*സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങൾ   

നക്ഷത്രങ്ങൾ

*സൂര്യന് ചുറ്റും കറങ്ങുന്ന ആകാശഗോളങ്ങൾ ഏതെല്ലാം ? 

ബുധൻ , ശുക്രൻ , ഭൂമി , ചൊവ്വ , വ്യാഴം ,ശനി , യുറാനസ് , നെപ്റ്റിയൂൺ

*സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ആദ്യമായി മനസ്സിലാക്കിയത് - 

നിക്കോളാസ് കോപർനിക്കസ് ( പോളണ്ട് )

*സൗരകേന്ദ്രസിദ്ധാന്തം - കോപ്പർനിക്കസ്

*ഭൗമകേന്ദ്ര സിദ്ധാന്തം - ടോളമി

*സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങൾ ആണ് 

ഗ്രഹങ്ങൾ 

*നെപ്റ്റ്യൂൺ സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം - 

164 വർഷം

*യുറാനസ് സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം - 

84 വർഷം

*വലയങ്ങളുള്ള ഗ്രഹം - 

ശനി

*ഏറ്റവും വലിയ ഗ്രഹം - 

വ്യാഴം

*വ്യാഴം സൂര്യനെ വലം വെക്കാൻ എടുക്കുന്ന സമയം - 

12 വർഷം 

*ഏറ്റവും തിളക്കമുള്ള ഗ്രഹം , ഏറ്റവും ചൂടുള്ള ഗ്രഹം - 

ശുക്രൻ

*ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ - 

ബുധൻ , ശുക്രൻ

*ഏറ്റവും ചെറിയ ഗ്രഹം - 

ബുധൻ 

*ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഭൂമിയുടെ നിറം - 

നീല

*ഭൂമിയുടെ ഏക ഉപഗ്രഹം - 

ചന്ദ്രൻ 

*പണ്ട് ജലം ഒഴുകുന്ന സൂചനകൾ കണ്ടെത്തിയിട്ടുള്ള ഗ്രഹം - 

ചൊവ്വ

*സൗരയൂഥത്തിലെ ഒരേയൊരു നക്ഷത്രം - 

സൂര്യൻ

*ചൊവ്വയുടെ ഉപഗ്രഹങ്ങളുടെ എണ്ണം 

2 (ഫോബോസ് , ഡീമോസ്)

*സ്വയം നിർമ്മിച്ച ടെലസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണത്തിന് തുടക്കമിട്ട ഇറ്റലിക്കാരനായ ഊർജതന്ത്രജ്ഞൻ

ഗലീലിയോ ഗലീലി

*വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെ കണ്ടെത്തിയത്

ഗലീലിയോ ഗലീലി

*ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയിലായി സൂര്യനെ വലം വെയ്ക്കുന്ന പാറക്കഷണങ്ങൾ 

ക്ഷുദ്രഗ്രഹങ്ങൾ ( Asteroids ) ഉദാ: ഐഡ ( ida )

*ഒരു ആകാശഗോളം ഗ്രഹമായി പരിഗണിപ്പെടണമെങ്കിൽ വേണ്ട നിബന്ധനകൾ

ഗോളാകൃതി ഉണ്ടായിരിക്കണം 
സൂര്യനെ വലം വെക്കണം 
തനതായതും തടസ്സങ്ങളല്ലാത്തതുമായ ഭ്രമണപഥം 

*ഗ്രഹങ്ങൾ പാലിക്കേണ്ട നിബന്ധനകൾ പാലിക്കാത്ത ആകാശഗോളങ്ങൾ ആണ്  

ക്ഷുദ്രഗ്രഹങ്ങൾ 

*സൗരയൂഥത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഗ്രഹം - 

യുറാനസ് ( മറ്റു ഗ്രഹങ്ങൾ പമ്പരം പോലെ കറങ്ങുമ്പോൾ യുറാനസ് വാഹനങ്ങളുടെ ചക്രം പോലെ കറങ്ങുന്നു )

*പടിഞ്ഞാറു സൂര്യൻ ഉദിക്കുന്ന ഗ്രഹം   

ശുക്രൻ

*പ്ലൂട്ടോയുടെ ഗ്രഹപദവി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ( IAU ) നിർത്തലാക്കിയത് 

2006 ആഗസ്റ്റ് 24 


*പ്ലൂട്ടോയുടെ ഗ്രഹപദവി നഷ്ടപ്പെടാൻ കാരണം ?

