ക്ലാസ് 6 - പാഠം 3  കേരളം - മണ്ണും മഴയും മനുഷ്യനും 

കൃഷിക്കി  ഏറ്റവും അനുയോജ്യമായ മണ്ണാണ് ?

എക്കൽ മണ്ണ് 

കേരളത്തിൽ ഏറ്റവും  കൂടുതൽ കാണുന്ന  മണ്ണിന്നമാണ്  ?

ലാറ്ററൈറ്റ് മണ്ണ് 

ഇന്ത്യയിൽ  ഏറ്റവും കൂടുതലായി  കാണുന്ന  മണ്ണിനാമാണ്  ? 

എക്കൽമണ്ണ് 

ഇന്ത്യയിലെ റബർ കൃഷിയുടെ പിതാവ്  എന്ന് അറിയപ്പെടുന്നതു  ആരാണ് ? 

ജോൺ ജോസഫ് മർഫി ( അയർലൻഡ് )             

                                                                                                   


ഏലം , തേയില എന്നിവയുടെ  വളർച്ചക്കവിശ്യമായ ഭൂമിശാസ്ത്രഘടകങ്ങൾ  എന്തെല്ലാം ?

താപനില - 30 ° C ൽ  താഴെ  

ധാരാളമായി ലഭിക്കുന്ന മഴ 

നീർവാർച്ചയുള്ള മണ്ണ് 

ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ  കേരളത്തിൽ റബ്ബർ കൃഷി ആരംഭിച്ചത് ആരാണ്  ?

കോട്ടയം ജില്ലയിൽ മുണ്ടക്കയത്തിനടുത്ത് ഏന്തയാറിൽ 

കേരളത്തിൽ  ഏറ്റവും  അതികം വിളവൈവിത്യമുള്ള പ്രദേശമേതാണ്  ?

ഇടനാട് 

കേരളത്തിലെ  പ്രധാന വാണിജ്യവിളയായ  റബർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഭൂപ്രദേശമാണ്  ?

ഇടനാട്

എന്താണ്  ഹരിതഗൃഹ കൃഷി ? 

കൊടുംതണുപ്പുള്ള ഇടങ്ങളിൽ വിളകൾ നശിക്കാതിരിക്കാൻ സ്ഫടിക മേൽക്കൂരയുള്ള മുറികളിൽ അവയെ  വളർത്തുന്ന രീതി 

എന്താണ്  കൃത്യതാ കൃഷി ?

ഓരോ പ്രദേശത്തെയും മണ്ണിനും വിളയ്ക്കും ഓരോ സമയത്തും ആവശ്യമായ  പരിചരണം നൽകുന്ന കൃഷിരീതി 

എന്താണ്  ഫെർട്ടിഗേഷൻ  ?

വെള്ളവും വളവും കണികാ രൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതിയാണ്


ക്ലാസ് 6 - പാഠം 4 ഉൽപ്പാദന പ്രക്രിയയിലൂടെഎന്താണ് ഉൽപ്പാദനം ?

മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമിക്കുന്ന പ്രക്രിയ 

ഉൽപ്പാദനത്തിന് സഹായിക്കുന്ന ഘടകങ്ങൾ  പൊതുവെ നാലായി തരംതിരിക്കാം അവ ഏതെല്ലാം ?

പ്രധാന - ഭൂമി , തൊഴിൽ , മൂലധനം , സംഘാടനം

ഉൽപ്പാദന ഘടകമായ ഭൂമിയുടെ പ്രതിഫലമാണ് ? 

പാട്ടം

എന്താണ് തൊഴിൽ ?   

സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്നതിന് തൊഴിലാളികൾ കായികവും മാനസികവും ബുദ്ധിപരവുമായി അധ്വാനശേഷി ഉപയോഗിക്കുന്നതിനെയാണ് തൊഴിൽ എന്ന് പറയുന്നത് 

തൊഴിലിനുള്ള  പ്രതിഫലമെന്താണ്  ? 

കൂലി

ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമിത വസ്തുക്കൾ എന്ന്അറിയപ്പെടുന്നത്?

മൂലധനം 

മൂലധനത്തിനുള്ള  പ്രതിഫല൦ എന്താണ്   ? 

പലിശ