ക്ലാസ്സ് 6 - പാഠം 1  മധ്യകാല ഇന്ത്യ - അധികാര കേന്ദ്രങ്ങൾ


കേരളാ പി എസ് സി  മധ്യകാല ഇന്ത്യ ചരിത്രത്തിൽ നിന്നും ചോദ്യങ്ങൾ വരാറുണ്ട്‌  ,ക്ലാസ്സ് 6 - പാഠം 1  മധ്യകാല ഇന്ത്യ - അധികാര കേന്ദ്രങ്ങൾ , പ്രധാനപ്പെട്ട ചോദ്യങ്ങൾ  പി എസ് ക്കി ഉൾപ്പെടുത്തുന്ന ചോദ്യങ്ങളുള്ളവയാണ് 


ഇന്ത്യ ചരിത്രത്തിൽ  പൊതുവെ   മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നത് ? 

സി. ഇ.  8 -ാം നൂറ്റാണ്ടു മുതൽ 18 -ാം നുറ്റാണ്ടുവരേയുള്ളകാലം 

ഡൽഹി സ്ഥിതി ചെയ്യുന്ന സമതലമേതാണ് ?

സിന്ധു - ഗംഗാ സമതലം 

ഡൽഹിയുടെ   ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം ?

സിന്ധു - ഗംഗാ സമതലത്തിന്റെ ഫലഭൂയിഷ്ഠത കാർഷിക  പുരോഗതിക്കി സഹായകമാണ് 

യമുനാ നദിയുടെ സാന്നിധ്യം    

ഡൽഹിയെ  ശത്രുക്ക ളുടെ അക്രമങ്ങളിൽനിന്നും പ്രതിരോധിക്കാൻ  സഹായിച്ച പർവ്വതനിരകൾ ? 

ആരവല്ലി പർവ്വതനിരകൾ

ഡൽഹി ആദ്യമായി അധികാരകേന്ദ്രം ആകുന്നത്  ഏതു നൂറ്റാണ്ടിൽ  ആരുടെ  കാലഘട്ടം ?  

8 -ാം  നൂറ്റാണ്ട്,  രജപുത്ര വിഭാഗത്തിൽപ്പെട്ട തോമർ രാജാക്കന്മാരുടെ കാലം

ദില്ലിക എന്നു ഡൽഹി അറിയപ്പെട്ടിരുന്ന കാലഘട്ടം ?

 8 -ാം  നൂറ്റാണ്ടിൽ 

 തൊമര വംശത്തെ തുടർന്ന് ഡൽഹിയിൽ   ഭരണത്തിലെത്തിയത്   ?

ചൗഹാൻ വംശം

ചൗഹാൻ വംശത്തിലെ അവസാന ഭരണാധികാരി ആരായിരുന്നു ?  

പൃഥ്വിരാജ് ചൗഹാൻ 

പൃഥ്വിരാജ് ചൗഹാനെ കിഴ്പ്പെടുത്തി  ഡൽഹിയിൽ ആധിപത്യമുറപ്പിച്ച   ഭരണാധികാരി  ?  

 മുഹമ്മദ് ഘോറി

 മുഹമ്മദ് ഘോറിയുടെ സേനാനായകൻ  ആരായിരുന്നു ?  

 കത്തബുദ്ദീൻ ഐബക്

കുത്തബുദ്ദീൻ ഐബന്റെ  ഭരണകാലഘട്ടം അറിയപ്പെട്ടിരുന്നത് ?

അടിമവംശം അഥവാ മംലൂക് വംശം എന്നു അറിയപ്പെട്ടു ( 1206 )

CE 1206 മുതൽ CE 1526 വരെ ഡൽഹി ആസ്ഥാനമാക്കി ഭരണം നടത്തിയവർ , ഈ  കാലഘട്ടം അറിയപ്പെട്ടത്  ?

സുലത്താന്മാർ, സൽത്താനത്ത് കാലഘട്ടം 

സൽത്തനത്  കാലത്ത് ഡൽഹി ഭരിച്ച രാജവംശങ്ങളെയും പ്രധാന ഭരണകാരികളെയും താഴെ തന്നിരിക്കുന്ന ചാർട്ട് ശ്രദ്ധിക്കുക  



കുത്തബുദ്ദീൻ ഐബക്കിന് ശേഷം അധികാരത്തിലെത്തിയതു  

ഇൽത്തുമിഷ്

ഇൽത്തുമിഷ്  കീഴടക്കിയ  പ്രേദേശങ്ങൾ 

മുൾട്ടാൻ , ലാഹോർ , ബംഗാൾ 

പ്രേദേശകളിൽ ഉണ്ടായിരുന്ന നാണയങ്ങൾ  ?