നെപ്ട്യൂണിന്റെ ഭ്രമണപദം മുറിച്ചുകടക്കുന്ന തിനാലും സ്വന്തം ഉപഗ്രഹമായ ഷാരണിനെ ( Charon ) ചുറ്റുന്നതിനാലും

*സൗരയൂഥത്തിൽ അപൂർവ്വമായി എത്തുന്ന അശുദ്ധ ഹിമ പദാർത്ഥങ്ങൾ -

വാൽനക്ഷത്രം .  ഉദാ: ഐസൺ (2013)

*ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന പല വലുപ്പത്തിലുള്ള പാറ ക്കഷണങ്ങൾ 

ഉൽക്കകൾ

*കത്തിത്തീരാതെ ഭൂമിയിലേക്ക് വീഴുന്ന ഉൽക്കകളുടെ അവശിഷ്ടങ്ങൾ 

ഉൽക്കാശിലകൾ 

*സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സി - 

ക്ഷീരപഥം

*ഒരു വ്യാഴവട്ടക്കാലം - 

12 വർഷം


*സമുദ്രങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അതിവിശാലമായ കരഭാഗങ്ങളാണ് വൻകരകൾ
 
*വൻകരകൾ  7 എണ്ണം 

 ഏഷ്യ , ആഫ്രിക്ക , വടക്കേ അമേരിക്ക , തെക്കേ അമേരിക്ക , യൂറോപ്പ് , അന്റാർട്ടിക്ക , ആസ്ട്രേലിയ 

*ഏഷ്യ

  ഏറ്റവും വലിയ വൻകര 
  ഇന്ത്യൻ മഹാസമുദ്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്നു 
  ഏറ്റവും കൂടുതൽ ജനസംഖ്യ 
  ഇന്ത്യ ഉൾപ്പെടുന്ന വൻകര 
  ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ് ഉൾപ്പെട്ട വൻകര
  ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന വൻകര 
  ഹിമാലയം സ്ഥിതി ചെയ്യുന്ന വൻകര 

*ആഫ്രിക്ക 

വലുപ്പത്തിൽ രണ്ടാം സ്ഥാനം 
ഇന്ത്യൻ മഹാസമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു 
ജനസംഖ്യയിൽ രണ്ടാം സ്ഥാനം 
കൂടുതൽ പ്രദേശങ്ങളും മരുഭൂമിയായതിനാൽ കൃഷി വളരെ കുറവാണു 
ലോകത്തിലെ ഏറ്റവും വലിയ മരുഭുമിയായ സഹാറ സ്ഥിതി ചെയ്യുന്നു 
ലോകത്തിലെ നീളം കൂടിയ നദിയായ നൈൽ നദി സ്ഥിതി ചെയ്യുന്നു
ലോകത്തു ഏറ്റവും കൂടുതൽ വന്യജീവി സമ്പത്തുള്ള നിബിഡ വനങ്ങൾ കാണപ്പെടുന്നു 

*വടക്കേ അമേരിക്ക 

പസഫിക്കിനും അറ്റ്ലാന്റിക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്നു
വലുപ്പത്തിൽ മൂന്നാം സ്ഥാനം
അലാസ്ക പർവത നിരയിലെ മക്കിൻലിയാണ് ഏറ്റവും ഉയരം കൂടിയ കൊടുമുടി 
ലോകത്തു ലഭ്യമായ ഉപരിതല ശുദ്ധജലത്തിന്റെ ഏകദേശം 21% ഉൾക്കൊള്ളുന്ന അഞ്ചു മഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്നു 
പഞ്ചമഹാതടാകങ്ങൾ - സുപ്പീരിയർ , മിഷിഗൺ , ഹ്യുറൻ , ഇറി , ഒന്റാരിയോ
മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശത്തു താമസിക്കുന്ന ഇന്യൂട്ടുകൾ (എസ്കിമോകൾ ) ഇവിടെ കാണപ്പെടുന്നു 
ഇന്യൂട്ടുകൾ താൽക്കാലികമായി മഞ്ഞു കൊണ്ട്  ഉണ്ടാക്കുന്ന വീടുകൾ ഇഗ്ലു എന്നറിയപ്പെടുന്നു 

