ക്ലാസ് 5 - പാഠം 1 ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
വേദകാലം
വേദങ്ങളിൽ പരാമർശിച്ചിരിക്കുന്ന മനുഷ്യ ജീവിതം നിലനിന്നിരുന്ന കാലഘട്ടമാണ് വേദകാലഘട്ടം
വേദകാലത്തെകുറിച്ച് കൃത്യമായ വിവരങ്ങളടങ്ങിയ ചാർട്ട്
ഏതാണ് വേദഭാഷ ?
സംസ്കൃതം
ആദ്യം രചിച്ച വേദം ഏതാണ് ?
ഋഗ്വേദം
പിൽക്കാല വേദങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെ ?
സാമവേദം , അഥർവ്വവേദം , യജുർവേദം
ഋഗ്വേദകാലത്തെ പ്രധാന സമ്പത്ത് , പ്രധാന തൊഴിൽ, വരുമാനമാർഗം ?
കന്നുകാലി വളർത്തൽ ,അതോടപ്പം കൃഷിയും
ഋഗ്വേദ കാലത്തു ഉപയോഗിച്ചിരുന്ന പ്രധാന വിള ?
ബാർലി
ആര്യന്മാരുടെ ഗോത്രതലവൻ അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ് ?
രാജൻ
ഋഗ്വേദ കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ എങ്ങിനെ ഉള്ളതായിരുന്നു ?
ചാരനിറത്തിലുള്ള മൺപാത്രങ്ങൾ
ഋഗ്വേദകാലത്തെ ജനങ്ങൾ ആരാധിച്ചിരുന്ന ദേവന്മാർ ആരൊക്കെയാണ് ?
ഇന്ദ്രൻ , വരുണൻ , അഗ്നി
ഋഗ്വേദകാലത്തെ ജനങ്ങൾ ആരാധിച്ചിരുന്ന ദേവതമാർ ആരൊക്കെയാണ് ?
അതിഥി , ഉഷസ്
ഗംഗാസമതലത്തിന്റെ പ്രത്യേകതകൾ എന്തല്ലാം ?
ഗംഗാസമതലം വൻതോതിൽ ഇരുമ്പിന്റെ നിക്ഷേപമുള്ള പ്രദേശമായിരുന്നു . ഇരുമ്പ് കണ്ടെത്തിയതോടുകൂടി ഉറപ്പുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാക്കി
ഇരുമ്പുയുഗം എന്നാൽ എന്ത് ?
ഇരുമ്പ് ഉപയോഗിച്ച്കാലഘട്ടം ഇരുമ്പുയുഗം അഥവാ
മഹാശിലാസംസ്കാര കാലഘട്ടം എന്നറിയപ്പെടുന്നു
തൊഴിലിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ നാല് വിഭാഗം ജനങ്ങൾ
അവർ -
ബ്രാഹ്മണർ , ക്ഷത്രിയർ , വൈശ്യർ , ശൂദ്രർ
എന്താണ് മഹാശിലകൾ ?
പ്രാചീന തമിഴകത്ത് മൃതശരീരങ്ങൾ അടക്കം ചെയ്യുന്നതിന് മുകളിൽ നാട്ടിയിരുന്ന വലിയ കല്ലുകളാണ്
പ്രാചീന തമിഴകത്തെ ജനജീവിതത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് എവിടാ നിന്നാണ് ?
മഹാശിലാസ്മാകങ്ങളിൽ നിന്നും പഴന്തമിഴ്പാട്ടുകളുടെ സമാഹാരങ്ങളിൽനിന്നും
"സംഘം" എന്ന പേരിലറിയപ്പെട്ടിരുന്നത് എന്താണ് ?
മധുര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന പാണ്ഡ്യന്മാരുടെ പ്രോത്സാഹനത്തിൽ സാഹിത്യകാരൻമാരുടെ കൂട്ടായ്മ പ്രാചീന തമിഴകത്ത് നിലനിന്നിരുന്നു . ഇത് ' സംഘം ' എന്ന പേരിലറിയപ്പെട്ടു
പ്രധാനപ്പെട്ട സംഘകൃതികൾ ഏതൊക്കെയാണ് ?
പത്തുപാട്ട് , പതിറ്റുപ്പത്ത് , അകനാനൂറ് , പുറനാനൂറ്
പ്രാചീന തമിഴകം ഭരിച്ചിരുന്നത് ആരൊക്കെ ?
പാണ്ഡ്യന്മാർ , ചേരൻമാർ , ചോളന്മാർ എന്നീ രാജവംശങ്ങളായിരുന്നു പ്രാചീന തമിഴകം ഭരിച്ചിരുന്നത്
കേരളം ഉൾപ്പെടുന്ന പ്രദേശത്ത് ഭരണം നടത്തിയിരുന്ന രാജവംശം ഏതാണ് ?
ചേരൻമാർ
സംഘം കൃതികളിൽ പ്രാചീന തമിഴകം എത്ര ഭൂ വിഭാഗം ?
അഞ്ച് വിഭാഗം
തിണകൾ എന്താണ് ?
സംഘം കൃതികളിൽ പ്രാചീന തമിഴകത്തെ അഞ്ച് ഭൂവിഭാഗങ്ങൾ ഇവ തിണകൾ എന്നറിയപ്പെട്ടു
തിണകളുടെ പ്രത്യേകതകൾ ചുവടെ നൽകിയിരിക്കുന്നു
തുടർന്നും Kerala PSC പഠനത്തിന് സഹായകരമാകുന്ന രീതിയിൽ ഉള്ള (5 മുതൽ +2 വരെയുള്ള ക്ലാസ്സുകളുടെ)നോട്ടുകൾ നിങ്ങൾക്ക് ലഭിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത് -
അപ്‌ലോഡ് ചെയ്ത നോട്ടുകളുടെ ലിങ്ക് നിങ്ങളുടെ സുഹൃത്തുകളിലേക്കു ഷെയർ ചെയുക
നിങ്ങളുടെ പൂർണ്ണപിൻതുണയാണ് ഞങ്ങളുടെ പ്രചോദനം
എല്ലാവരുടെയും സഹകരണം പ്രതിഷിച്ചുകൊണ്ട്
Team eAriv
Post a Comment
Post a Comment