ക്ലാസ് 6 - പാഠം 7 മധ്യകാല ഇന്ത്യ - കലയും സാഹിത്യവും
കൊണാർക്ക് വിശ്വവിഖ്യാതമായ സൂര്യക്ഷേത്രത്തിന് അടിത്തറയിട്ട് വർഷം ഏതാണ് ?
AD 1246
പ്രശസ്ത ഒഡിയ സാഹിത്യകാരി പ്രതിഭാറായ് രചിച്ച നോവൽ ഏതാണ് ?
ശിലാപത്മം
തെക്കേ ഇന്ത്യയിൽ കാഞ്ചീപുരം അടിസ്ഥനമാക്കി ഭരണം നടത്തിയ രാജാക്കന്മാർ ആരായിരുന്നു ?
പല്ലവന്മാർ
പല്ലവന്മാരുടെ പ്രധാന തുറമുഖ നഗരം ഏതായിരുന്നു ?
മഹാബലിപുരം
പല്ലവരാജാവായ നരസിംഹവർമന്റെ കാലത്തു നിർമിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ് ?
പഞ്ചരഥങ്ങൾ
ഒറ്റക്കല്ലിൽ ക്ഷേത്രങ്ങളായ എല്ലോറ , അജന്താ ഗുഹാക്ഷേത്രങ്ങൾ കാണപ്പെടുന്നത് എവിടെയാണ് ?
മഹാരാഷ്ട്ര
കാമാഖ്യക്ഷേത്രം സ്ഥിതി ചെയ്യുന്നതു എവിടെയാണ് ?
ആസാംചോളരാജാവായ രാജരാജൻ തഞ്ചാവൂരിൽ നിർമിച്ച ക്ഷേത്രം ഏതാണ് ?
ബൃഹദീശ്വര ക്ഷേത്രം
ഖജുരാഹോ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
മധ്യപ്രദേശ്
സൽത്താനത്ത് ഭരണകാലത്തു ഇന്ത്യയിൽ രൂപപ്പെട്ട പുതിയ വാസ്തുവിദ്യാശൈലി എന്ന് അറിയപ്പെടുന്നത് ഏതാണ് ?
ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാശൈലി
ഇൻഡോ ഇസ്ലാമിക് വാസ്തുവിദ്യാശൈലിയിൽ പണിതീർത്ത ആദ്യ നിർമ്മിതി ഏതാണ് ?
കുത്ത്‌ബ് മിനാർ
കുത്ത്‌ബ് മിനാന്റെ നിർമ്മാണം ആരംഭിച്ചത് ആരാണ് ?
കുത്തുബുദ്ദീൻ ഐബക്ക്
കുത്തബ് മിനാന്റെ നിർമ്മാണം പൂർത്തീകരിച്ചത് ആരാണ് ?
ഇൽതുത് മിഷ്
ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാശൈയിലുള്ള നിർമിതികൾ എന്തെല്ലാം ?
ഹുമയൂണിന്റെ ശവകുടിരം (ഡൽഹി ) , താജ്മഹൽ ( ആഗ്ര )
ചെങ്കോട്ട ( ഡൽഹി ) , ജുമാമസ്ജിദ് ( ഡൽഹി ) , ഗോൽഗുംബസ് (ബിജാപ്പൂർ)
ചാർമിനാർ (ഹൈദരാബാദ്)
മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്‌നീ മുംതാസ് മഹലിന്റെ ഓർമ്മക്കായി താജ്മഹൽ നിർമ്മിച്ചത്
താജ്മഹലിന്റെ നിർമാണത്തിന് വെള്ള മാർബിളാണ് ഉപയോഗിച്ചത്
താജ്മഹലിന്റെ നിർമ്മാണത്തിന് മാതൃകയാക്കപ്പെട്ട നിർമ്മിതി ഹുമയൂണിന്റെ ശവകുടീരമാണ്
വിജയനഗര രാജാക്കന്മാർ നിർമ്മിച്ച പ്രധാന ക്ഷേത്രങ്ങൾ ഏതെല്ലാം ?
വിട്ടലസ്വാമി ക്ഷേത്രം , ഹസാരരാമ ക്ഷേത്രം
ഗോഥിക് ശൈലി (കൂർത്ത ഗോപുരങ്ങളും കമാനങ്ങളും)
ഗോഥിക് ശൈലിക്ക് ഉദാഹരണങ്ങൾ ഏതെല്ലാം
കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളിയും , ഗോവയിലെ ബോംജീസസ് പള്ളി
ദക്ഷിണേന്ത്യയിൽ കർണാട്ടിക് സംഗീതത്തിലെ ശ്രദ്ധേയനായ വ്യക്തി ആരായിരുന്നു ?
