ്ദ്ധചികിത്സ ലഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസം നേടുന്നതിനും ഇതിനാൽ കഴിയാതെ പോകുന്നുണ്ട് . അടിസ്ഥാന വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഒരു വ്യക്തിയുടെ അവകാശമായി പരിഗണിക്കു മ്പോൾ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കും അർഹതപ്പെട്ട മറ്റു വിഭാഗങ്ങൾക്കു ഗവൺമെന്റ് സൗജന്യമായി വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ് 

2. Mention two organisations that regulate the health sector 

(ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന രണ്ട് സംഘടനകളെ പരാമർശിക്കുക)

 കേന്ദ്ര സംസ്ഥാന തലത്തിലുള്ള ആരോഗ്യ മന്ത്രാലയങ്ങൾ , ആരോഗ്യവകുപ്പ് , വിവിധ ഗവൺമെന്റ് സ്ഥാപി നങ്ങളായ ഐസിഎംആർ ( മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ ICMR ) എന്നിവയെല്ലാമാണ് ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്നത് .

3. Mention two organisations that regulate the Education sector 

ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന തലത്തിലുള്ള വിദ്യാഭ്യാസ മന്ത്രാലയങ്ങൾ , വിദ്യാഭ്യാസ വകുപ്പ് , വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളായ എൻ.സി.ഇ.ആർ.ടി ( വിദ്യാഭ്യാസ ഗവേഷണ ത്തിനും പരിശീലനത്തിനുമുള്ള സമിതി NCERT ) , യു.ജി.സി. ( യൂണിവേഴ്സിറ്റി ഗ്രാന്റ് സ് കമ്മീഷൻ UGC ) , എ.ഐ.സി.ടി.ഇ ( സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖി ലേന്ത്യ കൗൺസിൽ AICTE ) എന്നിവ യെല്ലാ മാണ് വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കു ന്നത് .

4)-Expenditure on education has been increasing during 1952-2010. it has been not been uniform on all levels of education. Is it true? Discuss (വിദ്യാഭ്യാസത്തിനുള്ള ചെലവ് 1952-2010 കാലയളവിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഇത് ആകർഷകമല്ല. ഇത് സത്യമാണോ?  ചർച്ച ചെയ്യുക )-

വിദ്യാഭ്യാസത്തിനുവേണ്ടി എത്രമാത്രം തുകയാണ് സർക്കാർ ഓരോ വർഷവും ചെലവഴിക്കുന്നത്  എന്നത് രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണ് ഒന്ന് സർക്കാറിന്റെ ആകെ ചെലവിന്റെ എത് ശതമാനം രണ്ട് ജി ഡി പി യുടെ എത്ര ശതമാനം  സർക്കാറിന്റെ ആകെ ചെലവിന്റെ എത ശതമാനമാണ് വിദ്യാഭ്യാസത്തിനു ചെലവഴി ക്കുന്നത് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് വിദ്യാഭ്യാസത്തിനു ഗവൺമെന്റ് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചാണ് . ജി ഡി പി യുടെ എത്ര ശതമാനം വിദ്യാഭ്യാസത്തിന് ചെല വഴിക്കുന്നു എന്നതുകൊണ്ടർത്ഥമാക്കുന്നത് രാജ്യത്തെ മൊത്ത വരുമാനത്തിൽ എത്രമാത്രം വിദ്യാഭ്യാസ വികസനത്തിനുവേണ്ടി ചെലവഴിക്കുന്നു എന്നതാണ് . 1952 ൽ നിന്നും 2014 ലേക്ക് എത്തുമ്പോൾ വിദ്യാഭ്യാസത്തിനു വേണ്ടി സർക്കാർ ചെലവിട്ടത് ആകെ ചെലവിന്റെ 7.92 ശതമാനത്തിൽനിന്നും 15.7 ശതമാനമായി വർധിച്ചതായി കാണാം . അത് ജിഡിപിയുടെ അനുപാതത്തിലാണെങ്കിൽ 0.64 ശതമാനത്തിൽ നിന്നും 4.13 ശതമാനമായി വർധിച്ചിട്ടുണ്ട് . വിദ്യാഭ്യാസ ചെലവിലുണ്ടായ വർദ്ധന ഇക്കാലയളവിൽ ഒരു ഏകീകൃത രൂപത്തിലായിരുന്നില്ല . ചില വർഷങ്ങളിൽ കൂടിയും മറ്റു ചില വർഷങ്ങളിൽ കുറഞ്ഞും ആയിരുന്നു . സർക്കാർ ചെലവുകളോടൊപ്പം വ്യക്തികളുടെയും ധർമ്മസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ചെലവുകളും കൂടി കൂട്ടുമ്പോൾ ഈ മേഖലയിൽ ആകെ ചെലവാക്കുന്ന തുക കൂടുതലായിരിക്കും . ആകെ വിദ്യാഭ്യാസത്തിനു ചിലവാക്കുന്ന തുകയിൽ പ്രധാന പങ്കും പ്രാഥമിക വിദ്യാഭ്യാ സത്തിനാണ് പോകുന്നത് . ഉന്നതവിദ്യാഭ്യാസത്തിന് ചെലവാകുന്നത് താരതമ്യേന കുറവു മാണ് ( കോളേജുകൾ , പോളിടെക്നിക് , സർവ കലാശാലകൾ മുതലായവ ) . വിവിധതലങ്ങളിലെ ശരാശരി വിദ്യാഭ്യാസച്ചെലവ് നോക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ രംഗത്താണ് കുറവ് എങ്കിലും പ്രതിവിദ്യാർഥി ചെലവ് പ്രാഥമിക വിദ്യാഭ്യാസത്തേക്കാൾ കൂടുതലാണ് . ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉന്നത വിദ്യാഭ്യാസരംഗത്തുനിന്ന് കൂടുതൽ പണം പ്രാഥമിക വിദ്യാഭ്യാസത്തിലേക്കു മാറ്റപ്പെടണം .

വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിവിധ വിദ്യാഭ്യാസ കമ്മീഷനുകൾ ശുപാർശ ചെയ തുകകൾ പരിശോധിക്കുമ്പോൾ തന്നെ ഗവണ്മെന്റ് ഈ മേഖലയിൽ ഇപ്പോൾ ചിലവഴി ച്ചത് എത്ര മാത്രം അപര്യാപ്തമാണെന്ന് മനസ്സിലാക്കാൻ കഴിയും . പകട മായ വിദ്യാഭ്യാസ വളർച്ച നേടുന്നതിനുവേണ്ടി ജി ഡി പി യുടെ ഏറ്റവും കുറഞ്ഞത് 6 ശതമാനം എങ്കിലും ഗവൺമെന്റ് ചെലവഴിച്ചിരിക്കണം എന്ന് 50 വർഷങ്ങൾക്കു മുമ്പുതന്നെ ( 1964 ൽ ) വിദ്യാഭ്യാസ കമ്മീഷൻ ശുപാർശ ചെയ്തി രുന്നു . 2002 ഡിസംബറിൽ 86- മാത് ഭരണഘ ടനാഭേദഗതി അനുസരിച്ച് ഇന്ത്യയിൽ 6-14 വയസികളിലുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിത മായ വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റിയിരിക്കുകയാണ് 


 1998 ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച തപസ്സ് മജുംദാർ കമ്മിറ്റി , 6 വയസ് മുതൽ 14 വയസ്സു വരെ യുള്ള ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും അടുത്ത പത്തുവർഷത്തിനുള്ളിൽ ( 1998 -99 - 2006 - 07 ) സ്കൂൾ വിദ്യാഭ്യാസം നൽകുന്ന തിന് കണക്കാക്കിയത് 1.37 ലക്ഷം കോടി രൂപയാണ് . ജിഡിപിയുടെ 6 ശതമാന മെങ്കിലും വിദ്യാഭ്യാസ് മികവിന് ചെലവഴിക്കണമെന്ന് ശുപാർശ യുള്ളപ്പോൾത്തന്നെ ഗവൺമെന്റ് ഈ മേഖല യിൽ ഇപ്പോൾ ചെലവഴിക്കുന്നത് 4 ശതമാന ത്തേക്കാൾ അൽപ്പം കൂടുതൽ മാത്രമാണ് . ജിഡിപിയുടെ 6 % വിദ്യാഭ്യാസ ചെലവിലേക്ക് വകയിരുത്തണം എന്നത് തത്വത്തിൽ നാം അംഗീകരിച്ചതാണ് . വരും വർഷങ്ങളിലെങ്കിലും ഈ തുക വർദ്ധിപ്പിക്കേണ്ടതുണ്ട് . 86 -ാമത് ഭരണഘടനാ ഭേദഗതി പ്രകാരം നിലവിൽ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കി . 

ഈയടുത്തകാലത്തായി ഇന്ത്യാഗവൺമെന്റ് അതിന്റെ എല്ലാ നികുതികളിലും രണ്ട് ശത മാനം വിദ്യാഭ്യാസ സെസ് ചുമത്തിയിരുന്നു . ഇത് പ്രധാനമായും പ്രാഥമിക വിദ്യാഭ്യാസത്തി നാണ് ചിലവിടുന്നത് . കൂടാതെ ഉന്നത വിദ്യാ ഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് വലിയ തുക വകയിരുത്തുകയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പാ സമ്പ്രദായം കൊണ്ടുവരികയും ചെയ്തു .