ക്ലാസ് 6 - പാഠം 6 വൈവിധ്യങ്ങളുടെ ലോകം



പിഗ്മികളുടെ സവിശേഷതകൾ എന്തെല്ലാം ?

ഉയരം കുറഞ്ഞ ശരീരപ്രകൃതവും  ഇരുണ്ട നിറവുമാണിവർക്ക്

മുഖ്യ ഭക്ഷണം കസാവയാണ്  ( മരച്ചീനി )

ഇവർ മാനിന്റെ തൊലികളും , ഇലകളും വസ്ത്രങ്ങളായി ഉപയോഗിക്കാറുണ്ട് 



പിഗ്മികളെപോലെ വനങ്ങളിൽ വസിക്കുന്ന ജനവിഭാഗങ്ങൾ ഏതെല്ലാം ?

സമാങുകൾ  - മലേഷ്യ  

കുബു , ദയാക് - ഇന്തോനേഷ്യ

ഭൂമധ്യരേഖയിൽ നിന്ന് 10 ഡിഗ്രി  തെക്കും 10  ഡിഗ്രി  വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയുന്ന  പ്രദേശമാണ് ?

മധ്യരേഖ കാലാവസ്ഥ മേഖല ( Equatorial Climatic Region ) 

മധ്യരേഖ കാലാവസ്ഥ മേഖലകളുടെ സവിശേഷതയാണ് ?

മഹാഗണി , റോസ്ഡ് , എബണി എന്നി കാഠിന്യമേറിയ മരങ്ങൾ ധാരാളമുണ്ട് ( മധ്യരേഖ നിത്യഹരിതവനങ്ങൾ  എന്നറിയപ്പെടുന്നു )

ലോകത്തിലെ ഏറ്റവും വിശാലവും ജൈവവൈവിധ്യസമ്പന്നവുമായ മഴക്കാടുകൾ സ്ഥിതിചെയുന്നതു എവിടെയാണ്  ? 

തെക്കേ അമേരിക്കയിലെ ആമസോൺ നദിതടത്തിലാണ് 

എന്താണ്  മരുപ്പച്ചകൾ ? 

മരുഭൂമികളിലെ ജലലഭ്യമായ പ്രദേശങ്ങൾ 



ഈജിപ്തിനെ നൈലിന്റെ ദാനം  എന്ന് വിശേഷിപ്പിയ്ക്കുന്നതിന്റെ കാരണം എന്തെല്ലാം  ?

                                                                       
ലോകത്തിലെ ജലസാന്ദ്രമായ മേഖലകളിൽ ഒന്നാണ് നൈൽ തടം 

നൈൽ തടം ഒഴികെ മറ്റു പ്രേദേശങ്ങൾ എല്ലാം മരുഭുമിയാണ് 

നൈലിനെ ഈജിപ്തിന്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കുന്നു 


മരുഭൂമിയിലെ കപ്പൽ എന്ന് വിശേഷിപ്പിക്കുന്നത്  എന്താണ്  ?
                                                                   
ഒട്ടകം                                                                    

തുന്ദ്രാ മേഖല എന്ന് അറിയപ്പെടുന്നത്  എന്താണ്  ?

ഉത്തരാർദ്ധഗോളത്തിൽ ആർട്ടിക് വൃത്തത്തിന് ( 66 1/2 ഡിഗ്രീ ) വടക്ക് ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖല 

തുന്ദ്ര മേഖലയിൽ ജൂൺ മാസത്തിൽ  അനുഭവപ്പെടുന്ന ഉയർന്ന താപനില  എത്രയാണ് ? 

10 ഡിഗ്രീ സെൽഷ്യസ് 

തുന്ദ്രാ മേഖലകളിലെ പ്രധാന ജീവികൾ ഏതെല്ലാം ?

ധ്രുവക്കരടികൾ , റെയിൻഡിയർ , തിമിംഗലം , സിൽ തുടങ്ങിയവയാണ്