പുരന്ദരദാസൻ
സൽത്താനത്ത് - മുഗൾ കാലഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വധിനാഫലമായി രൂപം കൊണ്ട സംഗീത ശൈലി ഏതാണ് ?
ഹിന്ദുസ്ഥാനി സംഗീതം
സൽത്താനത്ത് - മുഗൾ കാലഘട്ടത്തിൽ ഉള്ള ഹിന്ദുസ്ഥാനി സംഗീതജ്ഞർ ആരെല്ലാം ?
അമീർ ഖുസ്രു , താൻസൺ
സൽത്താനത്ത് - മുഗൾ കാലഘട്ടത്തിൽ ഖവാലി എന്ന സംഗീത രൂപത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ആരാണ് ?
അമീർ ഖുസ്ര
സൽത്താനത്ത് - മുഗൾ കാലഘട്ടത്തിൽ രൂപം കൊണ്ട സംഗീതോപകരണങ്ങൾ ഏതെല്ലാം ?
തബല , സിതാർ
സൂഫിവര്യൻമാർ താമസിച്ച ഖാൻകകളിൽ രൂപപ്പെട്ട ഉർദുഭാഷയിലുള്ള സംഗീത രൂപം ഏതാണ് ?
ഖവ്വാലി
മധ്യകാല ഇന്ത്യയിൽ അക്കാലത്തെ സാഹിത്യപുരോഗതിയിൽ നിർണ്ണായക പങ്കു വഹിച്ച പ്രസ്ഥാനങ്ങൾ ഏതെല്ലാം ?
ഭക്തിപ്രസ്ഥാനം സുഫി പ്രസ്ഥാനം
ഭക്തി പ്രസ്ഥാനത്തിന്റെ വരവ് മൂലം വികാസം പ്രാപിച്ച ഭാഷകൾ ഏതെല്ലാം ?
മലയാളം , തെലുങ്ക് , കന്നഡ , ഹിന്ദി , മറാത്തി , ബംഗാളി , ഗുജറാത്തി
ദൈവത്തോടുള്ള സ്നേഹവും ഭക്തിയും അടിസ്ഥാനമാക്കി ദക്ഷിണേന്ത്യയിൽ രൂപംകൊണ്ട പ്രസ്ഥാനം ഏതാണ് ?
ഭക്തി പ്രസ്ഥാനം
ഭക്തി പ്രസ്ഥാനത്തിന്റെ രണ്ടു വിഭാഗങ്ങൾ ഏതെല്ലാം ?
നായനാർമാർ ( ശിവഭക്തർ) , ആഴ്വാർമാർ (വിഷ്ണു ഭക്തർ)
ഉത്തരേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകർ ആരെല്ലാം ?
ഗുരുനാനാക്ക് , കബീർദാസ് , തുളസിദാസ് , സൂർദാസ് , തുക്കാറാം , മീരാഭായ് , ചൈതന്യ
ആഡംബര ജീവിതത്തെ എതിർത്തുകൊണ്ട് ആത്മീയ ജീവിതത്തിന് പ്രാധാന്യം നൽകിയ വിഭാഗം ഏതാണ് ?
സൂഫി പ്രസ്ഥാനം
സൂഫി പ്രസ്ഥാനത്തിന്റെ പ്രചാരകർ ആരെല്ലാം ?
ചിസ്തി ,ഖ്വാജാ മൊയ്ദീൻ , നിസാമുദ്ദീൻ ഔലിയ
പ്രധാന പ്രാദേശികഭാഷാകളും കൃതികളും താഴെ തന്നിട്ടുള്ള ചാർട്ട് ശ്രദ്ധിക്കു
ഉറുദു ഭാഷയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച പ്രസ്ഥാനം ഏതാണ് ?
സൂഫി പ്രസ്ഥാനം
മധ്യ കാലഘട്ടത്തിൽ പേർഷ്യൻ ഭാഷയിലേയ്ക്കുള്ള തർജ്ജമക്കായി പ്രത്യേക വകുപ്പ് നിലനിന്നിരുന്നത് ആരുടെ ഭരണകാലത്താണ് ?
അക്ബർ
ഉപനിഷത്തുക്കളും , അഥർവ്വവേദവും പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ആരാണ് ?
ഷാജഹാൻ ചക്രവർത്തിയുടെ മകൻ ദാരാഷ്ട്രക്കോ
Post a Comment
Post a Comment