*തെക്കേ അമേരിക്ക 

പസഫികിന്റെയും അറ്റ്ലാന്റിക്കിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു 
വലുപ്പത്തിൽ നാലാമത് 
മൗണ്ട് അകോങ്ഗുവാ ആണ് ഏറ്റവും വലിയ കൊടുമുടി 
ലോകത്തു ഏറ്റവും കൂടുതൽ ശുദ്ധജലം വഹിക്കുന്ന ആമസോൺ നദി ഇവിടെയാണ്
കന്നുകാലി വളർത്തൽ ഇവിടത്തെ ഒരു പ്രധാന തൊഴിൽ ആണ് 
പിരാന എന്ന അക്രമകാരികൾ ആയ മീൻ കാണപ്പെടുന്നത് ആമസോൺ നദിയിൽ ആണ് 
മരച്ചീനിയുടെ ജന്മദേശം തെക്കേ അമേരിക്ക ആണ് 
ലോകത്തു ഏറ്റവും കൂടുതൽ ഗോതമ്പു ഉത്പാദിപ്പിക്കുന്നത്  

*അന്റാർട്ടിക്ക

വലിപ്പത്തിൽ അഞ്ചാം സ്ഥാനം 
ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ പ്രദേശം 
വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നു 
സ്ഥിരമായ ജനവാസമില്ല 
ദക്ഷിണ ഗംഗോത്രി , മൈത്രി , ഭാരതി എന്നിവ ഇന്ത്യൻ അന്റാർട്ടിക്ക ഗവേഷണ കേന്ദ്രങ്ങൾ ആണ് 
ഇന്ത്യയുടെ ആദ്യ അന്റാർട്ടിക് ഗവേഷണ കേന്ദ്രം ദക്ഷിണ ഗംഗോത്രി ആണ് 
1983 ൽ ഇന്ത്യ ദക്ഷിണ ഗംഗോത്രിയിൽ ഒരു തപാലാഫീസ് തുറന്നു 

*യൂറോപ്പ്
 
അറ്റ്ലാന്റിക് സമുദ്രത്തിന്റെയും ഏഷ്യ വൻകരക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു 
വലുപ്പത്തിൽ ആറാം സ്ഥാനത്താണ് 
യുറാൽ പർവത നിര യൂറോപ്പിനെ ഏഷ്യയിൽ നിന്ന് വേർതിരിക്കുന്നു
ജനസംഖ്യയിൽ മൂന്നാം സ്ഥാനം 
മത്സ്യ ബന്ധനം ഒരു പ്രധാന തൊഴിൽ ആണ് 

*ഓസ്ട്രേലിയ
 
ഏറ്റവും ചെറിയ വൻകര 
ഓഷ്യാനിയ എന്ന പേരിൽ കൂടി അറിയപ്പെടുന്നു 
വൻകര ദ്വീപ് എന്ന് കൂടി അറിയപ്പെടുന്നു 
പ്ലാറ്റിപ്പസ് , കങ്കാരു , നായ വർഗ്ഗത്തിൽപ്പെടുന്ന ഡിങ്കോകൾ തുടങ്ങിയവ ഈ വൻകരയിൽ മാത്രം കാണപ്പെടുന്നു 


*അന്താരാഷ്ട്ര നദി അഥവാ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ?

 നൈൽ 

*നൈൽ നദി എത്ര രാജ്യങ്ങളിലൂടെ ഒഴുകുന്നുണ്ട് ? 

11 ആഫ്രിക്കൻ രാജ്യങ്ങളിലൂടെ 

*ഈജിപ്ത് , സുഡാൻ എന്നീ രാജ്യങ്ങളുടെ ജീവനാഡി എന്നറിയപ്പെടുന്ന നദി ? 

