മധ്യകാല ലോകചരിത്രം ക്ലാസ് 6 - പാഠം 8 മധ്യകാല ലോകം
ലോകചരിത്രത്തിലെ മധ്യകാലം എന്ന് അറിയപ്പെടുന്ന കാലഘട്ടം ഏതാണ് ?
സി .ഇ അഞ്ചാം നൂറ്റാണ്ട് മുതൽ പതിഞ്ചാം നൂറ്റാണ്ട് വരെ
മധ്യകാല യൂറോപ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഏതെല്ലാം ?
രാജാവ് , പ്രഭുക്കൻമാർ , ഇടപ്രഭുക്ക ൻമാർ , കർഷകർ
ഭൂമിയുടെ ഉടമസ്ഥാവകാശം അടിസ്ഥാനമാക്കി മധ്യകാല യൂറോപ്പിൽ രൂപപ്പെട്ട സാമൂഹ്യവ്യവസ്ഥിതി എന്താണ് ?
ഫ്യൂഡലിസം
ഫ്യൂഡലിസം എന്ന പദം രൂപപ്പെട്ടത് എങ്ങനെയാണ് ?
ഫ്യൂഡ് എന്ന ജർമ്മൻ പദത്തിൽ നിന്നു ( ഒരു തുണ്ട് ഭൂമി എന്നർത്ഥം)
ഫ്യൂഡൽ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവർ ആരാണ് ?
കർഷകർ
പ്രഭുക്കൻമാരുടെ കൈവശമുണ്ടായിരുന്ന വിശാലമായ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് എങ്ങനെയാണ് ?
മാനർ (MANOR)
സി . ഇ 1300 ൽ യൂറോപിൽ കറുത്ത മരണം എന്ന് അറിയപ്പെട്ടിരുന്നതു എന്താണ് ?
പ്ലേഗ്
ഗിൽഡുകൾ എന്ന് അറിയപ്പെടുന്നത് എന്താണ് ?
മധ്യകാല യൂറോപ്പിലെ കരകൗശലക്കാരുടെയും , കച്ചവടക്കാരുടെയും മറ്റും കൂട്ടായ്മയാണ്
മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലനിന്നിരുന്ന സർവ്വകലാശാലകൾ താഴെ തന്നിട്ടുള്ള ചാർട്ട് ശ്രദ്ധിക്കു
മധ്യകാല യൂറോപ്പിലെ പ്രധാന വാസ്തുവിദ്യാ ശൈലികൾ ഏതെല്ലാം ?
റോമനസ്ക് (കമാനങ്ങൾ , വിശാലമായ മുറികൾ ) , ഗോഥിക് (കൂർത്ത ഗോപുരങ്ങൾ)
മധ്യകാലഘട്ടത്തിൽ ചൈനകാർ കണ്ടുപിടിച്ചത് എന്തെല്ലാം ?
അച്ചടിയന്ത്രം , വെടിമരുന്ന് , വടക്കുനോക്കിയന്ത്രം
പഗോഡകൾ എന്ന അറിയപ്പെടുന്ന ബുദ്ധദേവാലയങ്ങൾ നിർമിച്ചതു ആരാണ്?
ചൈന
മധ്യകാലത്തെ പ്രധാന അറേബ്യൻ വൈദ്യശാസ്ത്രജ്ഞൻ എന്ന് അറിയപ്പെടുന്നത് ആരെല്ലാം ?
അൽറാസി , ഇബ്ൻസിന
അൽറാസി രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥം ഏതാണ് ?
കിത്താബുൽ ഹവെ
ഇബ്ൻസിന രചിച്ച വൈദ്യശാസ്ത്ര ഗ്രന്ഥം ഏതാണ് ?
അൽഖാനൂൻ
റുബായിയ്യാത്ത് ' രചിച്ചത് ആരാണ് ?
ഒമർഖയാം
ഷാനാമ രചിച്ചത് ആരാണ് ?
ഫിർദൗസി
അറബികളുടെ പ്രശസ്തമായ മറ്റൊരു സാഹിത്യ സംഭാവന ഏതാണ് ?
ആയിരത്തൊന്നു രാവുകൾ
പുരാതന ഇന്ത്യൻ ശാസ്ത്ര- സാങ്കേതിരംഗങ്ങളിൽ നിന്നും പൂജ്യം , ദശാംശ സമ്പ്രദായം എന്നിവ യൂറോപ്പിലേക്ക് എത്തിച്ചത് ആരാണ് ?
അറബികൾ
Post a Comment
Post a Comment