*എഴുത്തു വിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം
ചരിത്രാതീത കാലം
*എഴുതപ്പെട്ട രേഖകൾ ഉള്ള കാലം
ചരിത്ര കാലം
*പ്രാചീന കാലത്തു കേരളത്തിൽ നിലനിന്നിരുന്ന ശവസംസ്കാരസമ്പ്രദായങ്ങൾ ഏതെല്ലാം
കുടക്കല്ലു , മുനിയറ , നന്നങ്ങാടി
*AD - Anno Domini --യേശുക്രിസ്തുവിന്റെ ജനന വർഷത്തിൽ എന്ന അർഥം വരുന്നു
*യേശുക്രിസ്തു ജനിച്ചതിനുശേഷമുള്ള കാഘട്ടം -- AD
*AD എന്നതിനു പകരം ഇപ്പോൾ ഉപയോഗിക്കുന്നത് - CE ( Common Era )
*യേശുക്രിസ്തു ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടം-- BC
*BC എന്നതിനു പകരം ഇപ്പോൾ ഉപയോഗിക്കുന്നത് -- BCE ( Before Common Era )
*ആദിമ മനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പ്രധാന വസ്തു ആയിരുന്നു കല്ല് അഥവാ ശില
*ആയുധങ്ങളും ഉപകരണങ്ങളുമായി പരുക്കൻ കല്ലുകൾ ഉപയോഗിച്ച കാലഘട്ടം
പ്രാചീന ശിലായുഗം
*മനുഷ്യർ തീ ഉപയോഗിക്കാൻ തുടങ്ങിയതെപ്പോൾ
പ്രാചീന ശിലായുഗം
*പ്രാചീന ശിലായുഗത്തിൽ മനുഷ്യർ താമസിച്ചിരുന്നത്
ഗുഹകളിൽ
*മനുഷ്യർ കൂടുതൽ മൂർച്ചയുള്ള മിനുസപ്പെടുത്തിയ ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ഏതു കാലഘട്ടത്തിൽ
നവീന ശിലായുഗത്തിൽ
*നവീന ശിലായുഗത്തിൽ മനുഷ്യർ
കൃഷി ചെയ്തു തുടങ്ങി
വാസസ്ഥലങ്ങൾ ഉണ്ടാക്കി
മൃഗങ്ങളെ ഇണക്കി വളർത്തി
*മനുഷ്യർ കല്ല് കൊണ്ടും ചെമ്പു കൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം
താമ്രശിലായുഗം
*ഈയവും ചെമ്പും ഉരുക്കി ചേർത്ത് നിർമ്മിക്കുന്ന ലോഹസങ്കരം?
വെങ്കലം
*ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം
വെങ്കലയുഗം
*പ്രാചീന ശിലായുഗം >> നവീന ശിലായുഗം >> താമ്ര ശിലായുഗം >> വെങ്കലയുഗം
*വെങ്കലയുഗ സംസ്കാരങ്ങൾ ഏതെല്ലാം ?
മെസൊപ്പൊട്ടേമിയൻ സംസ്കാരം -- യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം
ഈജിപ്ഷ്യൻ സംസ്കാരം -- നൈൽ നദീതടം
ചൈനീസ് സംസ്കാരം -- ഹോയങ്‌ഹോ നദീതടം
ഹാരപ്പൻ സംസ്കാരം -- സിന്ധു നദീതടം
*മെസൊപ്പൊട്ടേമിയ എന്ന വാക്കിന്റെ അർഥം ?
രണ്ടു നദികൾക്കിടയിലുള്ള പ്രദേശം
*മെസൊപ്പൊട്ടേമിയൻ സംസ്കാരം നില നിന്നിരുന്ന പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത് ?
ഇറാഖ്
*മെസൊപ്പൊട്ടേമിയൻ സംസ്കാരത്തിൽ നിലവിൽ വന്ന ലിപി
ക്യൂണിഫോം
*ഏതു സംസ്കാരത്തിന്റെ ശേഷിപ്പുകൾ ആണ് സിഗുറാത്തുകൾ ?
മെസൊപ്പൊട്ടേമിയൻ സംസ്കാരം
*ഇന്നും സംരക്ഷിക്കപ്പെട്ടു പോകുന്ന സിഗുറാത്
ഉർ എന്ന നഗരത്തിലെ സിഗുറാത്
*ക്യൂണിഫോം ലിപി, കളിമൺ പാളികൾ എഴുത്തു പ്രതലമാക്കിയ ആപ്പിന്റെ രൂപത്തിലുള്ള ചിത്രലിപിയാണ്
*നൈലിന്റെ ദാനം എന്നറിയപ്പെടുന്നത്
ഈജിപ്ത്
*ഈജിപ്തിൽ രൂപം കൊണ്ട ലിപി
ഹൈറോഗ്ലിഫിക്സ്
*ചിഹ്ന രൂപവും അക്ഷര രൂപവും കൂട്ടിച്ചേർത്ത ,തടിയും പാപ്പിറസും പ്രതലമായി ഉപയോഗിച്ചിരുന്ന ലിപി
ഹൈറോഗ്ലിഫിക്സ്
*ഈജിപ്ത് സംസ്കാരത്തിന്റെ ശേഷിപ്പുകൾ
പിരമിഡുകൾ
*ഏറ്റവും വലിയ പിരമിഡ്
ഗിസയിലെ പിരമിഡ് ( നിർമിച്ചത് കുഫു രാജാവ് )
*വെങ്കലശില്പങ്ങളുടെ നിർമാണത്തിന് പ്രസിദ്ധിയാർജിച്ച സംസ്കാരം \
ചൈനീസ് സംസ്കാരം
*ഹാരപ്പൻ സംസ്കാരം നിലവിലുണ്ടായിരുന്നത്
ഇന്നത്തെ ഇന്ത്യ പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ
*ഹാരപ്പൻ സംസ്കാരത്തിലെ പ്രധാന നഗരങ്ങൾ
മോഹൻജൊദാരോ , ഹാരപ്പ ,കാലിബംഗാൻ , ലോതൽ
*മഹസ്നാനഘട്ടം കണ്ടെത്തിയതെവിടെ ?
മോഹൻജൊദാരോവിൽ
*സമൂഹത്തിന്റെ അടിസ്ഥാന ഘടകം
കുടുംബം
*വ്യക്തികൾ ചേർന്ന് കുടുംബവും , പല കുടുംബങ്ങൾ ചേർന്ന് സമുദായവും പല സമുദായങ്ങൾ ചേർന്ന് സമൂഹവും ഉണ്ടാകുന്നു
*അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന കുടുംബം -
അണുകുടുംബം
*അണുകുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതാണ് -
വിസ്തൃത കുടുംബം
*മൂന്നു നാലു തലമുറകൾ ഒരു വീട്ടിൽ ഒരുമിച്ചു താമസിക്കുമ്പോൾ --
കൂട്ട് കുടുംബം
*ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങൾ എന്തെല്ലാം?
ഭക്ഷണം , വസ്ത്രം , പാർപ്പിടം
*ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് --
കുടുംബം
*"കുടുംബാങ്ങൾക്കിടയിൽ സ്‌നേഹപൂർവമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയാണ് കുടുംബത്തിന്റെ ധർമം" ആരുടെ വാക്കുകൾ ?
ഓഗ്ബേൺ
*"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങൾ ഉണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" ആരുടെ വാക്കുകൾ (Important Question )
ഗാന്ധിജി
Post a Comment
Post a Comment