തങ്ക , ജിതൽ

ഡൽഹി സൽത്താനേറ്റിലെ ഏക വനിതാ ഭരണാധികാരിയായിരുന്നു  

സുൽത്താന റസിയ 

ഇൽത്തുമിഷന് ശേഷം അധികാരത്തിൽ എത്തിയ ഭരണാധികാരി ?

ബാൽബൻ

ഖിൽജി വംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു  ?

അലാവുദ്ദീൻ ഖിൽജി 

തെക്കേ ഇന്ത്യയിലും പടിഞ്ഞാറെ ഇന്ത്യയിലും ഉള്ള പ്രദേശങ്ങൾ ആരുടെ    ഭരണകാലതാണു   ഡൽഹി സുൽത്താൻ ഭരണത്തിൻ കീഴിലായത് ?

അലാവുദ്ദീൻ ഖിൽജി   

അലാവുദ്ദീൻ ഖിൽജി  ആദ്യം  അധിനതയിൽ ആയ പ്രേദേശം ?

ഗുജറാത്ത്

ഗുജറാത്തിന്മേലുള്ള ആധിപത്യം അലാവുദ്ദീൻ ഖിൽജിയുടെ സൈന്യത്തെ എങ്ങനെയാണ്  ശക്തിപ്പെടുത്തിയത് ?

ഇറാക്കിൽ നിന്നും  തുറമുഖങ്ങൾ വഴി  മികച്ചയിനം കുതിരകളെ ഇറക്കുമതി ചെയ്യാൻ സാധിച്ചു അത് സൈന്യത്തെ ശക്തിപെടുത്തി

തുഗ്ലക്ക് വംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു ?

മുഹമ്മദ് ബിൻ തുഗ്ലക്ക്

ഭരണം കാര്യക്ഷമമാവാൻ മുഹമ്മദ് ബിൻ തുഗ്ലക്ക് ചെയിത മാറ്റങ്ങൾ എന്തെല്ലാം ?

തലസ്ഥാനം ഡൽഹിയിൽ നിന്ന് ദേവഗിരിയിലേക്കും  മാറ്റുകയും അതിനു  ദൗലത്താബാദ് എന്ന പേര്  നൽകുകയും ചെയ്‌തു

1526 ഏപ്രിൽ 26 ഡൽഹി പിടിച്ചെടുത്തതാര് ?

ബാബർ ഇബ്രാഹിം ലോധിയെ തോൽപ്പിച്ച് സുൽത്താൻ സാമ്രാജ്യത്തിന് അന്ത്യം കുറിച്ചു .

ബാബർ ഇബ്രാഹിം ലോധിയുടെ സൈന്യത്തെ  പരാജയപ്പെടുത്താൻ  സഹായകമായതു   എന്താണ് ?

പീരങ്കിയും , വെടിമരുന്നും യുദ്ധത്തിൽ ഉപയോഗിച്ചതിനാൽ ആണ്

താഴെ തന്നരിക്കുന്ന ചാർട്ടിന്റെ  സഹായത്തോടെ പ്രധാന മുഗൾ ഭരണാധികാരികളും കാലഘട്ടവും പരിചയപ്പെടാം 



അക്‌ബർ ആവിഷ്കരിച്ച സൈനിക സമ്പ്രദായം  എന്താണ് ?

മനസബദാരി  സമ്പ്രദായം

മുഗൾ ഭരണത്തിൽ പ്രധാന പദവികൾ വഹിച്ച രാജപുത്രാമാർ ആരെല്ലാം ?

രാജമാൻസിംഗ് ,രാജാതോഡർമാൾ, ബീർബൽ , രാജജയ്‌സിംഗ്  

CE 1540 മുതൽ 1545 വരെ ഡൽഹി കേന്ദ്രമായി ഭരിച്ച സുർവംശത്തിലെ ഭരണാധികാരി ? 

