ക്ലാസ് 6 - പാഠം 5 ഭൂമി : കഥയും കാര്യവും



ഭൂമിക്ക് ഗോളാകൃതി ആണെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്  ആരാണ്  ?

ബി .സി. ഇ . ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വ ചിന്തകനായ തെയിൽസ്

 ഭൂമിക്ക് ഗോളാകൃതിയാണെന്ന്   സ്ഥാപിച്ചത്  ആരെല്

ഗ്രീക്ക് തത്വചിന്തകരായ പൈഥാഗോറസും, ആരിസ്റ്റോട്ടിലുമാണ്

ഭാരതീയ ജ്യോതിശാസ്ത്രജ്ഞനയാ ആര്യഭടൻ ഭൂമിയെ കുറിച്ച് വിശ്വസിച്ചിരുന്നതു എന്താണ്   ?

ഭൂമിക്ക് ഗോളാകൃതി ആണെന്നും സാങ്കൽപിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നു എന്നും
കപ്പൽ യാത്രയിലൂടെ  ഭൂമി ഉരുണ്ടതാണെന്ന്  തെളിയിച്ചത് ആരാണ്  ? 

മഗല്ലൻ

ഭൂമിയുടെ ആകൃതിയെ കുറിച്ച്   ഐസക്ക് ന്യൂട്ടന്റെ കണ്ടതിയതു എന്താണ് ?


                                                            
ധ്രുവപ്രദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയെ  പറയുന്നത് എന്താണ്  ?

ജിയോയിഡ്  ( EARTH SHAPE )  

 ജീൻ ബലിവോ എന്ന  കനേഡിയൻ സഞ്ചാരി  കാൽനടയായും കപ്പൽ യാത്ര ചെയ്തും   ഭൂമിയെ വലംവയ്ക്കാൻ എടുത്ത സമയം എത്രയാണ്  ?

11 വർഷം കൊണ്ട്

ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണ്ടെത്തിയ ഗ്രീക്ക് തത്വചിന്തകൻ  ആരാണ്? 

ഇറാത്തോസ്തനീസ്  (ബി .സി . മൂന്നാം നൂറ്റാണ്ടിൽ )

ഭൂമിയുടെ ചുറ്റളവ് എത്രയാണ്  ? 

ഏകദേശം 40 ,000  കി .മി  

ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ഭൗമോപരിതലത്തിലെ ഓരോ ബിന്ദുവിലേക്കുമുള്ള കോണിയ  അകലത്തെ പറയുന്നതു എന്താണ് ?

അക്ഷാംശം

ഇരുധ്രുവങ്ങളെയും ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ് ?

രേഖാംശരേഖകൾ 

മാനകരേഖാംശതിനുഇരുവശവും    കിഴക്കും പടിഞ്ഞാറുമുള്ള കോണീയ അകലാമാണ്‌  ? 

രേഖാംശം  

കിഴക്ക്  അർദ്ധഗോളത്തിലെ  രേഖാംശരേഖകളെ വിളിക്കുന്നത്    എന്താണ്  ?

കിഴക്ക് രേഖാംശരേഖകൾ

പടിഞ്ഞാറു  അർദ്ധഗോളത്തിലെ  രേഖാംശരേഖകളെ വിളിക്കുന്നത്   എന്താണ്   ?

പടിഞ്ഞാറ്‌  രേഖാംശരേഖകൾ 

ഭൂമി സ്വയം  കറങ്ങുന്നതിനു പറയുന്നതാണ്   എന്താണ്   ? 

ഭമണം  

ഭ്രമണം മൂലം ഭൂമിയിൽ  വരുന്ന  മാറ്റം   എന്താണ്   ?

ഭൂമിയിൽ രാത്രിയും പകലും മാറിമാറി അനുഭവപ്പെടുന്നു 

ഭൂമിക്കി  ഒരു ഭ്രമണം പൂർത്തിയാകാൻ വേണ്ടിവരുന്ന സമയം   എത്രയാണ്  ? 

24   (ഒരു ദിവസം ) 

എന്താണ് പരിക്രമണം ? 

ഭൂമി സ്വയം കറങ്ങുന്നതിനോടപ്പം സുര്യനെ വലം വയ്ക്കുകയും ചെയ്യുന്നതാണ്  

ഭൂമി ഒരു  പരിക്രമണം പൂർത്തിയാക്കുവാൻ  ഭൂമിയ്ക്ക് എത്ര ദിവസങ്ങൾ വേണ്ടി വരുന്നു ?

365  ദിവസങ്ങൾ (ഒരു വർഷം )

ഭൂമിയുടെ പരിക്രമണ വേഗത എത്രയാണ്  ?

96000  km / hr  കീലോമീറ്റർ വേഗതയിൽ