ക്ലാസ് 5 - പാഠം 9 ജനങ്ങൾ ജനങ്ങൾക്കുവേണ്ടി



ജനാധിപത്യം എന്ന് അർഥം  വരുന്ന ഇംഗ്ലീഷ് പദം ?

ഡെമോക്രസി (Democracy)
ജനാധിപത്യത്തിന്റെ നിലനിൽപ്പിനാവശ്യമായ പ്രധാനഘടകങ്ങൾ  എന്തൊക്കെയാണ്  ?

തെരഞ്ഞെടുപ്പ്  നിയമവാ ഴ്ച , അവകാശങ്ങൾ , സാമൂഹ്യ സാമ്പത്തിക നീതി , മാധ്യമങ്ങൾ , പ്രതിപക്ഷം

എന്താണ് അവകാശങ്ങൾ ?

വ്യക്തിയുടെയും രാജ്യത്തിന്റെയും പുരോഗതിക്കുവേണ്ടി രാജ്യവും അനുവദിച്ചു കൊടുത്തിട്ടുള്ള സാഹചര്യകളാണ് അവകാശകൾ

ജനാധിപത്യ ഭരണത്തെക്കുറിച്ചു  മഹാത്മാഗാന്ധി പറഞ്ഞത് എന്താണ് ?


എബ്രഹാം ലിങ്കൺ ജനാധിപത്യത്തെ കുറിച്ചുപറഞ്ഞത് എന്താണ് ? 

ആഗോള ആദരവ് പിടിച്ചുപറ്റുന്ന ഏക ഭരണ സംവിധാനം ജനാധിപത്യമാണ് എന്ന് പറഞ്ഞത് ആരാണ്  ?

അമർത്യാ സെൻ

ക്ലാസ് 5 - പാഠം 10 കേരളക്കരയിൽ

കേരളം 

ഇന്ത്യയുടെ തെക്കുഭാഗത്ത് അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം

മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കേരളത്തിലുള്ളത് .

കേരളത്തിൽ ഇടവിട്ട് അനുഭവപ്പെടുന്ന മഴക്കാലവും വേനൽക്കാലവും വ്യത്യസ്ത കാർഷികവിളകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു .

കൃഷിയിൽ അധിഷ്ഠിതമായ ഒരു സംസ്കാരമാണ് കേരളത്തിനുള്ളത് .

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ    ഭൂപ്രകൃതിയെ മൂന്നായി തരംതിരിക്കുന്നു

1. മല നാട് , 2. ഇടനാട് , 3. തീരപ്രദേശം

മലനാടിന്റെ സവിശേഷതകൾ ?

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഭൂപ്രദേശങ്ങൾ, നദികളുടെയെല്ലാം ഉത്ഭവസ്ഥാനം, തേയില , ഏലം , കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ

തെക്ക് തമിഴ്നാട് മുതൽ വടക്ക് ഗുജറാത്ത് വരെ നീളുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗം എന്നറിയപ്പെടുന്നത് ?

മലനാട് 

പശ്ചിമഘട്ട മലനിരകൾ  എന്നറിയപ്പെടുന്നത്?

സഹ്യപർവ്വതനിര  

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെടുന്ന പശ്ചിമ ഘട്ട  വനപ്രദേശമാണ്..  

സൈലന്റ് വാലി 

വംശനാശ ഭീഷണി നേരിടുന്ന ജീവി ?

സിംഹവാലൻ കുരങ്ങ് 

ഇടനാടിന്റെ സവിശേഷതകൾ ?

സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള ഭൂപ്രദേശം ചെറിയ കുന്നുകളും , താഴ്വരകളും നദീതടങ്ങളും അടങ്ങുന്നു . നെല്ല് , തെങ്ങ് , വാഴ , ചേന , ചേമ്പ് , കമുക് , റബ്ബർ , കുരുമുളക് , കാപ്പി , മരച്ചീനി തുടങ്ങി വിവിധ വിളകൾ കൃഷി ചെയ്യുന്നു 

തീര പ്രദേശത്തിന്റെ സവിശേഷതകൾ  ?

സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെ ഉയരമുള്ള പ്രദേശം 

പൊതുവെ മണൽ നിറഞ്ഞ ഭൂപ്രദേശം

പ്രധാനകൃഷി - തെങ്ങ് , നെല്ല്

കേരളത്തിൽ കാണപ്പെടുന്ന കാലാവസ്ഥ 

മിതമായ കാലാവസ്ഥ 

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലമാണ് ?  

തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം

തെക്കുപടിഞ്ഞാറൻ മൺസൂൺ  അറിയപ്പെടുന്നത്  ?

ഇടവപ്പാതി , കാലവർഷം

 വടക്കുകിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്നത് ?

 തുലാവർഷം  

തുലാവർഷത്തിന്റെ പ്രത്യേകതയാണ്?

വൈകുന്നേരങ്ങളിലെ ഇടിയോടുകൂടിയ മഴ 

കേരളത്തിലൂടെ  ഒഴുകുന്ന  നദികളുടെ എണ്ണം  ?

44

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി എന്ന് 

 പെരിയാർ

കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം

കബനി , ഭവാനി , പാമ്പാർ 

എത്ര നദികളാണ്  പടിഞ്ഞാറോട്ടൊഴുകുന്നതു ?

41 

കൊടുങ്ങൂരപ്പള്ളം പുഴയുടെ സവിശേഷത ?

കാൽ നൂറ്റാണ്ടിനുശേഷം വീണ്ടും പുനർജനിച്ച പുഴ

തമിഴ്നാട് അതിർത്തിയിലെ പെരുമാൾ മുടിയിൽ നിന്ന് ഉൽഭവിച്ച് ഭവാനിപ്പുഴയിൽ എത്തിച്ചേരുന്ന പുഴ 

എന്താണ് കായലുകൾ?

കടലിനോട് ചേർന്ന് കാണപ്പെടുന്ന വലിയ ജലാശയങ്ങൾ 

കേരളത്തിലെ ഏറ്റവും വലിയ കായൽ എന്ന് അറിയപ്പെടുന്നത്  |?

വേമ്പനാട്ടുകായൽ

കേരളത്തിൽ ഉള്ള  കായലുകളുടെ എണ്ണം ?

 34 

എന്താണ് തടാകങ്ങൾ ?

കരയാൽ ചുറ്റപ്പെട്ട വലിയ ജലാശയങ്ങളാണ് തടാകങ്ങൾ 

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ് ?

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട  

 കേരളത്തിൽ റെയിൽ പാതകൾ ഇല്ലാത്ത ജില്ലകൾ 

 വയനാട് , ഇടുക്കി

കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ  ?

വയനാട് , ഇടുക്കി , പത്തനംതിട്ട ,  കോട്ടയം , പാലക്കാട്