നൈൽ നദി 

*പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം  

നോർവെ 

*പാതിരാ സൂര്യന്റെ നാട്ടിൽ എന്ന പുസ്തകമെഴുതിയതു  

S K പൊറ്റക്കാട് 

*പൂർണമായും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കരഭാഗങ്ങൾ   

ദ്വീപുകൾ 

*ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് -  

ഗ്രീൻലാൻഡ് (അറ്റ്ലാന്റിക് സമുദ്രം )

*ചെമ്മരിയാട് വളർത്തലിനു പ്രസിദ്ധമായ രാജ്യം - 

ന്യൂസിലൻഡ്

*ഭാഗികമായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സമുദ്രഭാഗങ്ങൾ ആണ്

 കടലുകൾ 

*പരസ്പരം ചേർന്ന് സ്ഥിതി ചെയ്യുന്ന സമുദ്രങ്ങൾക്കെല്ലാം കൂടി പറയുന്ന പേര്   

ലോക മഹാസമുദ്രം
 
*മഹാസമുദ്രങ്ങൾ - 

5 എണ്ണം. പസഫിക് ,അറ്റ്ലാന്റിക് , ഇന്ത്യൻ , അന്റാർട്ടിക് , ആർട്ടിക് 

*പസഫിക് സമുദ്രം 

വലുപ്പത്തിൽ ഒന്നാം സ്ഥാനം 
ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്നു 
ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചർ ഗർത്തം കാണപ്പെടുന്നു 
ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്നു 
ഭൂമിയുടെ ആകെ വിസ്തൃതിയുടെ മൂന്നിലൊരു ഭാഗം വലിപ്പം ഉണ്ട് 

*അറ്റ്ലാന്റിക് സമുദ്രം 

വലുപ്പത്തിൽ രണ്ടാം സ്ഥാനം 
ഗ്രാന്റ് ബാങ്ക്സ് എന്ന മത്സ്യബന്ധന കേന്ദ്രം സ്ഥിതി ചെയ്യുന്നു 
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാത അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്കുഭാഗമാണ് 

*ഇന്ത്യൻ മഹാസമുദ്രം 

വലുപ്പത്തിൽ മൂന്നാം സ്ഥാനം 
അറബിക്കടലും ബംഗാൾ ഉൾക്കടലും ഇതിന്റെ ഭാഗങ്ങൾ ആണ് 
പവിഴപ്പുറ്റുകൾ ഒരു പ്രധാന പ്രത്യേകത ആണ് 
ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന സമുദ്രം

*അന്റാർട്ടിക് സമുദ്രം 

അന്റാർട്ടിക വൻകരയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു 
ഉപരിഭാഗം ഏകദേശം പൂർണമായും തണുത്തുറഞ്ഞ അവസ്ഥയിലാണ് 
വലുപ്പത്തിൽ നാലാം സ്ഥാനം

*ആർട്ടിക് സമുദ്രം   

ഉത്തരധ്രുവത്തെ ചുറ്റിക്കിടക്കുന്ന സമുദ്രം
ഏറ്റവും ചെറിയ സമുദ്രം
വർഷത്തിൽ ആറു മാസത്തിലേറെ മഞ്ഞുമൂടി കിടക്കുന്നു 


*മുട്ടയിടുന്ന സസ്തനികൾ - 

പ്ലാറ്റിപ്പസ് , എക്കിഡ്ന

*സഞ്ചി മൃഗം എന്നറിയപ്പെടുന്നത് - 

കംഗാരു

*പിൻകാലും വാലും ഉപയോഗിച്ച് അതിവേഗം ചാടിപ്പോകുവാൻ കഴിയുന്ന മൃഗം - 

കംഗാരു

*പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നത് ഏത് സമുദ്രജീവിയുടെ മൃതാവശിഷ്ടങ്ങളിൽ നിന്നാണ് - 

കോറൽപോളിപ്പ് 

*ലക്ഷദ്വീപ് ദ്വീപ സമൂഹത്തിൽ അധികവും പവിഴദ്വീപുകളാണ്