
ക്ലാസ് 5 - പാഠം 9 ബഹിരാകാശം : വിസ്മയങ്ങളുടെ ലോകം
*ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള വിശാലമായ ശൂന്യപ്രകാശം
ബഹിരാകാശം
*ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം -
ചന്ദ്രൻ
*ആദ്യത്തെ ബഹിരാകാശ സഞ്ചാരി -
യൂറി ഗഗാറിൻ ( സോവിയറ്റ് യൂണിയൻ )
*യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം -
വോസ്റ്റോക്ക് 1
*യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയതു
1961 ഏപ്രിൽ 12
*ആദ്യത്തെ കൃത്രിമോപഗ്രഹം -
സ്പുട്നിക് 1 ( സോവിയറ്റ് യൂണിയൻ )
*സ്പുട്നിക് 1 വിക്ഷേപിച്ചത് -
1957 ഒക്ടോബർ 4
*അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി നടന്നത്
1959 ഒക്ടോബർ 10
*അന്താരാഷ്ട്രതലത്തിൽ ബഹിരാകാശ വാരം ആചരിക്കുന്നത് -
ഒക്ടോബർ 4 മുതൽ ഒക്ടോബർ 10 വരെ
*ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം -
ആര്യഭട്ട ( 1975 )
*അമേരിക്കയുടെ ആദ്യ കൃത്രിമോപഗ്രഹം
എക്സ്പ്ലോറർ 1 (1958)
*ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവി
ലൈക്ക എന്ന നായ (1957)
*മനുഷ്യൻ ഇന്നെവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ റോക്കറ്റ് -
സാറ്റേൺ 5
*ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ
രാകേഷ് ശർമ്മ(1984, സോയൂസ് T-11 )
*രണ്ടാമത്തെ ബഹിരാകാശ യാത്രക്കിടയിൽ കൊളമ്പിയ സ്പേസ് ഷട്ടിൽ അപകടത്തിൽ മരണമടഞ്ഞ വനിതാ ബഹിരാകാശ സഞ്ചാരി
കൽപ്പന ചൗള
*ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വനിത
സുനിത വില്യംസ് (scert text പ്രകാരം)
(കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച വനിത --പെഗ്ഗി വിറ്റ്സൻ(usa )
(തുടർച്ചയായി കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച വനിത ക്രിസ്റ്റിന കൊച്)
*ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത
സുനിത വില്യംസ് (scert text പ്രകാരം)
യഥാർത്ഥത്തിൽ -- പെഗ്ഗി വിറ്റ്സൻ
* മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാൽകുത്തിയത്
1969 ജൂലായ് 21
*ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികൾ
നീൽ ആംസ്ട്രോങ് , എഡ്വിൻ ബസ് ആൽഡ്രിൻ
*ആദ്യ ചന്ദ്രയാത്രക്ക് ഉപയോഗിച്ച ബഹിരാകാശ വാഹനം -
അപ്പോളോ 11
*അപ്പോളോ 11 വാഹനത്തെ നിയന്ത്രിച്ചത് -
മൈക്കിൾ കോളിൻസ്
*വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ
ISRO -- ഇന്ത്യ
NASA -- അമേരിക്ക
ESA -- യൂറോപ്
JAXA -- ജപ്പാൻ
CNSA -- ചൈന
RSA -- റഷ്യ
*ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്
വിക്രം സാരാഭായ്
*വാർത്താവിനിമയ രംഗത്ത് ഇന്ത്യ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ
ഇൻസാറ്റ്
*ഭൂവിഭവ പഠനം , കാലാവസ്ഥ പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യ ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ
IRS ഉപഗ്രഹങ്ങൾ
*വിദ്യാഭ്യാസ കാര്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം
എഡ്യൂസാറ്റ് (2004)
*ചന്ദ്രയാൻ- 1 വിക്ഷേപിച്ചതെന്നു
2008 ഒക്ടോബർ 22
*ഇന്ത്യയുടെ ചൊവ്വ ദൗത്യം
മംഗൾയാൻ
*ഇന്ത്യയുടെ സൗരദൗത്യം
ആദിത്യ
ക്ലാസ് 5 - പാഠം 10 ജന്തുവിശേഷങ്ങൾ
* പക്ഷികളുടെ അടയിരിപ്പുകാലം
കോഴി -- 21 ദിവസം
പ്രാവ് -- 14 ദിവസം
കുരുവി -- 14 ദിവസം
ഒട്ടകപക്ഷി -- 42 ദിവസം
ലവ് ബേർഡ്‌സ് -- 22 മുതൽ 25 ദിവസം വരെ
*ദേശീയ പക്ഷി നിരീക്ഷണ ദിനം
നവംബർ 12 ( Dr സലിം അലിയുടെ ജന്മദിനം )
*ബേഡ്‌സ് ഓഫ് ഇന്ത്യ, ബേഡ്‌സ് ഓഫ് കേരള എന്നീ പുസ്തകങ്ങൾ എഴുതിയത്
Dr സലിം അലി
*Dr സലിം അലിയുടെ ആത്മകഥ
ഒരു കുരുവിയുടെ പതനം
*മുട്ടയിടാൻ വേണ്ടി 2500 കിലോമീറ്ററോളം സഞ്ചരിക്കുന്ന മത്സ്യം
സാൽമൺ
*കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ കഴിയുന്ന ജീവികൾ
ഉഭയ ജീവികൾ
*ചില ജീവികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന, മാതൃജീവിയോട് സാദൃശ്യമില്ലാത്ത കുഞ്ഞുങ്ങൾ
ലാർവകൾ
*ലാർവാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ വിവിധ വളർച്ചാഘട്ടത്തിലൂടെ കടന്നു പോയി മാതൃജീവിയോട് സാദൃശ്യമുള്ള രൂപങ്ങളായി മാറുന്ന പ്രക്രിയ
രൂപാന്തരണം
*തവളയുടെ ലാർവ -
വാൽമാക്രി
*തുമ്പിയുടെ ലാർവയാണ് -
കുഴിയാന
*പൂമ്പാറ്റയുടെ രൂപാന്തരണത്തിൽ ലാർവ , പ്യുപ്പ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് ശലഭം ഉണ്ടാ കുന്നത്
*കൊതുകിന്റെ ലാർവ
കൂത്താടി
*ഏറ്റവും കൂടുതൽ രൂപാന്തരണം കാണപ്പെടുന്ന ജീവിവിഭാഗം
പ്രാണികൾ
*വനംവകുപ്പിന് കീഴിൽ കടലാമകളെ സംരക്ഷിക്കുന്ന കേരളത്തിലെ കടൽത്തീരം -
മുതിയം ( വള്ളിക്കുന്ന് , മലപ്പുറം ) (scert text പ്രകാരം)
*കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികൾ -
സസ്തനികൾ
*പറക്കുന്ന സസ്തനി
വവ്വാൽ
*മുട്ടയിടുന്ന സസ്തനികൾ -
പ്ലാറ്റിപ്പസ് , എക്കിഡ്ന
*ശരീരഭാഗം മുറിഞ്ഞാലും ആ ഭാഗം വളർന്ന് പുതിയജീവിയായി മാറുന്ന ജീവികൾ
മണ്ണിര , പ്ലനേറിയ
*പ്രസവിക്കുന്ന അച്ഛൻ -
കടൽക്കുതിര
*സഞ്ചിമൃഗം എന്നറിയപ്പെടുന്നത് -
കംഗാരു
*പ്രസവിക്കുന്ന പാമ്പ് -
അണലി
*കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത് -
പവിഴപ്പുറ്റുകൾ
*പവിഴപ്പുറ്റുവർഷങ്ങളായി ആചരിച്ചത് -
1997 & 2008
*ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ -
ആസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ്
Post a Comment
Post a Comment