ക്ലാസ് 5 - പാഠം 11  നമ്മുടെ ഇന്ത്യ

ഇന്ത്യൻ മഹാസമുദ്രം കാണപ്പെടുന്നത്  എവിടെയാണ് ?

ഇന്ത്യയുടെ തെക്കുഭാഗത്താണ് 

ബംഗാൾ ഉൾക്കടൽ  കാണപ്പെടുന്നത് എവിടെയാണ്  ?

ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കുഭാഗതാണ്

അറബിക്കടൽ  കാണപ്പെടുന്നത് എവിടെയാണ്  ?  

ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് 

നിലവിൽ  ഇന്ത്യയിൽ ഉള്ള  സംസ്ഥാനങ്ങൾ   എത്രയാണ്  ?

28 എണ്ണം 

ഇന്ത്യൻ സംസ്ഥാനങ്ങൾ 

 1. ആന്ധ്രാപ്രദേശ് - അമരാവതി 2. അരുണാചൽ പ്രദേശ് - ഇറ്റാനഗർ

3. അസം - ദിസ്പൂർ 4. ബീഹാർ - പട്ന 5. ഛത്തീസ്ഗഡ് - അടൽ നഗർ (നയാ റായ്പൂർ)

6. ഗോവ - പനാജി 7. ഗുജറാത്ത് - ഗാന്ധിനഗർ 8. ഹരിയാന - ചണ്ഡീഗഡ്

9. ഹിമാചൽ പ്രദേശ് - ഷിംല/ധരംശാല 10. ജാർഖണ്ഡ് - റാഞ്ചി

11. കർണാടക - ബെംഗളൂരു 12. കേരളം - തിരുവനന്തപുര

13. മധ്യപ്രദേശ് - ഭോപ്പാൽ 14. മഹാരാഷ്ട്ര - മുംബൈ 15. മണിപ്പൂർ - ഇംഫാൽ

16. മേഘാലയ - ഷില്ലോംഗ് 17. മിസോറാം - ഐസ്വാൾ

18. നാഗാലാൻഡ് - കൊഹിമ 19. ഒഡീഷ (ഒറീസ്സ) - ഭുവനേശ്വർ

20. പഞ്ചാബ് - ചണ്ഡിഗഡ് 21. രാജസ്ഥാൻ - ജയ്പൂർ 22. സിക്കിം - ഗാങ്ടോക്ക്

23. തമിഴ്നാട് - ചെന്നൈ 24. തെലങ്കാന - ഹൈദരാബാദ് 25. ത്രിപുര - അഗർത്തല

26. ഉത്തർപ്രദേശ് - ലഖ്നൗ 27. ഉത്തരാഖണ്ഡ് - ഡെറാഡൂൺ

28. പശ്ചിമ ബംഗാൾ - കൊൽക്കത്ത

ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണപ്രദേശങ്ങൾ ഉണ്ട്  ?

8- എണ്ണം 

ഇന്ത്യൻ കേന്ദ്ര ഭരണപ്രദേശങ്ങൾ 

1. ഡൽഹി 2. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 3. ചണ്ഡീഗഡ്

4. പുതുച്ചേരി 5. ദാമൻ, ദിയു, ദാദ്ര, നഗർ ഹവേലി 6. ലക്ഷദ്വീപ്

7. ജമ്മു കശ്മീർ 8. ലഡാക്ക്

രാജ്യത്തിന്റെ മൊത്തമായ ഭരണം കൈകാര്യം ചെയുന്ന ദേശീയതലസ്ഥാന നഗരമാണ് 

ഡൽഹി 

ലോകത്തിൽ തന്നെ ഉയരമേറിയ ഹിമാലയത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നത് എവിടെയാണ് ?

ഇന്ത്യയിൽ 

ഇന്ത്യയിലെ പ്രധാന പാർവ്വതനിരകൾ ഏതെല്ലാം ?

ആരവല്ലി , പശ്ചിമഘട്ടം , പൂർവ്വഘട്ടം, വിദ്ധ്യനിരകൾ , സത്പുരാനിരകൾ  

ഹിമാലയ പർവ്വതനിരകൾക്ക് തെക്കുഭാഗത്തുള്ള സമതലങ്ങൾ ഏതെല്ലാം ? 

സിന്ധു - ഗംഗാ - ബ്രഹ്മപുത്രാ 

ഇന്ത്യയുടെ ഭക്ഷ്യകലവറ എന്നു അറിയപ്പെടുന്നത്  സമതലം ഏതാണ് 

സിന്ധു - ഗംഗാ ബ്രഹ്മപുത്രാ  

ഇന്ത്യയിലെ ഏറ്റവുംവലിയ മരുഭൂമി സ്ഥിതിചെയ്യുന്ന സംസ്ഥാനം  എവിടെയാണ് ?

രാജസ്ഥാൻ

എന്താണ്  പീഠഭൂമി  ?

ചുറ്റുമുള്ള പ്രദേശത്തെ അപേക്ഷിച്ചു ഉയർന്നതും മുകൾഭാഗം ഏറെ കുറെ നിരപ്പായതുമായ ഭൂപ്രദേശം 

ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയാണ്  ?

ഡക്കാൺ പീഠഭൂമി

എന്താണ്  തീരപ്രദേശകൾ ?

സമുദ്രത്തോട് ചേർന്നുസ്ഥിതിചെയ്യുന്ന ഭൂപ്രദേശകൾ  

എന്താണ് ദീപുകൾ ?

സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങൾ 

ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമാണ്   

മേഘാലയയിലെ ചിറാപ്പുഞ്ചി 

ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത് എപ്പോൾ ?

ഡിസംബർ മുതൽ ഫെബ്രുവരി വരെ

ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്  എപ്പോൾ ?

മാർച്ച് , ഏപ്രിൽ , മെയ് 

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷ്യധാന്യം എന്താണ്  ?

ഗോതമ്പ് 

ദക്ഷിണേന്ത്യക്കാരുടെ പ്രധാന ഭക്ഷ്യധാന്യം എന്താണ് ?  

അരി

കേരളത്തിലെ ദേശീയോത്സവം  എന്താണ്  ?

ഓണം 

പൊങ്കൽ ഏത് സംസ്ഥാനത്തിന്റെ ആഘോഷമാണ്  ?

തമിഴ്നാട് 

ഉത്തരേന്ത്യയിലെ പ്രധാന ആഘോഷം എന്താണ് ?

ഹോളി 

ബിഹു   ഏത് സംസ്ഥാനത്തിന്റെ ആഘോഷമാണ് ?

ആസാം