ഷേർഷ സുർ 

അക്ബറുടെ  കൊട്ടാരത്തിൽ ജീവിച്ചിരുന്ന അബുൾ ഫസൽ  എഴുതിയ  ചരിത്രകൃതിയെന്താണ്  ?

അക്ബർ നാമ

അക്ബർ നാമയുടെ മൂന്ന് ഭാഗങ്ങൾ  എന്തെല്ലാമാണ് ?

ആദ്യ ഭാഗം  അക്ബറുടെ മുൻഗാമികളെ കുറിച്ച് , രണ്ടാം ഭാഗം അക്ബറുടെ ഭരണകാലം , മൂന്നാം ഭാഗം .അക്ബറുടെ ഭരണസംവിധാനത്തെകുറിച്ചു പ്രതിപാദിക്കുന്നു

അയിൻ - ഇ - അക്ബരി എന്ന് അറിയപ്പെടുന്നത് ? 

അക്ബർ നാമയുടെ മൂന്നാം ഭാഗം  

മുഗൾ സാമ്രാജ്യത്തിൽ ഏറ്റവും വിസ്തൃതി പ്രാപിച്ചത് ആരുടെ  ഭരണ കാലഘട്ടത്തില്ലായിരുന്നു?

ഔറംഗസീബ്

മധ്യകാല ഇന്ത്യയിൽ ദക്ഷിണേന്ത്യയിലും  പശ്ചിമേന്ത്യയിലും  നിലനിന്നിരുന്ന പ്രധാന രാജ്യങ്ങൾ ഏതെല്ലാം ? 

ചോള സാമ്രാജ്യം , വിജയനഗരം , ബാഹ്മിനി (ദക്ഷിണേന്ത്യയിൽ )
മറാത്താ (പശ്ചിമേന്ത്യ)

സി ഇ  പതിനാലാം നൂറ്റാണ്ടിൽ നിലവിൽവന്ന വിജയനഗര രാജ്യത്തിന്റെ  സ്ഥാപകൻ  ആരെല്ലാം ?

ഹരിഹരൻ , ബുക്കൻ

വിജയനഗര സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരി  എന്നറിയപ്പെടുന്നത്  ?

കൃഷ്ണദേവരായർ 

ബാഹ്മിനി സാമ്രാജ്യത്തിന്റെ  സ്ഥാപകൻ ?  

അലാവുദ്ദീൻ ഹസ്സൻ ബാഹ്മൻഷാ 

ദക്ഷിണേന്ത്യയിലെ  നെല്ലറ എന്ന് അറിയപ്പെടുന്നത് ? 

കൃഷ്ണ , തുംഗഭദ്ര നദി കൾക്കിടയിൽ കിടക്കുന്ന ഫലഭൂയിഷ്ഠമായ  റെയ്ച്ചൂർ  എന്ന പ്രദേശം

വിജയനഗരവും , ബാഹ്മിനി സാമ്രാജ്യവും നിരന്തരം യുദ്ധം നടത്തിയിരുന്നതിനു  കാരണം ?

കൃഷ്ണ , തുംഗഭദ്ര നദി കൾക്കിടയിൽ കിടക്കുന്ന ഫലഭൂയിഷ്ഠമായ റെയ്ച്ചൂർ എന്ന  പ്രദേശത്തിനു വേണ്ടി 

മറാത്തരാജ്യത്തിന്റെ സവിശേഷതകൾ ?

സി  ഇ  പതിനേഴാം നൂറ്റാണ്ടിലാണ് മറാത്തകൾ  പ്രബല ശക്തിയായി മാറിയത് 

ഭൂമിശാസ്ത്ര സവിശേഷതകൾ മറാത്തകളുടെ വളർച്ചയെ ഏറെ സഹായിച്ചു 

മറാത്തി ഭാഷയും സാഹിത്യവും ജനങ്ങളിൽ ഐക്യബോധം വളർത്തി 

മറാത്ത സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരിയായിരുന്നു ?

ശിവജി(ഛത്രപതി )

മറാത്ത രാജ്യത്തിന്റെ ആസ്ഥാനമെന്നറിയപെടുന്നത് ?

പൂനെ 

മധ്യകാല ഇന്ത്യ ചാർട്ട്  

-piouhr4pih