ക്ലാസ്  5 - പാഠം 8  

അഹിംസ അറിവ് അധികാരം

മഹാജനപദങ്ങൾ ഏതൊക്കെയാണ് ?

മഗധ , അംഗം , വജ്ജി , മല്ല , കാശി , വത്സം , കോസലം , ചേദി , പാഞ്ചാലം , അശ്മകം , അവന്തി , ശുരസേന , കുരു , മാത്സ്യം , ഗാന്ധാരം , എന്നിവയായിരുന്നു കംബോജം പതിനാറ് മഹാ ജനപദങ്ങൾ

എന്തായിരുന്നു മഗധ ?

മഹാജനപദങ്ങളിൽ ഏറ്റവും പ്രബലമുള്ളതു 

ഇരുമ്പിന്റെ ലഭ്യത മൂലം  മഗധയുടെ വളർച്ചയിൽ ഉണ്ടായ മാറ്റം ?

ഇരുമ്പിന്റെ ലഭ്യത മൂലം  മഗധ പ്രബല ശക്തിയായി മാറി 

മഗധയിലെ ഭരണാധികാരിയായിരുന്ന  ബിം ബിസാരന്റെ വിളംബരത്തിൽ പറഞ്ഞത് എന്തായിരുന്നു ?

മാംസം കൊണ്ടുള്ള പൂജ ഒഴിവാക്കുക

ജൈനമത സ്ഥാപകൻ  ?

മഹാവീരൻ

ബുദ്ധമത സ്ഥാപകൻ ?

ശ്രീബുദ്ധൻ

മഹാവീരൻ  ഉപയോഗിച്ച ഭാഷ ?

 പ്രാകൃത്

ശ്രീബുദ്ധൻ ഉപയോഗിച്ച ഭാഷ ?
 
പാലി

നമ്മുടെ ദേശീയ മുദ്ര ലഭിച്ചത് ?

അശോകാ ചക്രവർത്തി  സാരനാഥിൽ സ്ഥാപിച്ച സ്തംഭത്തിൽ നിന്ന് 

ആരായിരുന്നു മൗര്യ രാജവംശം സ്ഥാപിച്ചത് ?

ചന്ദ്രഗുപ്ത മൗര്യൻ 

ആരായിരുന്നു ചാണക്യൻ ?

ചന്ദ്രഗുപ്ത മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന മൗര്യന്റെ ഭരണ ഉപദേഷ്ടാവായിരുന്നു ചാണക്യൻ 
ഇദ്ദേഹം കൗടില്യൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു . 

ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമേതാണ് ? 

അർത്ഥ ശാസ്ത്രം

അർത്ഥ ശാസ്ത്രത്തിന്റെ പ്രമേയം എന്താണ് ?

ശക്തവും കാര്യക്ഷമവുമായ ഒരു ഭരണ ത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നു ള്ളതാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം . 

മൗര്യ വംശത്തിലെ പ്രധാന രാജാവ്  ?

അശോകൻ
 
രാജ്യത്ത് വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ സമാധാനം  ഉണ്ടാകാനായി അശോകൻ സ്വീകരിച്ച നയം 

ധമ്മം ( ധർമ്മം ) 

അശോകൻ ബുദ്ധമതം സ്വീകരിക്കാൻ എപ്പോൾ ?

കലിംഗ യുദ്ധത്തിലെ വിജയത്തിനുശേഷം

കലിംഗ യുദ്ധം  നടന്നിരുന്ന  വർഷം?

 BC 261

കാർഷികാ  പ്രവർത്തികൾ  ചെയ്തിരുന്ന   ചാതുർവർണ്യ  വിഭാഗം?

ശൂദ്രർ 

മൗര്യവംശത്തിന്റെ തകർച്ചയ്ക്കുശേഷം AD 4 -ാം നൂറ്റാണ്ടോടെ ഗംഗാതടത്തിൽ നിലവിൽ വന്ന രാജവംശം ?

 ഗുപ്തരാജവംശം

കാളിദാസന്റെ പ്രധാന കൃതികൾ ?

അഭിജ്ഞാനശാകുന്തളം, കുമാരസംഭവം ,മേഘസന്ദേശം

ചന്ദ്രഗുപ്തൻ രണ്ടാമന്റെ  കൊട്ടാരത്തിൽ ജീവിച്ചിരുന്ന   പണ്ഡിത്യന്മാർ  എന്നറിയപ്പെടുന്നത് ?

നവരത്നങ്ങൾ 

ഒൻമ്പതു  പാണ്ഡിത്യന്മാർ  എന്നറിയപ്പെടുന്നത്?

കാളിദാസൻ , ഘടകർപ്പരൻ , ക്ഷപണകൻ , വരരുചി , വരാഹമിഹിരൻ , വേതാളഭട്ടൻ , ധന്വന്തരി , അമരസിംഹൻ , ശങ്കു 

ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്തു പണികഴിപ്പിച്ച ഇരുമ്പ് തൂൺ സ്ഥിതിചെയ്യുന്നത് ?

ഡൽഹിക്ക് സമീപമുള്ള മെഹ്റൂളിയിൽ 

ഗുപ്തകാലത് ശാസ്ത്രരംഗത്തു  മികച്ച സംഭാവന നൽകിയവർ?

വരാഹമിഹിരൻ , ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ, ആര്യഭട്ടൻ

ജ്യോതിശാസ്ത്രത്തിൽ പ്രധാനമായാ സംഭാവനകൾ നൽകിയവർ 

വരാഹമിഹിരൻ , ബ്രഹ്മഗുപ്തൻ  ,ആര്യഭട്ടൻ

ഗണിതശാസ്ത്രത്തിൽ പ്രധാനമായാ സംഭാവനകൾ നൽകിയവർ 

ഭാസ്കരാചാര്യർ ,ആര്യഭട്ടൻ

ഗുപ്തകാലഘട്ടത്തിൽ  പുരാതന ഇന്ത്യയിൽ   സ്ഥാപിക്കപ്പെട്ട  വിദ്യാഭ്യാസ കേന്ദ്രവും 

നളന്ദ സർവ്വകലാശാല